അകത്തളത്തിലും അല്പം എക്ട്രാ! ഹ്യുണ്ടായി എക്സ്റ്ററിന്റെ ഇന്റീരിയർ വെളിപ്പെടുത്തി പുത്തൻ സ്പൈ ചിത്രങ്ങൾ

അല്പം അഡ്വഞ്ചറിനായി കാത്തിരിക്കുന്ന ഇന്ത്യൻ യുവാക്കളെ സംതൃപ്ത്തരാക്കാൻ എക്‌സ്‌റ്റർ എന്ന മോഡൽ ഒരുക്കുകയാണ് ഹ്യുണ്ടായി. എക്‌സ്‌റ്റർ എന്നാൽ എക്‌സ്‌റ്റേണൽ എന്നാണ് അർത്ഥമാക്കുന്നത്, ഇത് ഈ ക്രോസ്‌ഓവർ അവതരിപ്പിക്കുന്നതായി കരുതപ്പെടുന്ന ലൈഫ്‌സ്റ്റൈൽ മികവുകളെ സൂചിപ്പിക്കുന്നു. എക്‌സ്‌റ്ററിന്റെ എക്‌സ്‌ക്ലൂസീവ് ബ്രാൻഡ് അംബാസഡറായി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ T20 ക്യാപ്റ്റനായ ഹാർദിക് പാണ്ഡ്യയെയാണ് ഹ്യുണ്ടായി തെരഞ്ഞെടുത്തിരിക്കുന്നത്.

മുമ്പ് പുറത്തു വന്ന ഔദ്യോഗിക ടീസറുകളും മറ്റ് വെളിപ്പെടുത്തലുകളും കാരണം, എക്‌സ്‌റ്ററിന്റെ എക്സ്റ്റീരിയർ സ്റ്റൈലിംഗ് എങ്ങനെയെന്ന് നമുക്ക് അറിയാം. എന്നാൽ ഇതാദ്യമായാണ് എക്‌സ്‌റ്ററിന്റെ ഇന്റീരിയറിന്റെ ചിത്രങ്ങൾ ലീക്ക് ആവുന്നത്. ഗ്രാൻഡ് i10 നിയോസ് ഹാച്ച്‌ബാക്കിൽ നിന്നും ഹ്യുണ്ടായിയുടെ മോഡൽ നിരയിലെ ഓറ സെഡാനിൽ നിന്നും എക്‌സ്റ്ററിന് ധാരാളം ഇന്റീരിയർ, ഡാഷ്‌ബോർഡ് എലമെന്റുകൾ ലഭിക്കുമെന്ന് ഈ ചിത്രങ്ങൾ സൂചിപ്പിക്കുന്നു.

hyundai exter interiors leak

ഒരേ തരത്തിലുള്ള എസി വെന്റുകൾ, ഡാഷ്‌ബോർഡ്, ഇൻഫോടെയിൻമെന്റ് സ്‌ക്രീൻ, അതിന്റെ പ്ലേസ്‌മെന്റ് പാനലുകൾ, ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഡോർ ട്രിം ലേയൗട്ട് എന്നിവയാണ് പുതിയ എസ്‌യുവിയിൽ വരുന്നത്. ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ നോബുകളും ഓഡിയോ കൺട്രോളുകളുള്ള ത്രീ-സ്‌പോക്ക് സ്റ്റിയറിംഗ് വീലും പോലും സമാനമാണ്. വാഹനത്തിന്റെ മുഴുവൻ ഡാഷ്ബോർഡും ദൃശ്യമല്ല. ഹ്യുണ്ടായി പാസഞ്ചർ സൈഡിലെ സർഫസ് ഫിനിഷുകൾ അല്പം വ്യത്യസ്തമായി നിലനിർത്തുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

ഇനി വ്യത്യസ്‌തമായ കാര്യങ്ങളെക്കുറിച്ച് പറയുമ്പോൾ, ഗ്രാൻഡ് i10 നിയോസ് ഓഫർ ചെയ്യുന്നതിനേക്കാൾ കുറച്ച് ആഡ്-ഓൺ ഫംഗ്ഷനുകൾ എക്‌സ്‌റ്ററിന് ലഭിക്കുന്നു. വെന്യു, i20 എന്നിവയ്‌ക്കൊപ്പം നാം കണ്ടിട്ടുള്ള ഫുള്ളി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററുമായി ഹ്യുണ്ടായി എക്‌സ്‌റ്ററിനെ സജ്ജമാക്കുന്നു. സ്പൈ ഷോട്ടുകൾ ഈ സ്ക്രീനിന്റെ ചില ഓപ്പറേഷനുകളും കാണിക്കുന്നു. ലൈവ് മൈലേജ് കണക്കുകളും ട്രിപ്പ് റീഡിംഗുകളും ഇതിൽ ഉൾപ്പെടുന്നു.

hyundai exter interiors leak

ഒരു ചിത്രത്തിൽ, 9.9 കിലോമീറ്റർ കവർ ചെയ്യുന്ന 28 മിനിറ്റ് യാത്രയിൽ സ്‌ക്രീൻ ലിറ്ററിന് 17.7 കിലോമീറ്റർ എന്ന മൈലേജ് കണക്ക് കാണിക്കുന്നു. മറ്റൊരു സ്പൈ ഷോട്ടിൽ, ഈ ഇൻസ്ട്രുമെന്റ് സ്‌ക്രീൻ 55.3 കിലോമീറ്റർ പിന്നിടുന്ന 5 മണിക്കൂർ 38 മിനിറ്റ് യാത്രയിൽ 17.3 ലിറ്ററിന്/100 കിലോമീറ്റർ ( ലിറ്ററിന് 5.7 കിലോമീറ്റർ) എന്ന കണക്കും കാണിക്കുന്നു. പ്രാദേശിക ഭാഷകൾക്കും ഹ്യുണ്ടായി സപ്പോർട്ട് വാഗ്ദാനം ചെയ്യുന്നു.

ഈ സ്ക്രീനിൽ നമുക്ക് മറാത്തിയുടെ ഒരു ദൃശ്യവും നമുക്ക് കാണാം. മുകളിൽ സൂചിപ്പിച്ചതു പോലെ എക്‌സ്‌റ്ററിന് ഒരേ സ്റ്റിയറിംഗ് വീലും ഓഡിയോ കൺട്രോളുകളും ഉണ്ടെങ്കിലും, ഇപ്പോൾ ക്രൂയിസ് കൺട്രോൾ ഫംഗ്ഷനും ഇത് പാക്ക് ചെയ്യുന്നു. ടാറ്റ പഞ്ച് മാത്രമാണ് നിലവിൽ ഈ സെഗ്മെന്റിൽ ക്രൂയിസ് കൺട്രോൾ വാഗ്ദാനം ചെയ്യുന്നത്.

hyundai exter interiors leak

സ്പൈ ഷോട്ടുകളിൽ TPMS അല്ലെങ്കിൽ ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം എന്നിവയും കാണാം. റിയർ എസി വെന്റുകൾ, പുഷ് ബട്ടൺ സ്റ്റാർട്ട്, റിക്വസ്റ്റ് സെൻസറുകളോട് കൂടിയ കീലെസ് എൻട്രി, ഒരു ഡാഷ്‌ക്യാം, കൂടാതെ ഒരു ടൺ അഡീഷണൽ ഫീച്ചറുകൾ എന്നിവ വാഹനത്തിൽ ഹ്യുണ്ടായി പാക്ക് ചെയ്യാൻ സാധ്യതയുണ്ട്.

പവർട്രെയിന്റെ കാര്യത്തിൽ, 1.2 ലിറ്റർ NA പെട്രോൾ എഞ്ചിന്റെ രണ്ട് വകഭേദങ്ങൾ, പെട്രോൾ ഒൺലി, പെട്രോൾ + CNG ബൈ-ഫ്യൂവൽ വേരിയന്റുകളിൽ ഹ്യുണ്ടായി എക്‌സ്‌റ്റർ വാഗ്ദാനം ചെയ്യും. പെട്രോളിൽ പ്രവർത്തിക്കുമ്പോൾ, ഈ എഞ്ചിൻ 82 bhp പവറും 114 Nm torque ഉം CNG -യിൽ ഓടിക്കുമ്പോൾ 68 bhp പവറും 95 Nm torque ഉം സൃഷ്ടിക്കും. അഞ്ച് സ്പീഡ് മാനുവലും AMT യൂണിറ്റും ട്രാൻസ്മിഷൻ ചോയിസുകളിൽ ഉൾപ്പെടുന്നുണ്ട്.

എസ്‌യുവിക്കൊപ്പം ഏഴ് വേരിയന്റുകളും ഒമ്പത് കളർ ചോയ്‌സുകളും ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ക്രോസ്ഓവർ DNA, വ്യത്യസ്തമായ സ്റ്റൈലിംഗ്, അഡ്വഞ്ചർ ലുക്ക്സ് എന്നിവ എക്‌സ്റ്ററിന്റെ ശക്തി കേന്ദ്രങ്ങളാകാൻ സാധ്യതയുണ്ട്. ഹ്യുണ്ടായി ഇന്ത്യ 2023 ജൂലൈ 10 -ന് ഇത് അവതരിപ്പിക്കും. വാഹനത്തിന്റെ വില 6.5 ലക്ഷം രൂപ മുതൽ ആരംഭിക്കാൻ സാധ്യതയുണ്ട്.

Source: Carwale

More from DriveSpark

Article Published On: Wednesday, June 14, 2023, 14:51 [IST]
English summary
Hyundai exter interiors revealed in new spy pics ahead of launch
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X