ജനം ഹ്യുണ്ടായി ഷോറൂമിലേക്ക് പായുന്നു; എക്‌സ്റ്ററിന്റെ കാത്തിരിപ്പ് കാലാവധി കണ്ട് അന്തംവിട്ട് ടാറ്റ

ഇന്ത്യന്‍ കാര്‍ വിപണിയിലെ ഏറ്റവും ഡിമാന്‍ഡുള്ള സ്‌പോര്‍ട് യൂടിലിറ്റി വെഹിക്കിളാണ് ഹ്യുണ്ടായി ക്രെറ്റ. ഓരോ വര്‍ഷവും വില്‍പ്പന ഉയര്‍ത്തുന്ന ക്രെറ്റയുടെ ബലത്തില്‍ സെഗ്‌മെന്റില്‍ സുപ്രധാന സ്ഥാനത്ത് വിരാചിക്കുകയാണ് ഹ്യുണ്ടായി. ബജറ്റില്‍ ഒതുങ്ങുന്ന ഒരു സ്‌പോര്‍ട്ടി എസ്‌യുവി തേടുന്ന ഉപഭോക്താക്കളെ പാട്ടിലാക്കാന്‍ ഹ്യുണ്ടായി ഈ മാസം പുത്തന്‍ പോരാളിയെ വിപണിയില്‍ ഇറക്കിയിരിക്കുകയാണ്.

ഹ്യുണ്ടായി എക്‌സ്റ്റര്‍ മൈക്രോ എസ്‌യുവിയെ (Hyundai Exter Micro SUV) കുറിച്ചാണ് പറഞ്ഞ് വരുന്നത്. എസ്‌യുവി തേടുന്നവരുടെ എല്ലാ ചെക്ക്‌ലിസ്റ്റുകളും ടിക്ക് ഇടുവിപ്പിക്കുന്ന എക്‌സ്റ്റര്‍ ഇതിനോടകം തന്നെ വിപണിയില്‍ വലിയ ഓളം തീര്‍ത്തിരിക്കുകയാണ്. ക്രെറ്റയ്ക്ക് ശേഷം ദക്ഷിണ കൊറിയന്‍ കാര്‍ നിര്‍മ്മാതാക്കളുടെ ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ലോഞ്ചുകളില്‍ ഒന്നായി മാറിയിരിക്കുകയാണ് എക്‌സ്റ്റര്‍.

hyundai exter

EX, EX (0) S, S (0), SX, SX (0), SX (0) കണക്റ്റ് എന്നിങ്ങനെ 7 വേരിയന്റുകളില്‍ ലഭ്യമായ എക്‌സ്റ്ററിനെ കാത്തിരിപ്പ് കാലയളവ് (Hyundai Exter Waiting Period) എതിരാളികളെ വരെ ഞെട്ടിക്കുകയാണ്. എക്സ്റ്ററിന്റെ EX, EX(O) വേരിയന്റുകള്‍ കൈയ്യില്‍ കിട്ടാന്‍ 1 വര്‍ഷം വരെ കാത്തിരിക്കേണ്ട അവസ്ഥയാണ്. മറ്റ് വേരിയന്റുകള്‍ക്ക് 5 മുതല്‍ 6 മാസം വരെയാണ് കാത്തിരിപ്പ് കാലയളവ്.

5.99 ലക്ഷം രൂപ മുതല്‍ 10.10 ലക്ഷം രൂപ വരെയാണ് മൈക്രോ എസ്യുവിയുടെ എക്‌സ്‌ഷോറൂം വില. സബ് 4 മീറ്റര്‍ എസ്‌യുവി സെഗ്‌മെന്റിന് കീഴില്‍ ടാറ്റ പഞ്ച് അടക്കി ഭരിച്ചിരുന്ന മൈക്രോ എസ്‌യുവി സെഗ്‌മെന്റിലാണ് എക്‌സ്റ്ററിന്റെ എന്‍ട്രി. പ്രാഥമിക എതിരാളി ടാറ്റ പഞ്ച് ആണെങ്കിലും മാരുതി സുസുക്കി ഫ്രോങ്ക്സ്, മാരുതി സുസുക്കി ഇഗ്‌നിസ്, റെനോ കൈഗര്‍, സിട്രണ്‍ C3, നിസാന്‍ മാഗ്‌നൈറ്റ് എന്നിവയ്ക്കെതിരെയും എക്സ്റ്റര്‍ മത്സരിക്കുന്നുണ്ട്.

hyundai exter interior

നിരവധി സെഗ്‌മെന്റ് ഫസ്റ്റ് ഫീച്ചറുകള്‍ക്കൊപ്പം സേഫ്റ്റി കൂടിയാണ് എക്‌സ്റ്ററിന്റെ മുഖമുദ്ര. പഞ്ചുമായിട്ടാണ് നേരിട്ടുള്ള മത്സരമെന്നതിനാല്‍ തന്നെ സേഫ്റ്റിയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചക്കും കൊറിയന്‍ ഭീമന്‍മാര്‍ തയാറായിട്ടില്ല. എക്‌സ്റ്ററിന്റെ എല്ലാ വേരിയന്റുകളിലും 6 എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡാണ്. ഒപ്പം ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷനോടുകൂടിയ ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (ABS), പാര്‍ക്കിംഗ് സെന്‍സറുകള്‍, സെന്‍ട്രല്‍ ലോക്കിംഗ്, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡറുകള്‍, ഹൈ-സ്പീഡ് അലേര്‍ട്ട്, എമര്‍ജന്‍സി സ്റ്റോപ്പ് സിഗ്‌നല്‍ എന്നിവയടക്കം മറ്റ് നിരവധി സവിശേഷതകളുമുണ്ട്.

എക്‌സ്റ്ററിന്റെ ഉയര്‍ന്ന വേരിയന്റുകളില്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, റിയര്‍ പാര്‍ക്കിംഗ് ക്യാമറ, വെഹിക്കിള്‍ സ്റ്റെബിലിറ്റി മാനേജ്‌മെന്റ്, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് എന്നിവയും ഓഫര്‍ ചെയ്യുന്നു. ക്രാഷ് ടെസ്റ്റില്‍ എക്‌സ്റ്റര്‍ 5 സ്റ്റാര്‍ റേറ്റിംഗ് നേടുമെന്നാണ് നിര്‍മാതാക്കളുടെ വിശ്വാസം. പെട്രോള്‍ പവര്‍ട്രെയിനുകള്‍ക്കൊപ്പം 5 സീറ്റര്‍ കാറിന്റെ സിഎന്‍ജി പതിപ്പും ഹ്യുണ്ടായി വിപണിയില്‍ ഇറക്കിയിട്ടുണ്ട്.

hyundai exter rear

കിലോഗ്രാമിന് 27.1 കി.മീ മൈലേജ് നല്‍കുന്ന എക്‌സ്റ്റര്‍ സിഎന്‍ജി 9.32 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയില്‍ സ്വന്തമാക്കാം. അതസമയം കാറിന്റെ പെട്രോള്‍ പതിപ്പുകള്‍ ലിറ്ററിന് ഏകദേശം 20 കി.മീ മൈലേജ് നല്‍കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഹ്യുണ്ടായി ഗ്രാന്‍ഡ് i10, ഓറ സെഡാന്‍ എന്നിവയില്‍ സേവനം ചെയ്യുന്ന 1.2 ലിറ്റര്‍ നാചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിനാണ് ഇതിന് കരുത്തേകുന്നത്.

ഈ എഞ്ചിന്‍ പരമാവധി 81.86 bhp കരുത്തും 113.8 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. സിഎന്‍ജി മോഡില്‍ ഈ കണക്കുകള്‍ 68 bhp പവറും 95.2 Nm ടോര്‍ക്കും ആയി കുറയുന്നു. പെട്രോള്‍ വേരിയന്റുകള്‍ക്ക് 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 5 സ്പീഡ് AMT ഗിയര്‍ബോക്‌സുകളാണ് ലഭിക്കുക.

hyundai exter transmission

അതേസമയം എക്‌സ്റ്റര്‍ സിഎന്‍ജിക്ക് 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് മാത്രമേ ഓഫര്‍ ചെയ്യുന്നുള്ളൂ. എക്‌സ്റ്ററിനെ അപേക്ഷിച്ച് ടാറ്റ പഞ്ചില്‍ കുറവുള്ള രണ്ട് കാര്യങ്ങള്‍ സിഎന്‍ജി ഓപ്ഷനും സണ്‍റൂഫുമാണ്. സണ്‍റൂഫും ഡ്യുവല്‍ സിഎന്‍ജി ടെക്‌നോളജിയും സജ്ജീകരിച്ച് പഞ്ച് സിഎന്‍ജി ഉടന്‍ പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ പഞ്ച് കൂടി വിപണിയില്‍ എത്തുന്നതോടെ പോരാട്ടത്തിന് തീപാറും.

More from DriveSpark

Article Published On: Tuesday, July 25, 2023, 15:48 [IST]
English summary
Hyundai exter micro suv waiting period stretched up to 1 year details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X