8 ലക്ഷത്തിൽ താഴെ ഇത്രയും ഫീച്ചറുള്ള കാർ വേറെയില്ല; എക്സ്റ്ററിന്റെ ഈ വേരിയന്റ് വാങ്ങിയാൽ സംഭവം കളറാവും?
ഇന്ത്യയിൽ, ഉപഭോക്താകൾ ഒരു പർച്ചേസിന്റെ കാര്യത്തിൽ വളരെ ബോധപൂർവമായ തീരുമാനങ്ങൾ എടുക്കുന്നവരാണ്, കാറുകളുടെ കാര്യത്തിൽ ഉൾപ്പെടെ, വാങ്ങാനുള്ള തീരുമാനമെടുക്കുന്നതിന് മുമ്പ് എല്ലാ തലങ്ങളും വശങ്ങളും സൂക്ഷ്മമായി വിശകലനം ചെയ്യുന്നവരാണ് ഏറെയും. ഇത്രയും ചൂസിയായ ഇന്ത്യൻ വിപണിയിലേക്ക് അടുത്തിടെയാണ് ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളായ ഹ്യുണ്ടായി തങ്ങളുടെ ഏറ്റവും പുതിയ മൈക്രോ-എസ്‌യുവിയായ എക്‌സ്‌റ്റർ അവതരിപ്പിച്ചത്.
ചെറു എസ്‌യുവി അതിവേഗം തന്നെ ജനപ്രീതി നേടി. ഇപ്പോൾ, ഉപഭോക്താക്കൾ വാഹനത്തിന്റെ ഏറ്റവും വാല്യു ഫോർ-മണി വേരിയന്റുകൾ ഏതെല്ലാമാണ് എന്ന് എക്സ്പ്ലോർ ചെയ്യുകയാണ് എന്നു പറയാം. അടുത്തിടെ പുറത്തുവന്ന ഒരു ഓൺലൈൻ വീഡിയോയിൽ എക്‌സ്റ്ററിന്റെ ബേസ് മോഡലിന് തൊട്ടു മുകളിലുള്ള S വേരിയന്റിന്റെ വിശേഷങ്ങൾ വെളിപ്പെടുത്തുന്നു. ഒരു വാല്യു ഫോർ-മണി വേരിയന്റിനായി തെരയുന്നവർക്ക് ഇതൊരു മികച്ച ചോയിസ് ആവുമെന്ന് വീഡിയോ സൂചിപ്പിക്കുന്നു.

വീഡിയോ ടീം ഓട്ടോട്രെൻഡ് എന്ന യൂട്യൂബ് ചാനലാണ് പങ്കുവെച്ചിരിക്കുന്നത്. മോഡലിനെ ഷോക്കേസ് ചെയ്താണ് വീഡിയോ ആരംഭിക്കുന്നത്, ഇത് സെക്കൻഡ്-ടു-ബേസ് അല്ലെങ്കിൽ ബേസിന് തൊട്ടുമുകളിലുള്ള S വേരിയന്റാണെന്ന് അവതാരകൻ പരാമർശിക്കുന്നു. വ്ലോഗറിന്റെ അഭിപ്രായത്തിൽ, എല്ലാ അവശ്യ ഫീച്ചറുകളും വാഗ്ദാനം ചെയ്യുന്നുവെങ്കിലും ചില ഫാൻസി കംഫർട്ട് ഫീച്ചറുകൾ നഷ്‌ടപ്പെടുത്തുന്നു.
ഇനി വാഹനത്തിന്റെ എക്സ്റ്റീരിയർ നോക്കിയാൽ, ബേസ് മോഡൽ E വേരിയന്റിനേക്കാൾ കൂടുതൽ പ്രീമിയം ലുക്കിനായി മതിയായ ഡിസൈൻ എലമെന്റുകളും ഫീച്ചറുകൾ പായ്ക്ക് ചെയ്യുന്നു. ബേസ് മോഡലിന്റെ ശൂന്യതയ്ക്കും ടോപ്പ് സ്പെക്ക് മോഡലിന്റെ സമ്പന്നതയ്ക്കും ഇടയിൽ ഒരു മികച്ച സന്തുലനാവസ്ഥ ഇത് നിലനിർത്തുന്നു.

S വേരിയന്റിൽ സ്ക്വയർ ഷെയ്പ്പിലുള്ള ഹാലജൻ ഹെഡ്‌ലാമ്പുകളാണ് സജ്ജീകരിച്ചിരിക്കുന്നത്, കൂടാതെ ടോപ്പ്-സ്പെക്ക് വേരിയന്റിന് സമാനമായ H -ആകൃതിയിലുള്ള എൽഇഡി DRL-കളും ഹാലജൻ ഇൻഡിക്കേറ്ററുകളും ലഭിക്കുന്നു. കൂടാതെ സിൽവർ സ്‌കിഡ് പ്ലേറ്റിനൊപ്പം S വേരിയന്റിന്റെ മുൻവശത്ത് ടോപ്പ് വേരിയന്റിൽ വരുന്ന അതേ പാരാമെട്രിക് ഗ്ലോസ് ബ്ലാക്ക് ഗ്രില്ലാണ് ഒരുക്കി ഇരിക്കുന്നത്.
വശങ്ങളിലേക്ക് നീങ്ങുമ്പോൾ, കാറിന്റെ സൈഡ് പ്രൊഫൈലിൽ ഇതിന് ബോഡി-കളർഡ് B പില്ലർ ലഭിക്കുന്നു, ബ്ലാക്ക് മാസ്കിംഗ് പോലും ഇല്ല, അതിനാൽ ഇതൊരു ലോവർ-സ്പെക്ക് വേരിയന്റാണെന്ന് വ്യക്തമാകുന്നു. കൂടാതെ, S വേരിയന്റിന് ബോഡി കളർഡ് ഡോർ ഹാൻഡിലുകളാണ് വരുന്നത്, എന്നിരുന്നാലും ഇലക്ട്രിക് സൺറൂഫ്, റൂഫ് റെയിലുകൾ, ഷാർക്ക് ഫിൻ ആന്റിന തുടങ്ങിയവ നഷ്ടപ്പെടുന്നു.

S വേരിയന്റിന് 14 ഇഞ്ച് സ്റ്റീൽ വീലുകൾ കമ്പനി വാഗ്ദാനം ചെയ്യുന്നു, അവ സിൽവർ വീൽ കവറുകളാൽ മൂടപ്പെട്ടിരിക്കുന്നു. പിൻവശത്തേക്ക് നീങ്ങുമ്പോൾ കാറിന്റെ C-പില്ലർ നമുക്ക് കാണാം, ഇതിന് ടോപ്പ്-സ്പെക്ക് മോഡലിന്റെ അതേ പാരാമെട്രിക് ഡിസൈനാണ് ലഭിക്കുന്നത് എന്ന് മനസിലാക്കാം. പിന്നിൽ ബൂട്ട് ലിഡിലും ഫ്രണ്ടിലെ അതേ ഗ്ലോസ് ബ്ലാക്ക് സെന്റർപീസ് ലഭിക്കുന്നു.
S വേരിയന്റിന് H ആകൃതിയിലുള്ള എൽഇഡി ടെയിൽലൈറ്റുകൾ ലഭിക്കുന്നുണ്ടെങ്കിലും റിയർ റൂഫ് സ്‌പോയിലറും റിയർ വൈപ്പർ വാഷറും ഡീഫോഗറും ലഭിക്കുന്നില്ല. ബൂട്ട് ലിഡ് തുറന്ന് കാറിന്റെ ഇന്റീരിയറിന്റെ ഒരു വ്യൂ നമുക്ക് കാണാം. കാറിന് 330 ലിറ്റർ ബൂട്ട് സ്പെയ്സാണ് ഹ്യുണ്ടായി വാഗ്ദാനം ചെയ്യുന്നത്, പാഴ്സൽ ട്രേ നീക്കം ചെയ്താൽ ഇത് 390 ലിറ്റർ ആയി ഉയർത്താം.

അകത്തളത്തിലേക്ക് നീങ്ങുമ്പോൾ, ടോപ്പ് സ്പെക്ക് വേരിയന്റുകൾക്കും മറ്റ് സബ്-കോംപാക്ട് എസ്‌യുവി സഹോദരങ്ങളായ വെന്യുവിനും സമാനമായ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനൊപ്പം സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോൾ സജ്ജീകരണവും നമുക്ക് കാണാനാവും. S വേരിയന്റിന് 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം ലഭിക്കുന്നുണ്ടെങ്കിലും കണക്റ്റിവിറ്റി ഫീച്ചറുകൾ ലഭിക്കുന്നില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്.
അത് കൂടാതെ മാനുവൽ എയർ കണ്ടീഷനിംഗ് സിസ്റ്റവും മാനുവൽ ട്രാൻസ്മിഷനുമാണ് ഇതിൽ വരുന്നത്, ബേസിന് തൊട്ടു മുമ്പുള്ള വേരിയന്റ് ആണെങ്കിലും, വാഹനം അവശ്യ ഫീച്ചറുകളാൽ പായ്ക്ക്ഡാണ് എന്ന് നമുക്ക് ഇതിൽ നിന്ന് പറയാനാവും. 7.27 ലക്ഷം രൂപ എക്സ്-ഷോറൂം വിലയ്ക്ക് മാന്യമായ പാക്കേജ് ഹ്യുണ്ടായി എക്സ്റ്റർ S വേരിയന്റ് വാഗ്ദാനം ചെയ്യുന്നു.


Click it and Unblock the Notifications