പഞ്ചിന്റെ ദിനങ്ങള്‍ എണ്ണപ്പെട്ടു? ഹ്യുണ്ടായി എക്‌സ്റ്ററിന്റെ വില പ്രഖ്യാപനത്തിന് സമയം കുറിച്ചു

ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായിയുടെ ഏറ്റവും താങ്ങാവുന്ന വിലയിലുള്ള എസ്‌യുവിയാകാന്‍ ഒരുങ്ങുകയാണ് എക്‌സ്റ്റര്‍. ഹ്യുണ്ടായി ഇന്ത്യയുടെ അടുത്ത വലിയ ലോഞ്ചാണ് എക്സ്റ്റര്‍ മൈക്രോ എസ്‌യുവി. ബ്രാന്‍ഡിന്റെ എസ്‌യുവി ലൈനപ്പില്‍ വെന്യുവിന് തൊട്ടുതാഴെ ഇരിക്കുന്ന എക്‌സ്റ്റര്‍ 2023 ജൂലൈ പകുതിയോടെ വില്‍പ്പനയ്ക്കെത്തും.

ബ്രാന്‍ഡ് ഇതിനകം തന്നെ ടാറ്റ പഞ്ചിന്റെ എതിരാളിയെ ഭാഗികമായി വെളിപ്പെടുത്തിയിട്ടുണ്ട്. 11,000 രൂപ നല്‍കി ഇപ്പോള്‍ എക്‌സ്റ്റര്‍ ബുക്ക് ചെയ്യാവുന്നതാണ്. ആഗോളതലത്തില്‍ പുതിയ മോഡലുകളില്‍ കാണുന്ന ഹ്യുണ്ടായിയുടെ പാരാമെട്രിക് ഡിസൈന്‍ ഭാഷയാണ് എക്സ്റ്റര്‍ പിന്തുടരുന്നത്. ഹ്യുണ്ടായി എക്സ്റ്ററിന്റെ ഒതുക്കമുള്ള രൂപവും വിശാലമായ ഇന്റീരിയറും, എന്‍ട്രി ലെവല്‍ കാര്‍ സെഗ്മെന്റിന് തികച്ചും യോജിക്കുന്ന ഒന്നാണ്.

hyundai exter

അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ട ചില സ്‌പൈ ചിത്രങ്ങള്‍ ഹ്യുണ്ടായി എക്‌സ്റ്ററിന്റെ ബോക്സി സ്റ്റൈലിംഗ് വെളിപ്പെടുത്തുന്നുണ്ട്. 'H' ആകൃതിയിലുള്ള എല്‍ഇഡി ഡിആര്‍എല്ലുകളാല്‍ ചുറ്റപ്പെട്ട സ്ലീക്ക് ഗ്രില്ലാണ് എക്സ്റ്ററിന് ലഭിക്കുന്നത്. ചതുരാകൃതിയിലുള്ള ഹെഡ്ലാമ്പുകള്‍ ബമ്പറില്‍ സ്ഥാപിച്ചിരിക്കുന്നു. മൈക്രോ എസ്‌യുവിക്ക് ഡയമണ്ട് കട്ട് അലോയ് വീലുകളും ചുറ്റും ബോഡി ക്ലാഡിംഗും മുന്നിലും പിന്നിലും സ്‌കിഡ് പ്ലേറ്റുകളും ലഭിക്കുന്നു.

റൂഫ് റെയിലുകള്‍, C-പില്ലറിന് ടെക്സ്ചര്‍ ചെയ്ത ഫിനിഷ്, ഫ്‌ലോട്ടിംഗ് റൂഫ് ഇഫക്റ്റുള്ള ഡ്യുവല്‍-ടോണ്‍ പെയിന്റ് ഓപ്ഷനുകള്‍ എന്നിവയുമുണ്ട്. പിന്‍വശത്ത് നേരെയുള്ള ടെയില്‍ ഗേറ്റ്, ഷാര്‍ക്ക് ഫിന്‍ ആന്റിന, ചെറിയ ബില്‍റ്റ്-ഇന്‍ സ്പോയിലര്‍, H-പാറ്റേണ്‍ എല്‍ഇഡി ലൈറ്റിംഗ് ഘടകങ്ങള്‍ ഫീച്ചര്‍ ചെയ്യുന്ന ടെയില്‍ ലാമ്പുകള്‍ എന്നിവ ലഭിക്കുന്നു. എന്നാല്‍ എക്സ്റ്റര്‍ എസ്‌യുവിയുടെ ഇന്റീരിയറിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഒന്നും ഹ്യുണ്ടായി ഇതുവരെ പുറത്തുവിട്ടിട്ടില്ല.

hyundai exter

EX, S, SX, SX(O), SX(O) കണക്ട് എന്നീ അഞ്ച് ട്രിം ലെവലുകളിലായിരിക്കും പുതിയ ഹ്യുണ്ടായി എക്സ്റ്റര്‍ വാഗ്ദാനം ചെയ്യുക. ഗ്രാന്‍ഡ് i10 നിയോസില്‍ കാണുന്ന 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിന്‍ ആയിരിക്കും എസ്‌യുവിക്ക് കരുത്ത് പകരുക. ഈ എഞ്ചിന്‍ 82 bhp പവറും 113 Nm ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ളതാണ്. ഈ എഞ്ചിന്‍ 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായി ജോടിയാക്കിയിരിക്കുന്നു.

ഇതിന് AMT ഗിയര്‍ബോക്‌സ് ഓപ്ഷനും വാഗ്ദാനം ചെയ്യും. ഹ്യുണ്ടായി എക്‌സ്റ്റര്‍ ഒരു സിഎന്‍ജി കിറ്റുമായും ഉപഭോക്താക്കളിലേക്കെത്തും എന്നാല്‍ സിഎന്‍ജി പതിപ്പ് മാനുവല്‍ ഗിയര്‍ബോക്‌സുമായാകും എത്തുക. യാത്രക്കാരുടെ സുരക്ഷയ്ക്കും കംഫര്‍ട്ടിനും മുന്‍ഗണന നല്‍കുന്ന വിപുലമായ സേഫ്റ്റി ഫീച്ചറുകളാണ് ദക്ഷിണ കൊറിയന്‍ വാഹന ഭീമന്‍മാര്‍ എക്സ്റ്ററില്‍ സജ്ജീകരിച്ചിരിക്കുന്നത്. എക്സ്റ്ററിന്റെ എല്ലാ വേരിയന്റുകളിലും 6 എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡായി ലഭിക്കുമെന്ന് കഴിഞ്ഞ ദിവസം കമ്പനി അറിയിച്ചിരുന്നു.

ഡ്രൈവര്‍, പാസഞ്ചര്‍, കര്‍ട്ടന്‍, സൈഡ് എയര്‍ബാഗുകള്‍ എന്നിവയുള്‍പ്പെടെ ആറ് എയര്‍ബാഗുകള്‍ ലഭിക്കും. 40 -ലധികം നൂതന സുരക്ഷാ ഫീച്ചറുകള്‍ വാഗ്ദാനം ചെയ്യുന്ന ഹ്യുണ്ടായി എക്സ്റ്റര്‍ വിപണിയിലെ മറ്റ് കാറുകളേക്കാള്‍ ഒരു പടി മുകളില്‍ നില്‍ക്കും. സെഗ്മെന്റില്‍ ആദ്യമായി ഡ്യുവല്‍ ക്യാമറയുള്ള ഡാഷ്‌ക്യാം ഫീച്ചറും ഇത് വാഗ്ദാനം ചെയ്യുന്നു.

ഹ്യുണ്ടായി എക്സ്റ്ററിലെ മറ്റൊരു സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറാണ് TPMS (ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം). ഇത് വാഹനത്തിന്റെ ഒപ്റ്റിമല്‍ പോയിന്റിന് താഴെയാണ് ടയര്‍ പ്രെഷര്‍ എങ്കില്‍ ഡ്രൈവര്‍ക്ക് വാര്‍ണിംഗ് നല്‍കുന്നു. ഉയര്‍ന്ന വേരിയന്റുകള്‍ക്ക് ഹില്‍ അസിസ്റ്റ് കണ്‍ട്രോള്‍, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിവയും ലഭിക്കും.

ജൂലൈ ആദ്യത്തോടെ എക്സ്റ്ററിന്റെ ഉല്‍പ്പാദനം ആരംഭിക്കാനാണ് പ്ലാന്‍. ജൂലൈ പകുതിയോടെ വില പ്രഖ്യാപനം നടക്കും. രാജ്യത്തുടനീളമുള്ള ഹ്യുണ്ടായി ഔട്ട്ലെറ്റുകളിലുടെ ഓഗസ്റ്റ് ആദ്യം മുതല്‍ ഡെലിവറികള്‍ ആരംഭിക്കുമെന്നാണ് സൂചന. ആറ് ലക്ഷം രൂപയാണ് എക്‌സ്റ്ററിന്റെ എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കുന്നത്. സെഗ്‌മെന്റില്‍ എതിരാളികളില്ലാതെ വിലസുന്ന ടാറ്റ പഞ്ചിന് വലിയ വെല്ലുവിളിയാകും എക്‌സ്റ്ററിന്റെ വരവ്.

More from DriveSpark

Article Published On: Friday, May 19, 2023, 15:55 [IST]
English summary
Hyundai exter price to announced by mid july delivery commence from august
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X