മുന്നിൽ നിന്നു മാത്രമല്ല പിന്നിൽ നിന്നും പരുക്കൻ തന്നെ! എക്സ്റ്ററിന്റെ റിയർ പ്രൊഫൈൽ വെളിപ്പെടുത്തി ഹ്യുണ്ടായി
ഇന്ത്യൻ വിപണിയിൽ തങ്ങളുടെ ഏറ്റവും പുതിയ മോഡലായി എക്സ്റ്റർ കുഞ്ഞ കാറിനെ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഹ്യുണ്ടായി. ജൂലൈ 10 -നാണ് വാഹനം ലോഞ്ച് ചെയ്യാനിരിക്കുന്നത്. പല ടീസറുകളിലുമായി വാഹനത്തിന്റെ ഫ്രണ്ട് പ്രൊഫൈലും മറ്റും നിർമ്മാതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്, എന്നാൽ ഇപ്പോൾ ലോഞ്ചിന് മുന്നോടിയായി, ഹ്യുണ്ടായി തങ്ങളുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഔദ്യോഗികമായി എക്‌സ്‌റ്ററിന്റെ റിയർ പ്രൊഫൈൽ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ്.
ഈ ചിത്രങ്ങൾ സബ് കോംപാക്ട് എസ്‌യുവിയുടെ പരുക്കൻ രൂപഭാവം കാണിക്കുന്നു. ഇന്ത്യയിൽ ലോഞ്ച് ചെയ്തുകഴിഞ്ഞാൽ വെന്യു കോംപാക്ട് എസ്‌യുവിക്ക് താഴെയാവും എക്സ്റ്ററിന്റെ സ്ഥാനം. ഹ്യുണ്ടായി പുറത്തിറക്കിയ ഔദ്യോഗിക ചിത്രങ്ങളിൽ, ഫ്രണ്ടിലെ എൽഇഡി DRL -കളുടെ H ഷെയ്പ്പിനയോട് സാമ്യമുള്ള എലമെന്റുകൾ എക്സ്റ്ററിന്റെ ടെയിൽ ലാമ്പുകളിൽ കാണാനാവും.

എക്സ്റ്ററിന്റെ റിയർ പ്രൊഫൈലിലെ മറ്റൊരു ശ്രദ്ധേയമായ സവിശേഷത ടെയിൽ ലാമ്പുകൾക്കിടയിലും ലൈസൻസ് പ്ലേറ്റ് ഹൗസിംഗിന് മുകളിലുമായി പ്രവർത്തിക്കുന്ന ബോൾഡ് ബ്ലാക്ക് ടെക്സ്ചർഡ് ഗാർണിഷാണ്, അതിന്റെ മധ്യഭാഗത്തായി ഹ്യുണ്ടായി ലോഗോയും സ്ഥാപിച്ചിരിക്കുന്നു. ഹ്യുണ്ടായി എക്‌സ്‌റ്റർ റിയർ പ്രൊഫൈലിന്റെ മസ്‌കുലാർ അപ്പീൽ വർധിപ്പിക്കുന്നത്, പിൻ ബമ്പറിന്റെ താഴത്തെ പകുതിയിൽ ബ്ലാക്ക് ബോഡി ക്ലാഡിംഗിനുള്ളിൽ സ്ഥാപിച്ചിരിക്കുന്ന ബൾക്കി ലുക്കിംഗ് ഫോക്‌സ് സിൽവർ സ്‌കിഡ് പ്ലേറ്റാണ്.
ഫോക്സ് സിൽവർ സ്കിഡ് പ്ലേറ്റിന്റെ അപ്പർ സൈഡുകളിൽ റിഫ്ലക്ടറുകൾ നൽകിയിരിക്കുന്നു. കൂടാതെ, റിയർ പ്രൊഫൈലിന്റെ ചിത്രം റൂഫ് സ്‌പോയിലറിന് അടയിൽ സ്ഥാപിച്ചിരിക്കുന്ന എൽഇഡി ബ്രേക്ക് ലൈറ്റ്, C-പില്ലറിലെ ടെക്‌സ്ചർഡ് ഫിനിഷ്, ഷാർക്ക് ഫിൻ ആന്റിന, റൂഫ് റെയിലുകൾ എന്നിവ വെളിപ്പെടുത്തുന്നു. ഹ്യുണ്ടായി മുമ്പ് പുറത്തിറക്കിയ ചിത്രങ്ങൾ, സബ്-കോംപാക്റ്റ് എസ്‌യുവിയുടെ തനതായ ഡിസൈൻ ശൈലിയെ എടുത്തുകാണിച്ചുകൊണ്ട് എക്‌സ്റ്ററിന്റെ ഫ്രണ്ട്, സൈഡ് പ്രൊഫൈലുകൾ വ്യക്തമാക്കിയിട്ടുണ്ട്.
H ആകൃതിയിലുള്ള ഡേടൈം റണ്ണിംഗ് ലൈറ്റുകൾ, എൽഇഡി പ്രൊജക്ടറുകൾക്കുള്ള റെക്ടാംഗുലാർ ഹൗസിംഗുകൾ, വൈഡ് ഗ്രില്ല്, മുൻവശത്ത് ഫോക്സ് സിൽവർ സ്കിഡ് പ്ലേറ്റ് എന്നിവയാണ് എക്സ്റ്ററിന്റെ സവിശേഷതകൾ. സ്ക്വയർ ആകൃതിയിലുള്ള വീൽ ആർച്ചുകൾ, ബോഡി ക്ലാഡിംഗ്, ഫ്രണ്ട് & ബാക്ക് ഫെൻഡറുകളിൽ ട്യൂസണിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ക്രീസുകൾ, മെഷീൻ കട്ട് ചെയ്‌ത അലോയി വീലുകൾ എന്നിവയ്‌ക്കൊപ്പം വാഹനത്തിന്റെ സൈഡ് പ്രൊഫൈൽ അപ്പ്റൈറ്റ് & ടോൾ സ്റ്റാൻസ് പ്രദർശിപ്പിക്കുന്നു.
മുകളിൽ സൂചിപ്പിച്ച ഹൈലൈറ്റുകൾക്കും ഫീച്ചറുകൾക്കും പുറമെ, സൺറൂഫ്, വയർലെസ് ചാർജർ, ഡ്യുവൽ ക്യാമറ സെറ്റപ്പുള്ള ഡാഷ്‌ക്യാം, 2.31 ഇഞ്ച് സ്‌ക്രീൻ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, നൂതന ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം എന്നിവയും പുതിയ ഹ്യുണ്ടായി എക്‌സ്‌റ്ററിൽ ഉൾപ്പെടുന്നു. സേഫ്റ്റിയ്ക്കായി ആറ് എയർബാഗുകൾ, ESC, ABS + EBD, റിവേഴ്സ് പാർക്കിംഗ് സെൻസറുകളും ക്യാമറയും, ഹിൽ സ്റ്റാർട്ട് അസിസ്റ്റും തുടങ്ങിയവയുമായി വരും. ഇത് എല്ലാ വേരിയന്റുകളിലുമുള്ള സ്റ്റാൻഡേർഡ് സുരക്ഷാ ഫീച്ചറുകളാണ്.

പവർട്രെയിൻ ഓപ്ഷനായി ചെറു കാറിൽ 1.2 ലിറ്റർ ഫോർ സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് ഹ്യുണ്ടായി സജ്ജീകരിച്ചിരിക്കുന്നത്. ഈ എഞ്ചിൻ അഞ്ച് സ്പീഡ് മാനുവൽ, അഞ്ച് സ്പീഡ് AMT ഗിയർബോക്‌സ് ഓപ്ഷനുകളിൽ ലഭ്യമാകും. ഇത് പരമാവധി 83 bhp കരുത്തും 114 Nm പീക്ക് torque ഉം വാഗ്ദാനം ചെയ്യുന്നു.
ഗ്രാൻഡ് i10 നിയോസ്, ഔറ, വെന്യൂവിന്റെ ലോവർ-സ്പെക് വേരിയന്റുകൾ തുടങ്ങിയ മറ്റ് ഹ്യുണ്ടായി മോഡലുകളിലും ഉപയോഗിക്കുന്ന അതേ എഞ്ചിൻ തന്നെയാണിത്. പുതിയ ഹ്യുണ്ടായി എക്‌സ്‌റ്റർ ജൂലൈ 10 -ന് ഔദ്യോഗികമായി വിൽപ്പനയ്‌ക്കെത്തും, ടാറ്റ പഞ്ച്, സിട്രോൺ C3 എന്നിവയ്‌ക്കെതിരെ ഇന്ത്യൻ വിപണിയിൽ നേർക്കുനേർ മത്സരിക്കും.


Click it and Unblock the Notifications








