'എല്ലാവര്‍ക്കും എന്നെ മതി'; ജനങ്ങള്‍ ചോദിച്ച് വാങ്ങുന്നത് ഈ ഫീച്ചറുള്ള എക്‌സ്റ്റര്‍ വേരിയന്റ്

ഒരു മാസം മുമ്പാണ് എക്സ്റ്ററുമായി (Hyundai Exter) കൊറിയന്‍ വാഹന ഭീമന്‍മാരായ ഹ്യുണ്ടായി മൈക്രോ എസ്‌യുവി സെഗ്മെന്റിലേക്ക് പ്രവേശിച്ചത്. മത്സരാധിഷ്ഠിത വിലനിര്‍ണയത്തിലൂടെ സെഗ്‌മെന്റ് ഭരിക്കുന്ന ടാറ്റ പഞ്ചിന് വന്‍ വെല്ലുവിളി ഉയര്‍ത്താന്‍ എക്‌സ്റ്ററിനായി. EX, S, SX, SX (O), SX (O) കണക്റ്റ് എന്നിങ്ങനെ അഞ്ച് വേരിയന്റുകളിലായാണ് ഇത് പുറത്തിറങ്ങിയത്.

6 ലക്ഷം മുതല്‍ 8.97 ലക്ഷം രൂപ വരെയാണ് മൈക്രോ എസ്‌യുവിയുടെ എക്‌സ്‌ഷോറൂം വില വരുന്നത്. വിപണിയിലെത്തി ആദ്യ മാസം തന്നെ 7,000 യൂണിറ്റ് വില്‍പ്പന നേടി എക്‌സ്റ്റര്‍ ഹ്യുണ്ടായിയുടെ ഏറ്റവും പുതിയ ഹിറ്റ് മോഡലായി മാറിയിരുന്നു. ബ്രാന്‍ഡിന്റെ ഔദ്യോഗിക വാര്‍ത്താക്കുറിപ്പ് പ്രകാരം ഹ്യുണ്ടായി എക്‌സ്റ്റര്‍ വാങ്ങാന്‍ വരുന്ന 75% കസ്റ്റമേഴ്‌സിനും സണ്‍റൂഫ് (Sunroof) വേരിയന്റുകള്‍ മതിയെന്നാണ് പറയുന്നത്.

hyundai exter

ഇന്ത്യക്കാര്‍ക്ക് സണ്‍റൂഫിനോടുള്ള പ്രണയത്തിന് അടിവരയിടുന്ന മറ്റൊരു ഉദാഹരണമായി ഇത് മാറി. പണ്ട് ചില ഹൈ-എന്‍ഡ് ലക്ഷ്വറി മോഡലുകളില്‍ മാത്രം കണ്ടുവന്നിരുന്ന ഈ ഫീച്ചര്‍ ഇന്ന് പല കാറുകളുടെയും എന്‍ട്രി ലെവല്‍ വേരിയന്റുകള്‍ക്ക് മുകളില്‍ ഓഫര്‍ ചെയ്യുന്ന സവിശേഷത ആയി മാറിയിട്ടുണ്ട്. വിപണിയിലെത്തി 30 ദിവസത്തിനുള്ളില്‍ 50,000 ബുക്കിംഗുകള്‍ ഇതിനകം എക്‌സ്റ്റര്‍ നേടിയിട്ടുണ്ട്.

ബുക്ക് ചെയ്തവരില്‍ 33 ശതമാനത്തിലധികം പേര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനാണ് തെരഞ്ഞെടുത്തിരിക്കുന്നത്. നിര്‍മ്മാതാക്കളില്‍ പലരും ഇപ്പോള്‍ അവരുടെ കാറുകളുടെ മിഡ്‌സ്‌പെക്ക് ട്രിമ്മുകളില്‍ പോലും സണ്‍റൂഫ് വാഗ്ദാനം ചെയ്യുന്നു എന്നതാണ് രസകരം ട്രെന്‍ഡിംഗ് ഫീച്ചറിന് ഉപഭോക്താക്കള്‍ക്കിടയിലെ ഡിമാന്‍ഡ് ഇത് സൂചിപ്പിക്കുന്നു. എക്സ്റ്റര്‍ സണ്‍റൂഫുമായി എത്തിയതോടെ എതിരാളിയായ പഞ്ചിനെ ഈ ഫീച്ചര്‍ നല്‍കി ടാറ്റ മോട്ടോര്‍സും പരിഷ്‌കരിച്ചിരുന്നു. ഒപ്പം എക്‌സ്റ്ററിനോട് മുട്ടാന്‍ സിഎന്‍ജി പവര്‍ട്രെയിനും കൊണ്ടുവന്നു.

hyundai exter sunroof

സണ്‍റൂഫ് കാരണം ക്യാബിനിനുള്ളില്‍ കൂടുതല്‍ സ്‌പെയ്‌സ് ലഭിക്കുന്നതായി അനുഭവപ്പെടുന്നുവെന്ന് പലരും അഭിപ്രായം പറയുമെങ്കിലും വെറും ആഡംബരം എന്നല്ലാതെ ഈ സവിശേഷതയുടെ യഥാര്‍ത്ഥ ആപ്ലിക്കേഷനുകള്‍ കണ്ടെത്താന്‍ പാടാണ്. വര്‍ഷത്തിലെ ഭൂരിഭാഗം സമയവും ചുടുള്ള കാലാവസ്ഥയുള്ള ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്ത് പ്രത്യേകിച്ചും. സുഖകരമായ കാലാവസ്ഥയിലും സണ്‍റൂഫ് തുറന്നിടുന്നത് പൊടിയും മറ്റും ക്യാബിനിലേക്ക് പ്രവേശിക്കാന്‍ കാരണവുമാകുന്നു.

ഹ്യുണ്ടായി എക്സ്റ്ററിന്റെ SX, SX(O), SX(O) കണക്ട് എന്നീ വേരിയന്റുകളിലാണ് സണ്‍റൂഫ് ഫീച്ചര്‍ വാഗ്ദാനം ചെയ്യുന്നത്. 8 ലക്ഷം മുതല്‍ 9.32 ലക്ഷം രൂപ വരെയാണ് ഇവയുടെ എക്സ് ഷോറൂം വില പോകുന്നത്. SX ട്രിം സിഎന്‍ജി പവര്‍ട്രെയിന്‍ ഓപ്ഷനിലും ലഭ്യമാണ്. ഏറെ ഉപഭോക്താക്കള്‍ തെരഞ്ഞെടുക്കാന്‍ സാധ്യതയുള്ള മിഡ്-ട്രിമ്മില്‍ നിന്ന് തന്നെ ഹ്യുണ്ടായി ഈ സമര്‍ത്ഥമായി ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

hyundai exter rear

ഫീച്ചര്‍ സമ്പന്നമായ ചെറു എസ്‌യുവി എന്നതില്‍ ഉപരി ഇത് സേഫ്റ്റിയുടെ കാര്യത്തിലും കിടിലമാണ്. ശ്രേണിയിലുടനീളം 6 എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡായി വരുന്നതിനാല്‍ സേഫ്റ്റി ഗ്യാരണ്ടിയാണ്. സേഫ്റ്റിയുടെ കാര്യത്തില്‍ പേരുകേട്ട പഞ്ചിനോട് മത്സരിക്കുമ്പോള്‍ സുരക്ഷ കുറഞ്ഞാല്‍ ശരിയാകില്ലെല്ലോ. അതിനാല്‍ കാറിന് വിപണിയില്‍ നിന്ന് ഇത്ര മികച്ച സ്വീകരണം ലഭിക്കാന്‍ സേഫ്റ്റി കൂടി ഒരു ഘടകമാണെന്ന് നിസ്സംശയം പറയാം.

1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ അല്ലെങ്കില്‍ 1.2 ലിറ്റര്‍ ബൈ-ഫ്യുവല്‍ എഞ്ചിന്‍ ഓപ്ഷനുകളിലാണ് ഹ്യുണ്ടായി എക്‌സ്റ്റര്‍ വാഗ്ദാനം ചെയ്യുന്നത്. പെട്രോള്‍ എഞ്ചിന്‍ 83 bhp പവറും 113.8 Nm പീക്ക് ടോര്‍ക്കും നല്‍കാന്‍ ശേഷിയുള്ളതാണ്. സിഎന്‍ജി മോഡില്‍ എഞ്ചിന്‍ 69 bhp പവറും 95.2 Nm ടോര്‍ക്കും സൃഷ്ടിക്കുന്നു. ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളിലേക്ക് വന്നാല്‍ പെട്രോള്‍ എഞ്ചിന്‍ 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ AMT ഗിയര്‍ബോക്സുമായി ജോടിയാക്കുന്നു.

അതേസമയം ബൈ-ഫ്യൂവല്‍ എഞ്ചിന്‍ മാനുവല്‍ ട്രാന്‍സ്മിഷനുമായി മാത്രമാണ് വരുന്നത്. ഫീച്ചറുകളുടെയും സേഫ്റ്റിയുടെയും കാര്യത്തില്‍ മാത്രമല്ല മൈലേജിന്റെ കാര്യത്തിലും പുലിയാണ് എക്‌സ്റ്റര്‍. ലിറ്ററിന് 19.2 കി.മീ ഇന്ധനക്ഷമതയാണ് എക്‌സ്റ്ററിന് ഹ്യുണ്ടായി അവകാശപ്പെടുന്നത്. കിലോഗ്രാമിന് 27.1 കിലോമീറ്ററാണ് എക്‌സ്റ്റര്‍ സിഎന്‍ജിയുടെ അവകാശപ്പെടുന്ന മൈലേജ്. ഉത്സവ സീസണ്‍ എത്തുന്നതോടെ പഞ്ചും എക്‌സ്റ്ററും തമ്മിലുള്ള യുദ്ധത്തില്‍ ആര്‍ക്കാണ് മുന്‍തൂക്കമെന്ന് നമുക്ക് അറിയാന്‍ സാധിക്കും. ഇരുകാറുകളുടെയും ഇലക്ട്രിക് പതിപ്പുകളും അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

More from DriveSpark

Article Published On: Saturday, August 12, 2023, 15:14 [IST]
English summary
Hyundai exter sunroof variants account for 75 percentage of total booking
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X