ഡ്യുവൽ ക്യാമറ ഡാഷ്ക്യാമിനൊപ്പം 40 -ഓളം സവിശേഷതകളും; സേഫ്റ്റിയിൽ ഫീച്ചർ റിച്ചായി ഹ്യുണ്ടായി എക്സ്റ്റർ

ഒരു കാർ തെഞ്ഞെടുക്കുമ്പോൾ സുരക്ഷ അല്ലെങ്കിൽ സേഫ്റ്റി ഇന്നൊരു നിർണായക ഘടകം തന്നെയാണ്. പുതിയ എക്‌സ്‌റ്റർ CUV -യിലൂടെ ഹ്യുണ്ടായി സേഫ്റ്റിയെ പുതിയ തലത്തിലേക്ക് ഉയർത്തിയിരിക്കുകയാണ്. യാത്രക്കാരുടെ സുരക്ഷയ്ക്കും കംഫർട്ടിനും മുൻഗണന നൽകുന്ന വിപുലമായ സേഫ്റ്റി ഫീച്ചറുകളാണ് എക്‌സ്‌റ്ററിൽ സജ്ജീകരിച്ചിരിക്കുന്നത്.

ഇന്ത്യൻ റോഡുകൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത ഒരു കോംപാക്റ്റ് അർബൻ വെഹിക്കിൾ (CUV) ആണ് ഹ്യുണ്ടായി എക്‌സ്‌റ്റർ എന്ന മോഡൽ. സ്റ്റൈൽ, പ്രായോഗികത/ പ്രാക്ടിക്കാലിറ്റി, വിട്ടുവീഴ്ചയില്ലാത്ത സേഫ്റ്റി എന്നിവ സമന്വയിപ്പിക്കുന്നു. ഹ്യുണ്ടായി എക്‌സ്‌റ്റർ, അതിന്റെ ഒതുക്കമുള്ള രൂപവും വിശാലമായ ഇന്റീരിയറും, എൻട്രി ലെവൽ കാർ സെഗ്‌മെന്റിന് തികച്ചും യോജിക്കുന്ന ഒന്നാണ്.

സേഫ്റ്റിയിൽ ഫീച്ചർ റിച്ചായി ഹ്യുണ്ടായി എക്സ്റ്റർ

സുരക്ഷയിലോ സുഖസൗകര്യങ്ങളിലോ വിട്ടുവീഴ്ച ചെയ്യാതെ ഒരു ചെറു കാറിൽ മികച്ച സൗകര്യം ഇത് വാഗ്ദാനം ചെയ്യുന്നു. ഡ്രൈവർ, പാസഞ്ചർ, കർട്ടൻ, സൈഡ് എയർബാഗുകൾ എന്നിവയുൾപ്പെടെ ആറ് എയർബാഗുകളാണ് എക്‌സ്‌റ്റർ CUV -ൽ വരുന്നത്. ഈ സമഗ്ര എയർബാഗ് സിസ്റ്റം ഒരു കൊളീഷൻ ഉണ്ടായാൽ എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്ന് ഉറപ്പാക്കുന്നു.

കൂടാതെ, എൻട്രി ട്രിമ്മുകളിൽ (E & S) എക്ട്രാ സേഫ്റ്റി ഫീച്ചറുകൾ ലഭ്യമാക്കാനുള്ള ഓപ്ഷനോടെ എല്ലാ വേരിയന്റുകളിലുമായി 26 സുരക്ഷാ ഫീച്ചറുകൾ ഹ്യുണ്ടായി എക്സ്റ്റെറിൽ സജ്ജീകരിച്ചിരിക്കുന്നു. വാഹനത്തിന്റെ മൊത്തത്തിലുള്ള സുരക്ഷ വർധിപ്പിക്കുന്നതിനും ഡ്രൈവർക്കും യാത്രക്കാർക്കും മനസ്സമാധാനം നൽകുന്നതിനും വേണ്ടിയാണ് ഈ ഫീച്ചറുകൾ പ്രത്യേകമായി രൂപകൽപ്പന ചെയ്തിരിക്കുന്നത്.

എക്‌സ്‌റ്ററിൽ ESC (ഇലക്‌ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ) സജ്ജീകരിച്ചിരിക്കുന്നു, ഇത് സ്‌കിഡ്ഡിംഗ് അല്ലെങ്കിൽ ട്രാക്ഷൻ നഷ്ടപ്പെടുന്നത് എവിടെയാണെന്ന് കണ്ടെത്തി വാഹനത്തിന്റെ സ്റ്റെബിലിറ്റി നിലനിർത്താൻ സഹായിക്കുന്നു. ഒപ്റ്റിമൽ സ്റ്റെബിലിറ്റിയും കൺട്രോളും ഉറപ്പാക്കാൻ ESC-യുമായി ചേർന്ന് പ്രവർത്തിക്കുന്ന VSM (വെഹിക്കിൾ സ്റ്റെബിലിറ്റി മാനേജ്മെന്റ്) ആണ് മറ്റൊരു ശ്രദ്ധേയമായ സേഫ്റ്റി ഫീച്ചർ. VSM വിവിധ വാഹന പാരാമീറ്ററുകൾ മോണിറ്റർ ചെയ്ത് കൺട്രോൾ നഷ്ടപ്പെടാതിരിക്കാൻ ആവശ്യമുള്ളപ്പോൾ ഇൻവോൾവ് ചെയ്യുന്നു.

ഡ്രൈവർ ബ്രേക്ക് പെഡൽ റിലീസ് ചെയ്യുമ്പോൾ കുത്തനെയുള്ള ചരിവുകളിൽ നിന്ന് കാർ പിന്നോട്ട് നീങ്ങുന്നത് തടയുന്ന ഒരു സവിശേഷതയായ HAC -യും (ഹിൽ അസിസ്റ്റ് കൺട്രോൾ) ഹ്യുണ്ടായി എക്‌സ്റ്ററിനൊപ്പം വരുന്നു. യാത്രക്കാരുടെ സുരക്ഷ കൂടുതൽ മെച്ചപ്പെടുത്തുന്നതിന്, എല്ലാ സീറ്റുകൾക്കും ത്രീ-പോയിന്റ് സീറ്റ് ബെൽറ്റും സീറ്റ് ബെൽറ്റ് റിമൈൻഡറും എക്‌സ്‌റ്ററിൽ ഹ്യുണ്ടായി വാഗ്ദാനം ചെയ്യുന്നു.

സേഫ്റ്റിയിൽ ഫീച്ചർ റിച്ചായി ഹ്യുണ്ടായി എക്സ്റ്റർ

എമർജൻസി ബ്രേക്കിംഗിൽ വീലുകൾ ലോക്ക് ചെയ്യുന്നത് തടയാൻ ABS + EBD കാറിൽ സജ്ജീകരിച്ചിരിക്കുന്നു, ഇത് ഡ്രൈവറെ സ്റ്റിയറിംഗ് കൺട്രോൾ നിലനിർത്താൻ അനുവദിക്കുന്നു. കൂടാതെ, എക്സ്റ്ററിൽ ഒരു ബർഗ്ലാർ അലാറം സിസ്റ്റം ഹ്യുണ്ടായി സജ്ജീകരിച്ചിരിച്ചിട്ടുണ്ട്, മോഷണം അല്ലെങ്കിൽ അനധികൃതമായി ആരെങ്കിലും വാഹനം ആക്‌സസ് ചെയ്യുന്നതിൽ നിന്ന് ഒരു അധിക സുരക്ഷ ഈ ഫീച്ചർ നൽകുന്നു.

40 -ലധികം നൂതന സുരക്ഷാ ഫീച്ചറുകൾ വാഗ്ദാനം ചെയ്തുകൊണ്ട് ഹ്യുണ്ടായി എക്‌സ്‌റ്റർ വിപണിയിൽ ഒരു പടി മുകളിൽ നിൽക്കുന്നു. സെഗ്‌മെന്റിൽ ആദ്യമായി ഡ്യുവൽ ക്യാമറയുള്ള ഡാഷ്‌ക്യാം ഫീച്ചറും CUV വാഗ്ദാനെ ചെയ്യുന്നു. ഡാഷ്‌ക്യാം വാഹനത്തിന്റെ മുന്നിലും പിന്നിലും നിന്നുള്ള വ്യൂ രേഖപ്പെടുത്തുന്നു. റോഡിൽ അപകടങ്ങളോ, എന്തെങ്കിലും തർക്കങ്ങളോ അങ്ങനെ മറ്റ് എന്ത് തന്നെ ഉണ്ടായാലും ഈ റെക്കോർഡിംഗുകൾ വിലപ്പെട്ട തെളിവുകൾ നൽകുന്നു.

ഹ്യുണ്ടായി എക്‌സ്‌റ്ററിലെ മറ്റൊരു സെഗ്‌മെന്റ് ഫസ്റ്റ് ഫീച്ചർ എന്നത് TPMS (ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം) ആണ്, ഇത് വാഹനത്തിന്റെ ഒപ്റ്റിമൽ പോയിന്റിന് താഴെയാണ് ടയർ പ്രെഷർ എങ്കിൽ ഡ്രൈവർക്ക് വാർണിംഗ് നൽകുന്നു. ഈ സംവിധാനം ടയറുമായി ബന്ധപ്പെട്ട അപകടങ്ങൾ തടയാനും മൈലേജ് മെച്ചപ്പെടുത്താനും സഹായിക്കുന്നു. കാറിൽ ISOFIX (ഇന്റർനാഷണൽ സ്റ്റാൻഡേർഡ് ഫോർ ഫിക്സേഷൻ) ചൈൽഡ് സീറ്റ് ആങ്കറുകളും ഉൾപ്പെടുത്തിയിട്ടുണ്ട്, ഇത് അനുയോജ്യമായ ചൈൽഡ് സീറ്റുകൾ ഇൻസ്റ്റാൾ ചെയ്യുന്നത് വളരെ എളുപ്പവും സുരക്ഷിതവുമാക്കുന്നു.

Article Published On: Tuesday, May 16, 2023, 18:14 [IST]
English summary
Hyundai exter to offer 6 airbags dual dash cams and 40 more features
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X