പഞ്ചിന് പാരയാവുമോ എക്സ്റ്റർ? വിലകൾ തമ്മിൽ ഒരു താരതമ്യം
മൈക്രോ എസ്‌യുവി സെഗ്മെന്റിലേക്ക് ഹ്യുണ്ടായി എക്സ്റ്റർ എന്ന തങ്ങളുടെ ഏറ്റവും പുതിയ മോഡലുമായി ചുവടു വെച്ചിരിക്കുകയാണ്. 5,99,990 ലക്ഷം രൂപ പ്രാരംഭ എക്സ്-ഷോറൂം വിലയ്ക്കാണ് ഹ്യുണ്ടായി എക്‌സ്‌റ്റർ ചെറു എസ്‌യുവി വിൽപ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്. വാഹനത്തിന്റെ ആമുഖ വിലകൾ മാത്രമാണിത് എന്നത് ശ്രദ്ധിക്കണം.
ഇന്ത്യൻ വിപണിയിൽ നിലവിൽ ചുരുക്കം ചില ഓപ്ഷനുകൾ മാത്രമുള്ള പുതിയസബ് കോംപാക്‌റ്റ് എസ്‌യുവി സെഗ്‌മെന്റിലേക്കുള്ള ദക്ഷിണകൊറിയൻ നിർമ്മാതാക്കളുടെ എൻട്രിയാണിത്. വിഭാഗത്തിൽ ടാറ്റ പഞ്ച്, സിട്രോൺ C3 എന്നിവയുമായാണ് ഹ്യുണ്ടായി എക്സ്റ്റർ മത്സരിക്കുന്നത്. ടാറ്റ പഞ്ചാണ് നിലവിൽ ഇന്ത്യയിലെ ഈ സെഗ്‌മെന്റ് ലീഡർ.

എന്നിരുന്നാലും, ഹ്യുണ്ടായി എക്‌സ്റ്ററിന്റെ വരവ് ഇതിന് ഒരു കടുത്ത കോംപറ്റീഷൻ നൽകാം. എക്സ്റ്ററിന്റെ വിലകൾ പഞ്ചിന് സമാനമാണ് എന്നതും മത്സരം മുറുക്കുന്ന ഘടകമാണ്. അതു കാരണം നിങ്ങളും ഏത് സബ്-കോംപാക്ട് എസ്‌യുവിയാണ് മികച്ചതെന്ന് ഒരു കൺഫ്യൂഷനിലാണെങ്കിൽ ടാറ്റ പഞ്ച് vs ഹ്യുണ്ടായി എക്‌സ്‌റ്റർ വേരിയന്റ് തിരിച്ചുള്ള വിലകൾ നമുക്ക് ഒന്നു താരതമ്യം ചെയ്യാം.
5.9 ലക്ഷം രൂപ പ്രാരംഭ എക്സ് ഷോറൂം വിലയിൽ പുതിയ എക്‌സ്‌റ്റർ എസ്‌യുവി ഹ്യുണ്ടായി ഇന്ത്യ പുറത്തിറക്കി. വാഹനത്തിന്റെ ടോപ്പ് സ്പെക്ക് 1.2 ലിറ്റർ പെട്രോൾ AMT SX(O) കണക്ട് വേരിയന്റിന് 10 ലക്ഷം രൂപ വരെ എക്സ്-ഷോറൂം വില ഉയരുന്നു.

ടോപ്പ് സ്പെക്ക് മാനുവൽ പെട്രോൾ വേരിയന്റിന് 9.32 ലക്ഷം രൂപയും AMT ബേസ് വേരിയന്റിന് 7.97 ലക്ഷം രൂപയുമാണ് എക്സ്-ഷോറൂം വില. പെട്രോളിന് പുറമെ CNG പതിപ്പുകൾക്ക് യഥാക്രമം 8.24 രൂപയും 8.97 ലക്ഷം രൂപയുമാണ് ചെലവ് വരുന്നത്. മൊത്തത്തിൽ, അഞ്ച് വേരിയന്റുകളും 11 ട്രിമ്മുകളും എക്സ്റ്ററിൽ ഹ്യുണ്ടായി വാഗ്ദാനം ചെയ്യുന്നുണ്ട്.
ടാറ്റ പഞ്ച് മൈക്രോ എസ്‌യുവിയുടെ വില ഹ്യുണ്ടായി എക്‌സ്‌റ്ററിന് സമാനമാണ്, അതിനാൽ തന്നെ ഉപഭോക്താക്കൾക്ക് ഇത് അല്പം ബുദ്ധിമുട്ടുള്ളതും കൺഫ്യൂസിംഗുമായ ഒരു ഓപ്ഷനായി മാറും എന്ന് നിസംശയം പറയാം. ബേസ് മോഡൽ, പഞ്ച് പ്യുവർ പതിപ്പ് ആറ് ലക്ഷം രൂപ എക്സ്-ഷോറൂം വിലയ്ക്കാണ് ടാറ്റ വാഗ്ദാനം ചെയ്യുന്നത്. മാനുവൽ ഗിയർബോക്‌സുമായി വരുന്ന ടോപ്പ് സ്‌പെക് ടാറ്റ പഞ്ച് ക്രിയേറ്റീവ് iRA DT പതിപ്പിന് 8.92 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില.

7.50 ലക്ഷം രൂപ വിലയ്ക്ക് എത്തുന്ന പഞ്ച് അഡ്വഞ്ചർ പതിപ്പാണ് ബേസ് മോഡൽ AMT വേരിയന്റ്, പഞ്ച് ക്രിയേറ്റീവ് iRA DT AMT പതിപ്പിന് 9.52 ലക്ഷം രൂപ വരെ ചെലവ് വരും. നിലവിൽ പഞ്ചിൽ CNG ഓപ്ഷൻ ടാറ്റ വാഗ്ദാനം ചെയ്യുന്നില്ല. പഞ്ച് അഞ്ച് വേരിയന്റുകളിൽ ലഭ്യമാണ്, അതോടൊപ്പം ഉപഭോക്താക്കൾക്ക് മോഡൽ നിരയിലുടനീളം 26 ട്രിമ്മുകളുമായി ധാരാളം ചോയ്‌സുകൾ വാഗ്ദാനം ചെയ്യുന്നു.
വെന്യു, ക്രെറ്റ, അൽകാസർ, ട്യൂസോൺ എന്നിവയുൾപ്പെടെ ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കൾ ഇന്ത്യയിൽ വാഗ്ദാനം ചെയ്യുന്ന എസ്‌യുവികളുടെ വിപുലമായ മോഡൽ നിരയിൽ ഹ്യുണ്ടായി എക്സ്റ്ററും ചേരുന്നു. രാജ്യത്തെ ഹ്യുണ്ടായിയുടെ പോർട്ട്ഫോളിയോയിൽ വെന്യു കോംപാക്ട് എസ്‌യുവിക്ക് താഴെയാണ് സബ് കോംപാക്ട് എസ്‌യുവി പ്ലേസ് ചെയ്തിരിക്കുന്നത്.

സ്‌മാർട്ട്‌ഫോൺ ബേസ്ഡ് കണക്റ്റിവിറ്റി, ഫോട്ടോ/ വീഡിയോ എടുക്കുന്നതിനുള്ള ഒന്നിലധികം റെക്കോർഡിംഗ് മോഡുകൾ എന്നിവ ഉൾക്കൊള്ളുന്ന ഡ്യുവൽ ക്യാമറയുള്ള ഡാഷ്‌ക്യാം, സിംഗിൾ പേൻ സൺറൂഫ് എന്നിവ ഉൾപ്പെടെ നിരവധി ഫസ്റ്റ് ഇൻ സെഗ്‌മെന്റ് ഫീച്ചറുകളും എക്സ്റ്റർ മൈക്രോ എസ്‌യുവിയ്ക്ക് ഹ്യുണ്ടായി വാഗ്ദാനം ചെയ്യുന്നുണ്ട്.
ഓറ, ഗ്രാൻഡ് i10 Nios, i20 എന്നിവയിൽ ഉപയോഗിക്കുന്ന അതേ 1.2 ലിറ്റർ നാച്ചുറലി ആസ്പിരേറ്റഡ് (NA) പെട്രോൾ എഞ്ചിനാണ് ഹ്യുണ്ടായി എക്‌സ്റ്ററിന്റെ ഹൃദയം. പെട്രോൾ അവതാരത്തിൽ 113.8 Nm പീക്ക് torque ഉം 83 PS മാക്സ് പവറും, CNG മോഡിൽ 95.2 Nm torque ഉം 69 PS പവറും എഞ്ചിൻ യൂണിറ്റ് പുറപ്പെടുവിക്കുന്നു. കിലോഗ്രാമിന് 27.1 കിലോമീറ്റർ മൈലേജ് CNG വാഗ്ദാനം ചെയ്യുന്നു.
പെട്രോൾ മോട്ടോറിന് അഞ്ച് സ്പീഡ് മാനുവൽ, അഞ്ച് സ്പീഡ് AMT എന്നീ രണ്ട് ഗിയർബോക്സ് ഓപ്ഷനുകളും ലഭിക്കും, അതേസമയം CNG _ക്ക് AMT ഓപ്ഷൻ മാത്രമേ ലഭിക്കൂ. വരും മാസങ്ങളിൽ ഇന്ത്യൻ വിപണി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന, 120 PS പവറും 172 Nm പരമാവധി torque ഔട്ട്‌പുട്ടും പുറപ്പെടുവിക്കുന്ന 1.0 ലിറ്റർ ടർബോ പെട്രോൾ മോട്ടോറും മൈക്രോ എസ്‌യുവി അവതരിപ്പിച്ചേക്കാം.


Click it and Unblock the Notifications








