6 ലക്ഷത്തില്‍ താഴെ വിലയുള്ള ഈ കാറിലും 6 എയര്‍ബാഗ്! സേഫ്റ്റിയില്‍ ടാറ്റക്ക് വെല്ലുവിളിയുമായി ഒരു വിദേശി

കഴിഞ്ഞ മാസം ദക്ഷിണ കൊറിയന്‍ കാര്‍ നിര്‍മാതാക്കളായ ഹ്യുണ്ടായിയുടെ ജനപ്രിയ സെഡാനായ വെര്‍ണ GNCAP ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ റേറ്റിംഗ് നേടി അഭിമാനാര്‍ഹമായ നേട്ടം സ്വന്തമാക്കിയിരുന്നു. പിന്നാലെ തന്നെ വാഹന പ്രേമികളെയാകെ സന്തോഷിപ്പിക്കുന്ന മറ്റൊരു പ്രഖ്യാപനവും ഹ്യുണ്ടായി മോട്ടോര്‍സ് നടത്തി.

തങ്ങളുടെ എല്ലാ കാറുകളിലും 6 എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡായി നല്‍കുമെന്നായിരുന്നു ഹ്യുണ്ടായിയുടെ പ്രഖ്യാപനം. രാജ്യത്ത് വില്‍ക്കുന്ന എല്ലാ മോഡലുകള്‍ക്കും ആറ് എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡായി നല്‍കുന്ന രാജ്യത്തെ ആദ്യത്തെ ഓട്ടോമൊബൈല്‍ ബ്രാന്‍ഡായി ഹ്യുണ്ടായ് മാറിയിരിക്കുന്നു. അതോടെ അല്‍കസാര്‍, ഓറ, ഗ്രാന്‍ഡ് i10 നിയോസ്, വെന്യു എന്നിവയുള്‍പ്പെടെ ഒന്നിലധികം മോഡലുകള്‍ സേഫ്റ്റി അപ്ഡേറ്റിന് വിധേയമാകുകയാണ്.

hyundai grand i10 nios

കഴിഞ്ഞ ദിവസം വെന്യു സബ് 4 മീറ്റര്‍ എസ്‌യുവി യില്‍ 6 എയര്‍ബാഗുകള്‍ ഉള്‍പ്പെടുത്തിയ കമ്പനി ഇപ്പോള്‍ ഗ്രാന്‍ഡ് i10 നിയോസ് ഹാച്ച്ബാക്കിന്റെയും സേഫ്റ്റി കൂട്ടി. വേരിയന്റ് ലൈനപ്പിലുടനീളം ഈ കാറിലും ഇനി ആറ് എയര്‍ബാഗുകള്‍ ലഭിക്കും. ഇതില്‍ ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍, രണ്ട് സൈഡ് എയര്‍ബാഗുകള്‍, രണ്ട് കര്‍ട്ടന്‍ എയര്‍ബാഗുകള്‍ എന്നിവ ഉള്‍പ്പെടുന്നു.

വമ്പന്‍ മാറ്റത്തോടെ 6 എയര്‍ബാഗുകള്‍ ലഭിക്കുന്ന ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന വിലയിലുള്ള കാറായി ഹ്യുണ്ടായി ഗ്രാന്‍ഡ് i10 നിയോസ് മാറുന്നു. നേരത്തെ ഈ കാറില്‍ 4 എയര്‍ബാഗുകള്‍ ആയിരുന്നു സ്റ്റാന്‍ഡേര്‍ഡായി വന്നിരുന്നത്. കര്‍ട്ടന്‍ എയര്‍ബാഗ് ടോപ് സ്പെക് ആസ്റ്റ വേരിയന്റിലായിരുന്നു വാഗ്ദാനം ചെയ്തിരുന്നത്. ബിഎസ് VI ഘട്ടം രണ്ട് അപ്ഡേറ്റിന്റെ സമയത്ത് 3 പോയിന്റ് സീറ്റ്ബെല്‍റ്റ് സ്റ്റാന്‍ഡേര്‍ഡായി വരുന്ന ഏറ്റവും കുറഞ്ഞ വിലയിലുള്ള കാറായും ഗ്രാന്‍ഡ് i10 നിയോസ് മാറിയിരുന്നു.

hyundai grand i10 nios top view

മാത്രമല്ല അടുത്തിടെ ADAS ഫീച്ചര്‍ ലഭിക്കുന്ന ഏറ്റവും താങ്ങാവുന്ന വിലയിലുള്ള കാറായി ഹ്യുണ്ടായിയുടെ സബ് 4 മീറ്റര്‍ എസ്‌യുവിയായ വെന്യു മാറി. കമ്പനിയുടെ പുത്തന്‍ തീരുമാനങ്ങള്‍ തങ്ങള്‍ സേഫ്റ്റിക്ക് വളരെ പ്രാധാന്യം കല്‍പ്പിക്കുന്ന ബ്രാന്‍ഡാണെന്ന മേല്‍വിലാസം കൈവരിക്കാന്‍ വേണ്ടിയാണെന്ന് നമുക്ക് കരുതാം. അപകടങ്ങള്‍ മൊത്തത്തില്‍ തടയുന്നതിനും റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിനുമായി എല്ലാ കാറുകളിലും ADAS ഫീച്ചറുകള്‍ സ്റ്റാന്‍ഡേര്‍ഡ് ആക്കുമെന്നും ഹ്യുണ്ടായി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.

എന്നിരുന്നാലും ഗ്രാന്‍ഡ് i10 നിയോസില്‍ ADAS സ്റ്റാന്‍ഡേര്‍ഡ് ആകുമോ എന്ന കാര്യം വ്യക്തമല്ല. നിലവില്‍ ഇന്ത്യയില്‍ വില്‍ക്കുന്ന ബ്രാന്‍ഡിന്റെ ഏറ്റവും താങ്ങാനാവുന്ന മോഡലാണ് ഹ്യുണ്ടായി ഗ്രാന്‍ഡ് i10 നിയോസ്. നാല് വേരിയന്റുകളിലും രണ്ട് പവര്‍ട്രെയിന്‍ ഓപ്ഷനുകളിലും ഹാച്ച്ബാക്ക് സ്വന്തമാക്കാന്‍ സാധിക്കും. ഹ്യുണ്ടായി ഗ്രാന്‍ഡ് i10 നിയോസ് എറ, മാഗ്‌ന, സ്പോര്‍ട്സ്, ആസ്റ്റ എന്നീ വേരിയന്റുകളില്‍ ലഭ്യമാണ്.

hyundai grand i10 nios interior

5 സ്പീഡ് മാനുവല്‍, AMT ഗിയര്‍ബോക്‌സുകളുമായി ജോടിയാക്കിയ 1.2 ലിറ്റര്‍ NA പെട്രോള്‍ എഞ്ചിനാണ് ഹ്യുണ്ടായി ഗ്രാന്‍ഡ് i10 നിയോസിന് കരുത്തേകുന്നത്. ഈ പെട്രോള്‍ എഞ്ചിന്‍ 82 bhp പവറും 114 Nm പീക്ക് ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. 68 bhp പവറും 95 Nm ടോര്‍ക്കും നല്‍കുന്ന സിഎന്‍ജി പവര്‍ട്രെയിനിനൊപ്പവും ഹാച്ച്ബാക്ക് വാങ്ങാനാകുമെന്നതാണ് ശ്രദ്ധേയം.

ഗ്രാന്‍ഡ് i10 നിയോസ് ബുക്ക് ചെയ്യാന്‍ ഉദ്ദേശിക്കുന്ന ഉപഭോക്താക്കള്‍ക്ക് ഡെലിവറി ലഭിക്കാന്‍ 14 ആഴ്ച വരെ കാത്തിരിക്കേണ്ടതായുണ്ട്. മാനുവല്‍ വേരിയന്റുകള്‍ക്ക് രണ്ട് മുതല്‍ എട്ട് ആഴ്ച വരെയാണ് കാത്തിരിപ്പ് കാലയളവ്. മറുവശത്ത്, ഓട്ടോമാറ്റിക് പതിപ്പുകള്‍ രണ്ട് മുതല്‍ 14 ആഴ്ച വരെ കാത്തിരിപ്പ് കാലയളവ് നല്‍കുന്നു. അതേസമയം, നാല് മുതല്‍ 10 ആഴ്ച വരെയാണ് സിഎന്‍ജി പതിപ്പുകള്‍ കൈയ്യില്‍ കിട്ടാന്‍ കാത്തിരിക്കേണ്ടത്.

hyundai grand i10 nios rear

5.84 ലക്ഷം മുതല്‍ 8.51 ലക്ഷം രൂപയാണ് ഹാച്ച്ബാക്ക് മോഡലിന്റെ കൊച്ചിയിലെ എക്സ്ഷോറൂം വില പോകുന്നത്. സേഫ്റ്റി മുഖമുദ്രയാക്കിയ ടാറ്റ മോട്ടോര്‍സിനെ പോലെ ഹ്യുണ്ടായിയും 'ജീവന്‍ കാത്ത്' ജനങ്ങളുടെ ഇഷ്ടം കൂടുതലായി നേടിയെടുക്കുമോ?. കുറഞ്ഞ വിലയിലുള്ള കാറുകളില്‍ വരെ 6 എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡാക്കനുള്ള ഹ്യുണ്ടായിയുടെ തീരുമാനത്തെ നിങ്ങള്‍ എങ്ങനെ നോക്കിക്കാണുന്നു. അഭിപ്രായം അറിയാന്‍ ഞങ്ങള്‍ക്ക് താല്‍പര്യം ഉണ്ട്. അവ കമന്റ്ബോക്സിലൂടെ ഞങ്ങളെ അറിയിക്കൂ.

Article Published On: Wednesday, November 1, 2023, 12:18 [IST]
English summary
Hyundai grand i10 nios becomes most affordable car with six airbags standard
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X