അണിഞ്ഞൊരുങ്ങി ഹ്യുണ്ടായി ഗ്രാന്‍ഡ് i10 നിയോസ് ഫെയ്‌സ്‌ലിഫ്റ്റ് എത്തുന്നു; വില വിവരങ്ങള്‍ നാളെ അറിയാം

ഹ്യുണ്ടായിയുടെ എന്‍ട്രിലെവല്‍ മോഡലായി ഗ്രാന്‍ഡ് i10 നിയോസിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ്. നാളെ (ജനുവരി 20) പുതിയ ഫെയ്‌സ്‌ലിഫ്റ്റ് മോഡലിനെ വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് ഹ്യുണ്ടായി അറിയിച്ചിരിക്കുന്നത്. ജനുവരി 9 മുതല്‍ വാഹനത്തിനായുള്ള ബുക്കിംഗ് ഇതിനോടകം തന്നെ ഹ്യുണ്ടായി ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

11,000 രൂപ ടോക്കണ്‍ തുകയായി നല്‍കി ഹ്യുണ്ടായിയുടെ ഔദ്യോഗിക വൈബ്‌സൈറ്റിലോ, അംഗികൃത ഡീലര്‍ഷിപ്പിലോ വാഹനം ബുക്ക് ചെയ്യാവുന്നതാണ്. നിരവധി മാറ്റങ്ങളോടെയാണ് വാഹനത്തെ കൊറിയന്‍ കമ്പനി അവതരിപ്പിക്കുക. കോസ്‌മെറ്റിക്, ഫീച്ചര്‍ നവീകരണങ്ങള്‍ക്കൊപ്പം പുതിയ ഫെയ്‌സ്‌ലിഫ്റ്റിനൊപ്പം രണ്ട് എഞ്ചിന്‍ ഓപ്ഷനുകളും ഹ്യുണ്ടായി അവതരിപ്പിക്കും. മുമ്പത്തെ ഗ്രാന്‍ഡ് i10 നിയോസിനെപ്പോലെ, ഹാച്ച്ബാക്കിന്റെ 2023 പതിപ്പിന് ഡീസല്‍ അല്ലെങ്കില്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിന്‍ ചോയ്സുകളില്ല.

അണിഞ്ഞൊരുങ്ങി ഹ്യുണ്ടായി ഗ്രാന്‍ഡ് i10 നിയോസ് ഫെയ്‌സ്‌ലിഫ്റ്റ് എത്തുന്നു; വില വിവരങ്ങള്‍ നാളെ അറിയാം

ഇപ്പോള്‍, 5-സ്പീഡ് മാനുവല്‍, എഎംടി ഓപ്ഷനുകളുള്ള 1.2-ലിറ്റര്‍ കപ്പ പെട്രോള്‍ യൂണിറ്റും, 1.2ലിറ്റര്‍ കപ്പ ഡ്യുവല്‍ ഫ്യുവല്‍ (പെട്രോള്‍ + സിഎന്‍ജി) യൂണിറ്റുമാകും ലഭിക്കുക. സ്‌റ്റൈലിംഗിന്റെ കാര്യത്തില്‍, പുതിയ ഹ്യൂണ്ടായ് ഗ്രാന്‍ഡ് i10 നിയോസിന് ഒരു വലിയ സെന്‍ട്രല്‍ എയര്‍ ഇന്‍ലെറ്റും എല്‍ഇഡി ഡിആര്‍എല്ലുകള്‍ക്കായി പുനര്‍രൂപകല്‍പ്പന ചെയ്ത രൂപവും സംയോജിപ്പിക്കുന്ന പുതിയ ബമ്പറുകളുള്ള പുതുക്കിയ ഫ്രണ്ട് ഫാസിയ ലഭിക്കും. കൂടാതെ, 15 ഇഞ്ച് അലോയ്കളുടെ രൂപകല്‍പ്പന പുതിയതായിരിക്കും, പിന്നില്‍ പുതിയ ടെയില്‍ ലാമ്പ് ക്ലസ്റ്ററുകളും ഉണ്ടാകും.

ക്യാബിനിലെ മാറ്റങ്ങള്‍ വളരെ പ്രധാനമാണ്, അതില്‍ ഇപ്പോള്‍ ക്രൂയിസ് കണ്‍ട്രോള്‍, വയര്‍ലെസ് ചാര്‍ജിംഗ് പാഡ്, യുഎസ്ബി ടൈപ്പ്-സി ഫാസ്റ്റ് ചാര്‍ജര്‍, ഒരു പുതിയ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഫുട്‌വെല്‍ ലൈറ്റിംഗ്, വോയ്സ് റെക്കഗ്‌നിഷന്‍ എന്നിവ ഉള്‍പ്പെടുന്നു. സുരക്ഷാ ഫീച്ചറുകളില്‍, നിയോസ് ഫെയ്‌സ്‌ലിഫ്റ്റില്‍ ആറ് എയര്‍ബാഗുകള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ഓട്ടോ ഹെഡ്‌ലാമ്പുകള്‍, പാര്‍ക്കിംഗ് സെന്‍സറുകളുള്ള റിയര്‍ വ്യൂ ക്യാമറ എന്നിവ സജ്ജീകരിക്കും.

അണിഞ്ഞൊരുങ്ങി ഹ്യുണ്ടായി ഗ്രാന്‍ഡ് i10 നിയോസ് ഫെയ്‌സ്‌ലിഫ്റ്റ് എത്തുന്നു; വില വിവരങ്ങള്‍ നാളെ അറിയാം

മെക്കാനിക്കലായി, പുതിയ ഹ്യുണ്ടായി ഗ്രാന്‍ഡ് i10 നിയോസ് മാറ്റമില്ലാതെ തുടരും, കൂടാതെ 82 bhp കരുത്തും 114 Nm ടോര്‍ക്കും നല്‍കുന്ന 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് വാഗ്ദാനം ചെയ്യുന്നത്. അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമായി ഘടിപ്പിച്ച 68 bhp കരുത്തും 95 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന സിഎന്‍ജി ബദലിനൊപ്പം ഹാച്ച്ബാക്കും വാഗ്ദാനം ചെയ്യും. നിയോസിന്റെ ടര്‍ബോ-പെട്രോള്‍, ഡീസല്‍ വകഭേദങ്ങള്‍ പുതിയ ആവര്‍ത്തനത്തിനൊപ്പം വാഗ്ദാനം ചെയ്യാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

പോളാര്‍ വൈറ്റ്, ടൈറ്റന്‍ ഗ്രേ, ടൈഫൂണ്‍ സില്‍വര്‍, സ്പാര്‍ക്ക് ഗ്രീന്‍ (പുതിയ എക്‌സ്‌ക്ലൂസീവ്), ടീല്‍ ബ്ലൂ, ഫിയറി റെഡ് എന്നീ ആറ് മോണോടോണ്‍ കളര്‍ ഓപ്ഷനുകളാണ് വാഹനത്തിനുള്ളത്. അതിനൊപ്പം തന്നെ കറുത്ത മേല്‍ക്കൂരയുള്ള പോളാര്‍ വൈറ്റ്, ബ്ലാക്ക് മോല്‍ക്കൂരയുള്ള സ്പാര്‍ക്ക് ഗ്രീന്‍ ഓപ്ഷനില്‍ ഡ്യുവല്‍-ടോണ്‍ കളര്‍ ഓപ്ഷനും വാഹനത്തില്‍ ഉണ്ടാകും. ഗ്രാന്‍ഡ് i10 നിയോസിന് അതിന്റെ സെഗ്മെന്റില്‍ ഏറ്റവും കൂടുതല്‍ സാങ്കേതിക വിദ്യകള്‍ നിറഞ്ഞ കാബിനാണ് ലഭിക്കുന്നതെന്നതും മറ്റൊരു ഹൈലൈറ്റാണ്. 2023 ഫെയ്സ്ലിഫ്റ്റിനായി, സ്മാര്‍ട്ട്ഫോണ്‍ നാവിഗേഷനോടുകൂടിയ 8 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഡിസ്പ്ലേ ഓഡിയോയും ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ-കണക്റ്റിവിറ്റി, പൂര്‍ണ്ണമായും ഓട്ടോമാറ്റിക് ടെമ്പറേച്ചര്‍ കണ്‍ട്രോള്‍, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, ക്രൂയിസ് കണ്‍ട്രോള്‍ എന്നിവയും ഹാച്ച്ബാക്കിന്റെ സവിശേഷതയാണ്.

TPMS-നുള്ള ഡിസ്പ്ലേയ്ക്കൊപ്പം മള്‍ട്ടി-ഇന്‍ഫര്‍മേഷന്‍ ഡിസ്പ്ലേ (MID) ഉള്ള 3.5 ഇഞ്ച് സ്പീഡോമീറ്ററും ഇതിന് ലഭിക്കുന്നു. വേഗതയേറിയ യുഎസ്ബി ചാര്‍ജര്‍ (ടൈപ്പ് സി), പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പുള്ള സ്മാര്‍ട്ട് കീ, പൈപ്പിംഗും NIOS എംബോസിംഗും ഉള്ള ഗ്രേ അപ്ഹോള്‍സ്റ്ററി, തുകല്‍ പൊതിഞ്ഞ സ്റ്റിയറിംഗ് വീല്‍, ഡോര്‍ ഹാന്‍ഡിലിനുള്ളിലെ മെറ്റല്‍ ഫിനിഷ് എന്നിവയാണ് മറ്റ് സവിശേഷതകള്‍. വില വിവരങ്ങള്‍ നിലവില്‍ ലഭ്യമല്ലെങ്കിലും, 2023 ഹ്യുണ്ടായി ഗ്രാന്‍ഡ് i10 നിയോസിന്റെ വില 5.80 ലക്ഷം രൂപയില്‍ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടോപ്പ്-സ്‌പെക്ക് വേരിയന്റിന് 8.80 ലക്ഷം രൂപ വരെ എക്‌സ്‌ഷോറൂം ഉയരുമെന്നും പ്രതീക്ഷിക്കുന്നു. വിപണിയില്‍ ടാറ്റ ടിയാഗോ, മാരുതി സുസുക്കി സ്വിഫ്റ്റ് എന്നിവരാകും വിപണിയിലെ എതിരാളികള്‍.

More from DriveSpark

Article Published On: Thursday, January 19, 2023, 15:44 [IST]
English summary
Hyundai grand i10 nios facelift to be launch in india tomorrow expected price and other details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X