പുത്തനോ പഴയതോ കേമൻ; ഗ്രാൻഡ് i10 നിയോസ് പ്രീ-ഫെയ്‌സ്‌ലിഫ്റ്റ് & ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകൾ തമ്മിൽ മാറ്റുരയ്ക്കാം

ഹ്യുണ്ടായി മോട്ടോർസ് അടുത്തിടെയാണ് ഫെയ്‌സ്‌ലിഫ്റ്റഡ് ഗ്രാൻഡ് i10 നിയോസ് ഇന്ത്യയിൽ അവതരിപ്പിച്ചത്. അപ്പ്ഡേറ്റ് ചെയ്ത മോഡലിന് 5.69 ലക്ഷം രൂപയാണ് പ്രാരംഭ എക്സ്-ഷോറൂം വില. ഗ്രാൻഡ് i10 -ൽ നിന്ന് നിയോസിലേക്കുള്ള ഹാച്ചിന്റെ ജനറേഷൻ അപ്‌ഗ്രേഡിന് ശേഷമുള്ള ആദ്യത്തെ പ്രധാന അപ്‌ഡേറ്റാണിത്.

പുതുക്കിയ മോഡലിൽ എക്സ്റ്റീരിയർ രൂപകൽപ്പനയിലെ ശ്രദ്ധേയമായ ചില മാറ്റങ്ങളും, ഫീച്ചറുകളുടെ ലിസ്റ്റിൽ ചില അഡീഷനുകളും ഉൾപ്പെടുന്നു. ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസിന്റെ പുതിയ ആവർത്തനത്തെ അതിന്റെ പ്രീ-ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുമായി ലുക്കിന്റെയും ഫീച്ചറുകളുടേയും വിലയുടേയും കാര്യത്തിൽ നമുക്ക് ഒന്ന് താരതമ്യം ചെയ്ത് നോക്കിയാലോ?

പുത്തനോ പഴയതോ കേമൻ; ഗ്രാൻഡ് i10 നിയോസ് പ്രീ-ഫെയ്‌സ്‌ലിഫ്റ്റ് & ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകൾ തമ്മിൽ മാറ്റുരയ്ക്കാം

ഡിസൈൻ

പുതിയ ഗ്രാൻഡ് i10 നിയോസിന്റെ മുൻവശം ശ്രദ്ധിക്കുമ്പോൾ, ഡിസൈനിന്റെ കാര്യത്തിൽ വലിയ വിപ്ലവകരമായ ഒരു മാറ്റത്തേക്കാൾ ഒരു എവല്യൂഷൻ ടൈപ്പ് മെച്ചപ്പെടുത്തലുകളാണ് കാണപ്പെടുന്നത്. പുതിയ ഫോക്‌സ് എയർ ഡാമുകളും ആരോ ആകൃതിയിലുള്ള എൽഇഡി ഡിആർഎല്ലുകളും ഉൾക്കൊള്ളുന്ന ആംഗുലാർ ബോഡി-കളർ ഇൻസേർട്ടുകളുള്ള പുതുക്കിയ ഫ്രണ്ട് ഗ്രില്ല് ഹാച്ചിന് സ്‌പോർട്ടിയർ ലുക്ക് നൽകുന്നു. കൂടാതെ, അപ്പ്ഡേറ്റ് ചെയ്ത മോഡലിൽ ഫോഗ് ലാമ്പുകൾ ഇല്ല എന്നതും ശ്രദ്ധേയമാണ്. മിഡ്-സൈസ് ഹാച്ച്ബാക്കിൽ പുതിയ എൽഇഡി ടെയിൽ ലാമ്പുകൾക്കായി ഒരു ഇന്റഗ്രേറ്റഡ് ലൈറ്റ് ബാർ, റീപ്രൊഫൈൽ ചെയ്ത ടെയിൽഗേറ്റ്, അലോയി വീലുകൾക്കായി ഒരു പുതിയ ഡിസൈൻ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇന്റീരിയറും ഫീച്ചറുകളും

സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ ഫീച്ചർ ചെയ്തിരുന്ന പഴയ ഗ്രാൻഡ് i10 നിയോസുമായി താരതമ്യപ്പെടുത്തുമ്പോൾ, ഫെയ്‌സ്‌ലിഫ്റ്റഡ് ഹാച്ചിന് സെന്ററിൽ മൾട്ടി-ഇൻഫോ ഡിസ്‌പ്ലേ (MID) ഉള്ള കൺവൻഷണൽ അനലോഗ് ഡയലുകൾ ലഭിക്കുന്നു. അതോടൊപ്പം വാഹനത്തിന് പുതിയ അപ്‌ഹോൾസ്റ്ററിയും ലഭിക്കുന്നു, കൂടാതെ ഇന്റീരിയർ ബ്ലാക്ക്/ഗ്രേ, ബ്ലാക്ക് വിത്ത് റെഡ് ഇൻസേർട്ടുകൾ, ബ്ലാക്ക് വിത്ത് ഗ്രീൻ ഇൻസെർട്ടുകൾ എന്നിങ്ങനെ മൂന്ന് കളർ കോമ്പിനേഷനുകളിൽ ലഭിക്കും.

പുത്തനോ പഴയതോ കേമൻ; ഗ്രാൻഡ് i10 നിയോസ് പ്രീ-ഫെയ്‌സ്‌ലിഫ്റ്റ് & ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകൾ തമ്മിൽ മാറ്റുരയ്ക്കാം

ഹാച്ചിന്റെ മുൻഗാമിയുമായി താരതമ്യം ചെയ്യുമ്പോൾ, 2023 ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസിന് പുതിയ ഫീച്ചറുകളുടെ കാര്യമായ അഡീഷനുകളുണ്ട്, പ്രത്യേകിച്ച് സേഫ്റ്റി & സെക്യൂരിറ്റി വിഭാഗത്തിൽ. ആറ് എയർബാഗുകൾ (നാല് സ്റ്റാൻഡേർഡ്), ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS), ഹിൽ-ഹോൾഡ് കൺട്രോൾ എന്നിവ ഇതിന് ലഭിച്ചിട്ടുണ്ട്. അധിക ഡ്രൈവിംഗ് കംഫർട്ടിനായി വാഹനത്തിന് ക്രൂയിസ് കൺട്രോൾ സംവിധാനവും ലഭിക്കുന്നു.

മെക്കാനിക്കൽ

പഴയ മോഡലിന് സമാനമായ 83 PS പവർ പുറപ്പെടുവിക്കുന്ന 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ തന്നെയാണ് 2023 ഗ്രാൻഡ് i10 നിയോസ് ഫെയ്‌സ്‌ലിഫ്റ്റിൽ ഹ്യുണ്ടായി വാഗ്ദാനം ചെയ്യുന്നത്. അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ അഞ്ച് സ്പീഡ് AMT യൂണിറ്റുമായി എഞ്ചിൻ കണക്ട് ചെയ്യുന്നു. കൂടാതെ അഞ്ച് സ്പീഡ് മാനുവൽ ട്രാൻസ്മിഷനിൽ മാത്രമാണെങ്കിലും, ഫാക്ടറി ഫിറ്റഡ് CNG കിറ്റിനൊപ്പം ഈ എഞ്ചിൻ യൂണിറ്റ് ലഭ്യമാകും.

എന്നാൽ, മുൻ മോഡലിൽ ഉണ്ടായിരുന്ന CNG ആസ്ത ടോപ്പ് എൻഡ് വേരിയന്റ് പുതുക്കിയ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിൽ ലഭ്യമല്ല. അതോടൊപ്പം നാച്ചുറൽ ഗ്യാസ് ഉപയോഗിക്കുമ്പോൾ അതിന്റെ പവർ ഔട്ട്പുട്ട് 69 PS ആയി കുറയുന്നു എന്നതും ശ്രദ്ധിക്കേണ്ടതാണ്. പുതുക്കിയ മോഡലിനൊപ്പവും 1.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിന്റെ തിരിച്ചുവരവ് സംബന്ധിച്ച് സ്ഥിരീകരണമൊന്നും ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കൾ നൽകിയിട്ടില്ല.

വില

മുകളിൽ സൂചിപ്പിച്ച എല്ലാ മാറ്റങ്ങളോടെയും, 2023 ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസിന്റെ വില വേരിയന്റിനെ ആശ്രയിച്ച് 38,000 രൂപ വരെ ഉയർന്നു. പ്രീഫെയ്‌സ്‌ലിഫ്റ്റ് എറ മാനുവൽ വേരിയന്റിന് 5.54 ലക്ഷം രൂപ എക്സ്-ഷോറൂം വില വരുമ്പോൾ ഫെയ്‌സ്‌ലിഫ്റ്റഡ് എറ മാനുവൽ മോഡലിന് 5.68 ലക്ഷം രൂപയാണ്. പഴയ മാഗ്ന മാനുവൽ പതിപ്പിന് 6.23 ലക്ഷം രൂപ വില വരുമ്പോൾ പുതുക്കിയ മാഗ്ന പതിപ്പിന് 38,000 രൂപ കൂടെ ഉയർന്ന് 6.61 ലക്ഷം രൂപയാണ്. മറ്റ് വേരിയന്റുകൾ തമ്മിൽ 30,000 രൂപയോളം വില വ്യത്യാസം വരുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai grand i10 nios old vs new design and features compared
Story first published: Tuesday, January 24, 2023, 13:43 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X