ബലേനോയും ആള്‍ട്രോസും ഇനി ഷോറൂമില്‍ കിടക്കുമോ? വണ്ടികള്‍ ഹ്യുണ്ടായി ഷോറൂമിലേക്ക് തിരിച്ച് ജനങ്ങള്‍

പ്രീമിയം ഫീല്‍, ബ്രാന്‍ഡ് വിശ്വാസ്യത, കിടിലന്‍ ഫീച്ചറുകള്‍ എന്നിവയുടെ ബലത്തില്‍ ഹിറ്റടിച്ച ഹ്യുണ്ടായിയുടെ പ്രീമിയം ഹാച്ച്ബാക്കാണ് i20. പുതുതായി കാര്‍ വാങ്ങുന്നവരുടെ പ്രഥമ ചോയ്‌സുകളില്‍ ഒന്നാണ് ഹ്യുണ്ടായി i20. പുതുക്കിയ i20 ഹാച്ച്ബാക്കിന്റെ അവതരണത്തിലൂടെ വരാനിരിക്കുന്ന 2023 ഉത്സവ സീസണ്‍ കളറാക്കാന്‍ ഒരുങ്ങുകയാണ് ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ.

ഔദ്യോഗിക ലോഞ്ച് തീയതി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും സ്‌പൈ ചിത്രങ്ങളും ടീസര്‍ വീഡിയോകളും ചില പ്രധാന ഡിസൈന്‍ മാറ്റങ്ങളെക്കുറിച്ചുള്ള ഉള്‍ക്കാഴ്ചകള്‍ നല്‍കി ഹൈപ്പ് കൂട്ടിയിട്ടുണ്ട് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കള്‍. പുതിയ i20 കോസ്മറ്റിക് മാറ്റങ്ങള്‍ കൂടാതെ ഇന്റീരിയറില്‍ ചെറിയ പരിഷ്‌കാരങ്ങള്‍ക്കൊപ്പം അധിക ഫീച്ചറുകളുമായാണ് വരുന്നത്. ഇതിനിടെ പുതിയ 2023 ഹ്യുണ്ടായി i20 ഫെയ്‌സ്‌ലിഫ്റ്റിനായുള്ള മുന്‍കൂര്‍ ബുക്കിംഗ് തിരഞ്ഞെടുത്ത ഹ്യുണ്ടായി ഡീലര്‍മാര്‍ ഇതിനകം തന്നെ സ്വീകരിച്ചിരിക്കുന്നതായാണ് വാര്‍ത്തകള്‍.

hyundai i20 facelift

അതിനാല്‍ തന്നെ വരും ആഴ്ചകളില്‍ പ്രീമിയം ഹാച്ച്ബാക്ക് ഷോറൂമുകളില്‍ എത്തുമെന്ന് പ്രതീക്ഷിക്കാം. KYC ഡോക്യുമെന്റേഷന്‍ നല്‍കി 5,000 മുതല്‍ 20,000 രൂപ വരെ നല്‍കി ഉപഭോക്താക്കള്‍ക്ക് കാര്‍ ഓഫ്‌ലൈനായി ബുക്ക് ചെയ്യാം. i20 ഫെയസ്‌ലിഫ്റ്റിന്റെ മുന്‍വശത്തെ ഡിസൈനില്‍ കാര്യമായ പരിഷ്‌കാരങ്ങള്‍ കാണാം. ഇത് പുതിയ കാസ്‌കേഡിംഗ് ഗ്രില്‍, പുതുക്കിയ ബമ്പര്‍, എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍ (ഡിആര്‍എല്‍) എന്നിവ ഉള്‍ക്കൊള്ളിച്ചാകും എത്തുക.

ഗ്രാന്‍ഡ് i10 നിയോസിന് സമാനമായി ബോണറ്റിലായിരിക്കും ഹ്യുണ്ടായി ലോഗോ ഇടംപിടിക്കുക. ലോവര്‍ ബമ്പര്‍ ഇപ്പോള്‍ ചെറിയ മാറ്റങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. വലിയ ഇന്‍ടേക്കുകള്‍ രണ്ട് അറ്റത്തും സ്ഥാനം പിടിക്കുന്നു. എങ്കിലും പ്രീമിയം ഹാച്ചിന്റെ മെത്തത്തിലുള്ള സിലൗറ്റ് സമാനമായി തുടരുന്നു. .വശങ്ങളില്‍ ഹാച്ച്ബാക്ക് സമാനമായ രൂപം നിലനിര്‍ത്തും. എന്നിരുന്നാലും ഇതിന് ഒരു പുതിയ അലോയ് വീലുകള്‍ ലഭിച്ചേക്കാം.

hyundai i20 facelift

195 സെക്ഷന്‍ ടയറുകളില്‍ പൊതിഞ്ഞ പുതുതായി രൂപകല്‍പ്പന ചെയ്ത 16 ഇഞ്ച് അലോയ് വീലുകളിലാകും ഇത് ഓടുക. Z- ആകൃതിയിലുള്ള എല്‍ഇഡി ഇന്‍സെര്‍ട്ടുകള്‍ ഉള്‍ക്കൊള്ളുന്ന പുനര്‍രൂപകല്‍പ്പന ചെയ്ത ടെയില്‍ലാമ്പുകള്‍ പിന്‍ഭാഗത്തിന് ഒരു പുതുമയുള്ള രൂപം നല്‍കും. ഇന്റഗ്രേറ്റഡ് സെ്‌പോയിലറുമായി കണക്ട് ചെയ്തായിരിക്കും ടെയില്‍ ലാമ്പ് വരിക. റിയര്‍ ബമ്പറിലും അപ്‌്േഡറ്റുകള്‍ പ്രതീക്ഷിക്കാം.

ഇവ കൂടാതെ പുത്തന്‍ എക്‌സ്റ്റീരിയര്‍ കളറുകളും ഹാച്ച്ബാക്കില്‍ ഹ്യുണ്ടായി നല്‍കിയേക്കും. ഇന്റീരിയറിലേക്ക് നീങ്ങുമ്പോള്‍ ഡാഷ്ബോര്‍ഡ് ലേഔട്ട് അതിന്റെ നിലവിലെ ഡിസൈന്‍ നിലനിര്‍ത്തുമെന്ന് പ്രതീക്ഷിക്കുന്നു, എന്നിരുന്നാലും പുതിയ ഹ്യുണ്ടായി i20 ഫെയ്സ്ലിഫ്റ്റ് പുതിയ അപ്ഹോള്‍സ്റ്ററി, കളര്‍ ഇന്‍സെര്‍ട്ടുകള്‍ ഉള്‍പ്പെടെയുള്ള സൂക്ഷ്മമായ വിഷ്വല്‍ നവീകരണങ്ങള്‍ സ്വീകരിക്കാന്‍ സാധ്യത കാണുന്നു.

ഡ്യുവല്‍-ക്യാമറ ഡാഷ്‌ക്യാം, പുതിയ ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്പ്ലേ, പുതിയ UI ഉള്ള ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, ആംബിയന്റ് ലൈറ്റിംഗ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, സിംഗിള്‍ പേന്‍ സണ്‍റൂഫ്, വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ/ആന്‍ഡ്രോയിഡ് ഓട്ടോ, വയര്‍ലെസ് ചാര്‍ജിംഗ്, എബിഎസ് എന്നിവ പോലുള്ള നൂതന ഫീച്ചറുകള്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, 6 എയര്‍ബാഗുകള്‍, 360 ഡിഗ്രി ക്യാമറ എന്നിവയുള്‍പ്പെടെയുള്ള സുരക്ഷാ ഫീച്ചറുകള്‍ സ്റ്റാന്‍ഡേര്‍ഡ് ഉപകരണങ്ങളുടെ ഭാഗമായിരിക്കാം. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ADAS (അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം) സാങ്കേതികവിദ്യയുമായി വെന്യു, വെന്യു N ലൈന്‍ മോഡലുകള്‍ ഹ്യുണ്ടായി പുറത്തിറക്കിയിരുന്നു.

അതിനാല്‍ തന്നെ ഫോര്‍വേഡ് കൊളീഷന്‍ വാണിംഗ്, ലെയ്ന്‍ കീപ്പ് അസിസ്റ്റ്, ലെയ്ന്‍ ഡിപ്പാര്‍ച്ചര്‍ വാണിംഗ്, അറ്റന്‍ഷന്‍ വാണിംഗ്, ഹൈ ബീം അസിസ്റ്റ്, ലീഡ് വെഹിക്കിള്‍ ഡിപ്പാര്‍ച്ചര്‍ അലേര്‍ട്ട് തുടങ്ങിയ ഫീച്ചറുകള്‍ ഉള്‍പ്പെടെ ലെവല്‍ 1 ADAS പുത്തന്‍ മോഡലിന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

പവര്‍ട്രെയിന്‍ വശങ്ങളിലേക്ക് വന്നാല്‍ പുതിയ ഹ്യുണ്ടായി i20 ഫെയ്‌സ്‌ലിഫ്റ്റിന്റെ എഞ്ചിന്‍ ലൈനപ്പ് മാറ്റമില്ലാതെ തുടരുമെന്നാണ് തോന്നുന്നത്. ഇതിനര്‍ത്ഥം 2023 ഹ്യുണ്ടായി i20 ഹാച്ച്ബാക്ക് മോഡല്‍ 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍, 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനുകള്‍ ആയിരിക്കും തുടര്‍ന്നും ലഭിക്കുക.

83 bhp പവറും 114 Nm ടോര്‍ക്കും വികസിപ്പിക്കാന്‍ ശേഷിയുള്ള 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ 5 സ്പീഡ് മാനുവല്‍ CVT ഓട്ടോമാറ്റിക് ഗിയര്‍ ബോക്‌സുകളുമായിട്ടാണ് ജോടിയാക്കുക. 120 bhp പവറും 172 Nm ടോര്‍ക്കും നല്‍കുന്ന 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ യൂണിറ്റ് 7-സ്പീഡ് DCT ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ജോടിയാക്കും. 7.5 ലക്ഷം രൂപ മുതലാണ് പുതിയ ഹ്യുണ്ടായി i20-യുടെ എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കുന്നത്.

More from DriveSpark

Article Published On: Thursday, September 7, 2023, 11:56 [IST]
English summary
Hyundai i20 facelift bookings open at dealership all details you need to know
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X