പുറത്തിറക്കി ഒരുമാസത്തിനുള്ളില്‍ ഈ കാറിന് ഡിസ്‌കൗണ്ടിട്ട് ഹ്യുണ്ടായി; ബലേനോക്ക് പണിയാകും
രാജ്യത്ത് ഉത്സവ സീസണ്‍ ഇങ്ങെത്തിയതോടെ വമ്പന്‍ ഓഫറുകളുമായി ഉപഭോക്താക്കളെ മാടിവിളിക്കുകയാണ് കാര്‍ കമ്പനികള്‍. പലപ്പോഴും വലിയ ഡിമാന്‍ഡ് ഇല്ലാത്ത വില്‍പ്പന അല്‍പ്പം കുറഞ്ഞ മോഡലുകള്‍ക്ക് വമ്പന്‍ ഓഫറുകളായിരിക്കും കമ്പനികള്‍ വാഗ്ദാനം ചെയ്യുക. അതേസമയം പുതിയതും മികച്ച വില്‍പ്പനയുള്ളതുമായ വാഹനങ്ങള്‍ ഓഫറില്‍ വില്‍ക്കാന്‍ സാധ്യത നന്നേ കുറവാണ്.
എന്നാല്‍ ഹ്യുണ്ടായി ഇന്ത്യ ഈ പതിവ് തെറ്റിച്ചിരിക്കുകയാണ്. ഈ ഉത്സവ സീസണില്‍ ഒരു പ്രീമിയം ഹാച്ച്ബാക്ക് വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് സന്തോഷമേകിക്കൊണ്ട് തങ്ങളുടെ ജനപ്രിയ മോഡലായ i20-ക്ക് ഹ്യുണ്ടായി കിടിലന്‍ ഓഫറുകള്‍ പ്രഖ്യാപിച്ചു. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ എട്ടിന് കിടിലന്‍ അപ്ഡേറ്റുകളോടെ വിപണിയില്‍ എത്തിയ i20 ഫെയ്സ്ലിഫ്റ്റിനും ഓഫര്‍ ഉണ്ടെന്നോര്‍ക്കണം.

ഇന്ന് മൂന്നാംതലമുറ ആവര്‍ത്തനത്തില്‍ പുറത്തിറക്കുന്ന ഹ്യുണ്ടായി i20 ഹാച്ചിനാണ് കമ്പനി ഫെയ്സ്ലിഫ്റ്റ് മോഡലിനെ സമ്മാനിച്ചത്.അപ്ഡേറ്റുകളോടെ എത്തിയ ഹ്യുണ്ടായി i20 പ്രീമിയം ഹാച്ച്ബാക്ക് എറ, മാഗ്‌ന, സ്പോര്‍ട്സ്, ആസ്റ്റ, ആസ്റ്റ (O) എന്നിങ്ങനെ അഞ്ച് വേരിയന്റുകളിലാണ് ഓഫര്‍ ചെയ്യുന്നത്. പുതിയ ഹ്യുണ്ടായി i20 ഫെയ്സ്ലിഫ്റ്റിന് ഇന്ത്യയില്‍ 6.99 ലക്ഷം രൂപ മുതല്‍ 11.01 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില വരുന്നത്.
ഇപ്പോള്‍ വിപണിയിലെത്തി ഒരു മാസത്തിനുള്ളില്‍ കാര്‍ ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളുടെ ഓഫര്‍ പട്ടികയില്‍ ഇടംപിടിച്ചിരിക്കുകയാണ്. പുതിയ i20 ബുക്ക് ചെയ്യാന്‍ ഉദ്ദേശിക്കുന്ന ഉപഭോക്താക്കള്‍ക്ക് മികച്ച ഓഫറില്‍ ഇപ്പോള്‍ കാര്‍ സ്വന്തമാക്കാം. 10,000 രൂപ വരെയാണ് കാറിന് ഇപ്പോള്‍ ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നത്. അതേസമയം i20 N ലൈനിന്റെ പ്രീ ഫെയ്സ്ലിഫ്റ്റ് പതിപ്പിന് ക്യാഷ് ഡിസ്‌കൗണ്ടുകള്‍, എക്‌സ്‌ചേഞ്ച് ബോണസ്, കോര്‍പ്പറേറ്റ് ബോണസ് എന്നിവയുടെ രൂപത്തില്‍ വമ്പന്‍ ആനുകൂല്യങ്ങള്‍ സ്വന്തമാക്കാം.

പ്രീ-ഫെയ്സ്ലിഫ്റ്റഡ് i20 N ലൈന്‍ പതിപ്പിന് നിലവില്‍ 50,000 രൂപ വരെ ഓഫറുണ്ടെന്ന് കമ്പനി പറയുന്നു. പ്രീമിയം ഹാച്ച്ബാക്കിന്റെ സ്പോര്‍ട്സ് മാനുവല്‍ വേരിയന്റിന് 25,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ട് ഉണ്ട്. i20 ഹാച്ചിന്റെ എല്ലാ ഡിസിടി ഓട്ടോമാറ്റിക് വേരിയന്റുകളിലും ഉപഭോക്താക്കള്‍ക്ക് 30,000 രൂപ വരെ കിഴിവ് ലഭിക്കും. അതേസമയം പ്രീമിയം ഹാച്ച്ബാക്കിന്റെ മറ്റ് വേരിയന്റുകള്‍ തിരഞ്ഞെടുക്കുകയാണെങ്കില്‍ 10,000 രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ടായി സ്വന്തമാക്കാനാവും.
10,000 എക്‌സ്‌ചേഞ്ച് ബോണസും ഉത്സവ സീസണില്‍ സ്വന്തമാക്കാനാവും. എന്നാല്‍ കോര്‍പ്പറേറ്റ് ആനുകൂല്യങ്ങളൊന്നും ബ്രാന്‍ഡ് നല്‍കുന്നില്ല. ഹ്യുണ്ടായി i20 ഹാച്ചിനെ കുറിച്ച് പറയുമ്പോള്‍ കോസ്‌മെറ്റിക് പരിഷ്‌കാരങ്ങള്‍ക്കൊപ്പം ഫീച്ചര്‍ ലിസ്റ്റും പരിഷ്‌കരിച്ച് ഒപ്പം സേഫ്റ്റിയിലും കൂടുതല്‍ മിടുക്കനാവാന്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ സങ്കടകരമായ വസ്തുത എന്തെന്നാല്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിന്‍ പ്രീമിയം ഹാച്ചില്‍ നിന്നും കമ്പനി നിര്‍ത്തലാക്കി.

5 സ്പീഡ് മാനുവല്‍, IVT യൂണിറ്റ് എന്നിവയുമായി ജോടിയാക്കിയ 1.2-ലിറ്റര്‍ നാചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിനാണ് പുതിയ ഹ്യുണ്ടായി i20-യുടെ കരുത്ത്. 82 bhp പവറും 115 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ് ഈ എഞ്ചിന്‍. അതേസമയം i20 N ലൈനില്‍ കൂടുതല്‍ ശക്തമായ 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ ആണ് തുടിപ്പേകുന്നത്.
118 bhp പവറും 172 Nm ടോര്‍ക്കും വികസിപ്പിക്കുന്ന ഈ എഞ്ചിന്‍ 6 സ്പീഡ് മാനുവല്‍, 7 സ്പീഡ് DCT ഗിയര്‍ബോക്‌സുമായി ജോടിയാക്കിയിരിക്കുന്നു. ഡിസൈന്‍ വശം നോക്കു്‌മ്പോള്‍ പുതിയ എല്‍ഇഡി ഹെഡ്ലാമ്പുകളും കൂടുതല്‍ മികച്ച എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളും, പുനര്‍രൂപകല്‍പ്പന ചെയ്ത ഫ്രണ്ട്, റിയര്‍ ബമ്പറുകള്‍, പുതിയ 16 ഇഞ്ച് അലോയ് വീലുകള്‍, പുതുക്കിയ പിന്‍ഭാഗം, പരിഷ്‌ക്കരിച്ച പാരാമെട്രിക് ഗ്രില്‍ സെക്ഷന്‍ എന്നിവയുമായാണ് പുത്തന്‍ i20 വിപണിയിലേക്ക് കടന്നുവന്നത്.
ഇന്റീരിയറിലേക്ക് കടന്നാല്‍ 23-ലധികം പുതിയ ഫീച്ചറുകളുമായാണ് 2023 i20 ഫെയ്സ്ലിഫ്റ്റ് വരുന്നതെന്നാണ് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. പുതിയ ഡി-കട്ട് സ്റ്റിയറിംഗ് വീല്‍, 7-സ്പീക്കര്‍ ബോസ് ഓഡിയോ, ടൈപ്പ്-സി യുഎസ്ബി ചാര്‍ജര്‍ എന്നിവയാണ് ഹ്യുണ്ടായി i20 ഫെയ്സ്ലിഫ്റ്റിന്റെ അകത്തളത്തെ മറ്റ് ഹൈലൈറ്റുകള്‍.


Click it and Unblock the Notifications








