ഹ്യുണ്ടായി ഷോറൂമുകളില്‍ ഉത്സവം; i20 ഫെയ്‌സ്‌ലിഫ്റ്റിനെ കുറിച്ച് അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങള്‍ ഇതാ...

ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായിയുടെ പ്രീമിയം ഹാച്ച്ബാക്ക് സെഗ്‌മെന്റിലെ പോരാളിയാണ് i20. മാരുതി ബലേനോ അരങ്ങ് വാഴുന്ന ഈ വിഭാഗത്തില്‍ മികച്ച പോരാട്ടം കാഴ്ചവെച്ച് ഹ്യുണ്ടായിക്ക് സ്ഥിരമായി മികച്ച വില്‍പ്പന നേടിക്കൊടുക്കുന്ന മോഡലാണ് i20. വില്‍പ്പന വീണ്ടും ഉയര്‍ത്തുന്നതിനായി ഈ ഉത്സവ സീസണില്‍ i20 ഹാച്ച്ബാക്കിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് പുറത്തിറക്കിയിരിക്കുകയാണ് ഹ്യുണ്ടായി.

ഒത്തിരി ഡിസൈന്‍ മാറ്റങ്ങളും ഫീച്ചര്‍ അപ്‌ഗ്രേഡുകളുമായി ഉപഭോക്താക്കളെ ഷോറൂമിലേക്ക് ആകര്‍ഷിക്കാന്‍ ഉറച്ചാണ് ജനപ്രിയന്റെ വരവ്. ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ നിര്‍ത്തലാക്കിയതടക്കം ചില സര്‍പ്രൈസുകളും i20 ഹാച്ചിന്റെ ലോഞ്ചിന്റെ കൂടെ ഹ്യുണ്ടായി നടപ്പാക്കിയിരുന്നു. 5 വേരിയന്റുകളിലും എട്ട് കളര്‍ ഓപ്ഷനുകളിലും കാര്‍ ലഭ്യമാണ്. അപ്‌ഡേറ്റ് ചെയ്ത ഹ്യൂണ്ടായ് i20 ഹാച്ച്ബാക്കിനെക്കുറിച്ച് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങള്‍ വിവരിക്കാം.

2023 hyundai i20 front

ഡിസൈന്‍: അതിന്റെ മുന്‍ഗാമിയുമായി വളരെ സാമ്യമുള്ള ഡിസൈനിലാണ് ഹ്യുണ്ടായി i20 ഫെയസ്‌ലിഫ്റ്റ് വരുന്നത്. അകത്തും പുറത്തും മിനിമലായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. പിന്‍വശത്തെ കുറച്ച് ക്രോം ഘടകങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്. ഒരു പുതിയ റിഫ്ളക്ടര്‍-ടൈപ്പ് എല്‍ഇഡി ഹെഡ്ലൈറ്റുകള്‍, പുതുക്കിയ ഫ്രണ്ട്, റിയര്‍ ബമ്പറുകള്‍, ഒരു കൂട്ടം പുതിയ അലോയ് വീലുകള്‍ എന്നിവയുള്‍പ്പെടെ നിരവധി മാറ്റങ്ങളും നവീകരണങ്ങളുമായാണ് കാര്‍ വരുന്നത്.

ഫീച്ചറുകള്‍: നാവിഗേഷനോടുകൂടിയ വലിയ 10.25 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് യൂണിറ്റ്, വയര്‍ലെസ് ചാര്‍ജിംഗ് പാഡ്, കൂള്‍ഡ് ഗ്ലോവ്‌ബോക്‌സ്, 120W ചാര്‍ജിംഗ് പോര്‍ട്ട്, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 7 സ്പീക്കര്‍ ബോസ് മ്യൂസിക് സിസ്റ്റം, വോയ്‌സ് എനാബിള്‍ഡ് ഇലക്ട്രിക് സണ്‍റൂഫ് എന്നിവയാണ് പുത്തന്‍ മോഡലിന്റെ പ്രധാന ഫീച്ചറുകളില്‍ ഉള്‍പ്പെടുന്നത്.

2023 hyundai i20 interior

സേഫ്റ്റി ഫീച്ചറുകള്‍: 6 എയര്‍ബാഗുകള്‍, ത്രീ പോയിന്റ് സീറ്റ്‌ബെല്‍റ്റ്, സീറ്റ്‌ബെല്‍റ്റ് റിമൈന്‍ഡര്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (ESC), ഹില്‍ അസിസ്റ്റ് കണ്‍ട്രോള്‍ (HAC), വെഹിക്കിള്‍ സ്റ്റെബിലിറ്റി മാനേജ്മെന്റ് (VSM), ആന്റിലോക്ക് ബ്രേക്കിംഗ് സിസ്റ്റം (ABS), ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷന്‍, റിയര്‍ പാര്‍ക്കിംഗ് ക്യാമറ, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം എന്നിവയുള്‍പ്പെടെ 26 സ്റ്റാന്‍ഡേര്‍ഡ് സേഫ്റ്റി ഫീച്ചറുകളുമായിട്ടാണ് ഹ്യുണ്ടായ് i20 ഹാച്ച്ബാക്കിന്റെ മുഖംമിനുക്കിയ പതിപ്പ് പുറത്തിറങ്ങിയത്.

പവര്‍ട്രെയിന്‍: പുതുക്കിയ ഹ്യുണ്ടായി i20 പ്രീമിയം ഹാച്ച്ബാക്ക് 1.2 ലിറ്റര്‍, നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനില്‍ മാത്രമായിരിക്കും ലഭ്യമാകുക. ഹ്യുണ്ടായി i20 പ്രീമിയം ഹാച്ച്ബാക്കിലെ ഈ എഞ്ചിന്‍ 6,000 rpm-ല്‍ 81.9 bhp പവറും 4,200 rpm-ല്‍ 117 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 5 സ്പീഡ് മാനുവല്‍ iVT ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളാണ് ഇതില്‍ വരുന്നത്.

2023 hyundai i20 transmission

iVT ട്രാന്‍സ്മിഷനോട് കൂടിയ ഹ്യുണ്ടായി i20 ഹാച്ച്ബാക്ക് 6,000 rpm-ല്‍ 86.8 bhp കരുത്തും 4,200 rpm-ല്‍ 117Nm പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കുന്നുവെന്നതും എടുത്തുപറയേണ്ടതാണ്. 1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചില്‍ വരാനിരിക്കുന്ന അപ്‌ഡേറ്റഡ് i20 N ലൈനിന് വേണ്ടി റിസര്‍വ് ചെയ്തിരിക്കുകയാണ്. പെര്‍ഫോമന്‍സ് ഓറിയന്റഡ് മോഡലുകളിലായിരിക്കും ഇനി ഈ മോട്ടോര്‍ വരിക.

വില: 6.99 ലക്ഷം മുതല്‍ 9.98 ലക്ഷം രൂപ വരെയാണ് ഹ്യുണ്ടായി i20 ഫെയ്‌സ്‌ലിഫ്റ്റിന്റെ മാനുവല്‍ വേരിയന്റുകളുടെ എക്‌സ്‌ഷോറൂം വില വരുന്നത്. പ്രീമിയം ഹാച്ചിന്റെ ഓട്ടോമാറ്റിക് വേരിയന്റുകള്‍ ലഭിക്കാന്‍ 9.38 ലക്ഷം മുതല്‍ 11.01 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരിക. ട്രിം ലെവലുകള്‍ അനുസരിച്ച് i20 ഫെയ്‌സ്‌ലിഫ്റ്റിന് ഔട്ട്‌ഗോയിംഗ് മോഡലിനേക്കാള്‍ 20,000 രൂപ മുതല്‍ 27,000 രൂപ വരെയാണ് കൂടുന്നത്.

2023 hyundai i20 rear profile

ഇന്ത്യന്‍ വിപണിയില്‍ മാരുതി സുസുക്കി ബലേനോ, ടൊയോട്ട ഗ്ലാന്‍സ, ടാറ്റ ആള്‍ട്രോസ് എന്നിവയാണ് ഹ്യുണ്ടായി i20-യുടെ എതിരാളികള്‍. പുതുതായി വിപണിയില്‍ എത്തിയ ഹ്യുണ്ടായി i20 ഫെയ്സ്ലിഫ്റ്റ് കൂടുതല്‍ മോഡേണ്‍ ലുക്കിലാണ് കാണപ്പെടുന്നത്. കാലോചിതമായി ഫീച്ചര്‍ ലിസ്റ്റുകള്‍ പരിഷ്‌കരിച്ചത് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ. പുത്തന്‍ മോഡലിന്റെ വരവ് ഈ ഉത്സവകാലത്ത് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളുടെ വില്‍പ്പന ഗണ്യമായി ഉയര്‍ത്താന്‍ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Article Published On: Friday, September 8, 2023, 18:31 [IST]
English summary
Hyundai i20 facelift here are top 5 things you need to know in malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X