ബലേനോക്കും ആള്‍ട്രോസിനുമെതിരെ കട്ടക്ക് നില്‍ക്കുമോ ഹ്യുണ്ടായി i20? പ്രീമിയം ഹാച്ചുകള്‍ മാറ്റുരച്ചാല്‍...

ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ (Hyundai Motor India) കഴിഞ്ഞ ആഴ്ചയാണ് ജനപ്രിയ പ്രീമിയം ഹാച്ച്ബാക്ക് കാറായ i20-യുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് പുറത്തിറക്കിയത്. പരിഷ്‌കരിച്ച രൂപകല്‍പ്പനക്കും പുത്തന്‍ ഫീച്ചറുകള്‍ക്കുമൊപ്പം സുരക്ഷയും കൂട്ടി ആകര്‍ഷകമായ വിലയിലാണ് ജനപ്രിയനെ ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കള്‍ കൊണ്ടുവന്നത്.

ഇന്ത്യന്‍ വിപണിയില്‍ മാരുതി സുസുക്കി ബലേനോ (Maruti Suzuki Baleno), ടാറ്റ ആള്‍ട്രോസ് (Tata Altroz) എന്നീ വമ്പന്‍മാര്‍ക്കെതിരെയാണ് ഹ്യുണ്ടായി i20-യുടെ മത്സരം. അപ്‌ഡേഷന്‍ ലഭിച്ചതോടെ എതിരാളികളുമായി കട്ടക്ക് നില്‍ക്കാന്‍ i20-ക്കാകും. പരിഷ്‌ക്കാരിയായി എത്തിയ ഹ്യുണ്ടായി i20-യെ തന്റെ എതിരാളിയായ ബലേനോ, ആള്‍ട്രോസ് എന്നീ മോഡലുകളുമായി താരതമ്യം ചെയ്ത് നോക്കിയാലോ?

hyundai i20 vs tata altroz vs maruti baleno

വലിപ്പം: ഹ്യുണ്ടായി i20 ഫെയ്‌സ്‌ലിഫ്റ്റിന് 3995 mm നീളവും 1775 mm വീതിയും 1505 mm ഉയരവുമുണ്ട്. 2580 mm ആണ് ഇതിന്റെ വീല്‍ബേസ് അളവ്. ബലേനോ, ടാറ്റ ആള്‍ട്രോസ് എന്നിവയേക്കാള്‍ നീളവും വീതിയും കൂടുതലുള്ളത് ഹ്യുണ്ടായി i20 ഹാച്ചിനാണ്. ബലേനോക്ക് 3990 mm നീളവും 1745 mm വീതിയും 1500 mm ഉയരവും 2520 mm വീല്‍ബേസുമാണുള്ളത്.

ആള്‍ട്രോസിലേക്ക് വന്നാല്‍ ഇതിന് 3990 mm നീളവും 1755 mm വീതിയും 1523 mm ഉയരവും 2501 mm വീല്‍ബേസുമാണുള്ളത്. മൂന്ന് പ്രീമിയം ഹാച്ച്ബാക്കുകളില്‍ വീല്‍ബേസും കൂടുതലുള്ളത് ഹ്യുണ്ടായി i20-ക്കാണ്. എന്നാല്‍ ഉയരത്തിന്റെ കാര്യത്തില്‍ കേമന്‍ ആള്‍ട്രോസാണ്. മൂന്ന് കാറുകളും 300 ലിറ്ററിലധികം ബൂട്ട് സ്‌പേസ് വാഗ്ദാനം ചെയ്യുന്നു.

hyundai i20 vs tata altroz vs maruti baleno

സ്‌പെസിഫിക്കേഷനുകള്‍: ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍ ഒഴിവാക്കിയതോടെ 2023 ഹ്യുണ്ടായി i20 ഫെയ്സ്ലിഫ്റ്റ് 1.2 ലിറ്റര്‍ 4 സിലിണ്ടര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ ഓപ്ഷനില്‍ മാത്രമായിരിക്കും ലഭ്യമാകുക. 82 bhp പവറും 115 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള ഈ എഞ്ചിന്‍ 5 സ്പീഡ് മാനുവല്‍, iVT ഗിയര്‍ബോക്‌സുകളുമായിട്ടാണ് ജോടിയാക്കിയിരിക്കുന്നത്.

അതേസമയം മാരുതി ബലേനോ പെട്രോള്‍, പെട്രോള്‍-സിഎന്‍ജി എഞ്ചിന്‍ ഓപ്ഷനുകളില്‍ വാങ്ങാന്‍ സാധിക്കും. ഇതിലെ 1.2 ലിറ്റര്‍ നാചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിന്‍ 89 bhp പീക്ക് പവറും 113 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തില്‍ ട്യൂണ്‍ ചെയ്തിരിക്കുന്നു. സിഎന്‍ജി മോഡില്‍ ഈ എഞ്ചിന്‍ 76 bhp പവറും 99 Nm ടോര്‍ക്കുമാണ് നല്‍കുക.

5 സ്പീഡ് മാനുവല്‍, 5 സ്പീഡ് AMT ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളിലാണ് പ്രീമിയം ഹാച്ച്ബാക്ക് ഓഫര്‍ ചെയ്യുന്നത്. ഈ മൂന്ന് ഹാച്ച്ബാക്കുകളില്‍ ഏറ്റവും വിശാലമായ പവര്‍ട്രെയിന്‍ ശ്രേണി വാഗ്ദാനം ചെയ്യുന്ന മോഡലാണ് ടാറ്റ ആള്‍ട്രോസ്. 1.2 ലിറ്റര്‍ 3 സിലിണ്ടര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍, 1.2 ലിറ്റര്‍ 3 സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍, 1.5 ലിറ്റര്‍ 4 സിലിണ്ടര്‍ ഡീസല്‍ എന്നീ എഞ്ചിന്‍ ഓപ്ഷനുകളിലാണ് ആള്‍ട്രോസ് വാഗ്ദാനം ചെയ്യുന്നത്.

ഇതോടൊപ്പം ട്വിന്‍ സിലിണ്ടര്‍ സാങ്കേതികവിദ്യയുമായി എത്തുന്ന ഒരു സിഎന്‍ജി പതിപ്പും ആള്‍ട്രോസിനുണ്ട്. 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് എഞ്ചിന്‍ പെട്രോള്‍ മോഡില്‍ 87 bhp പീക്ക് പവറും 115 Nm ടോര്‍ക്കും സിഎന്‍ജി മോഡില്‍ 72 bhp പവറും 103 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു.

ടര്‍ബോ-പെട്രോള്‍ എഞ്ചിന്‍ 108 bhp പവറും 140 Nm ടോര്‍ക്കും നല്‍കുന്നു. ഡീസല്‍ എഞ്ചിനിലേക്ക് വന്നാല്‍ ഇത് 89 bhp പവറും 200 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ളതാണ്. 5 സ്പീഡ് മാനുവല്‍, 6 സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് യൂണിറ്റുമാണ് ടാറ്റ ആള്‍ട്രോസിന്റെ ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ വരുന്നത്.

വില: 2023 ഹ്യുണ്ടായി i20 ഫെയ്‌സ്ലിഫ്റ്റിന് 6.99 ലക്ഷം മുതല്‍ 11.16 ലക്ഷം രൂപ വരെയാണ് എക്സ്‌ഷോറൂം വില. അതേസമയം മാരുതി സുസുക്കിയുടെ ബെസ്റ്റ് സെല്ലര്‍ മോഡലായ ബലേനോ 6.61 ലക്ഷം രൂപയ്ക്കും 9.88 ലക്ഷം രൂപയ്ക്കും ഇടയില്‍ എക്‌സ്‌ഷോറൂം വില മുടക്കിയാല്‍ സ്വന്തമാക്കാം. അതേസമയം 6.60 ലക്ഷം മുതല്‍ 10.74 ലക്ഷം രൂപ വരെയാണ് ആള്‍ട്രോസിന്റെ എക്‌സ്‌ഷോറൂം വില വരുന്നത്. മൂന്ന് ഹാച്ച്ബാക്കുകളും സമാനമായ അടിസ്ഥാന വിലയിലാണ് ലഭ്യമാകുന്നത്.

അതേസമയം ടോപ്പ് സ്‌പെക് വേരിയന്റുകളുടെ വില എടുക്കുമ്പോള്‍ ഹ്യുണ്ടായി i20 കാറിന്റെ വില എതിരാളികളേക്കാള്‍ കൂടുതലാണ്. നമ്മള്‍ താരതമ്യം ചെയ്യുന്ന മൂന്ന് കാറുകളും സാമാന്യം സമാന നിലവാരത്തിലുള്ള ഫീച്ചര്‍ പട്ടിക വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും ബലേനോയില്‍ മാത്രമാണ് ഇലക്ട്രിക് സണ്‍റൂഫ് ഇല്ലാത്തത്. ടര്‍ബോ-പെട്രോള്‍, സിഎന്‍ജി, ഡീസല്‍ എഞ്ചിന്‍ ഇല്ലാതെ വരുന്ന ഹ്യുണ്ടായി i20 ഫെയ്സ്ലിഫ്റ്റ് ബലേനോ, ആള്‍ട്രോസ് എന്നീ മോഡലുകൾ ഒഴിവാക്കി നിങ്ങള്‍ തെരഞ്ഞെടുക്കുമോ?. അഭിപ്രായം കമന്റ് ബോക്‌സിലൂടെ ഞങ്ങളെ അറിയിക്കണേ.

More from DriveSpark

Article Published On: Monday, September 11, 2023, 18:20 [IST]
English summary
Hyundai i20 facelift vs maruti suzuki baleno vs tata altroz dimensions specs price comparison
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X