Hyundai i20 PrIce Hike ഒരു മാസം വിലകൂട്ടിയത് രണ്ടുതവണ; ജനങ്ങള്‍ കാര്‍ വാങ്ങണ്ടെന്നാണോ ഹ്യുണ്ടായി?

രാജ്യത്ത് ഇപ്പോള്‍ വില വര്‍ധനവിന്റെ കാലമാണ്. ഒരു പുത്തന്‍ കാര്‍ വാങ്ങണമെന്ന് വിചാരിച്ചാല്‍ കുറച്ചധികം പണം കൈയ്യില്‍ കരുതേണ്ട അവസ്ഥയാണ്. 2023 പിറന്നതിന് ശേഷം ഒന്നിലേറെ തവണ കാറുകള്‍ക്ക് വില വര്‍ധിപ്പിച്ച നിര്‍മാതാക്കളുണ്ട്. എന്നാല്‍ ഇപ്പോള്‍ ഒരു മാസം തന്നെ ചില മോഡലുകള്‍ക്ക് രണ്ട് തവണയൊക്കെ വില വര്‍ധനവിന് സാക്ഷ്യം വഹിക്കുന്ന സാഹചര്യമാണ് ഇന്ത്യയില്‍.

രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ കാര്‍ നിര്‍മാതാക്കളാണ് ഹ്യുണ്ടായി മോട്ടോര്‍സ്. ഹ്യുണ്ടായി പുറത്തിറക്കുന്ന ജനപ്രിയ ഹാച്ച്ബാക്കാണ് i20. ഇന്ത്യയില്‍ പ്രീമിയം ഹാച്ച്ബാക്കുകളെ ജനപ്രിയമാക്കിയ മോഡലുകളില്‍ ഒന്നാണ് ഹ്യുണ്ടായി i20. ഒരു മാസത്തിനിടെ ഇത് രണ്ടാം തവണ മോഡലിന്റെ വില ഉയര്‍ത്തിയിരിക്കുകയാണ് ദക്ഷിണ കൊറിയന്‍ ബ്രാന്‍ഡ്. ഈ മാസമാദ്യം നടത്തിയ വര്‍ധനയ്ക്ക് ശേഷം വരുന്നതാണ് ഈ വില വര്‍ധന.

hyundai i20 front profile

ഹ്യുണ്ടായി i20 ഹാച്ച്ബാക്കിന്റെ ബേസ് വേരിയന്റിനെയാണ് വില വര്‍ധനവ് കൂടുതല്‍ ബാധിച്ചത്. ഏകദേശം ആറ് ശതമാനത്തോളമാണ് വിലവര്‍ധനവ്. ഇതോടെ ഇതോടെ ഒരു ഹ്യുണ്ടായി i20 സ്വന്തമാക്കാന്‍ കുറഞ്ഞത് 7.46 ലക്ഷം (എക്‌സ്-ഷോറൂം) രൂപയാണ് ചെലവഴിക്കേണ്ടി വരും. ഏപ്രില്‍ ആദ്യം ഹ്യുണ്ടായി i20 വേരിയന്റുകള്‍ക്ക് 15,900 രൂപ വരെ വില വര്‍ധിപ്പിച്ചിരുന്നു.

ഏപ്രില്‍ 01 മുതല്‍ പ്രാബല്യത്തില്‍ വന്ന ബിഎസ് VI മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി മോഡല്‍ നിര പരിഷ്‌കരിക്കുന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു വിലവര്‍ധന. റിയല്‍ ഡ്രൈവിംഗ് എമിഷന്‍ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് പരിഷ്‌കരിക്കുന്നത് ചെലവേറിയ കാര്യമായതിനാല്‍ ഹ്യുണ്ടായി i20 ഡീസല്‍ വേരിയന്റ് നിര്‍ത്തലാക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനില്‍ മാത്രമാണ് പ്രീമിയം ഹാച്ച് വാങ്ങാന്‍ സാധിക്കുക. ഹ്യുണ്ടായി i20 പെട്രോള്‍ വേരിയന്റുകള്‍ അടുത്തിടെ ബിഎസ് VI രണ്ടാം ഘട്ടത്തിന് അനുസൃതമായി പരിഷ്‌കരിച്ചിരുന്നു.

new hyundai i20 rear

മാഗ്‌ന, സ്പോര്‍ട്സ്, ആസ്റ്റ ട്രിമ്മുകളിലായി 9 വേരിയന്റുകളെയും വിലവര്‍ധനവ് ബാധിച്ചിട്ടുണ്ട്. ഏറ്റവും വലിയ വില വര്‍ധനവ് മാഗ്‌ന മാനുവല്‍ വേരിയന്റിനാണ്. 43,000 രൂപയാണ് ഹ്യുണ്ടായി i20 മാഗ്‌ന വേരിയന്റിന് കൂടിയത്. മാനുവല്‍, ഓട്ടോമാറ്റിക്, ഡ്യുവല്‍ ടോണ്‍ പതിപ്പുകള്‍ എന്നിവയില്‍ വാഗ്ദാനം ചെയ്യുന്ന സ്പോര്‍ട്സ് വേരിയന്റുകള്‍ക്ക് 14,600 രൂപയ്ക്കും 16,400 രൂപയ്ക്കും ഇടയിലാണ് വില കൂടിയത്. ഇതാണ് ഏറ്റവും കുറവ് വര്‍ധന. ആസ്റ്റ, ആസ്റ്റ (O) വേരിയന്റുകള്‍ക്കും വിലവര്‍ധനവില്‍ നിന്ന് രക്ഷപ്പെടാനായിട്ടില്ല.

i20 ഹാച്ചിന്റെ മൂന്നാംതലമുറ ആവര്‍ത്തനമാണ് ഇന്ന് വിപണിയിലുള്ളത്. അടുത്തിന്റെ മോഡലിന്റെ ഫീച്ചര്‍ നിരയിലാകെ ഹ്യുണ്ടായി വെട്ടിനിരത്തല്‍ നടപ്പാക്കിയിരുന്നു. i20-യുടെ ബേസ് വേരിയന്റായ മാഗ്‌നയെ കമ്പനി തൊട്ടിട്ടില്ല. അതേസമയം സ്പോര്‍ട്സ് വേരിയന്റിന് മാനുവല്‍ ഗിയര്‍ബോക്സ് പതിപ്പില്‍ നിന്ന് ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ നീക്കം ചെയ്ത് പകരമായി ഇപ്പോള്‍ ക്രൂയിസ് കണ്‍ട്രോള്‍ നല്‍കിയിട്ടുണ്ട്.

ഹ്യുണ്ടായി i20 പുതിയ വില പഴയ വില
Magna MT

₹7.46 Lakh

₹7.03 Lakh
Sportz MT ₹8.07 Lakh ₹7.93 Lakh
Sportz Dual Tone MT ₹8.22 Lakh ₹8.08 Lakh
Asta MT ₹9.03 Lakh ₹8.80 Lakh
Asta (O) MT ₹9.77 Lakh ₹9.54 Lakh

Asta (O) Dual Tone MT

₹9.92 Lakh ₹9.69 Lakh
Sportz AT ₹9.11 Lakh ₹8.95 Lakh
Asta (O) AT ₹10.81 Lakh ₹10.56 Lakh

Asta (O) Dual Tone AT

₹10.96 Lakh ₹10.71 Lakh

കാര്യമായ വെട്ടിനിരത്തലിന് പാത്രമായത് i20 പ്രീമിയം ഹാച്ച്ബാക്കിന്റെ ആസ്റ്റ വേരിയന്റാണ്. ആസ്റ്റയില്‍ ESC, HAC, ബ്ലാക്ക് നിറത്തില്‍ പൂര്‍ത്തിയാക്കിയ റിയര്‍ വ്യൂ മിറര്‍, റെഡ് ഇന്‍സേര്‍ട്ട് ഇന്റീരിയര്‍ തീം ഉള്ള ബ്ലാക്ക്-റെഡ് സ്റ്റിച്ചിംഗ് ഉള്ള ഫാബ്രിക് അപ്‌ഹോള്‍സ്റ്ററി, മെറ്റല്‍ പെഡലുകള്‍ തുടങ്ങിയ ഫീച്ചറുകളാണ് നീക്കം ചെയ്തത്. പുതിയ മലിനീകരണ ചട്ടങ്ങളുടെ ഭാഗമായി ഹ്യുണ്ടായി ഹാച്ച്ബാക്കിന്റെ 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനും 1.0 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ iMT വേരിയന്റുകളും നിര്‍ത്തലാക്കിയിരുന്നു.

1.2 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍, 1.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനുകളാണ് നിലവില്‍ ഹ്യുണ്ടായി i20 യില്‍ വാഗ്ദാനം ചെയ്യുന്നത്. 1.2 ലിറ്റര്‍ NA പെട്രോള്‍ എഞ്ചിന് 82 bhp പവറും 115 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കാന്‍ കഴിയും. അതേസമയം 1.0 ലിറ്റര്‍ ടര്‍ബോ എഞ്ചിന്‍ 118 bhp പവറും 172 Nm പീക്ക് ടോര്‍ക്കുമാണ് നല്‍കുന്നത്.

1.2 ലിറ്റര്‍ എഞ്ചിന്‍ 5 സ്പീഡ് മാനുവല്‍, CVT ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുമ്പോള്‍ ടര്‍ബോ പെട്രോള്‍ 7 സ്പീഡ് DCT ഗിയര്‍ബോക്‌സുമായാണ് ജോടിയാക്കിയിരിക്കുന്നത്. ഹ്യുണ്ടായി i20 ഹാച്ച്ബാക്കിന്റെ N-ലൈന്‍ വേരിയന്റുകളും വിപണിയില്‍ ലഭ്യമാണ്. കൊറിയന്‍ കാര്‍ നിര്‍മാതാക്കളില്‍ നിന്ന് N-ലൈന്‍ ബാഡ്ജിംഗോടെ ഇന്ത്യയില്‍ അവതരിപ്പിക്കുന്ന ആദ്യ മോഡലാണ്് ഇത്.
മാരുതി സുസുക്കി ബലേനോ, ടാറ്റ ആള്‍ട്രോസ്, ടൊയോട്ട ഗ്ലാന്‍സ എന്നീ മോഡലുകളാണ് സെഗ്‌മെന്റില്‍ ഹ്യുണ്ടായി i20-യുടെ എതിരാളികള്‍.

More from DriveSpark

Article Published On: Friday, April 14, 2023, 11:00 [IST]
English summary
Hyundai i20 price increased second time in a month details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X