നിലവിലെ മോഡലിനേക്കാൾ 65,000 രൂപ കൂടുതൽ; അൽകസാർ 1.5 ടർബോ പെട്രോൾ ലോഞ്ച് ചെയ്ത് ഹ്യുണ്ടായി

ഇന്ത്യൻ വിപണിയ്ക്കായിട്ടുള്ള ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളായ ഹ്യുണ്ടായിയുടെ ജനപ്രിയ ഏഴ് സീറ്റർ മോഡലാണ് അൽകസാർ. അടുത്തിടെ വാഹനത്തിനെ വരാനിരിക്കുന്ന എമിഷൻ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായ ബ്രാൻഡ് അപ്പ്ഡേറ്റ് ചെയ്തിരുന്നു, അതോടൊപ്പം ഈ മാസം ആദ്യം 2023 അൽകസാറിനായുള്ള ബുക്കിംഗും കമ്പനി ആരംഭിച്ചു.

ആറ്/ ഏഴ് സീറ്റർ ഓപ്ഷനുകളിൽ വാഗ്ദാനം ചെയ്യുന്ന ഈ പ്രീമിയം എസ്‌യുവി കമ്പനി വെബ്‌സൈറ്റ് വഴിയോ ഹ്യുണ്ടായിയുടെ സിഗ്നേച്ചർ ഔട്ട്‌ലെറ്റുകൾ വഴിയോ 25,000 രൂപ ടോക്കൺ തുക നൽകി ബുക്ക് ചെയ്യാം. 2023 അപ്പ്ഡേറ്റഡ് മോഡലിന്റെ ഔദ്യോഗിക ലോഞ്ചും വിലയും ഹ്യുണ്ടായി ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുകയാണ്.

അൽകസാർ 1.5 ടർബോ പെട്രോൾ ലോഞ്ച് ചെയ്ത് ഹ്യുണ്ടായി

ബേസ് മോഡൽ പ്രസ്റ്റീജ് ആറ് സ്പീഡ് മാനുവൽ ഏഴ് സീറ്റർ വേരിയന്റിന് 16.75 ലക്ഷം രൂപ മുതലാണ് പുതിയ 2023 അൽകസാറിന്റെ വില ആരംഭിക്കുന്നത്. പഴയ അൽകസാർ 2.0 ലിറ്റർ പെട്രോൾ നാച്ചുറലി ആസ്പിരേറ്റഡ് (NA) എഞ്ചിൻ ഓപ്ഷനുമായി താരതമ്യപ്പെടുത്തുമ്പോൾ ബേസ് വേരിയന്റിന് 65,000 രൂപ വർധിച്ചിട്ടുണ്ട്. ഇപ്പോൾ ആറ് എയർബാഗുകൾ പോലെ കൂടുതൽ സേഫ്റ്റി ഫീച്ചറുകളുമായി അപ്പ്ഗ്രേഡ് ചെയ്തിരിക്കുന്നതിനാലാണ് ബേസ് വേരിയന്റിന് ഈ വില വർധന.

Hyundai Alcazar 1.5 Turbo Old 2.0 - Discontinued
Prestige 6MT 7S ₹16.75 Lakh ₹16.10 Lakh
Platinum 6MT 7S ₹18.65 Lakh ₹18.60 Lakh
Platinum (O) 7DCT 6S / 7S ₹19.96 Lakh ₹19.86 Lakh
Signature (O) 7DCT 6S/ 7S ₹20.25 Lakh ₹20.15 Lakh

മറ്റ് വേരിയന്റുകളുടെ വിലയിലും നേരിയ വർധനയുണ്ടായിട്ടുണ്ട്. പ്ലാറ്റിനം ആറ് സ്പീഡ് മാനുവൽ ഏഴ് സീറ്റർ വേരിയന്റിന് 18.65 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില, ഇത് മുമ്പത്തേ മോഡലിനേക്കാൾ 5,000 രൂപ കൂടുതലാണ്. പ്ലാറ്റിനം (O) ഏഴ് സ്പീഡ് DCT മോഡലിന്റെ വില 19.96 ലക്ഷം രൂപയും സിഗ്നേച്ചർ (O) ഏഴ് സ്പീഡ് DCT -യുടെ വില 20.25 ലക്ഷം രൂപയുമാണ്. ഇരു വേരിയന്റുകൾക്കും 10,000 രൂപ വില വർധനയുണ്ട്, അതോടൊപ്പം ഇവ ആറ് സീറ്റർ & ഏഴ് സീറ്റർ ഓപ്ഷനുകളിൽ ലഭ്യമാവും.

അൽകസാർ നിരയിൽ നിന്ന് 159 bhp പവറും 191 Nm പീക്ക് torque ഉം വാഗ്ദാനം ചെയ്തിരുന്ന 2.0 ലിറ്റർ MPi പെട്രോൾ എഞ്ചിൻ ഹ്യുണ്ടായി നിർത്തലാക്കി. പിൻവലിച്ച എഞ്ചിന്റെ സ്ഥാനത്ത് ഇപ്പോൾ പുതിയ 1.5 ലിറ്റർ ടർബോ GDi പെട്രോൾ എഞ്ചിനാണ് വാഗ്ദാനം ചെയ്യുന്നത്. ഈ യൂണിറ്റ് 5,500 rpm -ൽ 158 bhp പവറും 1,500-3,500 rpm -ൽ 253 Nm torque ഉം പുറപ്പെടുവിക്കുന്നു.

അൽകസാർ 1.5 ടർബോ പെട്രോൾ ലോഞ്ച് ചെയ്ത് ഹ്യുണ്ടായി

ഈ പെട്രോൾ യൂണിറ്റ് ആറ് സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായോ ഏഴ് സ്പീഡ് DCT -യുമായോ തെരഞ്ഞെടുക്കാനാവും. യഥാക്രമം മാനുൽ പതിപ്പ് ലിറ്ററിന് 17.5 km, DCT ഗിയർബോക്സ് ലിറ്ററിന് 18 km എന്നീ മൈലേജുകൾ വാഗ്ദാനം ചെയ്യുന്ന സെഗ്മെന്റിലെ ഏറ്റവും ഇക്കണോമിക്കലായ പവർട്രെയിനായിരിക്കും.

4,000 rpm -ൽ 116 bhp പവറും 1,500-2,750 rpm -ൽ 250 Nm torque ഉം വാഗ്ദാനം ചെയ്യുന്ന 1.5 ലിറ്റർ CRDi ഡീസൽ എഞ്ചിനും വഅൽകസാറിന് കരുത്തേകും. ഡീസൽ എഞ്ചിന് ആറ് സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ, ആറ് സ്പീഡ് ഓട്ടോമാറ്റിക് torque കൺവെർട്ടർ ഓപ്ഷനുകളിൽ വിൽപ്പനയ്ക്ക് എത്തും. രണ്ട് എഞ്ചിനുകളും ഇപ്പോൾ പുതി RDE, E20 മാനദണ്ഡങ്ങൾ പാലിക്കുന്നവയാണ്.

അൽകസാർ 1.5 ടർബോ പെട്രോൾ ലോഞ്ച് ചെയ്ത് ഹ്യുണ്ടായി

ഒരു പുതിയ ടർബോ പെട്രോൾ എഞ്ചിൻ വാഗ്ദാനം ചെയ്യുന്നതിനൊപ്പം, 2023 ഹ്യുണ്ടായി അൽകസാറിൽ കമ്പനി പുതിയ സവിശേഷതകളും ഫീച്ചറുകളും അവതരിപ്പിച്ചിട്ടുണ്ട്. 1.5 ലിറ്റർ ടർബോ-പെട്രോൾ വേരിയന്റിന് പുതിയ ഫ്രണ്ട് ഗ്രില്ലും 'അൽകസാർ' എംബ്ലമുള്ള പഡിൽ ലാമ്പ് ലോഗോയും പുതിയ 'ടർബോ' ബാഡ്ജുകളും വരുന്നു.

മികച്ച മൈലേജുമായി ബന്ധപ്പെട്ട ഐഡിൾ-എഞ്ചിൻ സ്റ്റോപ്പ്-സ്റ്റാർട്ട് സിസ്റ്റം ആഡ് ചെയ്തത് ഒഴിച്ചാൽ അകത്തളങ്ങളിൽ മാറ്റങ്ങളൊന്നും കാണുന്നില്ല. വാഹനത്തിന് സൈഡ്, കർട്ടൻ എയർബാഗുകളും ലഭിക്കും, ഇത് മൊത്തം എയർബാഗുകളുടെ എണ്ണം സ്റ്റാൻഡേർഡ് ഫിറ്റ്‌മെന്റായി ആറ് ആക്കി ഉയർത്തുന്നു. അൽകസാറിന്റെ മുൻ മോഡലിൽ, ഡ്രൈവർ, പാസഞ്ചർ എയർബാഗുകൾ സ്റ്റാൻഡേർഡ് ആയിരുന്നു, അതേസമയം സൈഡ് ആൻഡ് കർട്ടൻ എയർബാഗുകൾ പ്ലാറ്റിനം ട്രിം മുതൽ മാത്രമേ അന്ന് ഓഫറിൽ ഉണ്ടായിരുന്നുള്ളൂ.

മറ്റ് സേഫ്റ്റി എക്യുപ്മെന്റുകളിൽ ESC, TPMS, 360 ഡിഗ്രി ക്യാമറ, ബ്ലൈൻഡ് വ്യൂ മോണിറ്റർ, നാല് വീലുകളിലും ഡിസ്ക് ബ്രേക്കുകൾ എന്നിവ ഉൾപ്പെടുന്നു. ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ക്രൂയിസ് കൺട്രോൾ എന്നിവയ്‌ക്കൊപ്പം 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, വയർലെസ് ഫോൺ ചാർജർ തുടങ്ങിയ ഫീച്ചറുകളും വമ്പൻ എസ്‌യുവി വാഗ്ദാനം ചെയ്യുന്നത് തുടരുന്നു.

More from DriveSpark

Article Published On: Wednesday, March 8, 2023, 11:00 [IST]
English summary
Hyundai launched new alcazar 1 5 turbo petrol option in india details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X