വണ്ടി വില്‍ക്കാന്‍ മാത്രമല്ല, സര്‍വീസ് ചെയ്യിക്കാനും ഹ്യുണ്ടായിക്കറിയാം! കാര്യമറിഞ്ഞാല്‍ നിങ്ങളും പോകും!

വില്‍പ്പനയുടെ കാര്യത്തില്‍ ഇന്ത്യന്‍ കാര്‍ വിപണിയില്‍ രണ്ടാം സ്ഥാനക്കാരാണ് ഹ്യുണ്ടായി. രണ്ടര പതിറ്റാണ്ടിലേറെ കാലമായി ഇന്ത്യന്‍ മണ്ണില്‍ നിറഞ്ഞുനില്‍ക്കുകയാണ് കൊറിയന്‍ കമ്പനി. തങ്ങള്‍ക്ക് കാര്‍ വില്‍ക്കാന്‍ മാത്രമല്ല ഉപഭോക്താക്കളെ കൊണ്ട് അത് നന്നായി പരിപാലിപ്പിക്കാനും അറിയമെന്നാണ് ഹ്യുണ്ടായി പറയുന്നത്. അധികം ചിന്തിച്ച് തലപുണ്ണാക്കണ്ട. ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ് തങ്ങളുടെ വാഹനങ്ങള്‍ക്കായി പ്രഖ്യാപിച്ച സര്‍വീസ് ക്യാമ്പയിനെ കുറിച്ചാണ് പറഞ്ഞുവരുന്നത്.

10 ദിവസത്തെ കസ്റ്റമര്‍ കണക്റ്റ് പ്രോഗ്രാമിന് 'സ്മാര്‍ട്ട് കെയര്‍ ക്ലിനിക്' എന്നാണ് അവര്‍ പേരിട്ടിരിക്കുന്നത്. തങ്ങളുടെ ഹ്യുണ്ടായി കാറുകള്‍ പരിപാലിക്കാന്‍ ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കുന്നതിനായി കമ്പനി അവതരിപ്പിച്ച ഒരു സംരംഭമാണിത്. 2023 നവംബര്‍ 20 മുതല്‍ നവംബര്‍ 29 വരെയാണ് സ്മാര്‍ട്ട് കെയര്‍ ക്ലിനിക്ക് നടത്തുന്നത്. രാജ്യത്തുടനീളമുള്ള ഹ്യുണ്ടായിയുടെ അംഗീകൃത സര്‍വീസ് സെന്ററുകളില്‍ ഉപഭോക്താക്കള്‍ക്ക് വില്‍പ്പനാനന്തര സേവനത്തിന് ഓഫറുകളും ഡിസ്‌കൗണ്ടുകളും ലഭിക്കും.

hyundai i20 facelift

ഉപഭോക്താക്കള്‍ക്ക് എല്ലാ ദിവസവും സമ്മാനങ്ങള്‍ നേടാനുള്ള അവസരവും ലഭിക്കും. സൗജന്യ 70-പോയിന്റ് ചെക്കപ്പ്, മെക്കാനിക്കല്‍ പാര്‍ട്സുകള്‍ക്ക് 10 ശതമാനം കിഴിവ്, മെക്കാനിക്കല്‍ ലേബറിന് 20 ശതമാനം വരെ കിഴിവ്, വീല്‍ അലൈന്‍മെന്റിനും ബാലന്‍സിംഗിനും 15 ശതമാനം കിഴിവ് എന്നിവ ലഭിക്കുന്നു. ഇതിനുപുറമെ, ഡ്രൈ വാഷിനും കാറിന്റെ മൊത്തത്തിലുള്ള സൗന്ദര്യവല്‍ക്കരണത്തിനും 20 ശതമാനം കിഴിവുകളും 1000-ലധികം ഉപഭോക്താക്കള്‍ക്ക് ഷെല്‍ ഇന്ത്യയില്‍ നിന്നുള്ള ആവേശകരമായ റിവാര്‍ഡുകളും ഹ്യുണ്ടായി വാഗ്ദാനം ചെയ്യുന്നു.

'2023 വര്‍ഷം ഹ്യുണ്ടായിയെ സംബന്ധിച്ചിടത്തോളം നാഴികക്കല്ലായിരുന്നു. ഞങ്ങളുടെ ഏറ്റവും പുതിയ എന്‍ട്രി എസ്‌യുവിയായ എക്‌സ്റ്റര്‍ ഇതിനകം ലക്ഷം ബുക്കിംഗുകള്‍ നേടി വിപണിയില്‍ കൊടുങ്കാറ്റായിരിക്കുകയാണ്. 2023-ന്റെ തുടക്കത്തില്‍ 1000-ലധികം വാഹനങ്ങള്‍ വിറ്റഴിഞ്ഞതോടെ അയോണിക് 5-ന് അമ്പരപ്പിക്കുന്ന പ്രതികരണവും ലഭിച്ചു. ഈ ആഘോഷത്തോട് അനുബന്ധിച്ച് രാജ്യവ്യാപകമായി ക്യാമ്പയിന്‍ പ്രഖ്യാപിക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. ഞങ്ങളുടെ പ്രിയപ്പെട്ട ഉപഭോക്താക്കള്‍ക്ക് സുസ്ഥിരത നിലനിര്‍ത്തിക്കൊണ്ട് സമാനതകളില്ലാത്ത വില്‍പ്പനാനന്തര അനുഭവം വാഗ്ദാനം ചെയ്യുന്നു' കമ്പനി സിഒഒ തരുണ്‍ ഗാര്‍ഗ് പറഞ്ഞു.

hyundai creta

കസ്റ്റമേഴ്‌സിന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ എന്നും വളരെ മുന്നിലാണ് ഹ്യുണ്ടായി എന്ന് നമുക്ക് യാതൊരു മടിയും കൂടാതെ പറയാം. തങ്ങളുടെ മോഡല്‍നിരയിലുടനീളം സ്റ്റാന്‍ഡേര്‍ഡ് 6 എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേഡാക്കി ഹ്യുണ്ടായി സേഫ്റ്റി വര്‍ധിപ്പിച്ചിരിക്കുകയാണ്. ഇത് ഭാവിയില്‍ ഹ്യുണ്ടായിക്ക് വലിയ മൈലേജാകും. ഉപഭോക്താക്കള്‍ക്ക് ആകര്‍ഷകമായ ഫീച്ചര്‍, അവര്‍ ആഗ്രഹിക്കുന്ന ഓപ്ഷനുകള്‍ നല്‍കുന്നതും :ൊറിയന്‍ കമ്പനിയുടെ ഒരു പ്രത്യേകതയാണ്.

2023 ഒക്ടോബറിലെ വില്‍പ്പന കണക്കുകള്‍ പുറത്തുവന്നപ്പോള്‍ രാജ്യത്ത് ഹ്യുണ്ടായി അവരുടെ അടിത്തറ ഒന്നുകൂടി ഊട്ടി ഉറപ്പിച്ചിരിക്കുകയാണ്. 2023 ഒക്ടോബറില്‍ ഹ്യുണ്ടായിയുടെ ആഭ്യന്തര വില്‍പ്പന 55,128 യൂണിറ്റായി ഉയര്‍ന്നിരിക്കുകയാണ്. 48,001 യൂണിറ്റുകള്‍ വിറ്റഴിച്ച 2022 ഒക്ടോബറുമായി താരതമ്യം ചെയ്യുമ്പോള്‍ 14.84 ശതമാനം വളര്‍ച്ചയാണ് കമ്പനി നേടിയിരിക്കുന്നത്. ഈ വര്‍ഷം അയോണിക് 5 ഇവി, എക്സ്റ്റര്‍ മൈക്രോ എസ്‌യുവി എന്നീ മോഡലുകളാണ് ഹ്യുണ്ടായി പുറത്തിറക്കിയത്.

hyundai venue

പുത്തന്‍ ലോഞ്ചുകള്‍ ഹിറ്റായതോടെ ആറ് ലക്ഷം യൂണിറ്റ് ആഭ്യന്തര വില്‍പ്പന നാഴികക്കല്ലുമായി 2023 കലണ്ടര്‍ വര്‍ഷം അവസാനിപ്പിക്കാനാണ് ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ ശ്രമിക്കുന്നത്. കഴിഞ്ഞ വര്‍ഷം വിറ്റ 5.5 ലക്ഷം യൂണിറ്റാണ് ഇതുവരെയുള്ള ബെസ്റ്റ് പ്രകടനം. ഈ വര്‍ഷം പുറത്തിറക്കിയ പുതിയ മോഡലുകളുടെ വിജയത്തെ തുടര്‍ന്ന് ഹ്യുണ്ടായി തമിഴ്നാട്ടിലെ പ്ലാന്റില്‍ ഉല്‍പ്പാദന ശേഷി വര്‍ധിപ്പിച്ചിട്ടുണ്ട്.

ഉല്‍പ്പാദനം അരലക്ഷം യൂണിറ്റ് വര്‍ധിപ്പിച്ച് 820,000 യൂണിറ്റായി ഉയര്‍ത്തി. വെന്യു, ക്രെറ്റ, അപ്ഡേറ്റഡ് വെര്‍ണ എന്നിവ ഇന്ത്യയില്‍ ഹ്യുണ്ടായിക്കായി ശക്തമായ പ്രകടനം തുടരുമ്പോള്‍ ജൂണില്‍ പുറത്തിറക്കിയ എക്സ്റ്ററിനെ പ്രത്യേകം എടുത്തുപറയേണ്ടിയിരിക്കുന്നു. അഞ്ച് സീറ്റുകളുള്ള സബ്-കോംപാക്റ്റ് എസ്‌യുവി യായ എക്‌സ്റ്റര്‍ ജൂലൈയിലാണ് ഔദ്യോഗികമായി പുറത്തിറക്കിയത്.

hyundai exter

ഇതിനകം ഒരു ലക്ഷത്തിലധികം ബുക്കിംഗുകളാണ് എക്‌സ്റ്ററിന് ലഭിച്ചിരിക്കുന്നത്. എക്സ്റ്റീരിയര്‍ സ്‌റ്റൈലിംഗും കൈനിറയെ ഫീച്ചറുകളും മികച്ച സുരക്ഷയും താങ്ങാവുന്ന വിലയുമെല്ലാമാണ് എക്‌സറ്ററിനെ ജനപ്രിയമാക്കുന്ന ഘടകം. 19.4 കിലോമീറ്റര്‍ വരെ മൈലേജും എസ്‌യുവി വാഗ്ദാനം ചെയ്യുന്നുണ്ട്. 6 ലക്ഷം രൂപ മുതലാണ് കാറിന്റെ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്.

Article Published On: Friday, November 24, 2023, 18:50 [IST]
English summary
Hyundai launches smart care clinic campaign offering discounts on services and parts
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X