പണം എനിക്ക് ഒരു പ്രശ്നമേയല്ല;തമിഴ്‌നാട്ടിൽ കോടികളുടെ നിക്ഷേപവുമായി ഹ്യുണ്ടായി
ഇലക്ട്രിക് വാഹന വിപണി പിടിക്കാൻ പുതിയ തന്ത്രങ്ങളുമായി ഹ്യുണ്ടായി എത്തുന്നു. പണം എറിഞ്ഞ് പണം സ്വന്തമാക്കുക എന്ന് പറയുന്നത് പോലെയാണ് തമിഴ്നാട്ടിൽ ഇലക്ട്രിക് വാഹനങ്ങൾ നിർമിക്കുന്നതിനും അതുമായി ബന്ധപ്പെട്ട എല്ലാ പ്രോഗ്രാമുകൾക്കുമായി 15000 കോടിയാണ് മുടക്കാൻ പോകുന്നത്. വ്യാഴാഴ്ച്ച ഹ്യുണ്ടായിയും തമിഴ്നാട് സർക്കാരും തമ്മിൽ ധാരണാപത്രം ഒപ്പ് വയ്ക്കും.
അടുത്ത പത്ത് വർഷം കൊണ്ട് 20000 കോടി നിക്ഷേപത്തിലേക്ക് എത്തിക്കാനാണ് കമ്പനിയുടെ ശ്രമം. ഇന്ത്യയിൽ നിന്നുളള കയറ്റുമതി വർധിപ്പുക്കുന്നതിനുളള നീക്കം കൂടിയാണ് ഈ നിക്ഷേപം. 740,000 കാറുകൾ നിർമ്മിക്കാൻ ശേഷിയുള്ള ഹ്യുണ്ടായി ഗ്രൂപ്പിന്റെ ആദ്യത്തേതും കൊറിയയ്ക്ക് പുറത്തുള്ള രണ്ടാമത്തെ വലിയ പ്ലാൻ്റുമാണ് ചെന്നൈയ്ക്ക് സമീപമുള്ള ശ്രീപെരുമ്പത്തൂരിലുള്ള ഫാക്ടറി.

ചൈനയ്ക്കും യുഎസിനും ശേഷം ലോകത്തിൽ തന്നെ മൂന്നാമത്തെ വലിയ വാഹന വിപണിയായ ഇന്ത്യയ്ക്ക് അനന്തമായ സാധ്യതകളുണ്ട്. സമീപഭാവിയിൽ ഇവികൾ ഇന്ത്യൻ ഓട്ടോമോട്ടീവ് മാർക്കറ്റിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു എന്നത് വ്യക്തമായി നമുക്ക് മനസിലാക്കാവുന്നതാണ്, രാജ്യത്തെ ഉയർന്ന ഇവി വിൽപ്പനയും ഇതിന് തെളിവാണ്. 2025 -ൽ എംജി ZS ഇവിയ്ക്ക് എതിരാളിയായി ക്രെറ്റയുടെ ഒരു ഇലക്ട്രിക് മോഡൽ ഹ്യുണ്ടായിയുടെ അണിയറയിൽ ഒരുങ്ങുന്നുണ്ട് എന്നാണ് റിപ്പോർട്ട്.
രാജ്യത്ത് ഹ്യുണ്ടായി അവരുടെ ഇവികളുടെ കാര്യത്തിൽ പ്രീമിയം ഇവികളിൽ നിന്ന് ആരംഭിച്ച് കൂടുതൽ ചെലവ് കുറഞ്ഞ മോഡലുകളിലേക്ക് പതിയെ എത്തുന്ന ഒരു ടോപ്പ്-ഡൗൺ സമീപനം ഹ്യുണ്ടായി സ്വീകരിക്കുന്നതായി തോന്നുന്നു. ഇന്റേണലി SU2i ഇവി എന്നറിയപ്പെടുന്ന ഹ്യുണ്ടായി ക്രെറ്റ ഇലക്ട്രിക് ഡെവലപ്മെന്റ് സ്റ്റേജിലാണ്.

തങ്ങളുടെ കാറുകളിലും എസ്‌യുവികളിലും പുതിയ സേഫ്റ്റി അപ്‌ഡേറ്റ് വരുത്തിയിരിക്കുകയാണ് ഹ്യുണ്ടായി. ഹ്യുണ്ടായിയുടെ എല്ലാ കാറുകളിലും 3 പോയിന്റ് സീറ്റ് ബെല്‍റ്റുകളും സീറ്റ് ബെല്‍റ്റ് റിമൈന്‍ഡറുകളും സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി ചേര്‍ത്തു. കഴിഞ്ഞ മാസം ദക്ഷിണ കൊറിയന്‍ കാര്‍ നിര്‍മാതാക്കള്‍ ക്രെറ്റ, വെന്യു, i20 എന്നീ ജനപ്രിയ മോഡലുകളില്‍ ഈ സേഫ്റ്റി ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയതിന് പിന്നാലെയാണ് ഈ മികച്ച തീരുമാനം.
ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (ESC), വെഹിക്കിള്‍ സ്റ്റെബിലിറ്റി മാനേജ്മെന്റ് (VSM), ഹില്‍ അസിസ്റ്റ് കണ്‍ട്രോള്‍ (HAC) എന്നിവ N ലൈന്‍ റേഞ്ച് (i20, വെന്യു) ഉള്‍പ്പെടെ വെന്യുവിനും അതിന് മുകളിലുള്ള മോഡലുകളിലും സ്റ്റാന്‍ഡേര്‍ഡായി ലഭ്യമാകും. 2023 ഒക്‌ടോബറിന് മുമ്പ് 8 പേര്‍ക്ക് സഞ്ചരിക്കാവുന്ന എല്ലാ കാറുകളിലും എസ്‌യുവികളും 6 എയര്‍ബാഗുകളും 3 പോയിന്റ് സീറ്റ്‌ബെല്‍റ്റുകളും സ്റ്റാന്‍ഡേര്‍ഡായി വരണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം.
ഈ സമയപരിധി അവസാനിക്കുന്നതിന് മുമ്പ് തന്നെ ഈ അപ്ഡേറ്റുകള്‍ നല്‍കിയിരിക്കുകയാണ് ഹ്യുണ്ടായി. രാജ്യത്ത് വില്‍ക്കുന്ന എല്ലാ വാഹനങ്ങള്‍ക്കും സ്റ്റാന്‍ഡേര്‍ഡ് ക്രാഷ് ടെസ്റ്റ് റേറ്റിംഗ് ഉള്‍പ്പെടടെ കര്‍ശനമായ സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുകയാണ് അധികാരികള്‍. തങ്ങളുടെ മോഡല്‍ നിരയിലുടനീളം കൂടുതല്‍ സേഫ്റ്റി ഫീച്ചറുകള്‍ ചേര്‍ത്ത് ഡബിള്‍ സ്‌ട്രോംഗ് ആക്കാനുള്ള ശ്രമത്തിലാണ് ഹ്യുണ്ടായി. ക്രെറ്റ, അയോണിക് 5, അല്‍കസാര്‍ എന്നീ മോഡലുകള്‍ക്കും 6 എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡായി വരും.
ഇതുവരെ ട്യൂസോണ്‍, കോന ഇലക്ട്രിക് എന്നീ മോഡലുകളിലായിരുന്നു ആറ് എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡായി വന്നിരുന്നത്. അതേസമയം വെന്യു, ഗ്രാന്‍ഡ് i10 നിയോസ്, ഓറ എന്നീ മോഡലുകളില്‍ നാല് എയര്‍ബാഗുകളാണ് സ്റ്റാന്‍ഡേര്‍ഡായി വരുന്നത്. എന്നാല്‍ ഇവയുടെ ടോപ് വേരിയന്റുകളില്‍ 6 എയര്‍ബാഗുകള്‍ ലഭിക്കുന്നു. ഏറ്റവും പുതുതായി ഹ്യുണ്ടായി വിപണിയില്‍ ഇറക്കിയ വെര്‍ണ സെഡാനും 6 എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേഡായി വരുന്നുണ്ട്.


Click it and Unblock the Notifications








