ഹ്യുണ്ടായി ഒക്ടോബർ മാസത്തിൽ കലക്കി തിമിർത്തു; ഉത്സവസീസണിൽ കൈനിറയെ വാരി
ഹ്യുണ്ടായി മോട്ടോർ ഇന്ത്യ ലിമിറ്റഡ് (HMIL) 2023 ഒക്ടോബറിലെ വിൽപ്പന റിപ്പോർട്ട് ചെയ്തുകൊണ്ട് ഓട്ടോമോട്ടീവ് വിപണിയിൽ അതിന്റെ അടിത്തറ ഒന്നുകൂടി ഊട്ടി ഉറപ്പിച്ചു. 2023 ഒക്ടോബറിൽ, ഹ്യുണ്ടായിയുടെ ആഭ്യന്തര വിൽപ്പന 55,128 യൂണിറ്റായി ഉയർന്നിരിക്കുകയാണ്. 48,001 യൂണിറ്റുകൾ രേഖപ്പെടുത്തിയ 2022 ഒക്ടോബറുമായി താരതമ്യം ചെയ്യുമ്പോൾ 14.84 ശതമാനം വളർച്ചയാണ് കമ്പനി നേടിയിരിക്കുന്നത്.
കസ്റ്റമേഴ്സിൻ്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ കമ്പനി വളരെ മുന്നിലാണ് എന്ന് പറയാതിരിക്കാൻ സാധിക്കില്ല. തങ്ങളുടെ വാഹനങ്ങളിൽ സ്റ്റാൻഡേർഡ് 6 എയർബാഗുകൾ ഉൾപ്പെടുത്തിയതോടെ, ഹ്യുണ്ടായി കാറുകളുടെ സുരക്ഷ കൂടുതൽ വർധിപ്പിച്ചിരിക്കുകയാണ്. ഉപഭോക്താക്കൾക്ക് ആകർഷകമായ ഫീച്ചർ, അവർ ആഗ്രഹിക്കുന്ന ഓപ്ഷനുകൾ നൽകുന്നു എന്നതാണ് കമ്പനിയുടെ പ്രത്യേകത.

2023 സെപ്റ്റംബറിനെ അപേക്ഷിച്ച് 2023 ഒക്ടോബറിൽ 1.64 ശതമാനം വളർച്ചയാണ്. ഉത്സവ സീസണിലെ വിൽപ്പനയിലെ ഈ ഉയർച്ച, ഉപഭോക്തൃ ഡിമാൻഡ് പ്രയോജനപ്പെടുത്താനും ആക്കം കൂട്ടാനുമുള്ള കമ്പനിയുടെ നീക്കത്തെയാണ് സൂചിപ്പിക്കുന്നത്. 2023 ഒക്‌ടോബറിൽ 13,600 യൂണിറ്റുകൾ കയറ്റുമതി ചെയ്‌തു, ഹ്യൂണ്ടായിയുടെ കയറ്റുമതി വിഭാഗവും ശ്രദ്ധേയമായ വളർച്ചയാണ് പ്രകടിപ്പിച്ചത്. മുൻ വർഷം ഇതേ മാസത്തെ 10,005 യൂണിറ്റുകൾ കയറ്റുമതി ചെയ്‌തതിനെ അപേക്ഷിച്ച് ഗണ്യമായ 35.93 ശതമാനം വർധനയാണിത്.
2023 ഒക്‌ടോബറിൽ 68,728 യൂണിറ്റുകളുള്ള ഹ്യുണ്ടായിയുടെ ആഭ്യന്തര, കയറ്റുമതി വിൽപ്പനയുടെ ആകെത്തുക 18.48 ശതമാനം വളർച്ചയാണ് കാണിക്കുന്നത്. ഉത്സവസീസൺ കമ്പനിയെ വലിയ രീതിയിൽ തന്നെ സ്വാധീനിച്ചിട്ടുണ്ട് എന്ന കണക്കുകൾ കാണിക്കുന്നുണ്ട്. ഈ ഉത്സവ സീസണില്‍ ഒരു പ്രീമിയം ഹാച്ച്ബാക്ക് വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് സന്തോഷമേകിക്കൊണ്ട് തങ്ങളുടെ ജനപ്രിയ മോഡലായ i20-ക്ക് ഹ്യുണ്ടായി കിടിലന്‍ ഓഫറുകള്‍ പ്രഖ്യാപിച്ചിരുന്നു. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ എട്ടിന് കിടിലന്‍ അപ്ഡേറ്റുകളോടെ വിപണിയില്‍ എത്തിയ i20 ഫെയ്സ്ലിഫ്റ്റിനും ഓഫര്‍ ഉണ്ടെന്നോര്‍ക്കണം.

ഇന്ന് മൂന്നാംതലമുറ ആവര്‍ത്തനത്തില്‍ പുറത്തിറക്കുന്ന ഹ്യുണ്ടായി i20 ഹാച്ചിനാണ് കമ്പനി ഫെയ്സ്ലിഫ്റ്റ് മോഡലിനെ സമ്മാനിച്ചത്.അപ്ഡേറ്റുകളോടെ എത്തിയ ഹ്യുണ്ടായി i20 പ്രീമിയം ഹാച്ച്ബാക്ക് എറ, മാഗ്‌ന, സ്പോര്‍ട്സ്, ആസ്റ്റ, ആസ്റ്റ (O) എന്നിങ്ങനെ അഞ്ച് വേരിയന്റുകളിലാണ് ഓഫര്‍ ചെയ്യുന്നത്. പുതിയ ഹ്യുണ്ടായി i20 ഫെയ്സ്ലിഫ്റ്റിന് ഇന്ത്യയില്‍ 6.99 ലക്ഷം രൂപ മുതല്‍ 11.01 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില വരുന്നത്.
ഇപ്പോള്‍ വിപണിയിലെത്തി ഒരു മാസത്തിനുള്ളില്‍ കാര്‍ ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളുടെ ഓഫര്‍ പട്ടികയില്‍ ഇടംപിടിച്ചിരിക്കുകയാണ്. പുതിയ i20 ബുക്ക് ചെയ്യാന്‍ ഉദ്ദേശിക്കുന്ന ഉപഭോക്താക്കള്‍ക്ക് മികച്ച ഓഫറില്‍ ഇപ്പോള്‍ കാര്‍ സ്വന്തമാക്കാം. 10,000 രൂപ വരെയാണ് കാറിന് ഇപ്പോള്‍ ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നത്. അതേസമയം i20 N ലൈനിന്റെ പ്രീ ഫെയ്സ്ലിഫ്റ്റ് പതിപ്പിന് ക്യാഷ് ഡിസ്‌കൗണ്ടുകള്‍, എക്‌സ്‌ചേഞ്ച് ബോണസ്, കോര്‍പ്പറേറ്റ് ബോണസ് എന്നിവയുടെ രൂപത്തില്‍ വമ്പന്‍ ആനുകൂല്യങ്ങള്‍ സ്വന്തമാക്കാം.
പ്രീ-ഫെയ്സ്ലിഫ്റ്റഡ് i20 N ലൈന്‍ പതിപ്പിന് നിലവില്‍ 50,000 രൂപ വരെ ഓഫറുണ്ടെന്ന് കമ്പനി പറയുന്നു. പ്രീമിയം ഹാച്ച്ബാക്കിന്റെ സ്പോര്‍ട്സ് മാനുവല്‍ വേരിയന്റിന് 25,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ട് ഉണ്ട്. i20 ഹാച്ചിന്റെ എല്ലാ ഡിസിടി ഓട്ടോമാറ്റിക് വേരിയന്റുകളിലും ഉപഭോക്താക്കള്‍ക്ക് 30,000 രൂപ വരെ കിഴിവ് ലഭിക്കും. അതേസമയം പ്രീമിയം ഹാച്ച്ബാക്കിന്റെ മറ്റ് വേരിയന്റുകള്‍ തിരഞ്ഞെടുക്കുകയാണെങ്കില്‍ 10,000 രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ടായി സ്വന്തമാക്കാനാവും.
10,000 എക്‌സ്‌ചേഞ്ച് ബോണസും ഉത്സവ സീസണില്‍ സ്വന്തമാക്കാനാവും. എന്നാല്‍ കോര്‍പ്പറേറ്റ് ആനുകൂല്യങ്ങളൊന്നും ബ്രാന്‍ഡ് നല്‍കുന്നില്ല. ഹ്യുണ്ടായി i20 ഹാച്ചിനെ കുറിച്ച് പറയുമ്പോള്‍ കോസ്‌മെറ്റിക് പരിഷ്‌കാരങ്ങള്‍ക്കൊപ്പം ഫീച്ചര്‍ ലിസ്റ്റും പരിഷ്‌കരിച്ച് ഒപ്പം സേഫ്റ്റിയിലും കൂടുതല്‍ മിടുക്കനാവാന്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ സങ്കടകരമായ വസ്തുത എന്തെന്നാല്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിന്‍ പ്രീമിയം ഹാച്ചില്‍ നിന്നും കമ്പനി നിര്‍ത്തലാക്കി.
5 സ്പീഡ് മാനുവല്‍, IVT യൂണിറ്റ് എന്നിവയുമായി ജോടിയാക്കിയ 1.2-ലിറ്റര്‍ നാചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിനാണ് പുതിയ ഹ്യുണ്ടായി i20-യുടെ കരുത്ത്. 82 bhp പവറും 115 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ് ഈ എഞ്ചിന്‍. അതേസമയം i20 N ലൈനില്‍ കൂടുതല്‍ ശക്തമായ 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ ആണ് തുടിപ്പേകുന്നത്.
118 bhp പവറും 172 Nm ടോര്‍ക്കും വികസിപ്പിക്കുന്ന ഈ എഞ്ചിന്‍ 6 സ്പീഡ് മാനുവല്‍, 7 സ്പീഡ് DCT ഗിയര്‍ബോക്‌സുമായി ജോടിയാക്കിയിരിക്കുന്നു. ഡിസൈന്‍ വശം നോക്കു്‌മ്പോള്‍ പുതിയ എല്‍ഇഡി ഹെഡ്ലാമ്പുകളും കൂടുതല്‍ മികച്ച എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളും, പുനര്‍രൂപകല്‍പ്പന ചെയ്ത ഫ്രണ്ട്, റിയര്‍ ബമ്പറുകള്‍, പുതിയ 16 ഇഞ്ച് അലോയ് വീലുകള്‍, പുതുക്കിയ പിന്‍ഭാഗം, പരിഷ്‌ക്കരിച്ച പാരാമെട്രിക് ഗ്രില്‍ സെക്ഷന്‍ എന്നിവയുമായാണ് പുത്തന്‍ i20 വിപണിയിലേക്ക് കടന്നുവന്നത്.


Click it and Unblock the Notifications