ഈ സേഫ്റ്റി ഫീച്ചറുകള്‍ ഇനി സ്റ്റാന്‍ഡേര്‍ഡ്; ഹ്യുണ്ടായി കാറുകള്‍ വിശ്വസിച്ച് വാങ്ങാം

ഇന്ന് ഇന്ത്യക്കാര്‍ കാര്‍ വാങ്ങുമ്പോള്‍ ഏറ്റവും കൂടുതല്‍ പരിഗണിക്കുന്ന കാര്യമാണ് സേഫ്റ്റി. ആ യാഥാര്‍ഥ്യം മനസ്സിലാക്കിയ കാര്‍ കമ്പനികള്‍ വാഹനം മുഖംമിനുക്കുമ്പോള്‍ സേഫ്റ്റി ഫീച്ചറുകള്‍ക്ക് പ്രാധാന്യം നല്‍കിത്തുടങ്ങിയതായി കാണാം. റോഡ് സേഫ്റ്റിയുടെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ നിയമങ്ങള്‍ കര്‍ശനമാക്കുന്നതും ഈ തീരുമാനങ്ങള്‍ക്ക് പിന്നിലുണ്ട്.

തങ്ങളുടെ കാറുകളിലും എസ്‌യുവികളിലും പുതിയ സേഫ്റ്റി അപ്‌ഡേറ്റ് വരുത്തിയിരിക്കുകയാണ് ഹ്യുണ്ടായി. ഹ്യുണ്ടായിയുടെ എല്ലാ കാറുകളിലും 3 പോയിന്റ് സീറ്റ് ബെല്‍റ്റുകളും സീറ്റ് ബെല്‍റ്റ് റിമൈന്‍ഡറുകളും സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി ചേര്‍ത്തു. കഴിഞ്ഞ മാസം ദക്ഷിണ കൊറിയന്‍ കാര്‍ നിര്‍മാതാക്കള്‍ ക്രെറ്റ, വെന്യു, i20 എന്നീ ജനപ്രിയ മോഡലുകളില്‍ ഈ സേഫ്റ്റി ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയതിന് പിന്നാലെയാണ് ഈ മികച്ച തീരുമാനം.

rear seatbelt

ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (ESC), വെഹിക്കിള്‍ സ്റ്റെബിലിറ്റി മാനേജ്മെന്റ് (VSM), ഹില്‍ അസിസ്റ്റ് കണ്‍ട്രോള്‍ (HAC) എന്നിവ N ലൈന്‍ റേഞ്ച് (i20, വെന്യു) ഉള്‍പ്പെടെ വെന്യുവിനും അതിന് മുകളിലുള്ള മോഡലുകളിലും സ്റ്റാന്‍ഡേര്‍ഡായി ലഭ്യമാകും. 2023 ഒക്‌ടോബറിന് മുമ്പ് 8 പേര്‍ക്ക് സഞ്ചരിക്കാവുന്ന എല്ലാ കാറുകളിലും എസ്‌യുവികളും 6 എയര്‍ബാഗുകളും 3 പോയിന്റ് സീറ്റ്‌ബെല്‍റ്റുകളും സ്റ്റാന്‍ഡേര്‍ഡായി വരണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം.

ഈ സമയപരിധി അവസാനിക്കുന്നതിന് മുമ്പ് തന്നെ ഈ അപ്ഡേറ്റുകള്‍ നല്‍കിയിരിക്കുകയാണ് ഹ്യുണ്ടായി. രാജ്യത്ത് വില്‍ക്കുന്ന എല്ലാ വാഹനങ്ങള്‍ക്കും സ്റ്റാന്‍ഡേര്‍ഡ് ക്രാഷ് ടെസ്റ്റ് റേറ്റിംഗ് ഉള്‍പ്പെടടെ കര്‍ശനമായ സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുകയാണ് അധികാരികള്‍. തങ്ങളുടെ മോഡല്‍ നിരയിലുടനീളം കൂടുതല്‍ സേഫ്റ്റി ഫീച്ചറുകള്‍ ചേര്‍ത്ത് ഡബിള്‍ സ്‌ട്രോംഗ് ആക്കാനുള്ള ശ്രമത്തിലാണ് ഹ്യുണ്ടായി. ക്രെറ്റ, അയോണിക് 5, അല്‍കസാര്‍ എന്നീ മോഡലുകള്‍ക്കും 6 എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡായി വരും.

hyundai safety updates

ഇതുവരെ ട്യൂസോണ്‍, കോന ഇലക്ട്രിക് എന്നീ മോഡലുകളിലായിരുന്നു ആറ് എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡായി വന്നിരുന്നത്. അതേസമയം വെന്യു, ഗ്രാന്‍ഡ് i10 നിയോസ്, ഓറ എന്നീ മോഡലുകളില്‍ നാല് എയര്‍ബാഗുകളാണ് സ്റ്റാന്‍ഡേര്‍ഡായി വരുന്നത്. എന്നാല്‍ ഇവയുടെ ടോപ് വേരിയന്റുകളില്‍ 6 എയര്‍ബാഗുകള്‍ ലഭിക്കുന്നു. ഏറ്റവും പുതുതായി ഹ്യുണ്ടായി വിപണിയില്‍ ഇറക്കിയ വെര്‍ണ സെഡാനും 6 എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേഡായി വരുന്നുണ്ട്.

ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (ESC), വെഹിക്കിള്‍ സ്റ്റെബിലിറ്റി മാനേജ്മെന്റ് (VSM), ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് കണ്‍ട്രോള്‍ (HAC), റിയര്‍ ഡിസ്‌ക് ബ്രേക്കുകള്‍ എന്നിവയുള്‍പ്പെടെ നിരവധി സ്റ്റാന്‍ഡേര്‍ഡ് ആക്റ്റീവ്, പാസീവ് സേഫ്റ്റി ഫീച്ചറുകള്‍ ഉപയോഗിച്ച് ക്രെറ്റയും അല്‍കാസറും ഹ്യുണ്ടായി അപ്ഗ്രേഡ് ചെയ്തു.ADAS എന്ന ചുരുക്കപ്പേരില്‍ വിളിക്കപ്പെടുന്ന അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം വെര്‍ണ, അയോണിക് 5, ട്യൂസോണ്‍ എന്നീ മോഡലുകളില്‍ ഹ്യുണ്ടായി വാഗ്ദാനം ചെയ്യുന്നു.

hyundai safety updates

ക്രെറ്റയുടെയും അല്‍കസാറിന്റെയും ഫെയ്‌സ്‌ലിഫ്റ്റഡ് പതിപ്പുകള്‍ കമ്പനി അടുത്ത വര്‍ഷം പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അപ്പോള്‍ ADAS സജ്ജീകരിച്ചായിരിക്കും രണ്ടുമോഡലുകളും എത്തിയേക്കുക. ഉപഭോക്തൃ സുരക്ഷക്കാണ് തങ്ങള്‍ പരമമായ മുന്‍ഗണന നല്‍കുന്നതെന്നും സുരക്ഷാ ഫീച്ചറുകളുടെ സ്റ്റാന്‍ഡേര്‍ഡൈസേഷനില്‍ ഞങ്ങള്‍ മുന്‍നിരക്കാരാണെന്നും ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ തരുണ്‍ ഗാര്‍ഗ് പറഞ്ഞു.

ഞങ്ങളുടെ മോഡല്‍ ലൈനപ്പിന്റെ സുരക്ഷാ മാനദണ്ഡങ്ങള്‍ സ്ഥിരമായി ഉയര്‍ത്താന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശങ്ങളുമായി സമന്വയിപ്പിച്ചുകൊണ്ട് എല്ലാ സീറ്റുകള്‍ക്കും 3 പോയിന്റ് സീറ്റ്‌ബെല്‍റ്റും സീറ്റ്‌ബെല്‍റ്റ് റിമൈന്‍ഡറും നല്‍കി ഞങ്ങളുടെ മുഴുവന്‍ മോഡല്‍ നിരയും അപ്‌ഗ്രേഡ് ചെയ്തിട്ടുണ്ട്. സുരക്ഷാ ഫീച്ചര്‍ സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ ഞങ്ങളുടെ ഉപഭോക്താക്കള്‍ക്ക് മികച്ച പരിരക്ഷ നല്‍കുമെന്ന് ഉറച്ചു വിശ്വസിക്കുന്നതായും ഗാര്‍ഗ് പറഞ്ഞു.

hyundai safety updates

എസ്‌യുവി സെഗ്‌മെന്റിന് വര്‍ധിച്ച് വരുന്ന സ്വീകാര്യത മുതലെടുക്കാനായി എക്‌സ്റ്റര്‍ മൈക്രോ എസ്‌യുവിയിലൂടെ തങ്ങളുടെ മോഡല്‍ നിര വിപുലീകരിക്കുകയാണ് ഹ്യുണ്ടായി. ഈ വര്‍ഷം ഓഗസ്റ്റില്‍ വിപണിയിലെത്തുമെന്ന കരുതുന്ന എക്‌സ്റ്റര്‍ മൈക്രോ എസ്‌യുവി വിഭാഗത്തിലെ ടാറ്റ പഞ്ചിന്റെ കുത്തക അവസാനിപ്പിക്കാനാണ് പദ്ധതിയിടുന്നത്. എക്‌സ്റ്ററിന്റെ ടീസര്‍ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസങ്ങളിലായി പുറത്തുവിട്ട് ഹ്യുണ്ടായി ഹൈപ്പ് ഉയര്‍ത്തുകയാണ്. ഹ്യുണ്ടായിയുടെ ലൈനപ്പില്‍ വെന്യുവിന് തൊട്ടുതാഴെയായിരിക്കും എക്സ്റ്ററിന്റെ സ്ഥാനം.

Article Published On: Friday, May 5, 2023, 16:36 [IST]
English summary
Hyundai offers 3 point seatbelt safety reminders as standard to its entire line up
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X