ഇലക്ട്രിക് കാറിന് അര ലക്ഷം രൂപ ഡിസ്‌കൗണ്ട്! വമ്പന്‍ ഓഫറുമായി ഹ്യുണ്ടായി
കാറുകളായാലും ബൈക്കുകളായാലും ഇപ്പോള്‍ വില വര്‍ധനവിന്റെ കാലമാണ്. സബ്‌സിഡി വെട്ടിക്കുറച്ചതോടെ ഇവികളുടെ കാര്യം പറയുകയും വേണ്ട. എന്നാല്‍ മരുഭൂമിയില്‍ പെയ്യുന്ന മഴ പോലെ കമ്പനികള്‍ ചില ഓഫറുകള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നുണ്ട്. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ കാര്‍ നിര്‍മാതാക്കളായ ഹ്യുണ്ടായി 2023 ജൂണില്‍ മികച്ച ഓഫറുകളാണ് വാഗ്ദാനം ചെയ്യുന്നത്.
പരമ്പരാഗത ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന കാറുകള്‍ക്കൊപ്പം CNG, ഇലക്ട്രിക് കാറുകള്‍ക്കും വിലക്കിഴിവുണ്ട്. ഇലക്ട്രിക് കാറിന് അരലക്ഷം രൂപ വരെ കിഴിവ് വാഗ്ദാനം ചെയ്യുമ്പോള്‍ ചില മോഡലുകള്‍ക്ക് 38,000 രൂപ വരെ ഡിസ്‌കൗണ്ടുണ്ട്. ഏതാനും മാസങ്ങള്‍ക്ക് മുമ്പായിരുന്നു ഗ്രാന്‍ഡ് i10 നിയോസിനെ മുഖംമിനുക്കി ദക്ഷിണ കൊറിയന്‍ കമ്പനി വിപണിയില്‍ എത്തിച്ചത്.

ഹ്യുണ്ടായി ഗ്രാന്‍ഡ് i10 നിയോസിന്റെ മാഗ്‌ന MT, എറ, സിഎന്‍ജി വേരിയന്റുകള്‍ക്ക് 20,000 രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ടോടെ ഇപ്പോള്‍ സ്വന്തമാക്കാം. ഒപ്പം 10,000 രൂപ എക്സ്ചേഞ്ച് ബോണസും 3,000 രൂപ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ടും നേടിയെടുക്കാം. ജൂണില്‍ ഗ്രാന്‍ഡ് i10 നിയോസിന് മൊത്തം 33,000 രൂപ വരെയാണ് ആനുകൂല്യം. ഇതിന്റെ സ്പോര്‍ട്സ് എക്സിക്യൂട്ടീവ് മാനുവല്‍ വേരിയന്റിനാണ് ഏറ്റവും കൂടുതല്‍ ആനുകൂല്യം ലഭിക്കുന്നത്.
25,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും, 10,000 രൂപ എക്സ്ചേഞ്ച് ബോണസും 3,000 രൂപ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ടും സഹിതം മൊത്തം 38,000 രൂപ കിഴിവിലാണ് കാറിന്റെ സ്‌പോര്‍ട്‌സ് എക്സിക്യൂട്ടീവ് മാനുവല്‍ വേരിയന്റ് സ്വന്തമാക്കാന്‍ ഇപ്പോള്‍ അവസരമുള്ളത്. സ്പോര്‍ട്സ്, ആസ്റ്റ വേരിയന്റുകള്‍ക്ക് 20000 രൂപ ക്യാഷ് ഡിസ്‌കൗണ്ട് ഇപ്പോള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.

10,000 രൂപ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ടും 3,000 രൂപ കോര്‍പറേറ്റ് ഡിസ്‌കൗണ്ടും സഹിതം 33,000 രൂപ മൊത്തം കിഴിവ് നേടാം. ഹ്യുണ്ടായി ഗ്രാന്‍ഡ് i10 നിയോസ് AMT വേരിയന്റുകള്‍ക്ക് 10,000 രൂപ എക്സ്ചേഞ്ച് ബോണസും 3,000 രൂപ കോര്‍പറേറ്റ് ഡിസ്‌കൗണ്ടുമാണ് ഇപ്പോള്‍ ലഭിക്കുക. ഹ്യുണ്ടായി ഓറ കോംപാക്ട് സെഡാനും മികച്ച ഓഫറുണ്ട്.
20,000 ക്യാഷ് ഡിസ്‌കൗണ്ട്, 10000 രൂപ എക്‌സ്‌ചേഞ്ച് ബോണസ്, 3000 രൂപ കോര്‍പറേറ്റ് ഡിസ്‌കൗണ്ട് എന്നിവ സഹിതം 33,000 രൂപ ഡിസ്‌കൗണ്ടിലാണ് CNG പതിപ്പ് വാങ്ങാന്‍ സാധിക്കുക. കോംപാക്ട് സെഡാന്റെ മറ്റ് വേരിയന്റുകള്‍ക്ക് 10,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 10,000 രൂപ എക്സ്ചേഞ്ച് ബോണസും 3,000 രൂപ കോര്‍പറേറ്റ് ഡിസ്‌കൗണ്ടും ലഭിക്കും. 23,000 രൂപയാണ് മൊത്തം ലാഭം.

പ്രീമിയം ഹാച്ച്ബാക്ക് നോക്കുന്നവര്‍ക്ക് ഹ്യുണ്ടായി i20 പ്രീമിയം ഹാച്ച് മികച്ച ഓഫറില്‍ നേടാം. പ്രീമിയം ഹാച്ചിന് 10,000 രൂപയാണ് ക്യാഷ് ഡിസ്‌കൗണ്ട്. സ്പോര്‍ട്സ്, മാഗ്‌ന വേരിയന്റുകള്‍ 10,000 രൂപ എക്‌സ്‌ചേഞ്ച് ബോണസ് സഹിതം ആകെ 20,000 രൂപ വരെ നേടാം. ഹ്യുണ്ടായി അല്‍കാസറിന് ജൂണില്‍ എക്സ്ചേഞ്ച് ബോണസുമായി 20000 രൂപയാണ് വാഗ്ദാനം ചെയ്യുന്നത്. ഹ്യുണ്ടായിയുടെ ഇലക്ട്രിക് കാറായ കോന ഇവിക്ക് 50,000 രൂപയാണ് ക്യാഷ് ഡിസ്‌കൗണ്ട് ആയി കമ്പനി നല്‍കുന്നത്.
ഈ ഓഫറുകളും ഡിസ്‌കൗണ്ടുകളും സ്ഥലത്തിനും സ്‌റ്റോക്കിനും അനുസരിച്ച് വ്യത്യാസപ്പെടാം. അതുകൊണ്ട് ഹ്യുണ്ടായി കാറുകള്‍ ഓഫറില്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ എത്രയും പെട്ടെന്ന് കമ്പനി ഷോറൂം സന്ദര്‍ശിക്കുക. ഹ്യുണ്ടായിയുടെ ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള മോഡലുകളായ ക്രെറ്റ മിഡ്‌സൈസ് എസ്‌യുവിക്കും വെന്യു കോംപാക്ട് എസ്‌യുവിക്കും ഈ മാസം ഓഫറുകള്‍ ഒന്നും ലഭ്യമല്ല.
എക്‌സ്റ്റര്‍ മൈക്രോ എസ്‌യുവിയിലൂടെ തങ്ങളുടെ എസ്‌യുവി നിര വിപുലീകരിക്കാന്‍ പോകുകയാണ് ഹ്യുണ്ടായി. ലോഞ്ചിന് മുന്നോടിയായി ടീസര്‍ ചിത്രങ്ങളിലൂടെ കുഞ്ഞന്‍ എസ്‌യുവി ഹ്യുണ്ടായി വെളിപ്പെടുത്തിയിരുന്നു. ഹ്യുണ്ടായിയുടെ മോഡല്‍ നിരയില്‍ വെന്യുവിന് തൊട്ടുതാഴെ സ്ഥാനം പിടിക്കുന്ന എക്‌സ്റ്റര്‍ ടാറ്റ പഞ്ചിന്റെ എതിരാളിയാണ്. ജൂലൈ 10-ന് അരങ്ങേറ്റം കുറിക്കുന്ന എക്‌സ്റ്ററിന് 6 ലക്ഷം രൂപ മുതലാണ് എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications








