ജനറൽ മോട്ടോർസ് പ്ലാൻ്റ് ഏറ്റെടുക്കാനൊരുങ്ങി കൊറിയൻ ഭീമൻ

മഹാരാഷ്ട്രയിലുളള ജനറൽ മോട്ടോർസിൻ്റെ പ്ലാൻ്റ് ഏറ്റെടുക്കുന്നതിനുളള കരാറിൽ ഹ്യുണ്ടായി മോട്ടോർസ് ഒപ്പുവച്ചിരിക്കുകയാണ്. മഹാരാഷ്ട്രയിലെ തലേഗാവ് പ്ലാൻ്റാണ് ഹ്യുണ്ടായി മോട്ടോർസ് ഏറ്റെടുക്കാൻ പോകുന്നത്. ജനറൽ മോട്ടോർസ് തങ്ങളുടെ പവർട്രെയിൻ ഉൽപ്പാദനത്തിനായി ഉപയോഗിച്ചിരുന്ന പ്ലാൻ്റ് 2020 ൽ പ്രവർത്തനം നിർത്തുകയായിരുന്നു.

2020 -ന് ശേഷം പ്ലാൻ്റ് വിൽക്കാനുളള തീരുമാനത്തിലായിരുന്നു ജനറൽ മോട്ടോർസ്.വർഷങ്ങൾക്ക് ശേഷമാണ് ഹ്യുണ്ടായി മോട്ടോർസ് ഭൂമിയും കെട്ടിടങ്ങളും അതോടൊപ്പം തന്നെ നിർമാണ സാമഗ്രികൾടക്കം ഏറ്റെടുത്തിരിക്കുന്നത്. ഇന്ത്യയിൽ ഹ്യുണ്ടായി തങ്ങളുടെ ആദ്യത്തെ ഇവി പ്ലാൻ്റായി തലേഗാവിനെ മാറ്റാൻ സാധ്യതയുണ്ട് എന്നാണ് ലഭിക്കുന്ന വിവരം. 8.2 ലക്ഷം യൂണിറ്റ് ഉൽപ്പാദന ശേഷി വർധിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിട്ടിരിക്കുന്നത്. ഹ്യുണ്ടായി മോട്ടോർസിന് തമിഴ്നാട്ടിലെ ഇരുങ്ങാട്ടുകോട്ടയിലും ശ്രീപെരുംമ്പത്തൂരുമാണ് ഇപ്പോൾ പ്ലാൻ്റുകൾ ഉളളത്.

ജനറൽ മോട്ടോർസ് പ്ലാൻ്റ് ഏറ്റെടുക്കാനൊരുങ്ങി കൊറിയൻ ഭീമൻ

നോർമൽ മോഡലുകൾക്ക് അപ്പുറമായി കുറച്ച് കൂടെ പെർഫോമെൻസ് ഇഷ്ടപ്പെടുന്നവർക്കായി പല പ്രമുഖ വാഹന നിർമ്മാതാക്കളും ഒരു പെർഫോമെൻസ് ഡിവിഷനും അവയിൽ നിന്ന് സാധാരണ വാഹനങ്ങളുടെ കൂടുതൽ പ്രകടശേഷിയുള്ള മോഡലുകളും വികസിപ്പിക്കാറുണ്ട്. അത്തരത്തിൽ ഹ്യുണ്ടായിയുടെ പെർഫോമെൻസ് ഡിവിഷനാണ് 'ഹ്യുണ്ടായി N'.

2022 ജൂണിൽ ബ്രസീലിയൻ വിപണിയിൽ ക്രെറ്റ N-ലൈൻ എസ്‌യുവി ഹ്യുണ്ടായി അവതരിപ്പിച്ചിരുന്നു. ഈ പതിപ്പിന് ഉപഭോക്താക്കളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. കമ്പനി ഇപ്പോൾ ബ്രസീലിൽ പുതിയ ഹ്യുണ്ടായി ക്രെറ്റ N-ലൈൻ നൈറ്റ് എഡിഷൻ അവതരിപ്പിച്ചിരിക്കുകയാണ്. എസ്‌യുവിയുടെ 900 യൂണിറ്റുകൾ മാത്രമേ വിൽപ്പനയ്ക്ക് ലഭ്യമാകൂ. സാധാരണ N ലൈൻ മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ ഇതിന് ചില മാറ്റങ്ങൾ ലഭിക്കുന്നു, കൂടാതെ നാച്ചുറലി ആസ്പിറേറ്റഡ് 2.0 എഞ്ചിൻ ഫീച്ചർ ചെയ്യുന്നു.

ജനറൽ മോട്ടോർസ് പ്ലാൻ്റ് ഏറ്റെടുക്കാനൊരുങ്ങി കൊറിയൻ ഭീമൻ

ഫ്ലെക്സ്-ഫ്യുവൽ പതിപ്പ് 167 bhp കരുത്തും 202 Nm torque ഉം ഉൽപ്പാദിപ്പിക്കും. ആറ് സ്പീഡ് torque കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സ് വഴിയാണ് ഫ്രണ്ട് വീലുകളിലേക്ക് പവർ കൈമാറുന്നത്. പുതിയ ക്രെറ്റ N-ലൈൻ നൈറ്റ് എഡിഷനും നൂതന ഡ്രൈവർ അസിസ്റ്റൻസ് സംവിധാനം ഹ്യുണ്ടായി നൽകുന്നുണ്ട്.

അഡാപ്റ്റീവ് ഓട്ടോപൈലറ്റ്, ലെയിൻ അസിസ്റ്റന്റ്, ഓട്ടോമാറ്റിക് ബ്രേക്കിംഗ് (പെഡസ്ട്രിയൻ, സൈക്ലിസ്റ്റ്, ടേണിംഗ് ഡിറ്റക്ഷൻ എന്നിവയ്‌ക്കൊപ്പം) കൊളീഷൻ അലേർട്ട്, സൈഡ് ക്യാമറകൾ എന്നീ ഫീച്ചറുകൾ ADAS ടെക് വാഗ്ദാനം ചെയ്യും. ക്രെറ്റ N-ലൈൻ 1.0 ടർബോ മോഡലുമായി വളരെ സാമ്യമുള്ളതാണ് N-ലൈൻ നൈറ്റ് എഡിഷൻ.

ജനറൽ മോട്ടോർസ് പ്ലാൻ്റ് ഏറ്റെടുക്കാനൊരുങ്ങി കൊറിയൻ ഭീമൻ

2023 മാര്‍ച്ച് 21-ന് ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായാണ് വരാനിരിക്കുന്ന പുതിയ തലമുറ വെര്‍ണ സെഡാനെക്കുറിച്ചുള്ള പുതിയ വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ടീസര്‍ ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ റിലീസ് ചെയ്തതിരുന്നു. പുതിയ ഹ്യുണ്ടായി വെര്‍ണ സമൂലമായ പുതിയ ഡിസൈന്‍ ഭാഷയുമായി എത്താന്‍ ഒരുങ്ങുകയാണ്. മിഡ്‌സൈസ് സെഗ്മെന്റ് അടിമുടി മാറ്റുമെന്നാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. കമ്പനി ഇപ്പോള്‍ പുറത്തുവിട്ട ഏറ്റവും പുതിയ പ്രമോ വീഡിയോയില്‍ നിര്‍മാണത്തിന് റെഡിയായ വെര്‍ണയാണ് കാണിക്കുന്നത്.

സെഡാന്റെ ഡിസൈനിനൊപ്പം ആദ്യമായി ക്യാബിന്‍ വെളിപ്പെടുത്തിയിരിക്കുകയാണ് ഹ്യുണ്ടായി. കാറിന്റെ പ്രീലോഞ്ച് ബുക്കിംഗ് നേരത്തെ ആരംഭിച്ചിരുന്നു. ആദ്യം നമുക്ക് പുതുതലമുറ ഹ്യുണ്ടായി വെര്‍ണയുടെ അളവുകള്‍ നോക്കാം. പുതിയ വെര്‍ണക്ക് 4535 മില്ലിമീറ്റർ നീളമാണുള്ളത്. ഇതിന് 1,765 മില്ലിമീറ്റർ വീതിയും 1475 മില്ലിമീറ്റർ ഉയരവും 2,670 മില്ലിമീറ്റർ വീല്‍ബേസുമുണ്ട്. മുന്‍തലമുറ പതിപ്പിനേക്കാള്‍ 95 മില്ലിമീറ്റർ നീളവും 39 മില്ലിമീറ്റർ വീതിയും 70 മില്ലിമീറ്റർ വീല്‍ബേസും കൂടുതലുണ്ട്.

528 ലിറ്റര്‍ ബൂട്ട്‌സ്‌പെയ്‌സാണ് പുത്തൻ വാഹനത്തിന് വാഗ്ദാനം ചെയ്യുന്നത്. ഇക്കാര്യത്തില്‍ ഫോക്‌സ്‌വാഗന്‍ വിര്‍ടസിനെയാണ് പിന്തള്ളുന്നത്. ദീര്‍ഘദൂരയാത്രകളടക്കം ചെയ്യുന്നവര്‍ക്ക് വലിയ ഉപകാരമായിരിക്കും ഇത്. പുതുതലമുറ ഹ്യുണ്ടായി വെര്‍ണയ്ക്ക് ഫോണ്‍ ഹോള്‍ഡര്‍, മള്‍ട്ടിപ്പിള്‍ ബോട്ടില്‍ ഹോള്‍ഡറുകള്‍, മള്‍ട്ടി പര്‍പ്പസ് കണ്‍സോള്‍, കൂള്‍ഡ് ഗ്ലോവ്ബോക്സ്, വിശാലമായ ഓപ്പണിംഗ് ട്രങ്ക് എന്നിവയ്ക്കൊപ്പം ക്യാബിനില്‍ കൂടുതല്‍ ഇടവും ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കള്‍ വാഗ്ദാനം ചെയ്യുന്നു.

പിന്നിലെ എസി വെന്റുകള്‍, ബോസ് സൗണ്ട് സിസ്റ്റം, ചാര്‍ജിംഗ് പോര്‍ട്ട് തുടങ്ങിയ സൗകര്യങ്ങളും ഇതിലുണ്ട്. നിര്‍മാണത്തിന് റെഡിയായ കാറിന്റെ എക്സ്റ്റീരിയര്‍ ഡിസൈനിനെ കുറിച്ച് കൃത്യമായ ഒരു രൂപം ടീസറിലൂടെ ലഭിക്കുന്നു. ഇതിലെ മിക്ക ഘടകങ്ങളും ഡിസൈന്‍ സ്‌കെച്ചിനോട് യോജിക്കുന്നുണ്ടെന്ന് പറയാം. മുന്‍വശത്ത് വീതിയില്‍ വ്യാപിച്ചുകിടക്കുന്ന ഡിആര്‍എല്ലോട് കൂടിയ ഒരു വലിയ പാരാമെട്രിക് ഗ്രില്‍ ഇതിന് ലഭിക്കുന്നു.പിന്‍വശത്തെ പ്രത്യേകതകളുള്ള ടെയില്‍ ലാമ്പുകള്‍ സെഡാന്റെ പ്രീമിയം ഫീല്‍ ഉയര്‍ത്തുന്നുണ്ട്.

Article Published On: Monday, March 13, 2023, 16:30 [IST]
English summary
Hyundai planning to acquire general motors plant in maharashtra
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X