ഇനി ഹ്യുണ്ടായിയുടെ കാലമല്ലേ; ഭാരത് NCAP -ൽ പരീക്ഷിക്കുന്നത് ഈ മോഡലുകളെന്ന് കമ്പനി

ഹ്യുണ്ടായി മോട്ടോർസിന് ഇപ്പോൾ ശുക്രൻ അടിച്ച നിലയിലാണ്. ഒട്ടും പ്രതീക്ഷിക്കാതെയാണ് വെർണ സെഡാന് ഫൈവ് സ്റ്റാർ റേറ്റിങ്ങ് ലഭിച്ചത്. കൂടാതെ, ഈ മോഡലിൽ സ്റ്റാൻഡേർഡ് ഫീച്ചറായി ആറ് എയർബാഗുകൾ നൽകുമെന്ന് കമ്പനി അറിയിച്ചിരുന്നു. സമഗ്രമായ ക്രാഷ് ടെസ്റ്റിംഗിനായി മൂന്ന് വാഹനങ്ങൾ ഭാരത് എൻസിഎപിയിലേക്ക് അയക്കാനുള്ള ആഗ്രഹവും ഹ്യുണ്ടായി ഇപ്പോൾ അറിയിച്ചിരിക്കുകയാണ്.

ഈ ഘട്ടത്തിൽ, ഭാരത് എൻസിഎപിയിൽ പരീക്ഷണത്തിനായി അയക്കാൻ കമ്പനി ഉദ്ദേശിക്കുന്ന മൂന്ന് വാഹനങ്ങൾ ഹ്യുണ്ടായി വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും, സാധ്യതയുള്ള മോഡലുകൾ എന്ന് പറയുന്നത് ക്രെറ്റ, എക്‌സ്‌റ്റർ, ഐ20 മോഡലുകൾ ആവാൻ സാധ്യതയുണ്ട്. വാഹന നിരയിലുടനീളം സുരക്ഷാ ഫീച്ചറുകൾ വർധിപ്പിക്കുന്നതിൽ ഹ്യുണ്ടായി വളരെ ശ്രദ്ധാലുവാണ്. നിലവിൽ, ബ്രാൻഡ് ഇന്ത്യൻ വിപണിയിൽ 13 വ്യത്യസ്ത മോഡലുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്.

ഇനി ഹ്യുണ്ടായിയുടെ കാലമല്ലേ; ഭാരത് NCAP -ൽ പരീക്ഷിക്കുന്നത് ഈ മോഡലുകളെന്ന് കമ്പനി

ഇതിലെല്ലാം ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, 6 എയർബാഗുകൾ, 3-പോയിന്റ് സീറ്റ്ബെൽറ്റുകൾ, എല്ലാ സീറ്റുകൾക്കും സീറ്റ് ബെൽറ്റ് റിമൈൻഡറുകൾ, ഒരു ഹൈലൈൻ ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം എന്നിവയും സജ്ജീകരിച്ചിരിച്ചിട്ടുണ്ട്. ഈ സവിശേഷതകൾ സ്റ്റാൻഡേർഡ് ഫീച്ചറുകളായി ലഭ്യമാണ് അല്ലെങ്കിൽ ഓപ്ഷണൽ ഉപകരണങ്ങളായി തിരഞ്ഞെടുക്കാം. കൂടാതെ, നിർമ്മാതാവ് അതിന്റെ അഞ്ച് മോഡലുകൾക്കൊപ്പം ഒരു അഡാസ് ഫീച്ചറും നൽകുന്നു.

അയോണിക് 5 -ൽ ഈ സിസ്റ്റം സ്റ്റാൻഡേർഡ് ഫീച്ചറായി ലഭിക്കുന്നതാണ്. അതേസമയം വെർണ, ട്യൂസോൺ, വെന്യു എൻ ലൈൻ എന്നിവ ഓപ്ഷണൽ ഫീച്ചറുകളായി ഇത് വാഗ്ദാനം ചെയ്യുന്നു. ഭാരത് എൻസിഎപിയെ സംബന്ധിച്ച്, ഫ്രണ്ട് ഇംപാക്റ്റ്, സൈഡ് പോൾ ഇംപാക്റ്റ്, സൈഡ് ബാരിയർ ഇംപാക്റ്റ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ഇഎസ്‌സി), കാൽനട സുരക്ഷാ കംപ്ലയൻസ്,എന്നിവ ഉൾക്കൊള്ളുന്ന ക്രാഷ് അസസ്‌മെന്റുകളുടെ ഒരു ശ്രേണി നടപ്പിലാക്കാനാണ് സജ്ജീകരിച്ചിരിക്കുന്നത്.

ഇനി ഹ്യുണ്ടായിയുടെ കാലമല്ലേ; ഭാരത് NCAP -ൽ പരീക്ഷിക്കുന്നത് ഈ മോഡലുകളെന്ന് കമ്പനി

സ്‌കോഡ സ്ലാവിയ, കുഷാഖ്, ഫോക്സ്വാഗണ്‍ വെര്‍ട്ടിസ്, ടൈഗൂണ്‍ എന്നിവ കൂടാതെ 5 റേറ്റിംഗ് നേടുന്ന ഇന്ത്യയിലെ അഞ്ചാമത്തെ കാറായി വെര്‍ണ മാറി. ഹ്യുണ്ടായി വെര്‍ണ മുതിര്‍ന്നവരുടെ സംരക്ഷണത്തിനായി ലഭ്യമായ 34.00 പോയിന്റില്‍ 28.18 പോയിന്റ് സ്‌കോര്‍ ചെയ്തു. എന്നിരുന്നാലും ബോഡിഷെല്‍ അസ്ഥിരമാണെന്നും കൂടുതല്‍ ലോഡിംഗുകള്‍ താങ്ങാന്‍ ശേഷിയില്ലാത്തതാണെന്നും ടെസ്റ്റ് വിലയിരുത്തി.

ഫ്രണ്ടല്‍ ഇംപാക്ട് ടെസ്റ്റില്‍ ഡ്രൈവറുടെയും യാത്രക്കാരന്റെയും തലയ്ക്കും കഴുത്തിനും വെര്‍ണ നല്ല സംരക്ഷണം വാഗ്ദാനം ചെയ്തു. എന്നിരുന്നാലും ഡ്രൈവറുടെ നെഞ്ചിനുള്ള സംരക്ഷണം കുറവായിരുന്നുവെങ്കിലും യാത്രക്കാരുടെ നെഞ്ച് സംരക്ഷണം മികച്ചതായി റേറ്റുചെയ്തു. സൈഡ് ഇംപാക്ട് ടെസ്റ്റില്‍ വെര്‍ണ തലയ്ക്കും ഇടുപ്പിനും വയറിനും നല്ല സംരക്ഷണം വാഗ്ദാനം ചെയ്തു.

ഇനി ഹ്യുണ്ടായിയുടെ കാലമല്ലേ; ഭാരത് NCAP -ൽ പരീക്ഷിക്കുന്നത് ഈ മോഡലുകളെന്ന് കമ്പനി

കുട്ടികള്‍ക്കുള്ള സംരക്ഷണത്തിന്റെ കാര്യത്തില്‍ 49.00 പോയിന്റില്‍ 42.00 പോയിന്റും വെര്‍ണ നേടി. ചൈല്‍ഡ് റെസ്ട്രെയിന്റ് സിസ്റ്റം (CRS) ഇന്‍സ്റ്റാളേഷനായി നേടിയ 12 പോയിന്റില്‍ 12 പോയിന്റും ഇതില്‍ ഉള്‍പ്പെടുന്നു. ഡൈനാമിക് സ്‌കോറില്‍ ആകെയുള്ള 24-ല്‍ 24 പോയിന്റും ലഭിച്ചു. നിലവിലെ തലമുറ ഹോണ്ട സിറ്റിയും മാരുതി സുസുക്കി സിയാസും ഒഴികെ ഇന്ത്യയിലെ ശേഷിക്കുന്ന മൂന്ന് മിഡ്-സൈസ് സെഡാനുകള്‍ക്കും 5 സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗ് ഉണ്ട്.

ഇതില്‍ ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ സെഡാനുകള്‍ മുതിര്‍ന്നവരുടെ സംരക്ഷണത്തിന്റെ കാര്യത്തിലും ബോഡി ഷെല്‍ ഇന്റഗ്രിറ്റിയുടെ കാര്യത്തിലും വെര്‍ണയെ കവച്ചുവെക്കുന്നു എന്നതാണ് പ്രത്യേകം ഓർക്കേണ്ട കാര്യം. ആറ് എയര്‍ബാഗുകള്‍, ISOFIX ചൈല്‍ഡ് സീറ്റ് ആങ്കറേജുകള്‍, ഇബിഡി ഉള്ള എബിഎസ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഫ്രണ്ട് പാര്‍ക്കിംഗ് സെന്‍സറുകള്‍, ഓള്‍-വീല്‍ ഡിസ്‌ക് ബ്രേക്കുകള്‍, ടയര്‍-പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, അഡ്വാന്‍ഡ്‌സ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം (ADAS) എന്നിവയാണ് ഹ്യുണ്ടായി വെര്‍ണയുടെ സുരക്ഷാ സവിശേഷതകളില്‍ ചിലത്.

ഫോര്‍വേഡ്-കളിഷന്‍ വാര്‍ണിംഗ്, ബ്ലൈന്‍ഡ്-സ്‌പോട്ട് അലേര്‍ട്ട്, ലെയ്ന്‍ കീപ്പ് അസിസ്റ്റ്, ലെയിന്‍ ഡിപ്പാര്‍ച്ചര്‍ വാര്‍ണിംഗ്, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍ എന്നിവയാണ് വെര്‍ണയിലെ ADAS ഫീച്ചറുകള്‍. ഒട്ടും താമസിക്കാതെ തന്നെ നിങ്ങളുടെ അടുത്തുളള ഹ്യുണ്ടായി ഷോറൂമുകൾ സന്ദർശിച്ച് പുതിയ ഹ്യുണ്ടായി വെർണ ടെസ്റ്റ്ഡ്രൈവ് ചെയ്യാൻ മറക്കരുത്.

More from DriveSpark

Article Published On: Wednesday, October 4, 2023, 21:30 [IST]
English summary
Hyundai planning to test three more vehicles for bharat ncap crash test details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X