ടാറ്റ വീണു; ജനുവരി വില്‍പ്പനയില്‍ രണ്ടാം സ്ഥാനത്തേക്ക് ഓടിക്കയറി ഹ്യുണ്ടായി

പോയ വര്‍ഷത്തിന്റെ അവസാന മാസത്തില്‍ ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യയെ മറികടന്ന് ടാറ്റ മോട്ടോര്‍സ് ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ കാര്‍ നിര്‍മാതാക്കളായി മാറിയിരുന്നു. എന്നാല്‍ പുതുവര്‍ഷം മികച്ച വില്‍പ്പനയിലൂടെ തങ്ങളുടെ രണ്ടാം സ്ഥാനം തിരിച്ച് പിടിച്ചിരിക്കുകയാണ് ഹ്യുണ്ടായി ഇപ്പോള്‍. ആഭ്യന്തര വില്‍പ്പനയും കയറ്റുമതിയും കൂടിയതിനൊപ്പം കാറുകള്‍ക്ക് മികച്ച ഡിമാന്‍ഡ് അനുഭവപ്പെട്ടതും ഹ്യുണ്ടായിക്ക് തുണയായി.

ടക്സണ്‍, ക്രെറ്റ, വെന്യു, അല്‍കാസര്‍ തുടങ്ങിയ എസ്‌യുവി കളായിരുന്നു വില്‍പ്പനയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഹ്യുണ്ടായി മോഡലുകള്‍. അതേസമയം ഈ ജനുവരിയില്‍ ഹ്യുണ്ടായി കോന ഇലക്ട്രിക് കാറും വില്‍പ്പനയില്‍ മികച്ച് നിന്നു. 2023 ജനുവരിയില്‍ ഹ്യുണ്ടായി ഇന്ത്യ മൊത്തം 50,106 യൂണിറ്റുകളാണ് വില്‍പ്പന നടത്തിയത്. 2022 ജനുവരിയില്‍ വിറ്റ 44,022 യൂണിറ്റുകളെ അപേക്ഷിച്ച് 13.82 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. 6,084 യൂണിറ്റ് ആണ് വോളിയം വളര്‍ച്ച.

ടാറ്റ വീണു; ജനുവരി വില്‍പ്പനയില്‍ രണ്ടാം സ്ഥാനത്തേക്ക് ഓടിക്കയറി ഹ്യുണ്ടായി

മുന്‍മാസത്തെ അപേക്ഷിച്ച് വില്‍പ്പനയില്‍ 29.04 ശതമാനമാണ് വളര്‍ച്ച. 2022 ഡിസംബറില്‍ വിറ്റ 38,831-ല്‍ നിന്ന് 11,275 യൂണിറ്റുകളുടെ വളര്‍ച്ചയാണ് നേടിയത്. 2022 ഡിസംബറില്‍ ഹ്യുണ്ടായിയെ പിന്തള്ളി ടാറ്റ മോട്ടോര്‍സ് മാരുതി സുസുക്കിക്ക് പിന്നില്‍ രണ്ടാമതെത്തിയത് ഈ അവസരത്തില്‍ ഓര്‍ക്കാം. ഡിസംബറില്‍ ടാറ്റ മോട്ടോര്‍സ് ഹ്യുണ്ടായിയെക്കാള്‍ 1,200 യൂണിറ്റുകളുടെ അധിക വില്‍പ്പന സ്വന്തമാക്കിയിരുന്നു. എന്നാല്‍ 2023 ജനുവരിയില്‍ ടാറ്റ മോട്ടോര്‍സിന്റെ വില്‍പ്പന 48,000 യൂണിറ്റില്‍ ഒതുങ്ങിയതിനാല്‍ ഹ്യുണ്ടായി നഷ്ടപ്പെട്ട സ്ഥാനം വീണ്ടും കൈപ്പിടിയില്‍ ഒതുക്കുകയായിരുന്നു.

2022 ജനുവരിയിയെ അപേക്ഷിച്ച് ഹ്യുണ്ടായിയുടെ കയറ്റുമതി കണക്കുകളും വളര്‍ച്ചയാണ് കാണിക്കുന്നത്. 2022 ജനുവരിയില്‍ കപ്പല്‍ കയറ്റിയ 9,405 യൂണിറ്റുകളെ അപേക്ഷിച്ച് 2023 ജനുവരിയില്‍ കയറ്റുമതി 29.40 ശതമാനം ഉയര്‍ന്ന് 12,170 യൂണിറ്റായി. ആഭ്യന്തര വില്‍പ്പനയും കയറ്റുമതിയുമടക്കമുള്ള മൊത്തം വില്‍പ്പന 2023 ജനുവരിയില്‍ 64,276 യൂണിറ്റാണ്. 2022 ജനുവരിയെ അപേക്ഷിച്ച് 8849 യൂണിറ്റ് (16.56 ശതമാനം) അധിക വില്‍പ്പന നേടി.

ടാറ്റ വീണു; ജനുവരി വില്‍പ്പനയില്‍ രണ്ടാം സ്ഥാനത്തേക്ക് ഓടിക്കയറി ഹ്യുണ്ടായി

ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ കഴിഞ്ഞ മാസമാണ് പുതിയ ഓറ ഫെയ്സ്ലിഫ്റ്റ് പതിപ്പ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. പെട്രോള്‍ വേരിയന്റുകള്‍ക്ക് 6.29 ലക്ഷം മുതല്‍ 8.72 ലക്ഷം രൂപ വരെയാണ് ഈ സെഡാന്‍ മോഡലിന് വില നിശ്ചയിച്ചിരിക്കുന്നത്. ഹ്യുണ്ടായി ഓറയുടെ CNG പതിപ്പ് 8.1 ലക്ഷം രൂപ മുതല്‍ 8.87 ലക്ഷം രൂപ വരെ എക്സ്ഷോറൂം വിലയില്‍ സ്വന്തമാക്കാന്‍ സാധിക്കും.

നിരവധി സെഗ്‌മെന്റ് ഫസ്റ്റ് ഫീച്ചറുമായി എത്തുന്ന ഓറ ഫെയ്‌സ്‌ലിഫ്റ്റ് സെഡാന്‍ സെഗ്‌മെന്റിലെ വമ്പന്‍മാരായ മാരുതി സുസുക്കി ഡിസയര്‍, ടാറ്റ ടിഗോര്‍, ഹോണ്ട അമേസ് എന്നിവയുമായി വന്‍ പോരാട്ടമാണ് ലക്ഷ്യം വെക്കുന്നത്. ആര്‍ഡിഇ എമിഷന്‍ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായ എഞ്ചിന്‍ ഓപ്ഷനും പുതിയ പരിഷ്‌കാരങ്ങളും വരുത്തി ഹ്യുണ്ടായി ഗ്രാന്‍ഡ് i10 നിയോസും കഴിഞ്ഞ മാസം ലോഞ്ച് ചെയ്തിരുന്നു. ഇന്ത്യന്‍ മാര്‍ക്കറ്റില്‍ 2023 വെന്യു ഫെയ്സ്ലിഫ്റ്റും N ലൈനും അവതരിപ്പിക്കാന്‍ ഹ്യുണ്ടായിക്ക് പദ്ധതിയുണ്ട്.

ടാറ്റ വീണു; ജനുവരി വില്‍പ്പനയില്‍ രണ്ടാം സ്ഥാനത്തേക്ക് ഓടിക്കയറി ഹ്യുണ്ടായി

എക്‌സ്റ്റീരിയറിലും ഇന്റീരിയറിലും കാര്യമായ അപ്‌ഡേറ്റുകള്‍ വരുത്തുന്നതിനൊപ്പം മികച്ച സേഫ്റ്റി ഫീച്ചറുകളും കൂടി നല്‍കിയായിരിക്കും ഹ്യുണ്ടായി പുതിയ വെന്യു N ലൈന്‍ വിപണിയില്‍ ഇറക്കുക. ഹ്യുണ്ടായി ജെനസിസ് GV80 ഇന്ത്യയില്‍ പരീക്ഷണയോട്ടം നടത്തുന്നതിന്റെ ചാരച്ചിത്രങ്ങളും പുറത്തായിരുന്നു. മെര്‍സിഡീസ് ബെന്‍സ് GLE, ഔഡി Q7, ബിഎംഡബ്ല്യു X5, വോള്‍വോ XC90 എന്നീ മോഡലുകളോടാണ് ഈ ലക്ഷ്വറി എസ്‌യുവി കൊമ്പ്‌കോര്‍ക്കുക. ജെനസിസ് GV80 ലക്ഷ്വറി എസ്‌യുവി ഹ്യുണ്ടായി ഈ വര്‍ഷം തന്നെ ഇന്ത്യയില്‍ എത്തിച്ചേക്കും.

ഇന്ത്യയിലെ ഏറ്റവും വലിയ നിര്‍മാതാക്കളായ മാരുതി സുസുക്കി മികച്ച പ്രകടനത്തോടെയാണ് 2023-ന് തുടക്കമിട്ടത്. 2023 ഓട്ടോ എക്സ്പോയില്‍ അവതരിപ്പിച്ച പുതിയ ജിംനി 5-ഡോര്‍, ഫ്രോങ്ക്‌സ് എന്നീ മോഡലുകളുടെ കിടിലന്‍ ബുക്കിംഗ് കൂടി ആയതോടെ മാരുതിയുടെ തീര്‍പ്പാക്കാത്ത ഓര്‍ഡറുകളുടെ എണ്ണം 4 ലക്ഷം യൂണിറ്റ് കവിഞ്ഞിരുന്നു. പാസഞ്ചര്‍ വാഹനങ്ങള്‍, വാണിജ്യ വാഹനങ്ങള്‍, ആഭ്യന്തര വില്‍പ്പന, കയറ്റുമതി എന്നിങ്ങനെ എല്ലാ വിഭാഗത്തിലും മാരുതിക്ക് വളര്‍ച്ചയുടെ മാസമായിരുന്നു ജനുവരി.

2022 ജനുവരിയില്‍ വിറ്റ 1,28,924 യൂണിറ്റുകളില്‍ നിന്ന് 14.29 ശതമാനം വര്‍ധിച്ച് 1,47,348 യൂണിറ്റുകളാണ് കഴിഞ്ഞ മാസത്തെ പാസഞ്ചര്‍ വാഹന വില്‍പ്പന. 2022 ഡിസംബറില്‍ വിറ്റ 1,12,010 യൂണിറ്റുകളേക്കാള്‍ പ്രതിമാസ വില്‍പ്പന 31.55 ശതമാനം അല്ലെങ്കില്‍ 35,338 യൂണിറ്റുകള്‍ വര്‍ധിച്ചു. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെ 13,26,640 യൂണിറ്റ് വാഹനങ്ങള്‍ അവര്‍ വിറ്റഴിച്ചു. 21-2022 കാലയളവില്‍ ഇത് 10,63,749 യൂണിറ്റുകളായിരുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai regained no 2 position in domestic market in january 2023
Story first published: Wednesday, February 1, 2023, 19:45 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X