നിരവധി മാറ്റങ്ങളോടെ 2023 Aura ഫെയ്‌സ്‌ലിഫ്റ്റ് എത്തി; ബുക്കിംഗ് ആരംഭിച്ച് Hyundai

2023 ഓട്ടോ എക്സ്പോയ്ക്ക് തൊട്ടുമുമ്പ് തങ്ങളുടെ ശ്രേണിയിലെ വാഹന നിരകള്‍ നവീകരിക്കുന്ന തിരക്കിലാണ് നിര്‍മാതാക്കളായ ഹ്യുണ്ടായി. കഴിഞ്ഞ ദിവസം എന്‍ട്രി ലെവല്‍ ഹാച്ച്ബാക്കായ ഗ്രാന്‍ഡ് i10 നിയോസിന്റെ പുതിയ പതിപ്പിനെ അവതരിപ്പിച്ച നിര്‍മാതാക്കള്‍ ഇപ്പോള്‍ സബ്-ഫോര്‍ മീറ്റര്‍ സെഡാനായ ഓറയുടെ നവീകരിച്ച പതിപ്പിനെയും അവതരിപ്പിച്ചിരിക്കുകയാണ്.

നിരവധി മാറ്റങ്ങളോടെ 2023 Aura ഫെയ്‌സ്‌ലിഫ്റ്റ് എത്തി; ബുക്കിംഗ് ആരംഭിച്ച് Hyundai

വാഹനത്തിന്റെ വില കമ്പനി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും പുതിയ 2023 ഓറയ്ക്കായുള്ള ബുക്കിംഗ് കമ്പനി ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. വാഹനത്തിന്റെ വിലകള്‍ 2023 ഓട്ടോ എക്‌സ്‌പോയില്‍ മാത്രാമാകും പ്രഖ്യാപിക്കുക. 2023 ഓറ സബ്-ഫോര്‍ മീറ്റര്‍ സെഡാനായുള്ള ബുക്കിംഗുകള്‍ ഓണ്‍ലൈനായോ രാജ്യത്തുടനീളമുള്ള ഏതെങ്കിലും അംഗീകൃത ഹ്യുണ്ടായി ഡീലര്‍ഷിപ്പ് സന്ദര്‍ശിച്ചോ 11,000 രൂപയ്ക്ക് ബുക്കിംഗ് നടത്താം. 6 നിറങ്ങളില്‍ 2023 ഓറയെ ഹ്യുണ്ടായി അവതരിപ്പിച്ചിരിക്കുന്നത്.

നിരവധി മാറ്റങ്ങളോടെ 2023 Aura ഫെയ്‌സ്‌ലിഫ്റ്റ് എത്തി; ബുക്കിംഗ് ആരംഭിച്ച് Hyundai

4 എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡായി (ഡ്യുവല്‍ ഫ്രണ്ട് + സൈഡ്), 6 എയര്‍ബാഗുകള്‍ ഓപ്ഷണലായി (ഡ്യുവല്‍ ഫ്രണ്ട് + സൈഡ് + കര്‍ട്ടന്‍), ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (ESC), വെഹിക്കിള്‍ സ്റ്റെബിലിറ്റി മാനേജ്മെന്റ് (VSM), ഹില്‍ അസിസ്റ്റ് കണ്‍ട്രോള്‍, ബര്‍ഗ്ലര്‍ അലാറം, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകള്‍ എന്നിങ്ങനെ 30-ലധികം സുരക്ഷാ ഫീച്ചറുകളോടെയാണ് ഹ്യുണ്ടായി 2023 ഓറ പുറത്തിറക്കിയിരിക്കുന്നത്.

നിരവധി മാറ്റങ്ങളോടെ 2023 Aura ഫെയ്‌സ്‌ലിഫ്റ്റ് എത്തി; ബുക്കിംഗ് ആരംഭിച്ച് Hyundai

2020 ജനുവരിയില്‍ അവതരിപ്പിച്ചതിന് ശേഷം വാഹനത്തിന് ലഭിക്കുന്ന ആദ്യ മിഡ്-ലൈഫ് അപ്‌ഡേറ്റാണിത്. പുതിയ സുരക്ഷ, സാങ്കേതിക ഫീച്ചറുകള്‍ക്കൊപ്പം പുതുക്കിയ ഫ്രണ്ട് ഫാസിയയും വാഹനത്തിന് ലഭിക്കുന്നു. ഓറ ഫെയ്‌സ്‌ലിഫ്റ്റിന്റെ ഏറ്റവും വലിയ അപ്ഡേറ്റ് അതിന്റെ ഫ്രണ്ട്-എന്‍ഡ് ഡിസൈനാണ്, കോംപാക്ട് സെഡാന് കൂടുതല്‍ നിവര്‍ന്നുനില്‍ക്കുന്ന നോസും രണ്ട് ഭാഗങ്ങളുള്ള ഗ്രില്ലും ലഭിക്കുന്നുവെന്ന് വേണം പറയാന്‍.

നിരവധി മാറ്റങ്ങളോടെ 2023 Aura ഫെയ്‌സ്‌ലിഫ്റ്റ് എത്തി; ബുക്കിംഗ് ആരംഭിച്ച് Hyundai

ഗ്രില്ലിനും ബോണറ്റിനും ഇടയില്‍ ഒരു നേര്‍ത്ത ഭാഗമുണ്ട്, അതില്‍ ഹ്യുണ്ടായി ലോഗോ ഉണ്ട്, അതേസമയം താഴത്തെ ഭാഗം ബമ്പറിന്റെ മുഴുവന്‍ ഉയരത്തിലും വീതിയിലും വ്യാപിക്കുന്നതായും കാണാം. ഇത് യഥാര്‍ത്ഥത്തില്‍ ഉള്ളതിനേക്കാള്‍ വിശാലമായ രൂപം നല്‍കുന്നു - കൂടാതെ കറുപ്പില്‍ പൂര്‍ത്തിയാക്കിയ ഒരു പുതിയ ഹൊറിസോണ്ടല്‍ പാറ്റേണ്‍ ഫീച്ചര്‍ ചെയ്യുന്നു.

നിരവധി മാറ്റങ്ങളോടെ 2023 Aura ഫെയ്‌സ്‌ലിഫ്റ്റ് എത്തി; ബുക്കിംഗ് ആരംഭിച്ച് Hyundai

ഫെയ്‌സ്‌ലിഫ്റ്റ് ചെയ്ത മോഡലില്‍ ഫോഗ് ലാമ്പുകള്‍ നല്‍കിയിട്ടില്ലെങ്കിലും, ബമ്പറിന്റെ അരികുകളില്‍ സ്ഥാപിച്ചിരിക്കുന്ന പുതിയ L-ആകൃതിയിലുള്ള എല്‍ഇഡി ഡേടൈം റണ്ണിംഗ് ലാമ്പുകളും ഉണ്ട്. മുന്‍ ബമ്പര്‍ മുന്നത്തെക്കാള്‍ ഷാര്‍പ്പുമാണ്

നിരവധി മാറ്റങ്ങളോടെ 2023 Aura ഫെയ്‌സ്‌ലിഫ്റ്റ് എത്തി; ബുക്കിംഗ് ആരംഭിച്ച് Hyundai

എന്നിരുന്നാലും, സെഡാന്റെ പ്രൊഫൈലില്‍ മാറ്റങ്ങളൊന്നുമില്ല - അലോയ് വീലുകള്‍ പോലും സമാനമാണെന്ന് വേണം പറയാന്‍. പിന്നില്‍ കാര്യമായ മാറ്റങ്ങളൊന്നുമില്ല - ടെയില്‍ ലാമ്പുകള്‍, അവയെ ബന്ധിപ്പിക്കുന്ന ക്രോം ട്രിം, ബമ്പര്‍ പോലും അതേപടി തുടരുന്നു. പുതിയത് ഒരു ബൂട്ട് ലിഡ് സ്പോയിലറാണ്, അത് മുമ്പ് ഒരു ആക്‌സസറിയായി നല്‍കിയിരുന്നു, എന്നാല്‍ ഇപ്പോള്‍ അടിസ്ഥാന ട്രിം ഒഴികെയുള്ളവയില്‍ സ്റ്റാന്‍ഡേര്‍ഡ് ആയി വാഗ്ദാനം ചെയ്യുന്നു. ഇതിന് പുതിയ സ്റ്റാറി നൈറ്റ് കളര്‍ ഓപ്ഷനും ലഭിക്കുന്നു.

നിരവധി മാറ്റങ്ങളോടെ 2023 Aura ഫെയ്‌സ്‌ലിഫ്റ്റ് എത്തി; ബുക്കിംഗ് ആരംഭിച്ച് Hyundai

ഇന്റീയറിലേക്ക് വന്നാല്‍, ക്യാബിന്‍ ലേഔട്ട് അതേപടി തുടരുന്നു, എന്നാല്‍ ഇപ്പോള്‍, സീറ്റുകള്‍ക്കായി പുതിയ അപ്‌ഹോള്‍സ്റ്ററി, ലെതര്‍ പൊതിഞ്ഞ സ്റ്റിയറിംഗ് വീല്‍, ഫുട്‌വെല്‍ ഏരിയയില്‍ പുതിയ ലൈറ്റിംഗ് എന്നിവ ഫീച്ചര്‍ ചെയ്യുന്നു.

നിരവധി മാറ്റങ്ങളോടെ 2023 Aura ഫെയ്‌സ്‌ലിഫ്റ്റ് എത്തി; ബുക്കിംഗ് ആരംഭിച്ച് Hyundai

ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, റിയര്‍ എസി വെന്റുകള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, വയര്‍ലെസ് ചാര്‍ജര്‍ എന്നിവയ്ക്കൊപ്പം 8.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഓറ ഫെയ്‌സ്‌ലിഫ്റ്റ് നിലനിര്‍ത്തുമ്പോള്‍, പുതിയ ടൈപ്പ്-സി ചാര്‍ജിംഗ് പോര്‍ട്ടുകളും പുതിയ 3.5 ഇഞ്ച് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററില്‍ ഡിജിറ്റല്‍ ഡിസ്‌പ്ലേ ഉള്‍പ്പെടെയുള്ള അധിക സാങ്കേതിക സവിശേഷതകളും ഇതിന് ലഭിക്കുന്നു.

നിരവധി മാറ്റങ്ങളോടെ 2023 Aura ഫെയ്‌സ്‌ലിഫ്റ്റ് എത്തി; ബുക്കിംഗ് ആരംഭിച്ച് Hyundai

ഇതിന് ഇപ്പോള്‍ നാല് എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി എന്നിവ സ്റ്റാന്‍ഡേര്‍ഡായി ലഭിക്കുന്നു, ആറ് എയര്‍ബാഗുകള്‍, ESC, ഹില്‍ അസിസ്റ്റ് കണ്‍ട്രോള്‍ എന്നിവ ഓപ്ഷണല്‍ സുരക്ഷാ ഫീച്ചറുകളാണ്. സെന്‍ട്രല്‍ ലോക്കിംഗ്, കീലെസ്സ് എന്‍ട്രി, ഓട്ടോമാറ്റിക് ഹെഡ്ലാമ്പുകള്‍, ISOFIX ആങ്കറേജുകള്‍, ഒരു ഡേ/നൈറ്റ് റിയര്‍ വ്യൂ മിറര്‍ എന്നിവയും ഇതിന് ഓപ്ഷനുകളായി ലഭിക്കുന്നു.

നിരവധി മാറ്റങ്ങളോടെ 2023 Aura ഫെയ്‌സ്‌ലിഫ്റ്റ് എത്തി; ബുക്കിംഗ് ആരംഭിച്ച് Hyundai

എഞ്ചിന്‍ സവിശേഷതകളിലേക്ക് വന്നാല്‍, 83 bhp കരുത്തും 113.8 Nm ടോര്‍ക്കും നല്‍കുന്ന അതേ 1.2-ലിറ്റര്‍ പെട്രോള്‍ എഞ്ചിനില്‍ തന്നെ ഓറ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനും കരുത്ത് നല്‍കുന്നത്. കൂടാതെ 5-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ AMT ഗിയര്‍ബോക്സുമായി ഘടിപ്പിച്ചിരിക്കുന്നു. കൂടാതെ, 5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായി ബന്ധിപ്പിച്ച് 69 bhp കരുത്തും 95.2 Nm ടോര്‍ക്കും വികസിപ്പിക്കുന്ന 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനില്‍ ഫാക്ടറി ഘടിപ്പിച്ച CNG കിറ്റും ഇതിന് ലഭിക്കുന്നു.

നിരവധി മാറ്റങ്ങളോടെ 2023 Aura ഫെയ്‌സ്‌ലിഫ്റ്റ് എത്തി; ബുക്കിംഗ് ആരംഭിച്ച് Hyundai

എന്നിരുന്നാലും, പ്രീ-ഫെയ്‌സ്‌ലിഫ്റ്റ് മോഡലില്‍ വാഗ്ദാനം ചെയ്തിരുന്ന 100 bhp കരുത്ത് നല്‍കുന്ന 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ ഇപ്പോള്‍ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന് ലഭിക്കുന്നില്ല. നിലവില്‍ വില സംബന്ധിച്ച സൂചനകള്‍ ഒന്നും തന്നെ ഇല്ലെങ്കിലും, 6.5 ലക്ഷം മുതല്‍ 9.5 ലക്ഷം രൂപ വരെയാണ് പുതിയ ഓറയുടെ എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കുന്നത്. ടാറ്റ ടിഗോര്‍, ഹോണ്ട അമേസ്, മാരുതി സുസുക്കി ഡിസയര്‍ എന്നിവരാണ് വിപണിയിലെ പ്രധാന എതിരാളികള്‍.

Article Published On: Tuesday, January 10, 2023, 11:02 [IST]
English summary
Hyundai revealed aura facelift bookings open will get features and safety updates
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X