അടിമുടി മാറ്റങ്ങളോടെ Grand i10 Nios ഫെയ്‌സ്‌ലിഫ്റ്റിനെ അവതരിപ്പിച്ച് Hyundai; മാറ്റങ്ങള്‍ അറിയാം
2023 ഓട്ടോ എക്സ്പോയ്ക്ക് മുന്നോടിയായി ഗ്രാന്‍ഡ് i10 നിയോസ് ഫെയ്‌സ്‌ലിഫ്റ്റിനെ വെളിപ്പെടുത്തി നിര്‍മാതാക്കളായ ഹ്യുണ്ടായി. പരിഷ്‌ക്കരിച്ച ഡിസൈനും കൂടുതല്‍ ഫീച്ചറുകളും പുതിയ ഹാച്ച്ബാക്കിന് ലഭിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഓട്ടോ എക്‌സ്‌പോയിലാകും വാഹനത്തിന്റെ വിലകള്‍ കമ്പനി പ്രഖ്യാപിക്കുക.

അതേസമയം പുതിയ വാഹനത്തിനായുള്ള ബുക്കിംഗ് കമ്പനി ഇതിനോടകം തന്നെ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഹ്യുണ്ടായിയുടെ വെബ്സൈറ്റിലും ഡീലര്‍ഷിപ്പുകളിലും പുതിയ നിയോസിനായുള്ള ബുക്കിംഗ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ആവശ്യക്കാര്‍ക്ക് 11,000 രൂപ ബുക്കിംഗ് തുകയായി നല്‍കി ഇപ്പോള്‍ വാഹനം ബുക്ക് ചെയ്യാവുന്നതാണ്.

പുതിയ ഗ്രാന്‍ഡ് i10 നിയോസ് 8 കളര്‍ ഓപ്ഷനുകളില്‍ ലഭ്യമാണ് (6 മോണോടോണും 2 ഡ്യുവല്‍ ടോണും). 2019-ലാണ് ഗ്രാന്‍ഡ് i10 നിയോസിനെ നിര്‍മാതാക്കള്‍ അവതരിപ്പിക്കുന്നത്. ഇത് ഇന്ത്യന്‍ വിപണിയില്‍ കമ്പനിയുടെ എന്‍ട്രി ലെവല്‍ കാറാണ്. ഇപ്പോള്‍ കാര്യമായ മാറ്റങ്ങളോടെ പുതിയ പതിപ്പ് വരുമ്പോള്‍, വിലയുടെ കാര്യത്തില്‍ ഹ്യുണ്ടായ് എങ്ങനെ ഉല്‍പ്പന്നത്തെ വിപണിയില്‍ എത്തിക്കുന്നു എന്നത് കണ്ടറിയണം. പുതിയ വാഹനത്തിലൂടെ ചെറുപ്പക്കാരായ ഉപഭോക്താക്കളെയാണ് കമ്പനി ലക്ഷ്യമിടുന്നത്.

പുതിയ ഗ്രാന്‍ഡ് i10 നിയോസിന് 3,815 mm നീളവും 1,680 mm വീതിയും 1,520 mm ഉയരവുമുണ്ട്. 2,450 mm ആണ് വാഹനത്തിന്റെ വീല്‍ബേസ്. പെട്രോള്‍, CNG ഇന്ധന ഓപ്ഷനുകളില്‍ ഗ്രാന്‍ഡ് i10 നിയോസിനെ ഹ്യുണ്ടായി വാഗ്ദാനം ചെയ്യുന്നു. പെട്രോള്‍ പതിപ്പില്‍ 1.2 ലിറ്റര്‍ കപ്പ പെട്രോള്‍ എഞ്ചിന്‍ ഉണ്ട്, അത് 5-സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ അല്ലെങ്കില്‍ AMT ഓപ്ഷനുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഇത് 81.86 bhp കരുത്തും 113.8 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു.

ഇനി CNG പതിപ്പിലേക്ക് വന്നാല്‍ ഇതേ 1.2 ലിറ്റര്‍ എഞ്ചിന്‍ 68.05 bhp കരുത്തും 95.2 Nm torque ഉം ഉത്പാദിപ്പിക്കുന്നു. രണ്ട് പതിപ്പുകളുടെയും ഇന്ധനക്ഷമത കണക്കുകള്‍ ഹ്യുണ്ടായി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. നേരത്തെ നിര്‍മാതാക്കളുടെ എന്‍ട്രി ലെവല്‍ ഹാച്ച്ബാക്ക് വിഭാഗത്തില്‍ സാന്‍ട്രോ വില്‍പ്പനയ്ക്ക് എത്തിയിരുന്നു. എന്നാല്‍ കാര്യമായ ചലനങ്ങള്‍ സൃഷ്ടിക്കാതായതോടെ വാഹനം നിര്‍മാതാക്കള്‍ വിപണിയില്‍ നിന്നും പിന്‍വലിച്ചു. ഇതോടെ ബ്രാന്‍ഡിന്റെ എന്‍ട്രി ലെവല്‍ വാഹനമാണ് ഇപ്പോള്‍ ഗ്രാന്‍ഡ് i10 നിയോസ്.

വാഹനത്തിന്റെ ഡിസൈനില്‍ തുടങ്ങിയാല്‍, പുതിയ ഗ്രാന്‍ഡ് i10 നിയോസിന് ബ്ലാക്ക് റേഡിയേറ്റര്‍ ഗ്രില്‍, മുന്‍ ബമ്പര്‍ ഡിസൈനിലേക്ക് സംയോജിപ്പിച്ചിരിക്കുന്ന എല്‍ഇഡി ഡിആര്‍എല്ലുകള്‍, പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍ തുടങ്ങി നിരവധി പുതിയ ഘടകങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഡയമണ്ട് കട്ട് അലോയ് വീല്‍ ഡിസൈന്‍ ഉള്ള R15 സൈസ് വീലുകള്‍, ഷാര്‍ക്ക് ഫിന്‍ ആന്റിന, പുതിയ എല്‍ഇഡി ടെയില്‍ ലാമ്പ് ക്ലസ്റ്റര്‍, പുതിയ പുനര്‍രൂപകല്‍പ്പന ചെയ്ത റിയര്‍ എന്‍ഡ് എന്നിവയാണ് എക്സ്റ്റീരിയറിലെ മറ്റ് ശ്രദ്ധേയമായ മാറ്റങ്ങള്‍.

ഹ്യുണ്ടായി അകത്തുനിന്നും ക്യാബിന്‍ അപ്ഡേറ്റ് ചെയ്തിട്ടുണ്ട്, പുതിയ ഗ്രാന്‍ഡ് i10 നിയോസ് ഇപ്പോള്‍ ഫീച്ചറുകള്‍, ഫുട്വെല്‍ ലൈറ്റിംഗ്, പൈപ്പിംഗ് & നിയോസ് എംബോസിംഗ് ഉള്ള ഗ്രേ അപ്ഹോള്‍സ്റ്ററി, ലെതര്‍ പൊതിഞ്ഞ സ്റ്റിയറിംഗ് വീല്‍, ഡോര്‍ ഹാന്‍ഡിലിനുള്ളില്‍ മെറ്റല്‍ ഫിനിഷ് എന്നിവയും അവതരിപ്പിക്കുന്നു.

ക്രൂയിസ് കണ്‍ട്രോള്‍, C-ടൈപ്പ് ഫാസ്റ്റ് യുഎസ്ബി ചാര്‍ജര്‍, സ്മാര്‍ട്ട് ഫോണ്‍ നാവിഗേഷനോടുകൂടിയ 8.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഡിസ്പ്ലേ ഓഡിയോ (ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ ഉള്ള മോഡലുകളില്‍), വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, പുഷ് ഉള്ള സ്മാര്‍ട്ട്കീ എന്നിവയാണ് പുതിയ ഗ്രാന്‍ഡ് i10 നിയോസിന്റെ സാങ്കേതിക അപ്ഡേറ്റുകള്‍. ബട്ടണ്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ് കണ്‍ട്രോളുകള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, സ്മാര്‍ട്ട്‌ഫോണ്‍ കണക്റ്റിവിറ്റി (ആപ്പിള്‍ കാര്‍പ്ലേ & ആന്‍ഡ്രോയിഡ് ഓട്ടോ), വോയ്‌സ് റെക്കഗ്‌നിഷന്‍, റിയര്‍ എസി വെന്റുകള്‍ എന്നിവയും വാഹനത്തിന്റെ സവിശേഷതകളാണ്.

സുരക്ഷാ ഫീച്ചറുകള്‍ പരിശോധിക്കുകയാണെങ്കില്‍, പുതിയ ഗ്രാന്‍ഡ് i10 നിയാസില്‍ 4-എയര്‍ബാഗുകള്‍ (ഡ്രൈവര്‍, പാസഞ്ചര്‍ & സൈഡ് എയര്‍ബാഗുകള്‍) സ്റ്റാന്‍ഡേര്‍ഡായി കര്‍ട്ടന്‍ എയര്‍ബാഗുകള്‍ക്കൊപ്പം ടോപ്പ് എന്‍ഡ് വേരിയന്റായ ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (ESC), വെഹിക്കിള്‍ സ്റ്റെബിലിറ്റി മാനേജ്മെന്റ് (VSM), ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് കണ്‍ട്രോള്‍ എന്നിവ ഉള്‍ക്കൊള്ളുന്നു.

റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകളുള്ള പാര്‍ക്കിംഗ് അസിസ്റ്റ്, ഓഡിയോയില്‍ ഡിസ്‌പ്ലേയുള്ള റിയര്‍ ക്യാമറ, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (TPMS), ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകള്‍, ചൈല്‍ഡ് സീറ്റ് ആങ്കര്‍ (ISOFIX), ABS (ആന്റി-ലോക്ക് ബ്രേക്ക്), EBD (ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷന്‍), സെന്‍ട്രല്‍ ലോക്കിംഗ്, ഇമ്മൊബിലൈസര്‍, കീലെസ് എന്‍ട്രി, ബര്‍ഗ്ലര്‍ അലാറം, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ (ഡ്രൈവര്‍ + പാസഞ്ചര്‍), സീറ്റ് ബെല്‍റ്റ് പ്രീടെന്‍ഷനര്‍ - ഡ്രൈവറും പാസഞ്ചറും, ഇംപാക്റ്റ് സെന്‍സിംഗ് ഓട്ടോ ഡോര്‍ അണ്‍ലോക്ക്, സ്പീഡ് ലോക്ക് സെന്‍സിംഗ്, ESS (എമര്‍ജന്‍സി സ്റ്റോപ്പ് സിഗ്‌നല്‍) എന്നിവയാണ് വാഹനത്തിലെ മറ്റ് സുരക്ഷ സവിശേഷതകള്‍.

ഹ്യുണ്ടായി ഗ്രാന്‍ഡ് i10 നിയോസിനെ 8 കളര്‍ ഓപ്ഷനുകളിലാണ് അവതരിപ്പിച്ചിരിക്കുന്നത്. അതില്‍ 6 മോണോടോണ്‍ കളര്‍ ഓപ്ഷനുകള്‍ - പോളാര്‍ വൈറ്റ്, ടൈറ്റന്‍ ഗ്രേ, ടൈഫൂണ്‍ സില്‍വര്‍, സ്പാര്‍ക്ക് ഗ്രീന്‍, ടീല്‍ ബ്ലൂ, ഫിയറി റെഡ്, രണ്ട് ഡ്യുവല്‍ടോണ്‍ കളര്‍ ഓപ്ഷനുകള്‍ - ബ്ലാക്ക് റൂഫുള്ള സ്പാര്‍ക്ക് ഗ്രീന്‍, ബ്ലാക്ക് റൂഫുള്ള പോളാര്‍ വൈറ്റ്.

'പുതിയ ഗ്രാന്‍ഡ് i10 നിയോസ്, 4 എയര്‍ബാഗുകളുടെ സ്റ്റാന്‍ഡേര്‍ഡ് ആപ്ലിക്കേഷന്‍ (ഡ്യുവല്‍ ഫ്രണ്ട്) പോലുള്ള അസാധാരണമായ ഫസ്റ്റ്-ഇന്‍-സെഗ്മെന്റ് സുരക്ഷാ ഫീച്ചറുകള്‍ ഉപയോഗിച്ച് ഉപഭോക്താക്കളെ ശാക്തീകരിക്കുമെന്നാണ് ബുക്കിംഗിന്റെ തുടക്കത്തെക്കുറിച്ച് ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ ലിമിറ്റഡിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ തരുണ്‍ ഗാര്‍ഗ് അഭിപ്രായപ്പെട്ടത്.


Click it and Unblock the Notifications