അവന്മാർക്ക് ചേഞ്ച് വേണമത്രേ!! 2024 കോന ഇലക്ട്രിക്കിന് പുത്തൻ ഡിസൈൻ അടക്കം അടിമുടി മാറ്റവുമായി ഹ്യുണ്ടായി

നിലവിൽ ഇവി സെഗ്മെന്റിൽ വളരെ കാര്യമായി ഫോക്കസ് ചെയ്ത് പ്രവർത്തിക്കുകയാണ് ഹ്യുണ്ടായിയും കിയയും. ഇരു നിർമ്മാതാക്കളും സജീവമായി ഇലക്ട്രിക് വാഹന രംഗത്ത് മുന്നേറുകയാണ്. ടെസ്‌ലയും BYD -യും പോലുള്ള ഇവി ബ്രാൻഡുകളെ പരാജയപ്പെടുത്താൻ, ഹ്യുണ്ടായിയും കിയയും നിരവധി ജനപ്രിയ ഇവികൾ പുറത്തിറക്കി.

അയോണിക് 5 & കിയ EV 6 എന്നിവ ഇതിന് വ്യക്തമായ ഉദാഹരണങ്ങളാണ്. അവയ്ക്ക് ശേഷം പുതിയ കോന ഇവിയുടെ ഡിസൈനും കഴിഞ്ഞ വർഷം അവസാനം ദക്ഷിണകൊറിയൻ നിർമ്മാതാക്കൾ വെളിപ്പെടുത്തിയിരുന്നു. ഇപ്പോൾ, പുതിയ കോന ഇലക്ട്രിക്കിന്റെ ഔദ്യോഗിക ബാറ്ററി സവിശേഷതകളും റേഞ്ച് വിശദാംശങ്ങളും ഹ്യുണ്ടായി വെളിപ്പെടുത്തിയിരിക്കുകയാണ്.

2024 കോന ഇവിക്ക് അടിമുടി മാറ്റവുമായി ഹ്യുണ്ടായി

മുൻഗാമിയെപ്പോലെ, ഹ്യുണ്ടായി പുതിയ കോനയെ ഒരു ഇവി പവർട്രെയിൻ മാത്രമായിട്ടല്ല നിർമ്മിച്ചിരിക്കുന്നത് എന്ന് നിലവിൽ ലഭ്യമായ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇതിനർഥം കോനയ്ക്ക് ഒരു ഇവി മോഡലിനൊപ്പം ICE മോഡലും ഒരു സ്ട്രോംഗ് ഹൈബ്രിഡ് മോഡലും ഉണ്ടായിരിക്കാം എന്നാണ്. അതിനാൽ തന്നെ എഞ്ചിനും ഹൈബ്രിഡ് പാർട്സുകളും മൗണ്ടുചെയ്യുന്നത് സാധ്യമാക്കുന്ന ഹ്യുണ്ടായിയുടെ B-സെഗ്‌മെന്റ് പ്ലാറ്റ്‌ഫോമിന്റെ പരിഷ്‌ക്കരിച്ച പതിപ്പാണ് ഈ പ്രോജക്റ്റിന് അടിവരയിടുന്നത്. പുത്തൻ കോന മുൻഗാമിയെ അപേക്ഷിച്ച് മികച്ചതായിരിക്കുമോ?

രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളുമായിട്ടാണ് ന്യൂ ജെൻ കോന ഇലക്ട്രിക് എത്തുന്നത്. ബേസ് വേരിയന്റിന് 48.4 kWh ബാറ്ററി പായ്ക്ക് ലഭിക്കുന്നു, ഇത് ഫുൾ ചാർജിൽ 342 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുമെന്ന് അവകാശപ്പെടുന്നു. മറുവശത്ത് 490 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ച് നൽകുന്ന 65.4 kWh ബാറ്ററി പായ്ക്കാണ് ടോപ്പ് സ്പെക്ക് വേരിയന്റിൽ സജ്ജമാക്കിയിരിക്കുന്നത്. ഫാസ്റ്റ് ചാർജിംഗ് ഓപ്ഷൻ ഇവയ്ക്ക് ലഭ്യമാണ്. വലിയ ബാറ്ററി പായ്ക്ക് ഫാസ്റ്റ് ചാർജർ വഴി 10-80 ശതമാനംചാർജ് ചെയ്യാൻ 41 മിനിറ്റ് മാത്രമേ എടുക്കൂ എന്നതും ശ്രദ്ധേയമാണ്.

2024 കോന ഇവിക്ക് അടിമുടി മാറ്റവുമായി ഹ്യുണ്ടായി

പുതിയ കോനയ്‌ക്കൊപ്പമുള്ള ഇരു ബാറ്ററി പായ്ക്ക് ഓപ്‌ഷനുകളിലും ഫ്രണ്ട് മൗണ്ടഡ് ഇലക്ട്രിക് മോട്ടോർ ലഭിക്കും. ചെറിയ ബാറ്ററി പായ്ക്ക് ഓപ്ഷനിൽ, ഇലക്ട്രിക് മോട്ടോർ 154 bhp മാക്സ് പവർ നൽകാനായി സെറ്റ് ചെയ്തിരിക്കുന്നു, എന്നാൽ വലിയ ബാറ്ററി പാക്കിൽ ഉപഭോക്താക്കൾക്ക് 214 bhp പവർ ലഭ്യമാകും. ഇരു വേരിയന്റുകളിലും 255 Nm പീക്ക് torque ഔട്ട്പുട്ട് ഒരേപോലെ നിലനിർത്തിയിട്ടുണ്ട്.

ഇന്ത്യയിലെ കാര്യങ്ങളെക്കുറിച്ച് പറയുകയാണെങ്കിൽ, 452 കിലോമീറ്റർ റേഞ്ച് അവകാശപ്പെടുന്ന 39.2 kWh ബാറ്ററി പായ്ക്ക് ഓപ്ഷനാണ് നിലവിൽ ഇവിടെ ലഭിക്കുന്നത്. അടുത്ത തലമുറ കോന ഇവി ഹ്യുണ്ടായി ഇന്ത്യയിൽ അവതരിപ്പിക്കുകയാണെങ്കിൽ, അതിന് ഔട്ട്‌ഗോയിംഗ് മോഡലിനേക്കാൾ ബെറ്റർ ഡ്രൈവിംഗ് റേഞ്ച് ഉണ്ടായിരിക്കണം. നിലവിലെ മോഡൽ കോനയെ പോലെ, പുതിയതും വെഹിക്കിൾ-ടു-ലോഡ് ശേഷിയോടെയാണ് വരുന്നത്. ഇതിനർത്ഥം കോന ഇവി ഉപയോഗിച്ച് നിങ്ങൾക്ക് ഗൃഹോപകരണങ്ങൾ പോലുള്ള ഇന്റേണൽ & എക്സ്റ്റേണൽ ഉപകരണങ്ങളും ചാർജ് ചെയ്യാൻ കഴിയും എന്നാണ്.

2024 കോന ഇവിക്ക് അടിമുടി മാറ്റവുമായി ഹ്യുണ്ടായി

ഇനി ലുക്സിന്റെ കാര്യത്തിൽ പുതിയ കോനയ്ക്കായി വളരെ റാഡിക്കലും ജ്യോമെട്രിക്കലുമായ ഡിസൈനുമായിട്ടാണ് ഹ്യുണ്ടായി എത്തിയിരിക്കുന്നത്. ഹ്യുണ്ടായിയുടെ പല ഡിസൈനുകളിലും, അപ്‌ഗ്രേഡുകൾ സാധാരണയായി അതിന്റെ മുൻഗാമിയുടെ സാരാംശം പിടിച്ചെടുക്കുന്നതിൽ ഓർഗ്യാനിക്കും ഏകീകൃതവുമാണെന്ന് തോന്നാറില്ല, പക്ഷേ പുതിയ ഹ്യുണ്ടായി കോനയുടെ കാര്യം അങ്ങനെയല്ല. പാരാമെട്രിക്, പിക്സൽ ഡിസൈൻ ഫിലോസഫികൾ സംയോജിപ്പിച്ച് മനോഹരമായി കാണപ്പെടുന്ന ഒരു ഫ്രണ്ട് ഫാസിയ നിർമ്മാതാക്കൾ രൂപപ്പെടുത്തുന്നു.

ഹെഡ്‌ലൈറ്റും ബ്രേക്ക് ലൈറ്റ് ഘടകങ്ങളും വെവ്വേറെ പോഡുകളിൽ സ്ഥാപിച്ചിരിക്കുന്നു, അതോടൊപ്പം മുന്നിലും പിന്നിലും മധ്യഭാഗം എൽഇഡി ലൈറ്റ് ബാറുകൾ കൈയ്യടക്കുന്നു. കൂടാതെ ബ്രാൻഡ് പുതിയ കോനയുടെ അളവുകളിലും ചെറിയ മാറ്റങ്ങളുണ്ട്, ന്യൂ ജെൻ മോഡലിന് മുൻഗാമിയേക്കാൾ 139.7 mm നീളവും, 22.86 mm വീതിയും 58.42 mm വീൽബേസും കൂടുതലാണ്.

2024 കോന ഇവിക്ക് അടിമുടി മാറ്റവുമായി ഹ്യുണ്ടായി

വശങ്ങളിലെ ഷാർപ്പ് ലൈനുകളും ക്രീസുകളും വാഹനത്തിന് ഒരു അത്ലറ്റിക് ആകർഷണം നൽകുന്നു. അതേ സമയം, വീൽ ആർച്ചുകളും കാറിന്റെ ഫെൻഡറുകൾക്ക് പിന്നിലെ അണ്ടർകട്ടുകളും ഗണ്യമായ മസ്കുലാർ ലുക്ക് കൂട്ടുന്നു. സ്മാർട്ടായി കാണപ്പെടുന്ന ഫൈവ് സ്‌പോക്ക് ഡിസൈൻ അലോയി വീലുകളും ന്യൂ ജെൻ കോനയ്ക്ക് ലഭിക്കുന്നു.

ഉള്ളിലുള്ള പ്രധാന ആകർഷണം ഡ്യുവൽ 12.3 ഇഞ്ച് ഡിജിറ്റൽ ഡിസ്‌പ്ലേകളും 12 ഇഞ്ച് HUD -യുമാണ്. വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, NFC ഇനേബിൾഡ് സ്മാർട്ട്‌ഫോൺ, സ്മാർട്ട് വാച്ച് ആക്‌സസ് ഡിജിറ്റൽ കീ, ആംബിയന്റ് ലൈറ്റിംഗ്, ഫ്ലാറ്റ് റിക്ലൈനിംഗ് ഇലക്ട്രിക് ഫ്രണ്ട് സീറ്റുകൾ, ഹ്യുണ്ടായി സ്മാർട്ട്‌സെൻസ് ADAS ടെക്, റിമോട്ട് പാർക്കിംഗ് എന്നിവയാണ് ഹൈലൈറ്റായ ഫീച്ചറുകളിൽ ഉൾപ്പെടുന്നത്.

Article Published On: Tuesday, March 7, 2023, 18:16 [IST]
English summary
Hyundai reveals battery specs and details of 2024 kona electric
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X