വണ്ടി വിട്ടോ ഹ്യുണ്ടായിലേക്ക്; ഈ മാസം ഓഫറുകളുടെ പെരുമഴ

രാജ്യത്തെ മുൻനിര കാർ നിർമ്മാതാക്കളായ ഹ്യുണ്ടായി മോട്ടോർ ഇന്ത്യ ലിമിറ്റഡിന് (എച്ച്എംഐഎൽ) തങ്ങളുടെ പോർട്ട്ഫോളിയോയിൽ ഉയർന്ന വിൽപ്പനയുള്ള മോഡലുകൾ ഉണ്ട്. ക്രെറ്റ, വെന്യു തുടങ്ങിയ ബ്രാൻഡിന്റെ പോർട്ട്‌ഫോളിയോയിലെ മിക്ക വാഹനങ്ങളും വളരെ ഉയർന്ന കാത്തിരിപ്പ് കാലാവധിയാണ് ഉളളത്. അത് കൊണ്ട് തന്നെ, അത്തരം മോഡലുകളിൽ ഡിസ്കൗണ്ട് ഓഫറുകൾ ലഭിക്കാനുളള സാധ്യത വളരെ കുറവാണ്. എന്നിരുന്നാലും, ഹ്യുണ്ടായിയുടെ ചില മോഡലുകൾക്ക് 50,000 രൂപ വരെ ഓഫറുകൾ നൽകുന്നുണ്ട്.

എന്നാൽ ഹ്യുണ്ടായിയുടെ ഇവി ശ്രേണിയിൽ ഓഫറുകൾ 2 ലക്ഷം രൂപ വരെ നീളുന്നുണ്ട്. ഹ്യുണ്ടായിയിൽ നിന്നുള്ള എൻട്രി ലെവൽ ഹാച്ച്ബാക്കായ, ഗ്രാൻഡ് i10 നിയോസ് എന്നീ മോഡലുകൾ വേരിയന്റുകളെ ആശ്രയിച്ച് 43,000 രൂപ വരെ ഓഫറുണ്ട്. ഇതിൽ 30000 രൂപ ക്യാഷ് ഡിസ്കൗണ്ടിലാണ് ഉൾപ്പെടുന്നത്. 10,000 (സിഎൻജി ഉൾപ്പെടെയുള്ള മാനുവൽ ട്രിംസ്), എക്സ്ചേഞ്ച് ബോണസായിരിക്കും. കോർപ്പറേറ്റ് കിഴിവായി 3,000 രൂപയുടെ ഓഫറുമാണ് ലഭിക്കുക.

വണ്ടി വിട്ടോ ഹ്യുണ്ടായിലേക്ക്; ഈ മാസം ഓഫറുകളുടെ പെരുമഴ

ഗ്രാൻഡ് ഐ10 നിയോസിന്റെ എഎംടി ട്രാൻസ്മിഷൻ ഓപ്ഷന് ലഭിക്കുന്നത് 13,000 രൂപ മാത്രമാണ്. സിഎൻജിയിൽ പ്രവർത്തിക്കുന്ന ട്രിമ്മുകൾക്ക് 33,000 രൂപയും ഓഫറും ഉണ്ട്. മറ്റെല്ലാ വകഭേദങ്ങൾക്കും 23,000 രൂപ വരെയുളള ഡിസ്‌കൗണ്ടുകൾ ലഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഹ്യുണ്ടായിയുടെ എൻട്രി ലെവൽ മോഡലായ ഗ്രാൻഡ് i10 നിയോസിലും അതിന്റെ കോംപാക്‌ട് സെഡാൻ മോഡലിലും കമ്പനി ആറ് എയർബാഗുകൾ വരെ നൽകുന്നുണ്ടെന്നതാണ് ശ്രദ്ധേയമായ കാര്യം. ഈ സെഗ്മെന്റിലെ മറ്റൊരു മോഡലുകൾക്കും അവകാശപ്പെടാനാവാത്ത നേട്ടമാണിത്.

ഇവ കൂടാതെ, i20, i20 N-Line എന്നിവ വാങ്ങുമ്പോൾ നിങ്ങൾക്ക് നല്ലൊരു തുക തന്നെ ലാഭിക്കാം. i20 യുടെ DCT വേരിയന്റുകൾ ഏറ്റവും ഉയർന്ന വിലക്കിഴിവായ 40,000 രൂപയ്ക്കാണ് ലഭ്യമാകുന്നത്. അതോടൊപ്പം തന്നെ സ്‌പോർട്‌സ് എംടി ട്രിമ്മിന് 35,000 രൂപ വരെയാണ് കിഴിവ് ലഭിക്കുക. ബാക്കിയുള്ള എല്ലാ വേരിയന്റുകൾക്കും 20,000 രൂപ വരെയുള്ള സ്ഥിരമായ ഓഫർ ലഭിക്കും.

വണ്ടി വിട്ടോ ഹ്യുണ്ടായിലേക്ക്; ഈ മാസം ഓഫറുകളുടെ പെരുമഴ

പുതുതായി കാര്‍ വാങ്ങുന്നവരുടെ പ്രഥമ ചോയ്‌സുകളില്‍ ഒന്നാണ് ഹ്യുണ്ടായി i20. പുതുക്കിയ i20 ഹാച്ച്ബാക്കിന്റെ അവതരണത്തിലൂടെ വരാനിരിക്കുന്ന 2023 ഉത്സവ സീസണ്‍ കളറാക്കാന്‍ ഒരുങ്ങുകയാണ് ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ. പുതിയ i20 കോസ്മറ്റിക് മാറ്റങ്ങള്‍ കൂടാതെ ഇന്റീരിയറില്‍ ചെറിയ പരിഷ്‌കാരങ്ങള്‍ക്കൊപ്പം അധിക ഫീച്ചറുകളുമായാണ് വരുന്നത്. ഇത് പുതിയ കാസ്‌കേഡിംഗ് ഗ്രില്‍, പുതുക്കിയ ബമ്പര്‍, എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍ (ഡിആര്‍എല്‍) എന്നിവ ഉള്‍ക്കൊള്ളിച്ചാകും എത്തുക.

ഗ്രാന്‍ഡ് i10 നിയോസിന് സമാനമായി ബോണറ്റിലായിരിക്കും ഹ്യുണ്ടായി ലോഗോ ഇടംപിടിക്കുക. ലോവര്‍ ബമ്പര്‍ ഇപ്പോള്‍ ചെറിയ മാറ്റങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. വലിയ ഇന്‍ടേക്കുകള്‍ രണ്ട് അറ്റത്തും സ്ഥാനം പിടിക്കുന്നു. എങ്കിലും പ്രീമിയം ഹാച്ചിന്റെ മെത്തത്തിലുള്ള സിലൗറ്റ് സമാനമായി തുടരുന്നു. .വശങ്ങളില്‍ ഹാച്ച്ബാക്ക് സമാനമായ രൂപം നിലനിര്‍ത്തും. എന്നിരുന്നാലും ഇതിന് ഒരു പുതിയ അലോയ് വീലുകള്‍ ലഭിച്ചേക്കാം.

195 സെക്ഷന്‍ ടയറുകളില്‍ പൊതിഞ്ഞ പുതുതായി രൂപകല്‍പ്പന ചെയ്ത 16 ഇഞ്ച് അലോയ് വീലുകളിലാകും ഇത് ഓടുക. Z- ആകൃതിയിലുള്ള എല്‍ഇഡി ഇന്‍സെര്‍ട്ടുകള്‍ ഉള്‍ക്കൊള്ളുന്ന പുനര്‍രൂപകല്‍പ്പന ചെയ്ത ടെയില്‍ലാമ്പുകള്‍ പിന്‍ഭാഗത്തിന് ഒരു പുതുമയുള്ള രൂപം നല്‍കും. ഇന്റഗ്രേറ്റഡ് സെ്‌പോയിലറുമായി കണക്ട് ചെയ്തായിരിക്കും ടെയില്‍ ലാമ്പ് വരിക. റിയര്‍ ബമ്പറിലും അപ്‌്േഡറ്റുകള്‍ പ്രതീക്ഷിക്കാം.

ഇവ കൂടാതെ പുത്തന്‍ എക്‌സ്റ്റീരിയര്‍ കളറുകളും ഹാച്ച്ബാക്കില്‍ ഹ്യുണ്ടായി നല്‍കിയേക്കും. ഇന്റീരിയറിലേക്ക് നീങ്ങുമ്പോള്‍ ഡാഷ്ബോര്‍ഡ് ലേഔട്ട് അതിന്റെ നിലവിലെ ഡിസൈന്‍ നിലനിര്‍ത്തുമെന്ന് പ്രതീക്ഷിക്കുന്നു, എന്നിരുന്നാലും പുതിയ ഹ്യുണ്ടായി i20 ഫെയ്സ്ലിഫ്റ്റ് പുതിയ അപ്ഹോള്‍സ്റ്ററി, കളര്‍ ഇന്‍സെര്‍ട്ടുകള്‍ ഉള്‍പ്പെടെയുള്ള സൂക്ഷ്മമായ വിഷ്വല്‍ നവീകരണങ്ങള്‍ സ്വീകരിക്കാന്‍ സാധ്യത കാണുന്നു.

ഡ്യുവല്‍-ക്യാമറ ഡാഷ്‌ക്യാം, പുതിയ ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്പ്ലേ, പുതിയ UI ഉള്ള ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, ആംബിയന്റ് ലൈറ്റിംഗ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, സിംഗിള്‍ പേന്‍ സണ്‍റൂഫ്, വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ/ആന്‍ഡ്രോയിഡ് ഓട്ടോ, വയര്‍ലെസ് ചാര്‍ജിംഗ്, എബിഎസ് എന്നിവ പോലുള്ള നൂതന ഫീച്ചറുകള്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

More from DriveSpark

Article Published On: Monday, September 11, 2023, 11:16 [IST]
English summary
Hyundai september 2023 offer huge discounts for verna i20 alcazar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X