നഗരത്തിലൂടെ ചുറ്റിക്കറങ്ങി 'അജ്ഞാത കാര്‍'; ഈ നീല നമ്പര്‍പ്ലേറ്റ് ആരുടെയാണെന്ന് അറിയാമോ?
ഇന്ത്യയില്‍ മൊത്തത്തില്‍ യൂടിലിറ്റി വെഹിക്കിളുകള്‍ക്ക് നല്ല കാലമായതിനാല്‍ ആഡംബര എംപിവികളുടെ വില്‍പ്പനയും കൂടുന്നുണ്ട്. ആഡംബര സെഡാനുകളേക്കാള്‍ കൂടുതല്‍ സ്‌പെയ്‌സും ലക്ഷ്വറിയും വാഗ്ദാനം ചെയ്യുന്നതിനാല്‍ തന്നെ ഈ വിഭാഗത്തിന് ഇപ്പോള്‍ ഡിമാന്‍ഡ് കൂടുകയാണ്. അതിനാല്‍ തന്നെ നിരവധി നിര്‍മാതാക്കള്‍ ആഡംബര എംപിവികളുടെ സാധ്യത മുതലെടുക്കുന്നു. അക്കൂട്ടത്തില്‍ ഒരു കമ്പനിയാണ് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായി.
കൊറിയക്കാര്‍ ആഗോള വിപണിയില്‍ വില്‍ക്കുന്ന ഒരു ആഡംബര എംപിവിയാണ് സ്റ്റാരിയ. ഇപ്പോള്‍ നീല നമ്പര്‍പ്ലേറ്റ് ഘടിപ്പിച്ച ഒരു സ്റ്റാരിയ ഇന്ത്യന്‍ നിരത്തുകളില്‍ കണ്ടതാണ് വാഹനലോകത്തെ ചര്‍ച്ചാവിഷയം. പ്രവീണ്‍ കുമാര്‍ ഭരണിധരനാണ് കാറിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ഇന്ത്യയില്‍ കണ്ടിട്ടില്ലാത്ത ഈ ഒരു കാര്‍ ചെന്നൈയില്‍ ചുറ്റിത്തിരിയുന്നത് കണ്ടാണ് അദ്ദേഹം ചിത്രം പകര്‍ത്തിയത്. എന്നാല്‍ ഈ കാറിന്റെ നീല നമ്പര്‍ പ്ലേറ്റ് കണ്ടാണ് പലര്‍ക്കും കൗതുകം.

അതിനുള്ള കാരണം വഴിയേ പറയാം. ഇന്ത്യക്കാര്‍ക്ക് സുപരിചിതമായ കിയ കാര്‍ണിവലിനോടാണ് ഹ്യുണ്ടായി സ്റ്റാരിയ മത്സരിക്കുന്നത്. വലിപ്പവും ഏകദേശം സമാനമാണ്. എന്നാല്‍ കാര്‍ണവലില്‍ നിന്ന് വ്യത്യസ്തമായി വ്യത്യസ്ത ബോഡി സ്‌റ്റൈലുകളില്‍ കിയ സ്റ്റാരിയ വില്‍ക്കുന്നു. സ്റ്റാന്‍ഡേര്‍ഡ് സ്റ്റാരിയയെ കൂടാതെ സ്റ്റാരിയ കാര്‍ഗോ വാന്‍, സ്റ്റാരിയ ലോഞ്ച്, പിന്നെ ടോപ് സ്‌പെക് സ്റ്റാരിയ ലോഞ്ച് ലിമോസിന്‍ എന്നിവയാണവ. ഇവ കൂടാതെ ഹൈ-എന്‍ഡ് റിക്രിയേഷനല്‍ വെഹിക്കിളായ സ്റ്റാരിയ ലോഞ്ച് ക്യാമ്പറും ഓഫറിലുണ്ട്.
ചെന്നൈയില്‍ വച്ച് പ്രവീണ്‍ കുമാര്‍ കണ്ടത് സ്റ്റാരിയ ലോഞ്ച് വേരിയന്റാണെന്നാണ് തോന്നുന്നത്. 5253 mm നീളവും, 1995 mm വീതിയും, വേരിയന്റുകളളെ ആശ്രയിച്ച് 1990 mm മുതല്‍ 2200 mm വരെ ഉയരവുമാണ് ഈ കാറിന്റെ വലിപ്പം.കാറിന് 3273 mm വരെ വീല്‍ബേസ് ഉണ്ട്. ഡിസൈനിലേക്ക് വന്നാല്‍ ഈ വര്‍ഷം വിപണിയിലെത്തിയ വെര്‍ണ സെഡാന്‍ രൂപകല്‍പ്പന ചെയ്ത ഹ്യുണ്ടായിയുടെ ന്യൂ-ഏജ് ഡിസൈന്‍ ഭാഷയിലാണ് ഈ വണ്ടി വരുന്നത്.

ഇനി നീല നമ്പര്‍ പ്ലേറ്റിന്റെ കാര്യത്തിലേക്ക് മടങ്ങി വന്നാല്‍ നമ്മുടെ രാജ്യത്ത് വെള്ള, മഞ്ഞ, പച്ച, കറുപ്പ്, നിറങ്ങളിലുള്ള നമ്പര്‍ പ്ലേറ്റുകള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഈ നീല നമ്പര്‍ പ്ലേറ്റ് എന്താണെന്ന് പലര്‍ക്കും അറിയില്ല. ഇന്ത്യയില്‍ നീല നമ്പര്‍ പ്ലേറ്റുകള്‍ അനുവദനീയമാണ്. എങ്കിലും ചിലര്‍ക്ക് മാത്രമേ അവ ഉപയോഗിക്കാന്‍ അവകാശമുള്ളൂ. അത് നയതന്ത്ര പ്രതിനിധികള്‍ക്ക് നല്‍കുന്ന നമ്പര്‍പ്ലോറ്റാണ്. ഡാര്‍ക്ക് ടിന്റഡ് ഗ്ലാസും ഇൗ വാഹനങ്ങളില്‍ കാണാം.
സമാനമായി വിദേശത്ത് നിന്ന് നമ്മുടെ രാജ്യത്തേക്ക് വരുന്ന നയതന്ത്രപ്രതിനിധികള്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും ഇവിടെ വിവിധ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് സ്വന്തം കാര്‍ ഇറക്കുമതി ചെയ്യാന്‍ കഴിയും. ഇങ്ങനെ ഇറക്കുമതി ചെയ്യുന്ന കാറിന് താത്കാലികമായി നീല നമ്പര്‍ പ്ലേറ്റ് നല്‍കും. ഇവിടെ ഈ ഹ്യുണ്ടായി സ്റ്റാരിയ കാര്‍ ദക്ഷിണ കൊറിയയില്‍ നിന്നുള്ള നയതന്ത്ര ഉദ്യോഗസ്ഥരാണെന്നാണ് കരുതപ്പെടുന്നത്. ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി തമിഴ്‌നാട്ടില്‍ എത്തിയ ഏതെങ്കിലും കൊറിയന്‍ ഉദ്യോഗസ്ഥരുടെ കാറായിരിക്കാം ഇത്.

ഈ കാറിന് ചുറ്റുമുള്ള ഗ്ലാസ് ഏരിയ തന്നെ ഇതിന്റെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ്. കാറിന്റെ മുന്‍വശത്ത് എല്‍ഇഡി ഡിആര്‍എല്‍ സജ്ജീകരിച്ചിരിക്കുന്നു. ടേണ്‍ ഇന്‍ഡിക്കേറ്ററിനേക്കാള്‍ ഇരട്ടി വലുതാണ് ഇത് നല്‍കിയിരിക്കുന്നത്. പിക്‌സല്‍ ഇഫക്റ്റ് LED ടെയില്‍ ലൈറ്റും റൂഫ് സ്‌പോയിലറും ഉണ്ട്. ഈ കാറിന്റെ ഇന്റീരിയര്‍ നോക്കുമ്പോള്‍ രണ്ട് പ്രീ-സ്റ്റാന്‍ഡ് ഡിസ്പ്ലേകള്‍ ഇതിനകത്ത് നല്‍കിയിട്ടുണ്ട്.
ഒന്ന് മധ്യഭാഗത്തുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിനും മറ്റൊന്ന് ഡ്രൈവര്‍ക്കുള്ള ഇന്‍സ്ട്രുമെന്റ് കണ്‍സോളായും പ്രവര്‍ത്തിക്കുന്നു. ലോഞ്ച് സെറ്റപ്പില്‍ ഇതിന് 2+2+3 സീറ്റിംഗ് ലേഔട്ടുകളാണ് വരുന്നത്. മധ്യനിരയില്‍ രണ്ട് ക്യാപ്റ്റന്‍ സീറ്റുകള്‍ ഇതിന് ലഭിക്കും. നിലവില്‍ തായ്ലന്‍ഡ്, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ്, ഇന്തോനേഷ്യ, മലേഷ്യ, ദക്ഷിണാഫ്രിക്ക, സിംഗപ്പൂര്‍, റഷ്യ, മലേഷ്യ, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളിലാണ് കൊറിയന്‍ വാഹന ഭീമന്‍മാര്‍ ഈ പ്രീമിയം എംപിവി വിപണനം ചെയ്യുന്നത്.
മൂന്ന് വ്യത്യസ്ത എഞ്ചിന്‍ ഓപ്ഷനുകളിലാണ് ഇത് ഹ്യുണ്ടായി ഓഫര്‍ ചെയ്യുന്നത്. V6 പെട്രോള്‍ എഞ്ചിന്‍ 240 bhp പവറും 310 Nm ടോര്‍ക്കും സൃഷ്ടിക്കുന്ന ഒരു പതിപ്പിലും 270 bhp പവറും 330 Nm ടോര്‍ക്കും സൃഷ്ടിക്കുന്ന മറ്റൊരു ഓപ്ഷനിലും ലഭ്യമാണ്.
മൂന്നാമത്തെ എഞ്ചിന്‍ ഓപ്ഷന്‍ 2.2 ലിറ്റര്‍ 4 സിലിണ്ടര്‍ ഡീസല്‍ എഞ്ചിനാണ്. ഇതേ എഞ്ചിന്‍ കിയ കാര്‍ണിവലിലും കാണാം. 177 bhp പവറും 431 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ള ഈ എഞ്ചിന്‍ 8 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായി ജോടിയാക്കുന്നു. എന്നാല്‍ ഈ കാര്‍ വാങ്ങാന്‍ ഇന്ത്യക്കാര്‍ക്ക് നിലവില്‍ നിര്‍വാഹമില്ല.
കംപ്ലീറ്റ്‌ലി ബില്‍റ്റ് അപ്പ് യൂണിറ്റായി എംപിവി ഇന്ത്യയില്‍ എത്തിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. എന്നാല്‍ സ്റ്റാരിയ ഇന്ത്യയിലെത്തിക്കുന്നത് സംബന്ധിച്ച് ഹ്യുണ്ടായി ഇതുവരെ ഉള്ളുതുറന്നിട്ടില്ല. ഇന്ത്യയില്‍ പ്രീമിയം എംപിവി വിപണി വളരുന്ന സാഹചര്യത്തില്‍ ഹ്യുണ്ടായി സ്റ്റാരിയ രാജ്യത്ത് എത്തിക്കുന്ന കാര്യം തള്ളിക്കളയാനാകില്ല. കിയ കാര്‍ണിവലിനെ പോലെ ഇതിനും മികച്ച സ്വീകരണം ലഭിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.
Source: Rushlane


Click it and Unblock the Notifications








