ആരവാരങ്ങൾ ഉയരട്ടെ അരങ്ങ് ഒരുങ്ങട്ടെ! എക്സ്റ്ററിന്റെ പ്രൊഡക്ഷൻ ആരംഭിച്ച് ഹ്യുണ്ടായി

ഇന്ത്യയിലെ ഉപഭോക്താക്കൾക്കിടയിൽ വളരെയധികം ജനപ്രിയമായ സബ് ഫോർ മീറ്റർ എസ്‌യുവി സെഗ്‌മെന്റിലേക്ക് ഹ്യുണ്ടായി എക്‌സ്റ്ററിന്റെ രൂപത്തിൽ ഒരു പുതിയ മോഡൽ കൂടി വരാനുള്ള ഒരുക്കത്തിലാണ്. 2023 ജൂലൈ 10 -ന് വാഹനത്തിന്റെ ഔദ്യോഗിക ലോഞ്ചിന് തയ്യാറെടുക്കുകയാണ് ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കൾ. അവതരണത്തിന് മുന്നോടിയായി എക്സ്റ്ററിന്റെ നിരവധി ഫീച്ചറുകളും എഞ്ചിൻ സവിശേഷതകളും ഇതിനോടകം പുറത്തു വന്നിട്ടുണ്ട്.

കമ്പനി ഡീലർഷിപ്പുകളിൽ 11,000 രൂപയ്ക്ക് കുഞ്ഞൻ എസ്‌യുവിയുടെ ബുക്കിംഗ് ആരംഭിച്ചു. അടുത്തിടെ പ്രമുഖ ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യയെ പുതിയ എക്‌സ്‌റ്ററിന്റെ ബ്രാൻഡ് അംബാസഡറായും ഹ്യുണ്ടായി ഇന്ത്യ പ്രഖ്യാപിച്ചു. ഇപ്പോൾ എക്‌സ്‌റ്ററിന്റെ ഉത്പാദനം ആരംഭിച്ചതായി നിർമ്മാതാക്കൾ പ്രഖ്യാപിച്ചു, ചെന്നൈയിലെ കമ്പനി പ്ലാന്റിൽ നിന്ന് വാഹനത്തിന്റെ ആദ്യ യൂണിറ്റും പുറത്തിറങ്ങിയിരിക്കുകയാണ്.

എക്സ്റ്ററിന്റെ പ്രൊഡക്ഷൻ ആരംഭിച്ച് ഹ്യുണ്ടായി

വെന്യു, വെന്യു N ലൈൻ, ക്രെറ്റ, അൽകാസർ, കോന, ട്യൂസോൺ, അയോണിക് 5 എന്നിവയ്ക്ക് ശേഷം എസ്‌യുവി സെഗ്‌മെന്റിൽ ബ്രാൻഡിന്റെ മോഡൽ ലൈനപ്പിലെ എട്ടാമത്തെ മോഡലായിരിക്കും ഹ്യുണ്ടായി എക്‌സ്‌റ്റർ. ഇതിന് 3,595 mm നീളവും 1,595 mm വീതിയും 1,575 mm ഉയരവും ഉണ്ടാകും. ഗ്രാൻഡ് i10 NIOS പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് ഹ്യുണ്ടായി എക്‌സ്‌റ്റർ ഒരുക്കിയിരിക്കുന്നത്, ഹ്യുണ്ടായിയുടെ ഇന്ത്യൻ പോർട്ട്‌ഫോളിയോയിൽ വെന്യുവിന് താഴെയാണ് സ്ഥാനം പിടിക്കുക.

അറ്റ്ലസ് വൈറ്റ്, അറ്റ്ലസ് വൈറ്റ് + അബിസ് ബ്ലാക്ക്, കോസ്മിക് ബ്ലൂ, കോസ്മിക് ബ്ലൂ + അബിസ് ബ്ലാക്ക്, ഫിയറി റെഡ്, സ്റ്റാറി നൈറ്റ് ടൈറ്റൻ ഗ്രേ, ടോംബോയ് ഖാക്കി, ടോംബോയ് ഖാക്കി + അബിസ് ബ്ലാക്ക് എന്നീ മോണോടോൺ, ഡ്യുവൽ ടോൺ കളർ ഓപ്ഷനുകളിൽ വാഹനം ലഭ്യമാകും.

എക്സ്റ്ററിന്റെ പ്രൊഡക്ഷൻ ആരംഭിച്ച് ഹ്യുണ്ടായി

EX, S, SX, SX (O), SX (O) കണക്റ്റ് എന്നിങ്ങനെ വിശാലമായ അഞ്ച് ട്രിമ്മുകളിൽ അവതരിപ്പിക്കാനിരിക്കുന്ന അഞ്ച് സീറ്റർ എക്‌സ്‌റ്ററിനെ 15 വേരിയന്റുകളായി തരംതിരിക്കും. പെട്രോൾ സിഎൻജി എന്നിങ്ങനെ രണ്ട് ഫ്യുവൽ ഓപ്ഷനുകളും വാഹനത്തിൽ ദക്ഷിണകൊറിയൻ വാഹന ഭീമൻ വാഗ്ദാനം ചെയ്യും.

ഹ്യുണ്ടായിയുടെ എസ്‌യുവി DNA -യും സെൻസസ് സ്‌പോർട്ടിനെസിന്റെ ഗ്ലോബൽ ഡിസൈൻ ശൈലിയും ചേർന്ന് പുതിയ എക്‌സ്‌റ്ററിന് സ്പ്ലിറ്റ് ഹെഡ്‌ലാമ്പ് യൂണിറ്റുകൾ, H -പാറ്റേൺ എൽഇഡി ഡേടൈം റണ്ണിംഗ് ലാമ്പുകൾ, സ്ക്വയർ ആകൃതിയിലുള്ള പ്രൊജക്ടർ ഹെഡ്‌ലൈറ്റുകളും ആകെ മൊത്തം ഒരു ബോക്‌സി ഡിസൈനും ലഭിക്കുന്നു. ബ്ലാക്ക്ഡ്-ഔട്ട് പാരാമെട്രിക് ഫ്രണ്ട് ഗ്രില്ല്, 'എക്‌സ്‌റ്റർ' ലെറ്ററിംഗ്, ക്ലാഡഡ് ഫ്രണ്ട് ബമ്പർ, ഫോക്‌സ് സിൽവർ സ്‌കിഡ് പ്ലേറ്റ് തുടങ്ങിയ എലമെന്റുകളും ഇതിലുണ്ടാകും.

എക്സ്റ്ററിന്റെ പ്രൊഡക്ഷൻ ആരംഭിച്ച് ഹ്യുണ്ടായി

മികച്ച റോഡ് സ്റ്റാൻസിനായി, ബോൾഡ് ക്ലാഡിംഗോടുകൂടിയ ഫ്ലേർഡ് വീൽ ആർച്ചുകൾ, ഡ്യുവൽ ടോൺ അലോയി വീലുകൾ, റൂഫ് റെയിലുകൾ, ഡ്യുവൽ ടോൺ പെയിന്റ് സ്കീമോടുകൂടിയ ഫ്ലോട്ടിംഗ് റൂഫ് ഇഫക്റ്റ്, ടെക്സ്ചർഡ് C പില്ലറുകൾ എന്നിവ എസ്‌യുവിയിൽ നിർമ്മാതാക്കൾ ഉൾപ്പെടുത്തും. അതോടൊപ്പം ഷാർക്ക് ഫിൻ ആന്റിന, A പില്ലറുകളിൽ ഫിറ്റ് ചെയ്തിരിക്കുന്ന ORVM -കൾ, സിംഗിൾ പേൻ ഇലക്ട്രിക് സൺറൂഫ് തുടങ്ങിയവയും വാഗ്ദാനം ചെയ്യും.

അഞ്ച് മുതിർന്നവരെ ഉൾക്കൊള്ളുന്ന ഇന്റീരിയറുകൾ വിശാലവും ന്യൂ ജെൻ ഉപഭോക്താക്കളെ ലക്ഷ്യമിട്ടുള്ളതുമായിരിക്കും. ഹൈടെക് ഫീച്ചറുകളോട് കൂടിയ ഏറ്റവും പുതിയ ഇൻഫോടെയിൻമെന്റാണ് എക്‌സ്‌റ്ററിൽ ഹ്യുണ്ടായി ഉൾപ്പെടുത്തിയിരിക്കുന്നത്. വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, ഡിജിറ്റൈസ്ഡ് ഡ്രൈവർ ഡിസ്‌പ്ലേ, വയർലെസ് ഫോൺ ചാർജിംഗ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, പവർ വിൻഡോകൾ മുതലായവയും വാഹനത്തിലെ മറ്റ് ഫീച്ചറുകളിൽ ഉൾപ്പെടുന്നു.

സേഫ്റ്റിയുടെ കാര്യത്തിൽ സ്റ്റാൻഡേർഡായി ആറ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS), ABS, EBD എന്നിവയ്‌ക്കൊപ്പം റിയർ പാർക്കിംഗ് ക്യാമറയും ISOFIX ചൈൽഡ്-സീറ്റ് ആങ്കറേജുകളും ദക്ഷിണകൊറിയൻ വാഹന നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യും. വെന്യു, ഓറ, ഗ്രാൻഡ് i10 NIOS എന്നിവയ്ക്ക് കരുത്തേകുന്ന 1.2 ലിറ്റർ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോൾ എഞ്ചിൻ തന്നെയാണ് ഹ്യുണ്ടായി എക്‌സ്റ്ററിലും വാഗ്ദാനം ചെയ്യുന്നത്.

ഈ എഞ്ചിൻ 83 bhp പരമാവധി കരുത്തും 113.8 Nm പീക്ക് torque ഉം പുറപ്പെടുവിക്കുന്നു. എഞ്ചിൻ അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ അഞ്ച് സ്പീഡ് AMT -യുമായി കണക്ട് ചെയ്തിരിക്കുന്നു. 1.2 ലിറ്റർ ബൈ-ഫ്യുവൽ കാപ്പ പെട്രോൾ + CNG എഞ്ചിനും വാഹനത്തിന് പവർ നൽക്കും.

ഈ CNG എഞ്ചിൻ പെട്രോൾ യൂണിറ്റിനേക്കാൾ അല്പം കുറഞ്ഞ ഔട്ട്‌പുട്ടാവും കണക്കുകളായിരിക്കും വാഗ്ദാനം ചെയ്യുന്നുത്. കൂടാതെ അഞ്ച് സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ ഓപ്ഷനുമായി മാത്രമേ ഇത് വിൽപ്പനയ്ക്ക് എത്തൂ. വാഹനത്തിന്റെ വിലകളൊന്നും നിർമ്മാതാക്കൾ പ്രഖ്യാപിച്ചിട്ടില്ല, എന്നാൽ 6.0 - 12 ലക്ഷം രൂപ വരെയാണ് പ്രതീക്ഷിക്കാവുന്ന എക്സ്-ഷോറൂം വില.

More from DriveSpark

Article Published On: Saturday, June 24, 2023, 13:33 [IST]
English summary
Hyundai starts production of extersuv in india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X