മാരുതിയ്ക്കും ഒരുപടി മുന്നേ; i20 പ്രീമിയം ഹാച്ചിനെ പുതുക്കിപ്പണിയാൻ ഹ്യുണ്ടായി
രാജ്യത്തെ ജനപ്രിയ പ്രീമിയം ഹാച്ച്ബാക്കുകളിലൊന്നായ i20 -യ്ക്ക് ഒരു ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് ഉടൻ പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് ഹ്യുണ്ടായി. i20 ഇതിനകം തന്നെ ഹൈടെക്, പ്രീമിയം ഫീച്ചറുകളുടെ സമഗ്രമായ ഒരു റേഞ്ച് വാഗ്ദാനം ചെയ്യുന്നു. വിൽപ്പനയിൽ മാരുതി സുസുക്കി ബലേനോയുടെ പിന്നിലാണെങ്കിലും, ടൊയോട്ട ഗ്ലാൻസ, ടാറ്റ ആൾട്രോസ് തുടങ്ങിയ എതിരാളികളെക്കാൾ i20 വളരെ മുന്നിലാണ് എന്നതാണ് വാസ്തവം.
i20 -യുടെ 2023 ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് ഉപയോക്താക്കളുടെ തീർപ്പുകൽപ്പിക്കാത്ത ചില ആവശ്യങ്ങൾ ഉൾക്കൊള്ളാനുള്ള ശ്രമത്തിന്റെ ഭാഗമാണ് എന്നും പറയാം. ഭാവിയിൽ എതിരാളികളായി മോഡലുകൾ എങ്ങനെ വികസിച്ചേക്കാം എന്നതിന്റെ അടിസ്ഥാനത്തിൽ ഒരു റിയാക്ടീവ് സമീപനം സ്വീകരിക്കുന്നതിനുപകരം, ഒരു പ്രൊയാക്ടീവ് അപ്പ്രോച്ചാണ് ഇത് അർത്ഥമാക്കുന്നത്.

എക്സ്റ്റീരിയറിന്റെ കാര്യം നോക്കിയാൽ, ഹ്യുണ്ടായി i20 ഫെയ്‌സ്‌ലിഫ്റ്റിന് ഫ്രണ്ട് ഫാസിയയിലും റിയർ പ്രൊഫൈലിലും കാര്യമായ മാറ്റങ്ങളും അപ്പ്ഡേറ്റുകളും പ്രതീക്ഷിക്കുന്നു. അടുത്തിടെ കണ്ടെത്തിയ ടെസ്റ്റ് മോഡലുകൾ മുന്നിലും പിന്നിലും മറവുമായി കാണപ്പെട്ടിരുന്നു എന്നത് ഈ പ്രതീക്ഷയ്ക്ക് ആക്കം കൂട്ടുന്നു. സൈഡ് പ്രൊഫൈൽ മുമ്പത്തേതിന് സമാനമായിരിക്കും എന്നും ഇത് സൂചിപ്പിക്കുന്നു. അലോയി വീലുകൾ മാത്രമാവും വശങ്ങളിൽ മാറ്റവുമായി എത്തുന്നത്.
അലോയി വീലുകളുടെ ബേസ് ഡിസൈൻ നിലനിർത്തിയിട്ടുണ്ട്, എന്നാൽ സ്പോക്കുകളുടെ ഷെയിപ്പിൽ മാറ്റങ്ങളുണ്ട്. ഡിസൈൻപുതിയതാണ്, എന്നിരുന്നാലും നിലവിലുള്ള അലോയി വീലുകളേക്കാൾ മികച്ചതാണോ എന്ന് കണ്ടറിയണം. മുൻവശത്ത്, ഹ്യുണ്ടായി i20 ഫേസ്‌ലിഫ്റ്റിന് ഗ്രില്ലിലും എൽഇഡി ഡിആർഎല്ലുകളിലും ബമ്പറിലും മാറ്റങ്ങൾ വന്നേക്കാം. ടെയിൽ ലൈറ്റുകൾക്കും ബമ്പറിനും സമാനമായ ഒരു സെറ്റ് മാറ്റങ്ങൾ പിൻഭാഗത്തും വന്നേക്കാം.

ടെയിൽ ഗേറ്റ് ഡിസൈനിലും ചില മാറ്റങ്ങൾ ഉണ്ടായേക്കാം. നിലവിലുള്ള i20 -ന് ഇതിനകം തന്നെ ഒരു സ്‌പോർട്ടി ഡിസൈൻ ഉള്ളതിനാൽ വലിയ മാറ്റങ്ങൾക്ക് ലഭിക്കാൻ സാധ്യതയില്ല. i20 -യുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനൊപ്പം പുതിയ കളർ ഓപ്ഷനുകൾ ഹ്യുണ്ടായി അവതരിപ്പിക്കുമോ എന്ന് കണ്ടറിയണം.
അകത്തേക്ക് നീങ്ങുമ്പോൾ, ഹ്യുണ്ടായി i20 ഫേസ്‌ലിഫ്റ്റിന് ചില പുതിയ ഫീച്ചറുകൾ ലഭിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ടെസ്റ്റ് മോഡലുകളിൽ ഒരു ഡാഷ്‌ക്യാമും ഇതിോടകം കണ്ടെത്തിയിരുന്നു. വൈവിധ്യമാർന്ന സാഹചര്യങ്ങളിൽ ഒരു ഡാഷ്‌ക്യാം ഇക്കാലത്ത് വളരെ ഉപയോഗപ്രദമായ ഒരു ഫീച്ചറാണ്. i20 ഫെയ്‌സ്‌ലിഫ്റ്റിനൊപ്പം അവതരിപ്പിക്കാവുന്ന മറ്റൊരു സവിശേഷത പാഡിൽ ഷിഫ്റ്ററുകളാണ്. ഇത് നിലവിൽ i20 -യുടെ N ലൈൻ വേരിയന്റിൽ ലഭ്യമാണ്.

i20 ഫെയ്‌സ്‌ലിഫ്റ്റിൽ വരുന്ന എഞ്ചിൻ ഓപ്ഷനുകൾ മുമ്പത്തേതിന് സമാനമായിരിക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിനോ 1.0 ലിറ്റർ ടർബോ പെട്രോൾ മോട്ടോറോ ഉപഭോക്താക്കൾക്ക് തങ്ങളുടെ ആവശ്യം അനുസരിച്ച് തെരഞ്ഞെടുക്കാം. 1.2 ലിറ്റർ NA യൂണിറ്റ് പരമാവധി 83 PS പവറും 114.7 Nm പീക്ക് torque ഉം സൃഷ്ടിക്കുന്നു.
ട്രാൻസ്മിഷൻ ചോയിസുകളിൽ അഞ്ച് സ്പീഡ് മാനുവൽ, IVT എന്നിവ ഉൾപ്പെടുന്നു. ടർബോ പെട്രോൾ മോട്ടോർ 120 PS മാക്സ് പവറും 172 Nm പീക്ക് torque ഉം പുറപ്പെടുവിക്കുന്നു. ഈ യൂണിറ്റ് ഏഴ് സ്പീഡ് ഡ്യുവൽ ക്ലച്ച് ട്രാൻസ്മിഷനുമായി (7-DCT) കണക്ട് ചെയ്തിരിക്കുന്നു.

അപ്‌ഡേറ്റുകൾക്കൊപ്പം, ഹ്യുണ്ടായി i20 ഫെയ്‌സ്‌ലിഫ്റ്റിന് വിലയും അല്പം ഉയർന്നേക്കും എന്ന് പ്രതീക്ഷിക്കുന്നു. നിലവിലുള്ള മോഡലിന് 7.46 ലക്ഷം മുതൽ 11.88 ലക്ഷം രൂപ വരെയാണ് എക്സ്-ഷോറൂം വില. i20 ഫെയ്‌സ്‌ലിഫ്റ്റിനൊപ്പം, i20 N ലൈൻ വേരിയന്റിന്റെ ഫെയ്‌സ്‌ലിഫ്റ്റും ഹ്യുണ്ടായിയുടെ അണിയറയിൽ ഒരുങ്ങുന്നുണ്ട്.
നിലവിലുള്ള i20 N ലൈനിന്റെ വില 10.18 ലക്ഷം രൂപയിൽ ആരംഭിക്കുന്നു. ടോപ്പ്-സ്പെക്ക് വേരിയന്റിന് 12.31 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില. പ്രീമിയം ഹാച്ചിന്റെ അപ്പ്ഡേറ്റ് ഹ്യുണ്ടായി അവതരിപ്പിക്കുന്നതോടെ മാരുതി സുസുക്കി, ടാറ്റ, ടൊയോട്ട എന്നീ ബ്രാൻഡുകളും തങ്ങളുടെ മോഡലുകൾക്ക് കാര്യമായ മാറ്റങ്ങളും അപ്പ്ഡേറ്റുകൾ നൽകാൻ സാധ്യതയുണ്ട് എന്നാണ് ഞങ്ങളും പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications








