900 എക്സ്ട്ര സ്പെഷ്യൽ യൂണിറ്റുകൾ; ക്രെറ്റയുടെ സ്പോർട്ടി N-ലൈൻ നൈറ്റ് എഡിഷനുമായി ഹ്യുണ്ടായി

നോർമൽ മോഡലുകൾക്ക് അപ്പുറമായി അല്പം കൂടെ പെർഫോമെൻസ് ഇഷ്ടപ്പെടുന്നവർക്കായി പല പ്രമുഖ വാഹന നിർമ്മാതാക്കളും ഒരു പെർഫോമെൻസ് ഡിവിഷനും അവയിൽ നിന്ന് സാധാരണ വാഹനങ്ങളുടെ കൂടുതൽ പ്രകടശേഷിയുള്ള മോഡലുകളും വികസിപ്പിക്കാറുണ്ട്. അത്തരത്തിൽ ഹ്യുണ്ടായിയുടെ പെർഫോമെൻസ് ഡിവിഷനാണ് 'ഹ്യുണ്ടായി N'.

ഇന്ത്യൻ വിപണിയിൽ ഹാർഡ്കോർ N മോഡലുകൾ ബ്രാൻഡ് അവതരിപ്പിക്കുന്നില്ല എന്നിരുന്നാലും നോർമൽ മോഡലിനും N സ്പെക്ക് പതിപ്പുകൾക്കും ഇടയിലുള്ള N-ലൈൻ വേർഷനിൽ നിരവധി മോഡലുകൾ രാജ്യത്ത് ഹ്യുണ്ടായി അവതരിപ്പിച്ചിട്ടുണ്ട്. മറ്റ് ആഗോള വിപണിയിലാണ് ബ്രാൻഡ് തങ്ങളുടെ പെർഫോമെൻസ് മോഡലുകൾ കൂടുതൽ ഫോക്കസ് ചെയ്യുന്നത്.

ക്രെറ്റയുടെ സ്പോർട്ടി N-ലൈൻ നൈറ്റ് എഡിഷനുമായി ഹ്യുണ്ടായി

2022 ജൂണിൽ ബ്രസീലിയൻ വിപണിയിൽ ക്രെറ്റ N-ലൈൻ എസ്‌യുവി ഹ്യുണ്ടായി അവതരിപ്പിച്ചിരുന്നു. ഈ പതിപ്പിന് ഉപഭോക്താക്കളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. കമ്പനി ഇപ്പോൾ ബ്രസീലിൽ പുതിയ ഹ്യുണ്ടായി ക്രെറ്റ N-ലൈൻ നൈറ്റ് എഡിഷൻ അവതരിപ്പിച്ചിരിക്കുകയാണ്. എസ്‌യുവിയുടെ 900 യൂണിറ്റുകൾ മാത്രമേ വിൽപ്പനയ്ക്ക് ലഭ്യമാകൂ. സാധാരണ N ലൈൻ മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ ഇതിന് ചില മാറ്റങ്ങൾ ലഭിക്കുന്നു, കൂടാതെ നാച്ചുറലി ആസ്പിറേറ്റഡ് 2.0 എഞ്ചിൻ ഫീച്ചർ ചെയ്യുന്നു.

R$ 181,490 (ഏകദേശം 29 ലക്ഷം രൂപ) വിലയുള്ള ഹ്യുണ്ടായി ക്രെറ്റ N ലൈൻ നൈറ്റ് എഡിഷൻ എസ്‌യുവി ലൈനപ്പിന്റെ പുതിയ ടോപ്പ് എൻഡ് വേരിയന്റാണ്. 157 bhp മാക്സ് പവറും 188 Nm പീക്ക് torque ഉം പുറപ്പെടുവിക്കുന്ന 2.0 ലിറ്റർ ഫോർ സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് എസ്‌യുവിയുടെ ഹൃദയം.

ക്രെറ്റയുടെ സ്പോർട്ടി N-ലൈൻ നൈറ്റ് എഡിഷനുമായി ഹ്യുണ്ടായി

ഫ്ലെക്സ്-ഫ്യുവൽ പതിപ്പ് 167 bhp കരുത്തും 202 Nm torque ഉം ഉൽപ്പാദിപ്പിക്കും. ആറ് സ്പീഡ് torque കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സ് വഴിയാണ് ഫ്രണ്ട് വീലുകളിലേക്ക് പവർ കൈമാറുന്നത്. പുതിയ ക്രെറ്റ N-ലൈൻ നൈറ്റ് എഡിഷനും നൂതന ഡ്രൈവർ അസിസ്റ്റൻസ് സംവിധാനം ഹ്യുണ്ടായി നൽകുന്നുണ്ട്.

അഡാപ്റ്റീവ് ഓട്ടോപൈലറ്റ്, ലെയിൻ അസിസ്റ്റന്റ്, ഓട്ടോമാറ്റിക് ബ്രേക്കിംഗ് (പെഡസ്ട്രിയൻ, സൈക്ലിസ്റ്റ്, ടേണിംഗ് ഡിറ്റക്ഷൻ എന്നിവയ്‌ക്കൊപ്പം) കൊളീഷൻ അലേർട്ട്, സൈഡ് ക്യാമറകൾ എന്നീ ഫീച്ചറുകൾ ADAS ടെക് വാഗ്ദാനം ചെയ്യും. ക്രെറ്റ N-ലൈൻ 1.0 ടർബോ മോഡലുമായി വളരെ സാമ്യമുള്ളതാണ് N-ലൈൻ നൈറ്റ് എഡിഷൻ.

ക്രെറ്റയുടെ സ്പോർട്ടി N-ലൈൻ നൈറ്റ് എഡിഷനുമായി ഹ്യുണ്ടായി

എക്‌സ്‌ക്ലൂസീവ് N-ലൈൻ ബമ്പറുകൾ, ഡാർക്ക് ക്രോമിൽ ഒരുക്കിയിരിക്കുന്ന ഫ്രണ്ട് ഗ്രില്ല്, ഡബിൾ എക്‌സ്‌ഹോസ്റ്റ്, സൈഡ് സ്കേർട്ടുകൾ, സ്‌പോയിലർ എന്നിവയുമായാണ് വാഹനം വരുന്നത്. നൈറ്റ് എഡിഷൻ വാഹനത്തിന്റെ പിൻഭാഗത്തെ ഐഡന്റിഫിക്കേഷൻ ലോഗോകൾ ഉൾപ്പടെ ബോഡി പാർട്സുകളിൽ ചിലത് ഡാർക്ക് ഷെയ്ഡിൽ ഒരുക്കുന്നു. എസ്‌യുവിക്ക് എൽഇഡി ലൈറ്റിംഗ് സിസ്റ്റവും എക്സ്ക്ലൂസീവ് 18 ഇഞ്ച് ബ്ലാക്ക് ഫിനിഷ്ഡ് വീലുകളും ബ്രാൻഡ് വാഗ്ദാനം ചെയ്യുന്നു.

ക്രെറ്റ N-ലൈൻ നൈറ്റ് എഡിഷന്റെ ക്യാബിൻ ബ്ലാക്ക് ഷേഡിലാണ് സെറ്റ് ചെയ്തിരിക്കുന്നത്. സ്റ്റിയറിംഗ് വീലിലും ഗിയർ നോബിലും അലുമിനിയം പെഡലുകളിലും സിൽസുകളിലും ഡാർക്ക് ഫിനിഷ് തീം ദൃശ്യമാണ്. എസ്‌യുവിയിൽ ബോസ് സൗണ്ട് സിസ്റ്റം, പനോരമിക് സൺറൂഫ്, ഡ്രൈവിംഗ് മോഡ് സെലക്ടർ, ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, വെന്റിലേറ്റഡ് ഡ്രൈവർ സീറ്റ്, ഓട്ടോമാറ്റിക് എസി, ഓൺ-സൈറ്റ് കീയ്ക്ക് ഒപ്പം പുഷ്-ബട്ടൺ സ്റ്റാർട്ട് എന്നീ ഫീച്ചറുകളും ലഭിക്കുന്നു.

More from DriveSpark

Article Published On: Thursday, March 9, 2023, 19:15 [IST]
English summary
Hyundai unveiled extra special 900 units of creta n line night edition
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X