സേഫ്റ്റിയിലും 5 സ്റ്റാര്‍; ഹ്യുണ്ടായി വെര്‍ണയെ ഇനി കൂടുതല്‍ ഭയന്നോളൂ എതിരാളികളെ
കാറുകള്‍ വാങ്ങുമ്പോള്‍ ജനങ്ങള്‍ സേഫ്റ്റി നോക്കുന്ന ഇക്കാലത്ത് ഇന്ത്യ സ്വന്തമായി ഒരു ക്രാഷ് ടെസ്റ്റ് പരിപാടി ആവിഷ്‌കരിച്ചിരിക്കുന്ന വിവരം എല്ലാവരും ഇതിനകം അറിഞ്ഞിട്ടുണ്ടാകും. സേഫര്‍ കാര്‍സ് ഫോര്‍ ഇന്ത്യ ക്യാമ്പയിനിന്റെ ഭാഗമായി ഗ്ലോബല്‍ NCAP-ന് കീഴിലായിരുന്നു ഇതുവരെ ഇന്ത്യക്കുള്ള കാറുകളുടെ സേഫ്റ്റി റേറ്റിംഗ് നിര്‍ണയിച്ച് വന്നിരുന്നത്.
ഈ വര്‍ഷാവസാനം ഭാരത് NCAP സജീവമാക്കുന്നതിന് മുന്നോടിയായി ഗ്ലോബല്‍ NCAP-ന്റെ സേഫര്‍ കാര്‍സ് ഫോര്‍ ഇന്ത്യ കാമ്പെയ്നിലെ അന്തിമ ഫലങ്ങളിലൊന്ന ഇപ്പോള്‍ പുറത്ത് വന്നിരിക്കുകയാണ്. ഇടിക്കൂട്ടില്‍ കയറിയ ഹ്യുണ്ടായി വെര്‍ണ സെഡാന്‍ ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ 5-സ്റ്റാര്‍ റേറ്റിംഗ് നേടി. ഇതോടെ ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ നേടുന്ന ഹ്യുണ്ടായിയുടെ ആദ്യ ഇന്ത്യന്‍ നിര്‍മിത കാറായി വെര്‍ണ മാറി.

വെര്‍ണയുടെ പുതിയ തലമുറ മോഡല്‍ ഈ വര്‍ഷമാണ് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. വില്‍പ്പനയുടെ കാര്യത്തില്‍ മികച്ച പ്രകടനമാണ് വെര്‍ണ ഇപ്പോള്‍ കാഴ്ചവെക്കുന്നത്. മുതിര്‍ന്നവരുടെ സംരക്ഷണത്തിലും കുട്ടികളുടെ സംരക്ഷണത്തിലും ഹ്യുണ്ടായി വെര്‍ണ 5 സ്റ്റാര്‍ റേറ്റിംഗ് സ്വന്തമാക്കിയിട്ടുണ്ട്. ആറ് എയര്‍ബാഗുകളും ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോളും (ESC) സ്റ്റാന്‍ഡേര്‍ഡായി വരുന്ന സെഡാനാണ് പരീക്ഷിച്ചത്.
സ്‌കോഡ സ്ലാവിയ, കുഷാഖ്, ഫോക്സ്വാഗണ്‍ വെര്‍ട്ടിസ്, ടൈഗൂണ്‍ എന്നിവ കൂടാതെ 5 റേറ്റിംഗ് നേടുന്ന ഇന്ത്യയിലെ അഞ്ചാമത്തെ കാറായി വെര്‍ണ മാറി. 2022-ല്‍ മാത്രം പ്രാബല്യത്തില്‍ വന്ന ഗ്ലോബല്‍ NCAP-ന്റെ ഏറ്റവും പുതിയതും കൂടുതല്‍ കര്‍ശനമായ മാനദണ്ഡങ്ങള്‍ക്കനുസൃതമായാണ് ഹ്യുണ്ടായി വെര്‍ണ പരീക്ഷിച്ചിരിക്കുന്നത്. ഇതില്‍ ഏറ്റവും ഉയര്‍ന്ന സ്റ്റാര്‍ റേറ്റിംഗ് സ്‌കോര്‍ ചെയ്യുന്ന വാഹനങ്ങള്‍ക്ക് കാല്‍നടയാത്രക്കാര്‍ക്കുള്ള സംരക്ഷണവും സൈഡ് ഇംപാക്ട് പോള്‍ പ്രൊട്ടക്ഷന്‍ മൂല്യനിര്‍ണയവും ആവശ്യമാണ്.

ഹ്യുണ്ടായി വെര്‍ണ മുതിര്‍ന്നവരുടെ സംരക്ഷണത്തിനായി ലഭ്യമായ 34.00 പോയിന്റില്‍ 28.18 പോയിന്റ് സ്‌കോര്‍ ചെയ്തു. എന്നിരുന്നാലും ബോഡിഷെല്‍ അസ്ഥിരമാണെന്നും കൂടുതല്‍ ലോഡിംഗുകള്‍ താങ്ങാന്‍ ശേഷിയില്ലാത്തതാണെന്നും ടെസ്റ്റ് വിലയിരുത്തി. ഫ്രണ്ടല്‍ ഇംപാക്ട് ടെസ്റ്റില്‍ ഡ്രൈവറുടെയും യാത്രക്കാരന്റെയും തലയ്ക്കും കഴുത്തിനും വെര്‍ണ നല്ല സംരക്ഷണം വാഗ്ദാനം ചെയ്തു. എന്നിരുന്നാലും ഡ്രൈവറുടെ നെഞ്ചിനുള്ള സംരക്ഷണം കുറവായിരുന്നുവെങ്കിലും യാത്രക്കാരുടെ നെഞ്ച് സംരക്ഷണം മികച്ചതായി റേറ്റുചെയ്തു.
സൈഡ് ഇംപാക്ട് ടെസ്റ്റില്‍ വെര്‍ണ തലയ്ക്കും ഇടുപ്പിനും വയറിനും നല്ല സംരക്ഷണം വാഗ്ദാനം ചെയ്തു.
കുട്ടികള്‍ക്കുള്ള സംരക്ഷണത്തിന്റെ കാര്യത്തില്‍ 49.00 പോയിന്റില്‍ 42.00 പോയിന്റും വെര്‍ണ നേടി.
ചൈല്‍ഡ് റെസ്ട്രെയിന്റ് സിസ്റ്റം (CRS) ഇന്‍സ്റ്റാളേഷനായി നേടിയ 12 പോയിന്റില്‍ 12 പോയിന്റും ഇതില്‍ ഉള്‍പ്പെടുന്നു. ഡൈനാമിക് സ്‌കോറില്‍ ആകെയുള്ള 24-ല്‍ 24 പോയിന്റും ലഭിച്ചു.
നിലവിലെ തലമുറ ഹോണ്ട സിറ്റിയും മാരുതി സുസുക്കി സിയാസും ഒഴികെ ഇന്ത്യയിലെ ശേഷിക്കുന്ന മൂന്ന് മിഡ്-സൈസ് സെഡാനുകള്‍ക്കും 5 സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗ് ഉണ്ട്. ഇതില്‍ ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ സെഡാനുകള്‍ മുതിര്‍ന്നവരുടെ സംരക്ഷണത്തിന്റെ കാര്യത്തിലും ബോഡി ഷെല്‍ ഇന്റഗ്രിറ്റിയുടെ കാര്യത്തിലും വെര്‍ണയെ കവച്ചുവെക്കുന്നു.
വെര്‍ണ സ്വമേധയാ പരീക്ഷിച്ചതാണെന്നും ഈ വര്‍ഷാവസാനം ഭാരത് NCAP സജീവമാക്കുന്നതിന് മുന്നോടിയായുള്ള സേഫര്‍ കാര്‍സ് ഫോര്‍ ഇന്ത്യ കാമ്പെയ്നിലെ അന്തിമ ഫലങ്ങളിലൊന്നാണിതെന്നും GNCAP പറയുന്നു. ആറ് എയര്‍ബാഗുകള്‍, ISOFIX ചൈല്‍ഡ് സീറ്റ് ആങ്കറേജുകള്‍, ഇബിഡി ഉള്ള എബിഎസ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഫ്രണ്ട് പാര്‍ക്കിംഗ് സെന്‍സറുകള്‍, ഓള്‍-വീല്‍ ഡിസ്‌ക് ബ്രേക്കുകള്‍, ടയര്‍-പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, അഡ്വാന്‍ഡ്‌സ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം (ADAS) എന്നിവയാണ് ഹ്യുണ്ടായി വെര്‍ണയുടെ സുരക്ഷാ സവിശേഷതകളില്‍ ചിലത്.
ഫോര്‍വേഡ്-കളിഷന്‍ വാര്‍ണിംഗ്, ബ്ലൈന്‍ഡ്-സ്‌പോട്ട് അലേര്‍ട്ട്, ലെയ്ന്‍ കീപ്പ് അസിസ്റ്റ്, ലെയിന്‍ ഡിപ്പാര്‍ച്ചര്‍ വാര്‍ണിംഗ്, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍ എന്നിവയാണ് വെര്‍ണയിലെ ADAS ഫീച്ചറുകള്‍. GNCAP ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗ് കൂടി ലഭിച്ചതോടെ ഹോണ്ട സിറ്റി, മാരുതി സിയാണ്, ഫോക്‌സ്‌വാഗണ്‍ വെര്‍ട്ടിസ്, സ്‌കോഡ സ്ലാവിയ എന്നീ എതിരാളികളെ മാറ്റിനിര്‍ത്തി നിങ്ങള്‍ വെര്‍ണ സെഡാന്‍ വാങ്ങുമോ. നിങ്ങളുടെ പ്രതികരണം അറിയാന്‍ ഞങ്ങള്‍ക്ക് താല്‍പര്യമുണ്ട്. അവ കമന്റ് ബോക്‌സില്‍ രേഖപ്പെടുത്തുമല്ലോ.


Click it and Unblock the Notifications








