'സ്‌കോര്‍പിയോ ഫ്ലോപ്പായിരുന്നെങ്കില്‍...' ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ആനന്ദ് മഹീന്ദ്ര

വ്യാവസായിക ലോകത്തിനൊപ്പം ഇ-ലോകത്തും വളരെ പ്രശസ്തനാണ് ആനന്ദ് മഹീന്ദ്ര. സോഷ്യല്‍ മീഡിയയെ വളരെ ക്രിയാത്മകമായി ഉപയോഗിക്കുന്ന വ്യക്തിയാണ് അദ്ദേഹം. ഇന്ത്യയിലെ കൊച്ചു ഗ്രാമങ്ങളില്‍ മറഞ്ഞിരിക്കുന്ന മിടുക്കരുടെ നൂതന കണ്ടുപിടുത്തങ്ങള്‍ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ പങ്കുവെച്ച് അവരെ പ്രോത്സാഹിപ്പിക്കുന്നയാള്‍ കൂടിയാണ് ആനന്ദ് മഹീന്ദ്ര.

ഒപ്പം തന്നെ മഹീന്ദ്ര എന്ന കമ്പനിയുടെ വളര്‍ച്ചയെ കുറിച്ചും അതുമായി ബന്ധപ്പെട്ട് തനിക്കുള്ള വൈകാരികമായ ബന്ധത്തെ കുറിച്ചും ആനന്ദ് മഹീന്ദ്ര ഇടക്ക് വാചാലനാകാറുണ്ട്. അടുത്ത കാലത്തായി തൊട്ടതെല്ലാം പൊന്നാക്കുകയാണ് മഹീന്ദ്ര. സമീപകാലത്ത് മഹീന്ദ്ര പുറത്തിറക്കിയ മോഡലുകള്‍ക്കെല്ലാം തന്നെ വമ്പന്‍ ഡിമാന്‍ഡാണ്. ഇന്ന് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ എസ്‌യുവികള്‍ വിറ്റഴിക്കുന്ന കമ്പനികളില്‍ ഒന്ന് കൂടിയാണ് മഹീന്ദ്ര. കാര്‍ വിപണിയില്‍ മഹീന്ദ്രക്ക് ഒരു മുഖം നല്‍കിയ മേഡലാണ് സ്‌കോര്‍പിയോ.

anand mahindra scorpio

കഴിഞ്ഞ ദിവസം ജനപ്രിയ മോഡല്‍ 9 ലക്ഷം വില്‍പ്പന നാഴികക്കല്ല് പിന്നിട്ടിരുന്നു. ഈ അവസരത്തില്‍ തന്റെ കരിയര്‍ മഹീന്ദ്ര സ്‌കോര്‍പിയോയുടെ വിജയത്തെ എത്രമാത്രം ആശ്രയിച്ചായിരുന്നു നിലനിന്നിരുന്നതെന്ന് വ്യക്തമാക്കുകയാണ് ആനന്ദ് മഹീന്ദ്ര. ഇന്ന് ഇത്രയധികം പ്രചാരമുള്ള മഹീന്ദ്ര സ്‌കോര്‍പിയോ വിപണിയില്‍ പരാജയപ്പെട്ടാല്‍ ബോര്‍ഡ് എന്നെ പുറത്താക്കുമായിരുന്നു എന്നാണ് ആനന്ദ് മഹീന്ദ്ര ട്വിറ്ററില്‍ കുറിച്ചത്.

രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് മഹീന്ദ്ര സ്‌കോര്‍പിയോ റോഡ് ടെസ്റ്റ് നടത്തിയ കാര്യമാണ് അദ്ദേഹം ആദ്യം ഓര്‍ത്തെടുക്കുന്നത്. കമ്പനിയുടെ വിശ്വസ്ഥനായ പടക്കുതിരയായിരുന്നു സ്‌കോര്‍പിയോ എന്നും അതിന്റെ വിജയം ബ്രാന്‍ഡിനെ വേറെ തലത്തിലേക്ക് ഉയര്‍ത്തിയെന്നും ആനന്ദ് മഹീന്ദ്ര പറഞ്ഞു. മഹീന്ദ്ര സ്‌കോര്‍പിയോ പ്രൊജക്ട് പരാജയപ്പെട്ടിരുന്നെങ്കില്‍ കമ്പനി ബോര്‍ഡ് തന്നെ പുറത്താക്കുമായിരുന്നുവെന്ന് എഴുതിയാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്.

anand mahindra scorpio n

മഹീന്ദ്ര സ്‌കോര്‍പിയോ എന്ന മോഡലുമായി അദ്ദേഹത്തിന് എത്ര വൈകാരിക അടുപ്പമുണ്ടെന്ന കാര്യം ആ വാക്കുകളില്‍ നിന്ന് വ്യക്തമാണ്. ഈ ഒരു മോഡലിന്റെ വിജയത്തിനായി അദ്ദേഹം തന്റെ കഴിവിന്റെ പരമാവധി നല്‍കുകയും കഠിനാധ്വാനം ചെയ്യുകയും ചെയ്തിട്ടുണ്ടെന്ന കാര്യം ഉറപ്പാണ്. 1990-കളിലാണ് മഹീന്ദ്ര സ്‌കോര്‍പിയോ വികസിപ്പിക്കാന്‍ ആരംഭിച്ചത്. സ്‌കോര്‍പിയോയുടെ വിധിയെ ആശ്രയിച്ചായിരുന്നു കമ്പനിയുടെ ഭാവിയെന്ന സ്ഥിതിയായിരുന്നു അന്ന്.

അക്കാലത്ത് ഒരു മഹീന്ദ്ര വാഹനത്തിന് ചിന്തിക്കാന്‍ പോലും കഴിയാത്ത വിലയായിരുന്നു സ്‌കോര്‍പിയോക്ക് നല്‍കിയത്. എന്നാല്‍ ഏകദേശം 5.5 ലക്ഷം രൂപ വിലയിട്ടെങ്കിലും സ്‌കോര്‍പിയോ കേറിയങ്ങ് ഹിറ്റായതോടെ മഹീന്ദ്രയുടെ രാശി തെളിഞ്ഞു. മോഡലിന്റെ വിജയം സാങ്കേതികത്തികവുറ്റ നൂതന ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുന്നതിന് മഹീന്ദ്രക്ക് ആത്മവിശ്വാസമേകി.

5.5 ലക്ഷം രൂപ മുതലാണ് ആദ്യ തലമുറ സ്‌കോര്‍പിയോ വിപണിയില്‍ എത്തിയത്. പില്‍ക്കാലത്ത് ജനപ്രിയ, പ്രീമിയം ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ച് മഹീന്ദ്ര സ്‌കോര്‍പിയോ കാലത്തിനൊത്ത് പരിഷ്‌കരിച്ച് കൊണ്ടിരുന്നു. മികച്ച മെക്കാനിക്കല്‍ സവിശേഷതകള്‍, പരുക്കന്‍ ലുക്ക്, ശക്തമായ റോഡ് പ്രസന്‍സ് എന്നിവയുടെ മികവില്‍ സ്‌കോര്‍പിയോ ജനങ്ങളുടെ മനസ്സില്‍ പെട്ടെന്ന് ഇടംപിടിച്ചു.

സ്‌കോര്‍പിയോ എസ്‌യുവി വിപണിയില്‍ അവതരിപ്പിച്ചതിന് ശേഷം ഇതുവരെ 9 ലക്ഷം യൂണിറ്റുകള്‍ വിറ്റഴിച്ചാണ് മഹീന്ദ്ര പുതിയ നാഴികക്കല്ല് സൃഷ്ടിച്ചത്. നിലവില്‍ സ്‌കോര്‍പിയോ N, സ്‌കോര്‍പിയോ ക്ലാസിക് എന്നിങ്ങനെ രണ്ട് മോഡലുകളാണ് ശ്രേണിയിലുള്ളത്. അകത്തും പുറത്തും സമൂലമായ മാറ്റങ്ങളുമായി 2022-ല്‍ മഹീന്ദ്ര സ്‌കോര്‍പിയോയുടെ പുത്തന്‍ പതിപ്പായ സ്‌കോര്‍പിയോ N വിപണിയില്‍ എത്തിച്ചു. പ്രായമേറിക്കൊണ്ടിരുന്നു സ്‌കോര്‍പിയോയുടെ പകരക്കാരനായിട്ടായിരുന്നു അരങ്ങേറ്റം.

ഒരു മണിക്കൂര്‍ കൊണ്ട് ഒരു ലക്ഷം ബുക്കിംഗ് നേടി സ്‌കോര്‍പിയോ N റെക്കോഡിട്ടിരുന്നു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാത്തിരിപ്പ് കാലയളവുള്ള എസ്‌യുവികളില്‍ ഒന്നാണ് ഇത്. എന്നാല്‍ ചെറുപട്ടണങ്ങളിലും ഗ്രാമപ്രദേശങ്ങളിലുമുള്ള വമ്പന്‍ ഡിമാന്‍ഡ് പരിഗണിച്ച് ഏറെ വൈകാതെ സ്‌കോര്‍പിയോ സ്‌കോര്‍പിയോ ക്ലാസിക് എന്ന പേരില്‍ റീബ്രാന്‍ഡ് ചെയ്ത് മഹീന്ദ്ര പുറത്തിറക്കി.

More from DriveSpark

Article Published On: Monday, July 3, 2023, 17:49 [IST]
English summary
If scorpio had failed company board would have dismissed him says anand mahindra
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X