രാജ്യത്ത് ഇലക്ട്രിക് കാര്‍ വില കുറയാന്‍ പോകുന്നു! ടെസ്‌ല നിന്റെ 'പണി ഏല്‍ക്കുന്നുണ്ടെടാ'

ലോകത്ത് അതിവേഗം വളരുന്ന വാഹന വിപണിയാണ് ഇന്ത്യ. രാജ്യത്തിന്റെ ഓട്ടോ വ്യവസായത്തിന്റെ ശേഷി മനസ്സിലാക്കിയാണ് ആഗോള വാഹന ഭീമന്‍മാരായ ടെസ്‌ലയടക്കം സാധ്യതകള്‍ മുതലെടുക്കാനായി രംഗത്ത് വന്നത്. ഇന്ത്യയില്‍ ഇവി നിര്‍മാണ പ്ലാന്റ് സ്ഥാപിക്കുന്നത് സംബന്ധിച്ച് ടെസ്‌ല ദീര്‍ഘനാളായി കേന്ദ്ര സര്‍ക്കാറുമായി ചര്‍ച്ചയിലാണ്. ഇന്ത്യന്‍ എന്‍ട്രിയുടെ ഭാഗമായി ടെസ്‌ല പൂനെയില്‍ ഓഫീസ് തുറന്നതും വലിയ വാര്‍ത്തയായിരുന്നു.

ഇന്ത്യന്‍ വിപണിയില്‍ ടെസ്ല അതീവ താല്‍പ്പര്യം കാണിക്കുന്ന സാഹചര്യത്തില്‍ രാജ്യത്ത് തങ്ങളുടെ ഉല്‍പ്പാദന സൗകര്യങ്ങള്‍ സ്ഥാപിക്കാന്‍ തയ്യാറുള്ള ഇവി നിര്‍മ്മാതാക്കള്‍ക്ക് ഇറക്കുമതി നികുതി വെട്ടിക്കുറയ്ക്കാന്‍ സാധ്യതയുള്ള ഇലക്ട്രിക് വെഹിക്കിള്‍ (ഇവി) നയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ട്. രാജ്യത്തിന്റെ ഇവി ഉല്‍പ്പാദനശേഷി കുത്തനെ ഉയര്‍ത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതിക്ക് കാര്യമായ ഉത്തേജനം നല്‍കാനാണ് ഈ നീക്കം ലക്ഷ്യമിടുന്നതെന്ന് വൃത്തങ്ങളെ ഉദ്ധരിച്ച് ബ്രിട്ടീഷ് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

tesla evs

40,000 ഡോളറിന് മുകളിലുള്ള കാറുകള്‍ക്ക് 100 ശതമാനവും ബാക്കിയുള്ളവയ്ക്ക് 70 ശതമാനവുമാണ് നിലവില്‍ നികുതി. കുറഞ്ഞത് 40 ശതമാനം വാഹനങ്ങളെങ്കിലും പ്രാദേശികമായി നിര്‍മ്മിക്കാന്‍ പ്രതിജ്ഞാബദ്ധരാകുന്ന വാഹന നിര്‍മാതാക്കളുടെ ഇവി ഇറക്കുമതി തീരുവ 100 ശതമാനത്തില്‍ നിന്ന് 15 ശതമാനമായി കുറയ്ക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി സ്രോതസ്സുകളുടെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ടെസ്ലയെയും മറ്റ് ആഗോള വാഹന നിര്‍മ്മാതാക്കളെയും ഇന്ത്യയില്‍ ഉല്‍പ്പാദന പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനായി ആകര്‍ഷിക്കുന്നതിനുള്ള ശ്രമമായാണ് ഈ നീക്കം കാണുന്നത്. ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കുന്നത് സംബന്ധിച്ച് ഒരു വര്‍ഷത്തിലേറെയായി ടെസ്ല കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നുവെങ്കിലും ഉയര്‍ന്ന ഇറക്കുമതി തീരുവ കാരണമാണ് അത് നടക്കാത്തത്. ഇത്തരമൊരു നയം സ്വീകരിക്കുകയാണെങ്കില്‍, അത് ഇറക്കുമതി ചെയ്ത ഇവികളുടെ വിലയില്‍ ഗണ്യമായ കുറവുണ്ടാക്കും.

 tesla model y

ടെസ്ലയ്ക്കപ്പുറം ആഗോള വാഹന നിര്‍മ്മാതാക്കള്‍ക്ക് ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ കാര്‍ വിപണിയിലേക്ക് രംഗപ്രവശേനം ചെയ്യാനും ഇത് വഴി തുറക്കും. മൊത്തം കാര്‍ വില്‍പ്പനയുടെ രണ്ട് ശതമാനം മാത്രമതാണ് ഇവിടെ ഇവി വില്‍പ്പന. എന്നിരുന്നാലും വിപണി അതിവേഗം വളരുന്നുണ്ട്. പ്രാദേശികമായി നിര്‍മിക്കാന്‍ പോകുന്ന എന്‍ട്രി ലെവല്‍ കാര്‍ മാത്രമല്ല അതിന്റെ മുഴുവന്‍ മോഡലുകളും ഇന്ത്യയില്‍ വില്‍ക്കാന്‍ പുതിയ നയം ടെസ്‌ലയെ സഹായിക്കും.

മറ്റ് രാജ്യങ്ങളും ഇവി നിര്‍മ്മാണ പ്രതിബദ്ധത വര്‍ദ്ധിപ്പിക്കുന്നതിന് സമാനമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, ഇന്തോനേഷ്യ ഇവി നിര്‍മ്മാതാക്കളെ രാജ്യത്ത് നിക്ഷേപത്തിനായി ആകര്‍ഷിക്കാന്‍ ഇറക്കുമതി തീരുവ 50% ല്‍ നിന്ന് പൂജ്യം ശതമാനമായി കുറയ്ക്കാമെന്ന് വാഗ്ദാനം ചെയ്തിരുന്നു. ടെസ്ലയെ കൂടാതെ ചൈനീസ് ഇവി ഭീമനായ BYD-യെ കൂടി രാജ്യത്തേക്ക് ആകര്‍ഷിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണിത്.

tesla

ഇവികളുടെ 100% ഇറക്കുമതി നികുതി കുറയ്ക്കാന്‍ ആവശ്യപ്പെട്ട് കൊണ്ട് 2021-ലാണ് ഇലോണ്‍ മസ്‌കിന്റെ ടെസ്‌ല ഇന്ത്യന്‍ പ്രവേശനത്തിന് ആദ്യം താല്‍പര്യം പ്രകടിപ്പിച്ചത്. എന്നാല്‍ കമ്പനി ആദ്യം പ്രാദേശിക ഉല്‍പ്പാദനത്തില്‍ പ്രതിജ്ഞാബദ്ധരാകണമെന്ന് സര്‍ക്കാര്‍ അറിയിച്ചതോടെ ചര്‍ച്ചകള്‍ വഴിമുട്ടി. എന്നാല്‍ അടുത്ത കാലത്തായി സ്ഥിതിഗതികളില്‍ മാറ്റം വന്നു.

ഒരു പ്രാദേശിക ഫാക്ടറി സ്ഥാപിക്കാനും നിലവിലെ എന്‍ട്രി മോഡലിനേക്കാള്‍ 25% വിലക്കുറവില്‍ 24,000 ഡോളര്‍ വിലയുള്ള ഒരു പുതിയ ഇവി നിര്‍മ്മിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് ടെസ്‌ല കേന്ദ്ര സര്‍ക്കാറുമായി നടത്തിയ ചര്‍ച്ചയില്‍ വ്യക്തമാക്കി. പുതിയ എന്‍ട്രി ലെവല്‍ മോഡല്‍ ഇന്ത്യന്‍ വിപണിയില്‍ വില്‍ക്കുന്നതോടൊപ്പം വിദേശത്തേക്ക് കയറ്റുമതി ചെയ്യുകയും ചെയ്യുമെന്നായിരുന്നു പറഞ്ഞിരുന്നത്. അമേരിക്കക്ക് പുറത്ത് ടെസ്ലയ്ക്ക് നിലവില്‍ ചൈനയിലെ ഷാങ്ഹായില്‍ ഒരു വമ്പന്‍ ഇവി പ്ലാന്റുണ്ട്.

ലോകത്തിലെ ഏറ്റവും വലിയ ഫാക്ടറിയാണിത്. ഒരു പുതിയ മാസ്-മാര്‍ക്കറ്റ് ഇവി പ്ലാറ്റ്ഫോമില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ടെസ്‌ല മക്‌സിക്കോയില്‍ ഒരു പുതിയ പ്ലാന്റ് നിര്‍മ്മിക്കുന്നുണ്ട്. ഇന്ത്യയില്‍ നിര്‍മിക്കുന്ന ഫാക്ടറി 2030-ഓടെ പൂര്‍ണ്ണ ശേഷിയില്‍ പ്രവര്‍ത്തിക്കുമെന്നാണ് ടെസ്ല കേന്ദ്രത്തോട് പറഞ്ഞിരിക്കുന്നത്. ഇന്ത്യയുടെ എന്‍ട്രി സംബന്ധിച്ച് ചര്‍ച്ചകള്‍ക്കായി ടെസ്ലയുടെ സീനിയര്‍ പബ്ലിക് പോളിസി ആന്‍ഡ് ബിസിനസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവായ രോഹന്‍ പട്ടേല്‍ ഇക്കഴിഞ്ഞ ആഴ്ചകളില്‍ ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ കണ്ടിരുന്നു.

ജൂണില്‍ സിഇഒ എലോണ്‍ മസ്‌കുമായി ചര്‍ച്ച നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി വിഷയത്തിന്റെ പുരോഗതി സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇറക്കുമതി ചെയ്യുന്ന ഇവികളുടെ നികുതി കുറയ്ക്കുന്നത് ടാറ്റ മോട്ടോര്‍സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര തുടങ്ങിയ ആഭ്യന്തര നിര്‍മാതാക്കളെ നിരാശരാക്കും. ഈ കമ്പനികള്‍ ഇപ്പോള്‍ ഇവികള്‍ ആഭ്യന്തരമായി നിര്‍മിക്കാന്‍ വന്‍ നിക്ഷേപങ്ങള്‍ നടത്തുന്നതിനാല്‍ പുതിയ നയം വളരെ വേഗത്തില്‍ നടപ്പാക്കിയേക്കില്ലെന്നാണ് സൂചന.

ഇന്ത്യയെ ഇലക്ട്രിക് വാഹന ഉല്‍പ്പാദനത്തിന്റെ ഒരു പ്രധാന കേന്ദ്രമാക്കി മാറ്റാന്‍ സര്‍ക്കാര്‍ താല്‍പ്പര്യപ്പെടുന്നു. ഈ നീക്കം ആ ദിശയിലേക്കുള്ള ഒരു ചുവടുവയ്പായിട്ടാണ് കാണുന്നത്. ഇന്ത്യയുടെ വാണിജ്യ, ധനകാര്യ മന്ത്രാലയങ്ങളും ടെസ്ലയും ഈ റിപ്പോര്‍ട്ടുകളോട് പ്രതികരിച്ചിട്ടില്ല. നയം ഇപ്പോഴും ആലോചനയുടെ പ്രാരംഭ ഘട്ടത്തിലാണെന്നും അന്തിമ നികുതി നിരക്ക് മാറിയേക്കാമെന്നുമാണ് സൂചന.

More from DriveSpark

Article Published On: Saturday, August 26, 2023, 11:50 [IST]
English summary
India considering to slash import tax if electric vehicles built locally following teslas proposal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X