2024 -ൽ കീശ ചോർന്നാലും ജീവഹാനി സംഭവിക്കില്ല; ഈ ഫീച്ചർ നിർബന്ധമാക്കുമെന്ന് കേന്ദ്രം

രാജ്യത്ത് കാർ വാങ്ങുന്നവരുടെ ശ്രദ്ധ ഇപ്പോൾ വാഹനത്തിൻ്റെ സുരക്ഷയിലാണ്. കേന്ദ്ര ഗവൺമെന്റും കുറച്ച് വർഷങ്ങളായി മികച്ച കാർ സുരക്ഷയെക്കുറിച്ച് വാഹനനിർമാതാക്കളോട് പറയാറുമുണ്ട്. അതിൻ്റെ ഭാഗമായി വാഹനങ്ങളിൽ ആറ് എയർബാഗുകൾ നിർബന്ധമാക്കിയിരുന്നു. ചില വാഹനനിർമാതാക്കൾ ഇപ്പോഴും അത് പിന്തുടരുന്നുണ്ട്. അനാവശ്യമായ പല ഫീച്ചറുകളും ഒഴിവാക്കി സുരക്ഷയ്ക്ക് മുൻഗണന നൽകുന്ന അഡാസ് ഫീച്ചറുകൾ ഉൾപ്പെടുത്താനാണ് കേന്ദ്രം ആവശ്യപ്പെടുന്നത്.

ആറ് എയർബാഗ് നിയമം നിലവിൽ വരുന്നതിന് മുൻപ് തന്നെ പല വാഹനനിർമാതാക്കളും തങ്ങളുടെ വാഹനങ്ങളിൽ ഈ ഫീച്ചർ ഉൾപ്പെടുത്തിയിട്ടുണ്ട്. റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം (MoRTH) ഇന്ത്യയിലെ റോഡപകടങ്ങൾ കുറയ്ക്കുന്നതിന് ഒരു പുതിയ നിർദ്ദേശം തയ്യാറാക്കിയിട്ടുണ്ട് എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ. 2024 ഓടെ രാജ്യത്തെ അപകടങ്ങളുടെ എണ്ണവും അതിന്റെ ഫലമായുണ്ടാകുന്ന മരണങ്ങളും പകുതിയായി കുറയ്ക്കാൻ കേന്ദ്രം ലക്ഷ്യമിടുകയാണ്.

Adas Mandatory Feature In Cars

രാജ്യത്തെ മൊത്തം അപകട മരണങ്ങളിൽ 19.5 ശതമാനവും ഹിറ്റ് ആൻ്റ് റൺ ആണ്. കാൽനടയാത്രക്കാരെയും സൈക്കിൾ യാത്രക്കാരെയും കണ്ടെത്തുന്നതിനുള്ള മൂവിംഗ് ഓഫ് ഇൻഫർമേഷൻ സിസ്റ്റം വാഹനങ്ങളിൽ ഏർപ്പെടുന്നതിനുളള ചർച്ചകൾ കേന്ദ്രം ആരംഭിക്കാനിരിക്കുകയാണ്. വാഹനത്തിന്റെ മുൻഭാഗത്തിന് സമീപമുള്ള VRU-മായി MOIS മുൻവശത്തെ കൂട്ടിയിടിക്ക് സാധ്യതയുള്ളതായി കണ്ടെത്തിയാൽ, വാഹന ഡ്രൈവർക്ക് മുന്നറിയിപ്പ് നൽകുന്നതിനായി MOIS പുറപ്പെടുവിക്കുന്ന സിഗ്നലിനെയാണ് കൊളീഷൻ വാർണിങ്ങ് എന്ന് പറയുന്നത്.

നിലവിൽ വിരലിലെണ്ണാവുന്ന പ്രീമിയം കാറുകളിൽ മാത്രമേ ADAS ഉള്ളൂവെങ്കിലും ഇന്ത്യൻ യാത്രാ വാഹന വിപണിയിൽ ADAS ഓരോ ദിവസവും കൂടുതൽ ജനപ്രിയമായിക്കൊണ്ടിരിക്കുകയാണ്. ഈ ആവശ്യം കേന്ദ്രം വാഹന നിർമാതാക്കളോട് ഉന്നയിക്കുമ്പോൾ അറിയാം അവരുടെ ഭാഗത്ത് നിന്നുളള പ്രതികരണം. വ്യത്യസ്ത ക്യാമറകളും സെൻസറുകളും എല്ലായ്‌പ്പോഴും പ്രവർത്തിക്കുന്ന ഒരു കാറിന് ഒരു നിശ്ചിത തലത്തിലുള്ള സ്വയംഭരണ ശേഷി നൽകുന്ന ഒരു റഡാർ അധിഷ്‌ഠിത സാങ്കേതികവിദ്യയാണ് ADAS.

Adas Mandatory Feature In Cars

2024 -ൽ ഇറങ്ങാനിരിക്കുന്ന മാരുതി സുസുക്കി സ്വിഫ്റ്റിൽ അഡാസ് അവതരിപ്പിക്കാനൊരുങ്ങുകയാണ് കമ്പനി. 024 സുസുക്കി സ്വിഫ്റ്റിൽ ഡ്യുവൽ സെൻസർ ബ്രേക്ക് സപ്പോർട്ട് സംവിധാനം നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നുണ്ട്, വാഹനങ്ങളും പഡസ്ട്രിയൻസും തമ്മിൽ കൂട്ടിയിടിക്കുന്നത് തടയാൻ ക്യാമറയും ലേസർ സെൻസറും ഇത് ഉപയോഗിക്കുന്നു. ഈ സിസ്റ്റം അലേർട്ടുകൾ നിൽകി ബ്രേക്കിംഗിൽ സഹായിക്കും.

ജപ്പാൻ സ്പെക്ക് 2024 സ്വിഫ്റ്റ് അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ ഫീച്ചറും അവതരിപ്പിക്കുന്നു, ഈ സിസ്റ്റം മുന്നിലുള്ള വാഹനത്തെ നിരീക്ഷിക്കുകയും സ്പീഡ് ക്രമീകരിച്ച് സ്വയമേവ സുരക്ഷിതമായ ഒരു അകലം നിലനിർത്തുകയും ചെയ്യുന്നു. വളവുകളിലൂടെ വാഹനമോടിക്കുമ്പോഴും ലെയിനുകൾ മാറുമ്പോഴും ആക്സിലറേഷനും ഡീസിലറേഷനും ക്രമീകരിക്കാൻ സിസ്റ്റം ചില സെൻസറുകൾ ഉപയോഗിക്കുന്നു.

Adas Mandatory Feature In Cars

എസ്‌യുവി സെഗ്മെന്റിൽ ഇന്ന് പ്രത്യേകിച്ചും ഇതൊരു പ്രധാന ഫീച്ചറായി മാറികഴിഞ്ഞു. ഡ്രൈവിങ് കൂടുതല്‍ അനായാസവും യാത്രകള്‍ കൂടുതല്‍ സുരക്ഷിതവുമാക്കാന്‍ സഹായിക്കുന്നതായതിനാൽ ഏവർക്കും ADAS ഫീച്ചറുള്ള എസ്‌യുവികളോട് പ്രത്യേക അടുപ്പമുണ്ട്. നിലവിൽ മഹീന്ദ്ര, കിയ, ഹ്യുണ്ടായി, എംജി, ഹോണ്ട പോലുള്ള ബ്രാൻഡുകളുടെ വാഹനങ്ങളാണ് അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം അവതരിപ്പിക്കുന്ന പ്രധാനികൾ.

അടുത്ത സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തോടെ ADAS സജ്ജീകരിച്ച ഗ്രാൻഡ് വിറ്റാരയെ നിരത്തുകളിൽ ഇറക്കാനാണ് കമ്പനി പദ്ധതിയിടുന്നതെന്ന് വൃത്തങ്ങൾ അറിയിച്ചു. സ്‌മാർട്ട് ഹൈബ്രിഡ്, സ്‌ട്രോംഗ് ഹൈബ്രിഡ് വേരിയന്റുകളുടെ ടോപ്പ് എൻഡ് വേരിയന്റുകളിലാവും ഇതവതരിപ്പിക്കുകയെന്നാണ് വിവരം. അങ്ങനെയെങ്കിൽ അതത് വേരിയന്റുകളേക്കാൾ ഏകദേശം 50,000 രൂപ മുതൽ 75,000 രൂപ വരെ മാത്രമായിരിക്കും വില കൂടുതൽ മുടക്കേണ്ടി വരിക.

സുരക്ഷയുടെയും സൗകര്യത്തിന്റെയും കാര്യത്തിനായി കുറച്ച് അധിക പണം മുടക്കാൻ ഇന്ത്യക്കാർ തയാറാവുമെന്ന് തന്നെയാണ് മാരുതിയുടെ വിശ്വാസം. അപകടങ്ങളും കൂട്ടയിടിയും തടയാൻ സഹായിക്കുന്ന ഇലക്ട്രോണിക് മാന്ത്രികവിദ്യ മാരുതിയുടെ ഇമേജും വർധിപ്പിക്കുമെന്നും ഉറപ്പാണ്. 2 ലെവൽ ADAS സംവിധാനമുള്ള ഗ്രാൻഡ് വിറ്റാര അപകട സാധ്യത തിരിച്ചറിഞ്ഞാൽ സ്റ്റിയറിംഗ്, ആക്സിലറേഷൻ, ബ്രേക്കിംഗ് എന്നിവയുടെ നിയന്ത്രണം സ്വയം ഏറ്റെടുക്കാൻ കഴിയും.

More from DriveSpark

Article Published On: Wednesday, November 15, 2023, 16:50 [IST]
English summary
Indian government contemplating on making certain adas features mandatory on indian cars
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X