കറണ്ട് വണ്ടി കൊള്ളില്ല, ഇന്ത്യയ്ക്ക് പ്രിയം സ്ട്രോംഗ് ഹൈബ്രിഡുകളോട്; ട്രെൻഡ് വ്യക്തമാക്കി കണക്കുകൾ

ലോകം എങ്ങും ഇന്ന് പല പരിസ്ഥിതി പ്രശ്നങ്ങളും മലനീകരണവും മറ്റും കാരണം ഇവികളിലേക്ക് പ്രമുഖ വാഹന നിർമ്മാതാക്കൾ ഉൾപ്പടെ എല്ലാവരും തന്നെ കൂടുതൽ ഫോക്കസ് ചെയ്യുന്ന കാലമാണ്. പെർഫോമെൻസിന്റെയും മെയിന്റനൻസിന്റെയും ഇക്കോണമിയുടേയും കാര്യത്തിൽ ഇവികളെ വെല്ലാൻ ഒന്നുമില്ല എന്നാണ് നാം കരുതിയിരുന്നത്, എന്നാൽ കാര്യങ്ങൾക്ക് ഒരു ട്വിസ്റ്റ് ഉണ്ട്.

ഇന്ത്യയിലെ സ്ട്രോംഗ് ഹൈബ്രിഡ് കാറുകൾ ഇലക്ട്രിക് കാറുകൾക്ക് യോഗ്യരായ എതിരാളികളാണ് എന്ന് തെളിയിക്കുകയാണ്. കഴിഞ്ഞ കുറച്ച് മാസങ്ങളായി, നടപ്പു സാമ്പത്തിക വർഷത്തിൽ തുടർച്ചയായി മൂന്ന് മാസത്തേക്ക് ഇലക്ട്രിക് വാഹനങ്ങളേക്കാൾ സ്ട്രോംഗ് ഹൈബിഡ് മോഡലുകൾ ഇന്ത്യൻ ജനങ്ങൾക്കിടയിൽ പുതിയ ഇഷ്ട സെഗ്മെന്റായി ഉയർന്നിരിക്കുകയാണ്.

ഇവികളേക്കാൾ ജനപ്രിയം സ്ട്രോംഗ് ഹൈബ്രിഡുകൾ

സ്ട്രോംഗ് ഹൈബ്രിഡ് കാറുകളുടെ ഭാവിയെ സംബന്ധിച്ചിടത്തോളം ഇതൊരു വലിയ വിജയമാണ് എന്ന് നിസംശയം പറയാം, കാരണം ഇന്ത്യയിലും ലോകമെമ്പാടുമുള്ള മറ്റ് രാജ്യങ്ങളിലും ഇലക്ട്രിക് കാറുകൾക്ക് മാത്രമാണ് ഇതുവരെ എല്ലാവരും ഊന്നൽ നൽകിയിരുന്നത്. എന്നാൽ ഇപ്പോഴും, ഈ നേട്ടം എങ്ങനെ സംഭവിച്ചുവെന്ന് ആശ്ചര്യപ്പെടുന്നവരിൽ ഒരാളാണ് നിങ്ങളെങ്കിൽ, വരൂ നമുക്ക് ചില കാര്യങ്ങൾ നോക്കാം.

സ്ട്രോംഗ് ഹൈബ്രിഡ് വാഹനങ്ങൾ 24,062 യൂണിറ്റ് വിൽപ്പന രേഖപ്പെടുത്തിയതായി ഓഗസ്റ്റ്, സെപ്റ്റംബർ, ഒക്ടോബർ എന്നീ മാസങ്ങളിലെ സംയോജിത വിൽപ്പന ഡാറ്റ വെളിപ്പെടുത്തുന്നു. ഇതേ കാലയളവിൽ ഇലക്ട്രിക് വാഹനങ്ങൾ വിറ്റഴിച്ചത് 21,445 യൂണിറ്റുകളാണ്. രസകരമെന്നു പറയട്ടെ, നിലവിൽ, ഇന്ത്യൻ വിപണിയിൽ സ്ട്രോംഗ് ഹൈബിഡ് മോഡലുകളേക്കാൾ കൂടുതൽ ഇലക്ട്രിക് കാറുകൾക്കാണ് ലഭ്യതയുള്ളത്. ഉദാഹരണത്തിന് ഇപ്പോൾ 4 സ്ട്രോംഗ് ഹൈബ്രിഡ് മോഡലുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യയിൽ 16 ഇവികൾ വിൽപ്പനയ്ക്ക് എത്തുന്നു.

ഇവികളേക്കാൾ ജനപ്രിയം സ്ട്രോംഗ് ഹൈബ്രിഡുകൾ

ഈ സാമ്പത്തിക വർഷം ജൂൺ പാദത്തിൽ, 14,400 യൂണിറ്റ് സ്ട്രോംഗ് ഹൈബ്രിഡ് വാഹനങ്ങളെ അപേക്ഷിച്ച് 25,200 യൂണിറ്റുകൾ വിറ്റഴിച്ച് ഇലക്ട്രിക് കാറുകൾ വ്യക്തമായ ആധിപത്യം സ്ഥാപിച്ചു. എന്നിരുന്നാലും, സെപ്തംബർ പാദത്തിൽ സ്ട്രോംഗ് ഹൈബ്രിഡുകൾ പിടിമുറുക്കാൻ തുടങ്ങിയപ്പോൾ, ഇവികൾ 23,900 യൂണിറ്റ് വിറ്റഴിച്ചപ്പോൾ സ്ട്രോംഗ് ഹൈബ്രിഡുകളുടെ 22,000 യൂണിറ്റാണ് വിൽപ്പന നേടിയത്.

അന്ന് മുതൽ, ഇന്ത്യയിലെ സ്ട്രോംഗ് ഹൈബ്രിഡ് കാറുകൾ തുടർച്ചയായി ഇലക്ട്രിക് കാറുകളെ വിൽപ്പനയുടെ കാര്യത്തിൽ മറികടക്കുന്നു. മുകളിൽ സൂചിപ്പിച്ചതുപോലെ, സ്ട്രോംഗ് ഹൈബ്രിഡ് കാറുകളുടെ വർധിച്ചുവരുന്ന ഡിമാൻഡിനെ സൂചിപ്പിക്കുന്നതിനാൽ ഇത് ഇന്ത്യൻ കാർ വിപണിയിലെ ഒരു വലിയ മാറ്റമാണ് എന്ന് നിസംശയം പറയാം.

ഇവികളേക്കാൾ ജനപ്രിയം സ്ട്രോംഗ് ഹൈബ്രിഡുകൾ

എന്തുകൊണ്ടാണ് ഈ മാറ്റം സംഭവിക്കുന്നത് എന്ന് നമ്മിൽ പലരും ചിന്തിച്ചേക്കാം. ഇവികളേക്കാൾ എന്താണ് സ്ട്രോംഗ് ഹൈബ്രിഡ് മോലുകൾക്ക് ഇത്ര ആവശ്യക്കാർ? എന്നാൽ, ഇതിനെ കൃത്യമായി വ്യക്തമാക്കി തരുന്ന അഞ്ച് പ്രധാന കാരണങ്ങളുണ്ട്, അവയിൽ ഓരോന്നിന്റെയും വിശദീകരണങ്ങൾ ഉൾപ്പടെ നമുക്ക് ഒന്നു നോക്കാം.

കോസ്റ്റ് അഡ്വാന്റേജ്: ഇലക്ട്രിക് വാഹനങ്ങൾക്ക് 5.0 ശതമാനം ജിഎസ്ടി നിരക്കും ഹൈബ്രിഡുകളിൽ 43 ശതമാനം എക്സ്റ്റൻസീവ് നിരക്കും ഉണ്ടായിരുന്നിട്ടും, സ്ട്രോംഗ് ഹൈബ്രിഡുകൾ വാങ്ങുന്നത് ഇപ്പോഴും ചെലവ്കുറഞ്ഞതാണ്. സ്ട്രോംഗ് ഹൈബ്രിഡ് കാറുകൾ ഇലക്ട്രിക് വാഹനങ്ങളേക്കാൾ താങ്ങാനാവുന്ന വിലയാണുള്ളത് എന്ന് നമുക്ക് ഒന്ന് താരതമ്യം ചെയ്താൽ മനസിലാവും.

ഇവികളേക്കാൾ ജനപ്രിയം സ്ട്രോംഗ് ഹൈബ്രിഡുകൾ

സ്ട്രോംഗ് ഹൈബ്രിഡ് വാഹനങ്ങളുടെ വിജയത്തിന് പിന്നിലെ പ്രധാന കാരണവും ഇതു തന്നെയാണ്. ഇന്ത്യ ഒരു പ്രൈസ് സെൻസിറ്റീവ് രാജ്യമാണ്, ഉപഭോക്താക്കൾ ഏറ്റവും താങ്ങാനാവുന്ന ബജറ്റിൽ ലഭ്യമായ ഏറ്റവും മികച്ച ഫീച്ചറുകളും മൈലേജും ഉള്ള കാർ വാങ്ങാനാണ് ശ്രമിക്കുന്നത്. താരതമ്യേന കുറഞ്ഞ ഇനിഷ്യൽ കോസ്റ്റ് പോക്കറ്റ് ഫ്രണ്ട്ലിയുമാണ്.

ഫ്ലെക്സിബിലിറ്റിയും സൗകര്യവും: ഹൈബ്രിഡ് വാഹനങ്ങളുടെ വിൽപ്പന ഉയരുന്നതിന് പിന്നിലെ രണ്ടാമത്തെ കാരണം, അവ കൂടുതൽ ഫ്ലെക്സിബിളും സൗകര്യപ്രദവുമായ ഡ്രൈവിംഗ് എക്സ്പീരിയൻസ് നൽകുന്നു എന്നതാണ്. റേഞ്ച് ഉത്കണ്ഠയും ചാർജിംഗ് പോയിന്റുകൾ കണ്ടെത്താനും അവ ആക്‌സസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട വെല്ലുവിളികൾ പോലുള്ള ആശങ്കകളൊന്നും ഹൈബ്രിഡുകൾക്കില്ല. ചാർജ്ജിംഗ് ഇൻഫ്രാസ്ട്രക്ചർ പരിമിതമായേക്കാവുന്ന അപ്പാർട്ട്മെന്റുകളിൽ താമസിക്കുന്ന വ്യക്തികൾക്ക് ഇത് കൂടുതൽ പ്രയോജനകരമാണ്.

ഇവികളേക്കാൾ ജനപ്രിയം സ്ട്രോംഗ് ഹൈബ്രിഡുകൾ

വൈവിധ്യമാർന്ന ഓപ്ഷനുകൾ: നിലവിൽ ഇന്ത്യയിൽ, ഇലക്ട്രിക് കാറുകളുടെ വിഭാഗത്തിൽ വൈവിധ്യമാർന്ന ഓപ്ഷനുകൾ വളരെ കുറവാണ്. മറുവശത്ത്, സ്ട്രോംഗ് ഹൈബ്രിഡുകളിൽ സെഡാനുകളും താങ്ങാനാവുന്ന എംപിവികളും കോംപാക്ട് എസ്‌യുവികളും ഉൾപ്പെടുന്നു എന്നത് ശ്രദ്ധേയമാണ്. ടൊയോട്ട ഇന്നോവ ഹൈക്രോസാണ് നിലവിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സ്ട്രോംഗ് ഹൈബ്രിഡ് വാഹനം, തൊട്ടു പിന്നാലെ തന്നെ മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാരയും ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡറും ഉണ്ട്.

തെളിയിക്കപ്പെട്ട സാങ്കേതികവിദ്യയും വിശ്വാസ്യതയും: പതിറ്റാണ്ടുകളുടെ നിലനിൽപ്പിനൊപ്പം, ഹൈബ്രിഡ് സാങ്കേതികവിദ്യ കർശനമായ പരിശോധനകൾക്ക് വിധേയമായിട്ടുണ്ട്, അതിനാൽ തന്നെ ഇപ്പോൾ വിശ്വാസ്യതയുടെ ഒരു സൽപ്പേരും നേടിയിട്ടുണ്ട്. പരീക്ഷിച്ചു നോക്കിയ ഉൽപ്പന്നങ്ങളിലേക്ക് ഉപഭോക്താക്കളെ ആകർഷിക്കുന്ന ഇന്ത്യയെപ്പോലുള്ള ഒരു കോംപ്ലക്സ് വിപണിയിൽ ഇത് വളരെ പ്രധാനമാണ്. സ്ട്രോംഗ് ഹൈബ്രിഡുകളുടെ ഉയർന്ന വിശ്വാസ്യതയാണ് മികച്ച വിൽപ്പന കണക്കുകളുടെ പിന്നിലെ ഏറ്റവും വലിയ കാരണങ്ങളിലൊന്ന്.

ലോവർ മെയിന്റനൻസ് കോസ്റ്റും റീസെയിൽ വാല്യുവും: ഇന്ത്യൻ ഉപഭോക്താക്കൾ കുറഞ്ഞ അറ്റകുറ്റപ്പണികൾ ഉള്ള കാറുകൾ വാങ്ങാൻ ഇഷ്ടപ്പെടുന്നു എന്നത് വളരെ വ്യക്തമാണ്, സ്ട്രോംഗ് ഹൈബ്രിഡുകൾ ഈ ആവശ്യകത നിറവേറ്റുന്നു. ബാറ്ററി മാറ്റിസ്ഥാപിക്കാൻ/ റീപ്ലേസ് ചെയ്യാൻ ഗണ്യമായ ചെലവ് വരുത്തുന്ന ഇലക്ട്രിക് വാഹനങ്ങളിൽ നിന്ന് വ്യത്യസ്തമായി, സ്ട്രോംഗ് ഹൈബ്രിഡുകൾക്ക് മൊത്തത്തിലുള്ള പവർട്രെയിൻ ചെലവ് കുറവാണ്. ഈ ഘടകം ഒരു മികച്ച റീ സെയിൽ വാല്യുവിലേക്ക് വൻതോതിൽ സംഭാവന ചെയ്യുന്നു.

More from DriveSpark

Article Published On: Tuesday, December 5, 2023, 10:02 [IST]
English summary
Indian opt for hybrid cars over evs major reasons explained
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X