'ഇന്ത്യക്ക് വേണ്ടെങ്കിലും BYD-യെ ഞങ്ങള്‍ക്ക് വേണം'; ഇരുകൈയ്യും നീട്ടി സ്വീകരിക്കാന്‍ ഈ ഏഷ്യന്‍ രാജ്യം

ലോകം പതുക്കെ ഇവി വിപ്ലവത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ വാഹന വിപണിയാണെങ്കിലും ഇന്ത്യയില്‍ ഇവി സെഗ്‌മെന്റ് ഇന്നും ശൈശവദശയിലാണ്. ഇന്ത്യ പോലെ ഒരു വമ്പന്‍ രാജ്യത്തിലെ സാധ്യതകള്‍ തിരിച്ചറിഞ്ഞ് ആഗോള ഭീമന്‍മാരായ ടെസ്‌ലയും (Tesla) ബില്‍ഡ് യുവര്‍ ഡ്രീംസും (BYD) വമ്പന്‍ നിക്ഷേപത്തിന് താല്‍പര്യം പ്രകടിപ്പിച്ച് കേന്ദ്ര സര്‍ക്കാറിനെ സമീപിച്ചിരുന്നു.

ടെസ്‌ലയുമായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോള്‍ ചൈനീസ് കമ്പനിയായ BYD-യോട് കേന്ദ്രം 'നോ' പറഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ ഇവി ഭീമന്‍മാരെ തങ്ങളുടെ രാജ്യത്തിലേക്ക് ആകര്‍ഷിക്കാനായി വമ്പന്‍ ഇന്‍സെന്റീവുകള്‍ വാഗ്ദാനം ചെയ്യുകയാണ് ഇന്തോനേഷ്യ. ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളില്‍ നിന്ന് നിക്ഷേപം ആകര്‍ഷിക്കുന്നതിനായി ഒരു പുതിയ സെറ്റ് ഇന്‍സെന്റീവിന് അന്തിമരൂപം നല്‍കുകയാണെന്ന് ഇന്തോനേഷ്യന്‍ മന്ത്രി ലുഹുത് പണ്ട്‌ജെയ്തന്‍ ചൊവ്വാഴ്ച പറഞ്ഞു.

tesla

ഇതിന്റെ ഭാഗമായി സര്‍ക്കാര്‍ ടെസ്ല, BYD എന്നീ പ്രമുഖ കമ്പനികളുമായി ചര്‍ച്ച നടത്തിവരികയാണെന്ന് അദ്ദേഹം പറഞ്ഞു. വ്യാഴാഴ്ച ചൈനയിലെ ചെങ്ഡു നഗരത്തില്‍ BYD പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുമെന്നും അടുത്ത മാസം മൂന്നിന് ടെസ്ലയുടെ ചീഫ് എക്സിക്യൂട്ടീവ് എലോണ്‍ മസ്‌കിനെ അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ വെച്ച് കാണുമെന്നും അദ്ദേഹം പറഞ്ഞു.

തായ്ലന്‍ഡും വിയറ്റ്നാമും വാഗ്ദാനം ചെയ്യുന്ന ഇന്‍സെന്റീവുകളേക്കാള്‍ മികച്ചതായിരിക്കും ഇവയെന്ന് മാരിടൈം അഫയേഴ്സ് ആന്‍ഡ് നാച്ചുറല്‍ റിസോഴ്സ് കോര്‍ഡിനേറ്റിംഗ് മന്ത്രിയായ ലുഹുത് പണ്ട്‌ജൈതന്‍ സിഎന്‍ബിസി ഇന്തോനേഷ്യ സംഘടിപ്പിച്ച നിക്കല്‍ ഇന്‍ഡസ്ട്രി കോണ്‍ഫറന്‍സില്‍ പറഞ്ഞു. എന്നാല്‍ കൂടുത വിശദാംശങ്ങള്‍ നല്‍കാന്‍ അദ്ദേഹം തയാറായില്ല. തെക്കുകിഴക്കന്‍ ഏഷ്യയിലെ ഏറ്റവും വലിയ രാജ്യങ്ങളില്‍ ഒന്നായ ഇന്തോനേഷ്യ രാജ്യത്ത് നിക്ഷേപം നടത്തുന്നതിനായി ഇവി നിര്‍മാതാക്കളെ ആകര്‍ഷിക്കാന്‍ ശ്രമിക്കുന്നുണ്ട്.

byd atto 3

ലോകത്തിലെ ഏറ്റവും വലിയ നിക്കല്‍ ശേഖരമാണ് ഇന്തോനേഷ്യയുടെ ആത്മവിശ്വാസം. ഇവ ഇലക്ട്രിക് വാഹന ബാറ്ററി ഉത്പാദനത്തിന് സഹായകരമാണ്. കാര്യങ്ങള്‍ ഇങ്ങനെയാണെങ്കിലും മേഖലയിലെ ഓട്ടോമോട്ടീവ് ഹബ് തായ്‌ലന്‍ഡാണ്. അതിനാല്‍ തന്നെ BYD പോലുള്ള വാഹന നിര്‍മ്മാതാക്കള്‍ ഇന്തോനേഷ്യക്ക് പകരം തായ്‌ലന്‍ഡിലേക്ക് പോകുകയാണ്. ഇന്തോനേഷ്യയിലെ ഏത് ഇവി നിക്ഷേപത്തിനും തങ്ങള്‍ നല്‍കാന്‍ പോകുന്ന ഇന്‍സെന്റീവുകള്‍ നാളെ അന്തിമമാക്കാന്‍ പോകുമെന്നും പ്രസിഡന്റ് ജോക്കോ വിഡോഡോയുടെ അനുമതിക്കായി കാത്തിരിക്കുകയാണെന്നും ലുഹുത് പറഞ്ഞു.

ലോകത്തിലെ നമ്പര്‍ വണ്‍ ഇവി നിര്‍മാതാക്കളായ ടെസ്‌ല ഏഷ്യയില്‍ ചൈനക്ക് വെളിയില്‍ ഒരു ഇവി ഹബ് നിര്‍മിക്കുകയാണെങ്കില്‍ അത് തങ്ങള്‍ക്ക് ലഭിക്കുന്നതിനായി ഇന്തോനേഷ്യ ചരടുവലി നടത്താന്‍ തുടങ്ങിയിട്ട് നാള്‍ ഒത്തിരിയായി. എന്നാല്‍ ഇതിനിടക്ക് ടെസ്‌ല ഇന്ത്യയടക്കമുള്ള രാജ്യങ്ങളുമായി ചര്‍ച്ചകള്‍ നടത്തുന്ന സാഹചര്യത്തിലാണ് ഇന്തോനേഷ്യ പുതിയ ഇന്‍സെന്റീവ് സ്‌കീമുകള്‍ കൊണ്ടുവരുന്നത്.

byd seal

ടെസ്‌ലക്ക് പിന്നാലെ BYD-യും ഇന്ത്യയില്‍ ഇവി, ബാറ്ററി നിര്‍മാണ കേന്ദ്രങ്ങള്‍ സ്ഥാപിക്കാനൊരുങ്ങുന്നുവെന്ന വാര്‍ത്ത രാജ്യത്തെ ഇവി പ്രേമികള്‍ക്ക് വലിയ പ്രതീക്ഷ നല്‍കിയിരുന്നു. എന്നാല്‍ സുരക്ഷ കാരണങ്ങള്‍ മുന്‍നിര്‍ത്തി കേന്ദ്ര സര്‍ക്കാര്‍ BYD-ക്ക് രാജ്യത്ത് ഇവി നിര്‍മാണ സൗകര്യമൊരുക്കാന്‍ വിസമ്മതിക്കുകയായിരുന്നു. ഹൈദരാബാദ് ആസ്ഥാനമായുള്ള മേഘാ എഞ്ചിനീയറിംഗ് ആന്റ് ഇന്‍ഫ്രാസ്ട്രക്ചേഴ്‌സ് ലിമിറ്റഡുമായി സഹകരിച്ചാണ് BYD ഇന്ത്യയില്‍ ഇവി, ബാറ്ററി നിര്‍മ്മാണ പ്ലാന്റ് സ്ഥാപിക്കാന്‍ താല്‍പര്യപ്പെട്ട് മുന്നോട്ട് വന്നത്.

ഏകദേശം 1 ബില്യണ്‍ ഡോളര്‍ ഇന്ത്യയില്‍ നിക്ഷേപിക്കാനായിരുന്നു പ്ലാന്‍. തെലങ്കാനയിലെ ഹൈദരാബാദില്‍ ഇലക്ട്രിക് വാഹന പ്ലാന്റ് സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന തരത്തിലായിരുന്നു BYD-യും മേഘാ എഞ്ചിനിയറിംഗും വ്യവസായവും ആഭ്യന്തര വ്യാപാരവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള കേന്ദ്ര വകുപ്പിന് (DPIIT) മുമ്പാകെ ഇന്‍വെസ്റ്റ്മെന്റ് പ്രപ്പോസല്‍ സമര്‍പ്പിച്ചത്. ചൈനീസ് കമ്പനി ആയതിനാല്‍ ഇക്കാര്യത്തില്‍ മറ്റ് വകുപ്പുകളുടെ അഭിപ്രായം കൂടി തേടുകയായിരുന്നു DPIIT.

ഇന്ത്യയിലെ ചൈനീസ് നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട സുരക്ഷാ ആശങ്കകള്‍ ചര്‍ച്ചയായതായും നിലവിലുള്ള നിയമങ്ങള്‍ അത്തരം നിക്ഷേപങ്ങള്‍ അനുവദിക്കുന്നില്ലെന്നും DEPIIT ഒഫീഷ്യലുകള്‍ ഒരു ദേശീയ മാധ്യമത്തോട് വെളിപ്പെടുത്തി. 2020 ഏപ്രിലില്‍ കേന്ദ്ര സര്‍ക്കാര്‍ നേരിട്ടുള്ള വിദേശ നിക്ഷേപ നയം (FDI) മാറ്റിയിരുന്നു. രാജ്യവുമായി കര അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളില്‍ നിന്നുള്ള നിക്ഷേപങ്ങള്‍ക്ക് സര്‍ക്കാര്‍ അനുമതി നിര്‍ബന്ധമാക്കുകയായിരുന്നു. ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയാണ് ഇത്തരം പ്രപ്പോസലുകളില്‍ തീരുമാനം കല്‍പ്പിക്കുന്നത്.

More from DriveSpark

Article Published On: Wednesday, July 26, 2023, 11:38 [IST]
English summary
Indonesia finalizing new set of incentives to attract investment from ev makers like tesla and byd
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X