വിപണി പിടിക്കാൻ കച്ചകെട്ടി ടൊയോട്ട; ഹൈക്രോസിന് കുറഞ്ഞ വിലയിൽ ഒരു ബേസ് മോഡൽ വരുന്നു

തങ്ങളുടെ മോഡൽ ലൈനപ്പ് എക്സ്പാൻഡ് ചെയ്യുന്നതിനും വിൽപ്പന കൂടുതൽ വർധിപ്പിക്കുന്നതിനുമായി ഇന്തോ-ജാപ്പനീസ് വാഹന നിർമ്മാതാക്കളായ ടൊയോട്ട കിർലോസ്‌കർ മോട്ടോർ പുതിയ പദ്ധതികൾ ആവിഷ്കരിച്ചു കൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായി അടുത്തിടെ കമ്പനി പുറത്തിറക്കിയ ഇന്നോവ ഹൈക്രോസ് എംപിവിയ്ക്കായി പുതിയ ബേസ് വേരിയന്റുകൾ അവതരിപ്പിക്കുമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

പെട്രോൾ, ഹൈബ്രിഡ് ഡ്രൈവ്ട്രെയിൻ ഓപ്ഷനുകളിൽ മോഡലിന് പുതിയ ബേസ് വേരിയന്റുകൾ അവതരിപ്പിക്കാനാണ് നിർമ്മാതാക്കളുടെ പ്ലാൻ. കൂടാതെ ഏഴ്, എട്ട് സിറ്റ് കോൺഫിഗറേഷനുകളിൽ ഇവ കമ്പനി വാഗ്ദാനം ചെയ്യും. മാധ്യമ റിപ്പോർട്ട് അനുസരിച്ച്, ടൊയോട്ട കിർലോസ്‌കർ മോട്ടോർ രാജ്യത്തെ ഫ്ലീറ്റ് ഓപ്പറേറ്റർമാർക്ക് പുതിയ ഇന്നോവ ഹൈക്രോസ് വാഗ്ദാനം ചെയ്യും. ഫ്ലീറ്റിനായി ഹൈക്രോസ് മൂന്ന് വേരിയന്റുകളിൽ കമ്പനി വാഗ്ദാനം ചെയ്യുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

വിപണി പിടിക്കാൻ കച്ചകെട്ടി ടൊയോട്ട; ഹൈക്രോസിന് കുറഞ്ഞ വിലയിൽ ഒരു ബേസ് മോഡൽ വരുന്നു

ആദ്യത്തേത് ഇപ്പോൾ ഒരു വേരിയന്റ് നെയിമില്ലാത്ത ബേസ് മോഡലായിരിക്കും. കൂടാതെ VX, ZX വേരിയന്റുകളും ബ്രാൻഡ് വാഗ്ദാനം ചെയ്യും. ഈ മൂന്ന് മോഡലുകളും മുകളിൽ സൂചിപ്പിച്ചതു പോലെ ഏഴ്, എട്ട് സീറ്റർ കോൺഫിഗറേഷനുകളിൽ വരും. നിലവിൽ ടൊയോട്ട ഇന്നോവ ഹൈക്രോസ് G, GX, VX, ZX, ZX(O) എന്നിങ്ങനെ അഞ്ച് വേരിയന്റുകളിൽ വാഗ്ദാനം ചെയ്യുന്നു. ZX, ZX(O) ഒഴികെയുള്ള ഈ വേരിയന്റുകളെല്ലാം ഏഴ് സീറ്റർ കോൺഫിഗറേഷനുകൾക്കൊപ്പം വാഗ്ദാനം ചെയ്യുന്നു.

അതേസമയം ഈ രണ്ട് ടോപ്പ് ഓഫ് ലൈൻ വേരിയന്റുകൾ ഏഴ് സീറ്റർ കോൺഫിഗറേഷനിൽ മാത്രമാണ് വരുന്നത്. പവർട്രെയിൻ സെക്ഷനെ സംബന്ധിച്ചിടത്തോളം, മുഴുവൻ ലൈനപ്പിലെ ആദ്യ രണ്ട് വേരിയന്റുകളും പ്യുവർ പെട്രോൾ പവർപ്ലാന്റുകളുമായാണ് ലഭ്യമാകുന്നത്, അതേസമയം മറ്റ് മൂന്ന് വേരിയന്റുകളും സ്ട്രോംഗ് പെട്രോൾ ഹൈബ്രിഡ് ഡ്രൈവ്ട്രെയിനുമായി ലഭ്യമാണ്. വാഹനത്തിന്റെ ഔട്ട്‌പുട്ടുകളെ സംബന്ധിച്ചിടത്തോളം, ഇന്നോവ ഹൈക്രോസിന്റെ സ്ട്രോംഗ് ഹൈബ്രിഡ് പതിപ്പ് ഒരു ഇലക്ട്രിക് മോട്ടോറുമായി കണക്ട് ചെയ്ത 2.0 ലിറ്റർ പെട്രോൾ എഞ്ചിനുമായി ലഭ്യമാണ്.

ഈ സജ്ജീകരണം സംയോജിതമായി 183 PS പവർ ഉൽപ്പാദിപ്പിക്കുന്നു. സ്ട്രോംഗ് ഹൈബ്രിഡ് പതിപ്പിനായി ലിറ്ററിന് 23.24 കിലോമീറ്റർ മൈലേജാണ് ടൊയോട്ട അവകാശപ്പെടുന്നത്. ഇത് സെഗ്‌മെന്റിലെ ഏറ്റവും ഉയർന്നതാണ് എന്നതും ശ്രദ്ധിക്കണം. കൂടാതെ, പ്യുവർ പെട്രോൾ ആവർത്തനത്തിന് 171 PS കരുത്ത് ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റർ പെട്രോൾ എഞ്ചിനാണ് ഉപയോഗിക്കുന്നത്. ഈ മോഡലിന് ലിറ്ററിന് 16.13 കിലോമീറ്ററാണ് മൈലേജ്.

സ്റ്റാൻഡേർഡ് പെട്രോൾ മോഡൽ CVT ഗിയർബോക്സുമായും സ്ട്രോംഗ് ഹൈബ്രിഡ് മോഡൽ e-CVT ഗിയർബോക്സുമായും കണക്ട് ചെയ്തിരിക്കുന്നു. ഇന്നോവ ഹൈക്രോസിനൊപ്പം മാനുവൽ ഗിയർബോക്‌സ് ടൊയോട്ട വാഗ്ദാനം ചെയ്യുന്നില്ല, അതോടൊപ്പം ഡീസൽ എഞ്ചിനും എംപിവിയിൽ ഇല്ല. എന്നാൽ ടൊയോട്ട ഇപ്പോഴും വിപണിയിൽ ഇന്നോവ ക്രിസ്റ്റ ഡീസൽ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇന്നോവ ക്രിസ്റ്റ ഡീസൽ അടുത്തിടെ വിപണിയിൽ വീണ്ടും നിർമ്മാതാക്കൾ അവതരിപ്പിച്ചിരുന്നു, എന്നാൽ ഇത് മാനുവൽ ട്രാൻസ്മിഷനിൽ മാത്രമേ ലഭ്യമാവൂ.

വിപണി പിടിക്കാൻ കച്ചകെട്ടി ടൊയോട്ട; ഹൈക്രോസിന് കുറഞ്ഞ വിലയിൽ ഒരു ബേസ് മോഡൽ വരുന്നു

സൂപ്പർ വൈറ്റ്, പ്ലാറ്റിനം വൈറ്റ് പേൾ, സിൽവർ മെറ്റാലിക്, ആറ്റിറ്റൂഡ് ബ്ലാക്ക് മൈക്ക, സ്പാർക്ക്ലിംഗ് ബ്ലാക്ക് പേൾ ക്രിസ്റ്റൽ ഷൈൻ, അവന്റ് ഗ്രേഡ് ബ്രോൺസ് മെറ്റാലിക്, ബ്ലാക്ക്ഷിഷ് അഗെഹ ഗ്ലാസ് ഫ്ലേക്ക് എന്നീ നിറങ്ങളിൽ ടൊയോട്ട ഇന്നോവ ഹൈക്രോസ് ലഭ്യമാണ്. ടൊയോട്ട ന്യൂ ഗ്ലോബൽ ആർക്കിടെക്ചറിനെ (TNGA) അടിസ്ഥാനമാക്കിയാണ് പുതിയ ഇന്നോവ ഹൈക്രോസ് നിർമ്മിച്ചിരിക്കുന്നത്. ഇതൊരു മോണോകോക്ക് എംപിവിയാണ്, അതേസമയം ഇന്നോവ ക്രിസ്റ്റ ഒരു ലാഡർ-ഓൺ-ഫ്രെയിം എംപിവിയാണ്.

ഇന്നോവ ക്രിസ്റ്റയുമായി താരതമ്യപ്പെടുത്തുമ്പോൾ ലുക്കിലും ഫീച്ചറുകളിലും ഇന്നോവ ഹൈക്രോസ് കൂടുതൽ പ്രീമിയം ഓപ്ഷനാണ്. ഫ്ലോട്ടിംഗ് 10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, സെമി-ഡിജിറ്റൽ ഇൻസ്ട്രമെന്റ് ക്ലസ്റ്റർ, ലെതർ അപ്‌ഹോൾസ്റ്ററി, ഫ്രണ്ട് വെന്റിലേറ്റഡ് സീറ്റുകൾ, ആംബിയന്റ് ലൈറ്റുകൾ, പനോരമിക് സൺറൂഫ്, മൾട്ടി-ഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ തുടങ്ങിയ ഫീച്ചറുകൾ ടൊയോട്ട ഇന്നോവ ഹൈക്രോസ് വാഗ്ദാനം ചെയ്യുന്നു. കൂടാതെ ADAS ഉം വാഗ്ദാനം ചെയ്യുന്നു. ഈ ഫീച്ചർ ലഭിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ടൊയോട്ട മോഡലാണിത്.

ഇന്നോവ ഹൈക്രോസിന്റെ പെട്രോൾ പതിപ്പുകൾക്ക് 18.30 ലക്ഷം മുതൽ 19.20 ലക്ഷം രൂപ വരെയാണ് എക്സ്-ഷോറൂം വില. ഹൈബ്രിഡിന് 24.01 ലക്ഷം മുതൽ 28.97 ലക്ഷം രൂപ വരെ ചെലവാക്കണം. പുതിയ ബേസ് വേരിയന്റിന്റെ വരവോടു കൂടി വില അല്പം കുറയുമെന്ന് പ്രതീക്ഷാം.

Article Published On: Saturday, February 18, 2023, 8:30 [IST]
English summary
Innova hycross to get more cheap as toyota to introduce new base variant
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X