10 ലക്ഷം മതിയെന്ന് കരുതി ഥാറിനായി 1.5 വര്‍ഷം കാത്തിരിക്കണോ? ഈ കരുത്തന്‍മാരുള്ളപ്പോള്‍

ഇന്ത്യയില്‍ ഓഫ്‌റോഡ് പ്രേമികള്‍ക്കിടയില്‍ തരംഗം സൃഷ്ടിച്ച എസ്‌യുവിയാണ് മഹീന്ദ്ര ഥാര്‍. ഇന്ത്യയില്‍ ഓഫ്‌റോഡ് വിപണിയില്‍ എതിരാളികളില്ലാതെ വിലസുകയായിരുന്ന ഥാറിന് ഒത്ത എതിരാളിയായി ചില മോഡലുകള്‍ എത്തിയതോടെ മഹീന്ദ്ര അടുത്തിടെ ഒരു മാസ്റ്റര്‍ സ്‌ട്രോക്ക് നടത്തി. 9.99 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയില്‍ മഹീന്ദ്ര ഥാറിന്റെ 4x2 വേരിയന്റ് വിപണിയില്‍ എത്തിച്ചാണ് മഹീന്ദ്ര എതിരാളികളെ ഞെട്ടിച്ചത്.

എന്നാല്‍ വേരിയന്റിന്റെ ഉയര്‍ന്ന കാത്തിരിപ്പ് കാലയളവ് പലരെയും നിരാശയിലാഴ്ത്തുന്നുണ്ട്. ഥാര്‍ 4x2 ലൈനപ്പില്‍ രണ്ട് ഡീസല്‍ വേരിയന്റുകളും ഒരു പെട്രോള്‍ ഓപ്ഷനും ആണുള്ളത്. ഏറ്റവും താങ്ങാനാവുന്ന 9.99 ലക്ഷം രൂപ (എക്സ്ഷോറൂം) വിലയില്‍ വരുന്ന ഡീസല്‍ AX ഹാര്‍ഡ്-ടോപ്പ് വേരിയന്റിനാണ് വന്‍ ഡിമാന്‍ഡ്. ഏറ്റവും കൂടുതല്‍ ബുക്കിംഗ് വാരിക്കൂട്ടിയത് ഈ വേരിയന്റാണ്.
കഴിഞ്ഞ ദിവസം ഥാര്‍ RWD വേരിയന്റുകളുടെ ഡെലിവറി മഹീന്ദ്ര ആരംഭിച്ചിരുന്നു.

10 ലക്ഷം മതിയെന്ന് കരുതി ഥാറിനായി 1.5 വര്‍ഷം കാത്തിരിക്കണോ? ഈ കരുത്തന്‍മാരുള്ളപ്പോള്‍

എന്നാല്‍ 1.5 വര്‍ഷം വരെയാണ് താങ്ങാവുന്ന വേരിയന്റിന്റെ കാത്തിരിപ്പ് കാലയളവ് നീളുന്നത്. പെട്രോള്‍ 4x2 കൈയ്യില്‍ കിട്ടാന്‍ വെറും 5 മാസം കാത്തിരുന്നാല്‍ മതി. അതുമായി താരതമ്യം ചെയ്യുമ്പോള്‍ 1.5 വര്‍ഷം വളരെ കൂടുതലാണ്. XUV300-ന് കരുത്തേകുന്ന 1.5-ലിറ്റര്‍ ടര്‍ബോ ഡീസല്‍ എഞ്ചിനാണ് വിലകുറഞ്ഞ ഥാറില്‍ മഹീന്ദ്ര നല്‍കിയിരിക്കുന്നത്. അതും കാത്തിരിപ്പ് കാലയളവ് നീളാനുള്ള കാരണങ്ങളില്‍ ഒന്നാണ്. ഈ രണ്ട് മോഡലുകളുടെയും നിര്‍മാണത്തിന് കമ്പനി പരിഗണന നല്‍കേണ്ടി വരുന്നത് കൊണ്ടാണിത്.

മികച്ച ലൈഫ്‌സ്‌റ്റൈല്‍ എസ്‌യുവി ആണെങ്കില്‍ കൂടി ഒന്നര വര്‍ഷമൊക്കെ കാത്തിരിക്കേണ്ടതുണ്ടോ എന്ന് പലരുടെയും മനസ്സില്‍ തോന്നിയിട്ടുണ്ടാകാം. വേണം എന്നാണെങ്കില്‍ നിങ്ങള്‍ക്ക് ക്ഷമയോടെ കാത്തിരിക്കാം. അല്ല എന്നാണെങ്കില്‍ സെഗ്‌മെന്റില്‍ ഥാറിന് പകരം നിങ്ങള്‍ക്ക് പരിഗണിക്കാവുന്ന കരുത്തുറ്റ രണ്ട് മോഡലുകള്‍ ഞങ്ങള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്താം.

മാരുതി സുസുക്കി ജിംനി 5-ഡോര്‍

2023 ഓട്ടോ എക്‌സ്‌പോയുടെ രണ്ടാം ദിനം ജനുവരി 12 നാണ് മാരുതി സുസുക്കി ഏറെ നാളായി കാത്തിരിക്കുന്ന ജിംനി 5 ഡോര്‍ പതിപ്പ് അവതരിപ്പിച്ചത്. 105 bhp പവര്‍ പുറപ്പെടുവിക്കുന്ന 1.5 ലിറ്റര്‍ K15B പെട്രോള്‍ എഞ്ചിനാണ് ഇതിന് കരുത്ത് പകരുന്നത്. 5-സ്പീഡ് മാനുവല്‍, 4-സ്പീഡ് ഓട്ടോമാറ്റിക്ക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ ഇത് വാങ്ങാനാകും.

2WD ഹൈ, 4WD ഹൈ, 4WD ലോ മോഡുകള്‍ ഉള്ള മാനുവല്‍ ട്രാന്‍സ്ഫര്‍ കെയ്‌സും ലോ-റേഞ്ച് ഗിയര്‍ബോക്‌സും ഉള്ള സുസുക്കിയുടെ ഓള്‍ഗ്രിപ്പ് 4WD സിസ്റ്റമാണ് ഇതിന് ലഭിക്കുന്നത്. മാരുതി സുസുക്കിയുടെ നെക്‌സ ഡീലര്‍ഷിപ്പിലൂടെ എസ്‌യുവി ഇപ്പോര്‍ ബുക്ക് ചെയ്യാം. ഏകദേശം 12 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്ന വില. ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കള്‍ രാജ്യത്ത് നിലവില്‍ ഏറ്റവും കൂടുതല്‍ ഹൈപ്പുള്ള വാഹനം ഈ വര്‍ഷം മേയില്‍ വിപണിയില്‍ ഇറക്കുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്.

2023 മെയ് മാസത്തില്‍ ജിംനി വില്‍പ്പനയ്ക്കെത്തുമെന്ന് കരുതുന്നു. വില ഏകദേശം 12 ലക്ഷം രൂപയായിരിക്കുമെന്നാണ് സൂചനകള്‍. മഹീന്ദ്ര ഥാര്‍ RWD വേരിയന്റിനേക്കാള്‍ ജിംനിക്കുള്ള ചില ഗുണങ്ങള്‍ ഇനി നോക്കാം. അളവുകളുടെ കാര്യത്തില്‍ മാരുതി ജിംനി ഒരുപക്ഷേ ഥാറിനേക്കാള്‍ ചെറുതായിരിക്കാം, എങ്കിലും ഥാറിനേക്കാള്‍ രണ്ട് ഡോറുകള്‍ കൂടുതലുണ്ടെന്നത് വലിയൊരു ഗുണമാണ്. ജിംനി മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനില്‍ വാഗ്ദാനം ചെയ്യുന്നുവെന്നതും മറ്റൊരു മെച്ചമാണ്. അതേ പ്രൈസ് റേഞ്ചില്‍ 4x4 സിസ്റ്റവും ലഭിക്കും. ജിംനി 5 ഡോര്‍ പതിപ്പിന് 6 മാസം മുതല്‍ 8 മാസം വരെ കാത്തിരുന്നാലും മതിയാകും.

ഫോഴ്‌സ് ഗൂര്‍ഖ

പക്കാ 4x4 ഓഫ്-റോഡറായ ഫോഴ്‌സ് ഗൂര്‍ഖയെ ഒരു സ്‌പെഷ്യലിസ്റ്റ് വാഹനമായി കണക്കാക്കുന്ന ആളുകള്‍ നിരവധിയാണ്. മെര്‍സിഡീസില്‍ നിന്നുള്ള 2.6 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് ഫോഴ്‌സ് ഗൂര്‍ഖക്ക് കരുത്ത് പകരുന്നത്. ഇത് 91 bhp പവറും 250 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. മെര്‍സിഡീസില്‍ നിന്നുള്ള G28 മാനുവല്‍ 5 സ്പീഡ് ഗിയര്‍ബോക്‌സുമായി എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നു. ഒപ്പം മാനുവല്‍ ഫ്രണ്ട് ആന്‍ഡ് റിയര്‍ ഡിഫറന്‍ഷ്യല്‍ ലോക്കും ഇതിന് ലഭിക്കുന്നു.

എന്നാല്‍ 14.75 ലക്ഷം രൂപ (എക്‌സ്‌ഷോറൂം) വിലയില്‍ വരുന്ന വാഹനത്തിന് ഥാര്‍ RWD നേക്കാള്‍ ഇച്ചിരി വില കൂടുതലാണ്. ക്യാബിന്‍, ഓണ്‍ബോര്‍ഡ് ഇലക്ട്രോണിക്‌സ്, ഓട്ടോമാറ്റിക് ഗിയര്‍ബോക്സുള്ള പെട്രോള്‍ എഞ്ചിന്‍ എന്നിവയുടെ കാര്യത്തില്‍ ഗൂര്‍ഖ ഥാറിന് പിന്നില്‍ നില്‍ക്കുമെങ്കിലും നിങ്ങള്‍ ഒരു സീരിയസ് ഓഫ് റോഡര്‍ എസ്‌യുവി തിരയുന്ന ആളാണെങ്കില്‍ ഫോഴ്‌സ് ഗൂര്‍ഖ ബെസ്റ്റ് ഓപ്ഷനാണ്. വറൈറ്റി ആഗ്രഹിക്കുന്നവര്‍ക്ക് ഒരുകൈ നോക്കാവുന്ന വാഹനമാണ് ഫോഴ്‌സ് ഗൂര്‍ഖ.

കാത്തിരിപ്പ് കാലയളവും കുറവായിരിക്കുമെന്ന മെച്ചമുണ്ട്. മഹീന്ദ്ര ഥാര്‍ RWD പതിപ്പിന്റെ താങ്ങാവുന്ന മോഡല്‍ കിട്ടാന്‍ കാത്തിരിക്കുമോ അതോ ബദല്‍ നിര്‍ദേശങ്ങളിലേക്ക് നീങ്ങുമോ. എതായാലും നിങ്ങളുടെ അഭിപ്രായങ്ങള്‍ അറിയാന്‍ ഞങ്ങള്‍ക്ക് അതിയായ ആഗ്രഹമുണ്ട്. അവ കമന്റ് ബോക്‌സില്‍ രേഖപ്പെടുത്തുമല്ലോ.

Article Published On: Wednesday, February 8, 2023, 16:45 [IST]
English summary
Is it worth waiting for 1 5 years for mahindra thar 4x2 when we have alternatives
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X