കമ്പനിയെ വരെ ഞെട്ടിക്കുന്ന ഡിമാന്‍ഡ്; ഈ പിക്കപ്പ് കുറഞ്ഞ വിലയില്‍ കുറച്ച് കാലം കൂടി വാങ്ങാം...

കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ വില്‍പ്പന നേടാന്‍ സാധിക്കുമെന്നതിനാല്‍ ഇന്ത്യയിലെ ഓട്ടോമൊബൈല്‍ നിര്‍മ്മാതാക്കള്‍ക്ക് അവരുടെ വില്‍പ്പന കണക്കുകള്‍ മെച്ചപ്പെടുത്താനുള്ള മികച്ച അവസരമായാണ് ഉത്സവ സീസണ്‍ കാണുന്നത്. ഈ അവസരത്തില്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാനായി മിക്കവാറും എല്ലാ വാഹന നിര്‍മ്മാതാക്കളും തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് പുതിയ വേരിയന്റുകള്‍ അവതരിപ്പിക്കുന്നു.

ഈ തന്ത്രങ്ങളുടെ ഭാഗമായി ഇസൂസു മോട്ടോര്‍സ് ഇന്ത്യ D-മാക്സ് S-ക്യാബ് പിക്ക്-അപ്പ് ട്രക്കിന്റെ പുതിയ ടോപ്പ്-സ്‌പെക്ക് 'Z' വേരിയന്റ് രാജ്യത്ത് അവതരിപ്പിച്ചിരുന്നു. ക്രൂ ക്യാബ് പിക്കപ്പ് വിഭാഗത്തില്‍ പെടുന്ന വാഹനം ധാരാളം ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയാണ് എത്തിയിരിക്കുന്നത്. ഇപ്പോള്‍ വിപണിയില്‍ നിന്നുള്ള മികച്ച പ്രതികരണത്തിന്റെ അടിസ്ഥാനത്തില്‍ D-മാക്‌സ് S-ക്യാബ് Z-ന്റെ പ്രാരംഭ വില ഒക്ടോബര്‍ 31 വരെ നിലനിര്‍ത്താന്‍ ഇസൂസു തീരുമാനിച്ചു.

isuzu d-max s-cab pick-up

നിലവില്‍ പിക്ക്-അപ്പ് ട്രക്കിന് 14.99 ലക്ഷം രൂപയാണ് ചെന്നൈ എക്‌സ്‌ഷോറൂം വില. ഒക്‌ടോബര്‍ 31-ന് ശേഷം വില വര്‍ധിക്കും. ഇക്കഴിഞ്ഞ ഓഗസ്റ്റ് 31-നാണ് പിക്കപ്പ് ട്രക്ക് കമ്പനി ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കിയത്. നഗരത്തിലെ ഉപഭോക്താക്കളെയാണ് ഈ വാഹനം വഴി ഇസുസു പ്രധാനമായും ലക്ഷ്യം വെക്കുന്നത്. ഫുള്ളി ലോഡ് ചെയ്ത ഒരൊറ്റ വേരിയന്റിലാണ് ഇത് ലഭ്യമാകുന്നത്.

കോസ്മിക് ബ്ലാക്ക്, ഗലേന, ഗ്രേ, സ്ലാപ്ഷ് വൈറ്റ്, നോട്ടിലസ് ബ്ലൂ, ടൈറ്റാനിയം സില്‍വര്‍ എന്നിങ്ങനെ അഞ്ച് നിറത്തിലാണ് ഇത് വാങ്ങാന്‍ സാധിക്കുക. ഹൈവേകളിലും ഓഫ്-റോഡ് ട്രെയിലുകളിലും മികച്ച ഹാന്‍ഡ്ലിംഗ് നല്‍കുമെന്ന് അവകാശപ്പെടുന്ന ഇസൂസു ഗ്രാവിറ്റി റെസ്പോണ്‍സ് ഇന്റലിജന്റ് പ്ലാറ്റ്ഫോം എന്നും അറിയപ്പെടുന്ന ഒരു പുതിയ iGRIP പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് പിക്കപ്പ് നിര്‍മിച്ചിരിക്കുന്നത്. 2.5 ലിറ്റര്‍ 4 J A1 എഞ്ചിനാണ് വാഹനത്തില്‍ ഉപയോഗിച്ചിരിക്കുന്നത്.

78 bhp കരുത്തും 176 Nm പീക്ക് ടോര്‍ക്കും പുറത്തെടുക്കാന്‍ സാധിക്കുന്ന തരത്തിലാണ് എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്. ക്രോം ഗ്രില്‍, ബൈ-എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ് ലാംബുകള്‍, സ്‌പോര്‍ട്ടി റൂഫ് റെയിലുകള്‍, ഗണ്‍ മെറ്റല്‍ ഷാര്‍ക് ഫിന്‍ ആന്റിന, പുതുതായി ഡിസൈന്‍ ചെയ്ത സിക്സ്-സ്പോക് വീല്‍ കവറുകള്‍, ക്രോം ഫിനിഷുള്ള റിയര്‍ വ്യൂ മിററുകള്‍ക്കൊപ്പം ഘടിപ്പിച്ചിട്ടുള്ള ഇന്‍ഡിക്കേറ്ററുകള്‍, എല്‍ഇഡി ടെയില്‍ ലാംബുകള്‍ തുടങ്ങിയവയാണ് D-മാക്സ് S-ക്യാബ് Z-ന്റെ പ്രധാന ഡിസൈന്‍ ഹൈലൈറ്റുകള്‍.

കീലെസ് എന്‍ട്രിയും സ്‌റ്റൈലിഷ് ആന്റി-സ്‌കിഡ് സൈഡ്സ്റ്റെപ്പുകളുമായാണ് ഇത് വരുന്നത്. ഇന്റീരിയര്‍ ഇപ്പോള്‍ പിയാനോ ബ്ലാക്ക് ഫിനിഷ്ഡ് ട്രിം ഘടകങ്ങളുമായി വരുന്നു. മള്‍ട്ടി-ഫംഗ്ഷന്‍ സ്റ്റിയറിംഗ് വീല്‍ ലെതറില്‍ ഫിനിഷ് ചെയ്തിട്ടുണ്ട്. ബ്ലാക്ക്, ഡാര്‍ക്ക് ഗ്രേ എന്നിവയടങ്ങുന്ന ഡ്യുവല്‍ ടോണ്‍ നിറത്തിലാണ് അപ്‌ഹോള്‍സ്റ്ററി പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഉയരം ക്രമീകരിക്കാവുന്ന ഹെഡ്റെസ്റ്റുകളും ബാക്ക് പോക്കറ്റുകളും ഓഫറിലുണ്ട്.

പിന്നെ 6 സ്പീക്കറുകളുമായി ബന്ധിപ്പിച്ചിരിക്കുന്ന 7 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും അകത്തളത്തില്‍ ഒരുക്കിയിട്ടുണ്ട്. മൊബൈല്‍ ഉപകരണങ്ങള്‍ ചാര്‍ജ് ചെയ്യാന്‍ ഒന്നിലധികം യുഎസ്ബി പോര്‍ട്ടുകളും വാഹനം പാര്‍ക്ക് ചെയ്യുമ്പോള്‍ ഉപയോഗപ്രദമാകുന്ന റിയര്‍ പാര്‍ക്കിംഗ് ക്യാമറയും ഇസുസു വാഗ്ദാനം ചെയ്യുന്നു. കപ്പ് ഹോള്‍ഡറുകള്‍, ഓട്ടോ അപ്പ്-ഡൗണ്‍ ഡ്രൈവര്‍ പവര്‍ വിന്‍ഡോ, മാപ്പ് ലാമ്പ്, സണ്‍ഗ്ലാസ് ഹോള്‍ഡര്‍, വാനിറ്റി മിറര്‍ എന്നിവയാണ് പിക്കപ്പില്‍ ഇസുസു ഓഫര്‍ ചെയ്യുന്ന മറ്റ് പ്രധാന സവിശേഷതകള്‍.

ഡ്യുവല്‍ എയര്‍ബാഗുകള്‍, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍, സ്പീഡ് സെന്‍സിംഗ് ഡോര്‍ ലോക്കുകള്‍, ബ്രേക്ക് ഓവര്‍റൈഡ് സിസ്റ്റം എന്നിവയാണ് ഇസുസു D-മാക്‌സ് S-ക്യാബ് Z-ന്റെ സേഫ്റ്റി കിറ്റില്‍ വരുന്നത്. മുന്നിലും പിന്നിലും ക്രംമ്പിള്‍ സോണുകള്‍, ക്രോസ് കാര്‍ ഫ്രണ്ട് ബീം, അണ്ടര്‍ബോഡി സ്റ്റീല്‍ പ്രൊട്ടക്ഷന്‍ അങ്ങനെ നിരവധി സുരക്ഷാ സംവിധാനങ്ങള്‍ ഇസൂസു D-മാക്സ് S-ക്യാബ് Z-ലുണ്ട്.

അപ്രതീക്ഷിതമായ സാഹചര്യങ്ങളില്‍ പെട്ടെന്ന് സഡന്‍ ബ്രേക്ക് ഇടുമ്പോള്‍ എഞ്ചിനിലേക്കുള്ള പവര്‍ കട്ട് ചെയ്യുന്ന ബ്രേക്ക് ഓവര്‍റൈഡ് സിസ്റ്റവും പുതിയ വാഹനത്തിലുണ്ട്. സൗകര്യത്തിനും സേഫ്റ്റിക്കുമൊപ്പം മികച്ച സ്‌റ്റൈലും പെര്‍ഫോമന്‍സും വിശ്വാസ്യതയും വാഗ്ദാനം ചെയ്യുന്ന ഈ മോഡല്‍ ഉത്സവകാലത്ത് ഇസൂസുവിന്റെ വില്‍പ്പന ഇനിയും ഉയര്‍ത്തുമെന്ന് പ്രതീക്ഷിക്കാം.

More from DriveSpark

Article Published On: Sunday, October 1, 2023, 11:00 [IST]
English summary
Isuzu d max s cab pick up truck introductory pricing extended till 31st october
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X