ഇസുസു ഉപഭോക്താക്കളെ ശ്രദ്ധിക്കൂ; കിടിലൻ ഓഫറുകളുമായി വിൻ്റർ സർവീസ് ക്യാമ്പ്

വർഷാവസാനം എത്തിയതോടെ വാഹന നിർമാതാക്കൾ പല തരത്തിലുളള ഓഫറുകളും കിഴിവുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ഇസുസു തങ്ങളുടെ കസ്റ്റമേഴ്സിന് ഒരു വിൻ്റർ സർവീസ് ക്യാമ്പ് ഒരുക്കുകയാണ്. ഉപഭോക്താക്കൾക്ക് കോംപ്ലിമെന്ററി 37-പോയിന്റ് കോംപ്രിഹെൻസീവ് ചെക്ക്-അപ്പ്, സൗജന്യ ടോപ്പ് വാഷ്, ലേബറിന് 10 ശതമാനം കിഴിവ്, പാർട്‌സുകൾക്ക് 5 ശതമാനം കിഴിവ്, 5 ശതമാനം കിഴിവ് എന്നിവ ഉൾപ്പെടെയുള്ള എക്‌സ്‌ക്ലൂസീവ് ഓഫറുകളാണ് ലഭിക്കുക.

ഉപഭോക്താക്കൾക്ക് സൗകര്യപ്രദമായ പ്രവേശനം ഉറപ്പാക്കാൻ, അഹമ്മദാബാദ്, ബാരാമുള്ള, ബെംഗളൂരു, ഭീമാവരം, ഭുജ്, കോഴിക്കോട്, ചെന്നൈ, കോയമ്പത്തൂർ, ഡൽഹി, ദിമാപൂർ, ഗാന്ധിധാം, ഗോരഖ്പൂർ തുടങ്ങി ഇന്ത്യയിലെ വിവിധ നഗരങ്ങളിലുള്ള ഇസുസുവിന്റെ എല്ലാ അംഗീകൃത സേവന സൗകര്യങ്ങളിലും വിന്റർ ക്യാമ്പ് സംഘടിപ്പിക്കുന്നുണ്ട്.

ഇസുസുവിൻ്റെ വിൻ്റർ സർവീസ് ക്യാമ്പ്

അതോടൊപ്പം തന്നെ ഗുരുഗ്രാം, ഗുവാഹത്തി, ഹൈദരാബാദ്, ഇൻഡോർ, ജയ്പൂർ, ജയ്ഗാവ്, ജമ്മു, ജലന്ധർ, ജോധ്പൂർ, കൊച്ചി, കൊൽക്കത്ത, കുർണൂൽ, ലഖ്നൗ, മധുരൈ, മംഗലാപുരം, മെഹ്സാന, മൊഹാലി, മുംബൈ, നാഗ്പൂർ, നെല്ലൂർ, പൂനെ, റായ്പൂർ, രാജമുണ്ട്രി, രാജ്കോട്ട്, സിലിഗുരി , സൂറത്ത്, തിരുപ്പതി, തിരുവനന്തപുരം, വഡോദര, വിജയവാഡ, വിശാഖപട്ടണം എന്നിവടങ്ങിളിലാണ് ഒരുക്കിയിരിക്കുന്നത്.

ഈ വിൻ്റർ സർവീസ് ക്യാമ്പിൽ പങ്കെടുക്കാൻ ഉപഭോക്താക്കൾ ഏറ്റവും അടുത്തുള്ള ബ്രാൻഡ് ഔട്ട്‌ലെറ്റ് സന്ദർശിക്കുകയോ സേവന ബുക്കിംഗുകൾക്കായി അതിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുകയോ ചെയ്യാവുന്നതാണ്. ലൈഫ് സ്റ്റൈൽ പിക്കപ്പ് ട്രക്ക് മോഡലുകളിലൂടെ ഇന്ത്യക്കാരുടെ മനസ് കീഴടക്കിയവരാണ് ഇസൂസു. അതേവരെ ആഭ്യന്തര വിപണിയിൽ വിജയം കാണാത്ത സെഗ്മെന്റ് ഈ ജാപ്പനീസ് ബ്രാൻഡ് പിന്നീട് തൂക്കുന്നതാണ് കാണാനായത്.

ഇസുസുവിൻ്റെ വിൻ്റർ സർവീസ് ക്യാമ്പ്

അടിക്കടി മോഡലിൽ ചെറിയ ചെറിയ പരിഷ്ക്കാരങ്ങൾ കൊണ്ടുവന്ന് വിപണിയിൽ സജീവമായി നിൽക്കാനും ഇസൂസു ശ്രമിക്കാറുണ്ട്. അതിന്റെ ഭാഗമായിതാ ഡി-മാക്‌സ് എസ്-ക്യാബ് പിക്കപ്പ് ട്രക്കിൽ പുതിയ ടോപ്പ് എൻഡ് Z വേരിയന്റ് അവതരിപ്പിച്ചിരിക്കുകയാണ് ഇസൂസു മോട്ടോർസ് ഇന്ത്യ. 15 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലാണ് ഈ കൊമേർസ്യൽ പർപ്പസ് വാഹനം വിപണനത്തിന് എത്തിയിരിക്കുന്നത്.

ഡിസൈനിലും പ്രീമിയം ഫീൽ നിലനിർത്താനായി ക്രോം ഗ്രിൽ, എൽഇഡി ഡിആർഎല്ലുകളുള്ള ബൈ-എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, ഫ്രണ്ട് ഫോഗ് ലാമ്പുകൾ, ഡോർ ഹാൻഡിലുകളിൽ ക്രോം ഫിനിഷ്, ടെയിൽഗേറ്റ് ഹാൻഡിൽ തുടങ്ങിയ ഫീച്ചറുകൾ പുതിയ ഇസൂസു ഡി-മാക്‌സ് എസ്-ക്യാബ് Z വേരിയന്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ടേൺ ഇൻഡിക്കേറ്ററുകൾ, റൂഫ് റെയിലുകൾ, ഗൺമെറ്റൽ ഫിനിഷ്ഡ് ഷാർക്ക് ഫിൻ ആന്റിന, പുതിയ സിക്‌സ് സ്‌പോക്ക് വീൽ കവറുകൾ എന്നിവയും വാഹനത്തിന്റെ ഹൈലൈറ്റുകളാണ്.

ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ക്രോം-ഫിനിഷ്ഡ് റിയർ വ്യൂ മിററുകൾ ഇസൂസു സമ്മാനിച്ചത് ക്രൂ ക്യാബിന്റെ ലുക്ക് വർധിപ്പിക്കുന്നുണ്ട്. അകത്തേക്ക് കയറിയാലും മാറ്റങ്ങളുടെയും ഫീച്ചറുകളുടേയും വലിയൊരു നിരയാണ് കമ്പനി ഒരുക്കിയിരിക്കുന്നത് എന്നു വേണം പറയാൻ. ടോപ്പ്-എൻഡ് ഡി-മാക്‌സ് എസ്-ക്യാബ് Z വേരിയന്റിന്റെ ക്യാബിന് ആന്റി-സ്‌കിഡ് സൈഡ്‌സ്‌റ്റെപ്പുകൾ, കീലെസ് എൻട്രി, പിയാനോ ബ്ലാക്ക് ഫിനിഷ് ട്രിമ്മുകൾ, മൾട്ടി-ഫംഗ്ഷൻ ലെതർ പൊതിഞ്ഞ സ്റ്റിയറിംഗ് വീൽ, ഡ്യുവൽ-ടോൺ ഡാർക്ക് ഗ്രേ അപ്‌ഹോൾസ്റ്ററി എന്നിവയെല്ലാം ഇന്റീരിയറിൽ ഇടംപിടിച്ചു.

സേഫ്റ്റിയിലും പ്രത്യേക ശ്രദ്ധകൊടുത്താണ് ഇസൂസു പുതിയ ഡി-മാക്‌സ് എസ്-ക്യാബ് Z വേരിയന്റിന്റെ പുറത്തിറക്കിയിരിക്കുന്നത്. പിൻ സീറ്റുകളിൽ ISOFIX ആങ്കറേജുകൾ, ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, സ്പീഡ് സെൻസിംഗ് ഡോർ ലോക്കുകൾ, ഫ്രണ്ട് ആൻഡ് റിയർ ക്രംപിൾ സോണുകൾ, ക്രോസ് കാർ ഫ്രണ്ട് ബീം, ഡോർ സൈഡ് ഇൻട്രൂഷൻ പ്രൊട്ടക്ഷൻ, കൊളാപ്‌സിബിൾ സ്റ്റിയറിംഗ് കോളം എന്നിവയെല്ലാമാണ് സുരക്ഷക്കായി അണിനിരത്തിയിരിക്കുന്നത്.

ഡ്രൈവ്ട്രെയിനിനുള്ള അണ്ടർബോഡി സ്റ്റീൽ പ്രൊട്ടക്ഷൻ, ബ്രേക്ക് ഓവർറൈഡ് സിസ്റ്റം (BOS) പാനിക് ബ്രേക്കിംഗിന്റെ കാര്യത്തിൽ എഞ്ചിനിലേക്ക് പവർ കട്ട് ചെയ്യുന്ന സംവിധാനം പോലുള്ള സേഫ്റ്റി ഫീച്ചറുകളുടെ അകമ്പടിയും ഈ കൊമേഴ്‌സ്യൽ പിക്കപ്പ് ട്രക്കിനുണ്ട്. കോസ്മിക് ബ്ലാക്ക്, ഗലീന ഗ്രേ, സ്പ്ലാഷ് വൈറ്റ്, നോട്ടിലസ് ബ്ലൂ, ടൈറ്റാനിയം സിൽവർ എന്നിങ്ങനെ അഞ്ച് നിറങ്ങളിൽ ക്രൂ ക്യാബ് സ്വന്തമാക്കാനാവും.

More from DriveSpark

Article Published On: Saturday, December 16, 2023, 13:25 [IST]
English summary
Isuzu i care winter sevice camp vehicle checkup and discount on labour and parts details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X