ഹൈലക്സ് ഒന്ന് കരുതിയിരുന്നോ; അടിമുടി മാറ്റങ്ങളോടെ 2024 V-ക്രോസ് അവതരിപ്പിച്ച് ഇസൂസു; കൂട്ടിന് ADAS -ഉം
ഇന്ത്യൻ വിപണിയിൽ ലൈഫ്‌സ്റ്റൈൽ പിക്ക് അപ്പ് ട്രക്ക് സെഗ്മെന്റിനെ കൂടുതൽ ജനപ്രിയമാക്കിയ ഒരു മോഡലാണ് ഇസൂസു D-മാക്സ് V-ക്രോസ്. ഒരു കാലഘട്ടത്തിൽ ഇവന് ഇന്ത്യൻ വിപണിയിൽ നേരിട്ടുള്ള എതിരാളികൾ പോലും ഉണ്ടായിരുന്നില്ല, പിന്നീടാണ് ടൊയോട്ട ഹൈലക്സ് രംഗത്ത് എത്തിയത്. ഹൈലക്സിന്റെ വരവ് സ്വൈരവിഹാരം നടത്തിയിരുന്ന V-ക്രോസിനെ അല്പമായി ബാധിച്ചു. അതിനാൽ തന്നെ വാഹനത്തിന് കാര്യമായ ഒരു അപ്പ്ഡേറ്റ് നൽകാനുള്ള ഒരുക്കത്തിലാണ് നിർമ്മാതാക്കൾ.
ഇസൂസു D-മാക്സ് പിക്ക് അപ്പിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് കൂടുതൽ മെച്ചപ്പെടുത്തലുകളുമായിട്ടാണ് വരുന്നത്. അടുത്തിടെ തായ്‌ലൻഡിൽ പുതുക്കിയ മോഡൽ നിർമ്മാതാക്കൾ അവതരിപ്പിച്ചിരുന്നു. അടുത്തയാഴ്ച തായ് വിപണിയിൽ ഇത് വിൽപ്പനയ്‌ക്കെത്തും. ബേസ് വേരിയന്റിന് 5,45,000 ബാറ്റ്, ഏകദേശം 12.26 ലക്ഷം രൂപ മുതൽ വാഹനത്തിന്റെ എക്സ്-ഷോറൂം വില ആരംഭിക്കുന്നു.

ടോപ്പ്-സ്പെക്ക് V-ക്രോസ് 3.0 4×4 ഓട്ടോമാറ്റിക് വേരിയന്റിന് ഏറ്റവും വിപുലമായ അപ്‌ഡേറ്റുകളാണ് നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നത്. ടോപ്പ് സ്പെക്കിന് 12,57,900 ബാറ്റ്, ഏകദേശം 28.30 ലക്ഷം രൂപയോളം ചെലവ് വരും. 2024 ഇസൂസു D-മാക്സ് ഫെയ്‌സ്‌ലിഫ്റ്റിനായുള്ള സ്റ്റൈലിംഗ് അപ്‌ഡേറ്റുകൾ പരുക്കൻ പ്രൊഫൈൽ കൂടുതൽ ശക്തമാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നവയാണ്.
പൊതുവെ ബോൾഡ്-ലുക്കിംഗ് എസ്‌യുവികളിലും പിക്ക് അപ്പ് ട്രക്കുകളിലും വരുന്ന ഒരു മസ്കുലാർ രൂപഘടന വാഹനത്തിന് ലഭിക്കുന്നു. D-മാക്സിന്റെ ഫ്രണ്ട് പ്രൊഫൈൽ വലിയൊരു നവീകരണത്തിന് വിധേയമായതായി കാണാം. ബ്ലാക്ക് ഗ്രേ & ബ്ലാക്ക് ക്രോം ഫിനിഷിൽ പുതിയ ത്രീ ഡയമെൻഷണൽ ഫ്രണ്ട് ഗ്രില്ലാണ് വാഹനത്തിൽ വരുന്നത്.

വലിയ അളവുകൾ, അഗ്രസ്സീവ് രൂപഭാവം, ബ്ലാക്ക്ഡ്-ഔട്ട് ലുക്ക് എന്നിവയാൽ, പുതിയ ഗ്രില്ല് എളുപ്പത്തിൽ ഒരു വ്യക്തിയുടെ ശ്രദ്ധ ആകർഷിക്കുന്നു. ആധിപത്യം പുലർത്തുന്ന സ്ട്രീറ്റ് പ്രെസൻസ് കൈവരിക്കാനും ഇത് സഹായിക്കുന്നു. മറ്റ് അപ്‌ഡേറ്റുകളിൽ പുതിയ ഇസൂസു വിഷൻ ബൈ-എൽഇഡി ഹെഡ്‌ലൈറ്റുകൾ ഉൾപ്പെടുന്നു. സുഗമമായ പ്രൊഫൈലിന് പുറമെ, മെച്ചപ്പെട്ട പ്രകാശവും വ്യൂവും നൽകുന്നതിനാണ് പുതിയ ഹെഡ്‌ലൈറ്റുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഹെഡ്‌ലൈറ്റുകളിൽ ഇന്റഗ്രേറ്റഡ് എൽഇഡി സ്പോർട്ടി ഡസൈൻ DRL -കളും ചേർത്തിട്ടുണ്ട്.
ഫ്രണ്ട് ബമ്പറിലെ പുതിയ എയർ കർട്ടനാണ് മറ്റൊരു പ്രധാന അപ്‌ഡേറ്റ്. എയർ റെസിസ്റ്റൻസ് കുറയ്ക്കാനും അതുവഴി വാഹനത്തിന്റെ എയറോഡൈനാമിക്‌സ് മെച്ചപ്പെടുത്താനുമാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. എയർ കർട്ടൻ എയറോഡൈനാമിക്സിനെ നിയന്ത്രിക്കുന്ന അടിസ്ഥാന തത്വങ്ങൾ സ്പോർട്സ് കാറുകളുടേതിന് സമാനമാണ്. പുതിയ 18 ഇഞ്ച് അലോയി വീലുകളാണ് സൈഡ് പ്രൊഫൈലിലെ പ്രധാന മെച്ചപ്പെടുത്തലുകൾ. ഇവയ്ക്ക് വളരെ ഗംഭീരമായ സ്‌പോക്ക് ഡിസൈനും മാറ്റ് ബ്ലാക്ക് ഫിനിഷുമുണ്ട്.

പിക്കപ്പിനായി ഉപയോഗിക്കുന്ന പുതിയ ഡിസൈൻ ശൈലിയുമായ അവ വളരെ ഉചിതമായി പൊരുത്തപ്പെട്ട് പോവുന്നു. പിൻഭാഗത്ത്, 2024 ഇസൂസു D-മാക്സ് ഫെയ്‌സ്‌ലിഫ്റ്റിന് വെർട്ടിക്കലായി പ്ലേസ് ചെയ്തിരിക്കുന്ന ട്രിപ്പിൾ-ആർമർ എൽഇഡി ടെയിൽലൈറ്റുകൾ ലഭിക്കുന്നു. വേരിയന്റിനെ ആശ്രയിച്ച്, തായ്‌ലൻഡിൽ പിക്ക്-അപ്പിനായി ചില പുതിയ കളർ ഷേഡുകളും നിർമ്മാതാക്കൾ അവതരിപ്പിച്ചിട്ടുണ്ട്. അകത്തളത്തിൽ, 2024 D-മാക്സ് ഫെയ്‌സ്‌ലിഫ്റ്റിനൊപ്പം ഇസൂസു ഒരു പുതിയ പ്രീമിയം ഫീച്ചറുകൾ ചേർത്തു.
റേഞ്ച്-ടോപ്പിംഗ് V-ക്രോസ് ട്രിമ്മിൽ പുതിയ 7.0 ഇഞ്ച് MID സ്‌ക്രീൻ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയുള്ള 9.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് ഡിസ്‌പ്ലേ, വെന്റിലേറ്റഡ് സീറ്റുകൾ, 8 -വേ പവർ അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റ്, ഫ്രണ്ട് & റിയർ പാസഞ്ചർമാർക്ക് യുഎസ്ബി സി പോർട്ടുകളും, അഡ്വാൻസ്ഡ് PM 2.5 എയർ ഫിൽട്ടറും ലഭിക്കും.

ചില ഫിസിക്കൽ ബട്ടണുകൾ കപ്പാസിറ്റീവ് ടച്ച് കൺട്രോളുകൾ ഉപയോഗിച് കമ്പനിച് മാറ്റിസ്ഥാപിച്ചു. സേഫ്റ്റി മെച്ചപ്പെടുത്താനായി പുതിയ ADAS ഫീച്ചറുകളും കമ്പനി ഇതിൽ അവതരിപ്പിച്ചിട്ടുണ്ട്. 3D ഇമേജിംഗ് സ്റ്റീരിയോ ക്യാമറ സിസ്റ്റത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ സംവിധാനം.
2024 D-മാക്സിൽ ലഭ്യമായ ADAS ഫീച്ചറുകളിൽ ബ്ലൈൻഡ് സ്‌പോട്ട് മോണിറ്ററിംഗ്, ഫോർവേഡ് കൊളീഷൻ വാണിംഗ്, ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ്, ടേൺ അസിസ്റ്റ് വിത്ത് AEB, ഫുൾ സ്പീഡ് റേഞ്ച് അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ വിത്ത് സ്റ്റോപ്പ് ആൻഡ് ഗോ ഫംഗ്‌ഷൻ, പെഡൽ മിസ് ആപ്ലിക്കേഷൻ മിറ്റിഗേഷൻ, മൾട്ടി കൊളീഷൻ ബ്രേക്ക്, ലെയിൻ ഡിപ്പാർച്ചർ വാർണിംഗ്, ഓട്ടോമാറ്റിക് ഹൈ ബീം, റിയർ ക്രോസ് ട്രാഫിക് അലേർട്ട് & ബ്രേക്ക് എന്നിവ ഉൾപ്പെടുന്നു.
തായ്‌ലൻഡിൽ, 2024 ഇസൂസു D-മാക്സ് ഫെയ്‌സ്‌ലിഫ്റ്റ് നിലവിലുള്ള എഞ്ചിൻ ഓപ്ഷനുകളിൽ തന്നെ തുടരും. ഇതിൽ 1.9 ലിറ്റർ, 3.0 ലിറ്റർ ടർബോ ഡീസൽ എഞ്ചിനുകൾ ഉൾപ്പെടുന്നു. 1.9 ലിറ്റർ യൂണിറ്റ് 163 bhp പീക്ക് പവറും 360 Nm പരമാവധി ടോർക്കും നൽകുന്നു. 3.0 ലിറ്റർ യൂണിറ്റ് 190 bhp മാക്സ് പവറും 450 Nm torque ഉം പുറപ്പെടുവിക്കുന്നു.
ട്രാൻസ്മിഷൻ ചോയിസുകളിൽ ആറ് സ്പീഡ് മാനുവൽ, ആറ് സ്പീഡ് ഓട്ടോമാറ്റിക് എന്നിവ ഉൾപ്പെടുന്നു. RWD, 4WD ഫോർമാറ്റുകൾ വാഹനത്തിൽ ലഭ്യമാണ്. ലൈഫ്‌സ്‌റ്റൈൽ പിക്ക് അപ്പ് ട്രക്ക് സ്‌പേസ് ഒരു വേറിട്ട സെഗ്മെന്റാണ് എന്നത് കണക്കിലെടുക്കുമ്പോൾ, ഇസൂസു പുതിയ മോഡൽ ഇന്ത്യയിൽ അവതരിപ്പിക്കാനുള്ള സാധ്യത കുറവാണ്.
എന്നിരുന്നാലും, പുതിയ 2024 ഇസൂസു D-മാക്സിന് നവീന സാങ്കേതികവിദ്യയും പ്രീമിയം ഫീച്ചറുകളും ഉപയോഗിച്ച് ടൊയോട്ട ഹിലക്‌സിന് കനത്ത വെല്ലുവിളി നൽകാൻ കഴിയും. ഫീച്ചർ അപ്‌ഗ്രേഡുകൾ എന്തുതന്നെയായാലും, ഇന്നത്തെ നിലവാരമനുസരിച്ച് ഇന്ത്യ-സ്പെക്ക് V-ക്രോസ് കാലഹരണപ്പെട്ടതാണ് എന്നതാണ് ഇന്ത്യൻ ഉപഭോക്താക്കളുടെ ഏറ്റവും വലിയ പരാതി. വരാനിരിക്കുന്ന മഹീന്ദ്ര സ്കോർപ്പിയോ N പിക്ക് അപ്പും ഇതിന് ഏറ്റ എതിരാളിയാണ്.


Click it and Unblock the Notifications








