ഗ്രീൻ ഷേഡിൽ സോഫ്റ്റ് റൂഫുമായി ഇസൂസു V-ക്രോസ്; മിലിറ്ററിയിലേക്കുള്ള പുത്തൻ റിക്രൂട്ട്മോന്റ് ആവുമോ?
രാജ്യത്തെ മിലിറ്ററി ഫോഴ്സിനെ സംബന്ധിച്ചിടത്തോളം, ഫുള്ളി ആർമർഡ് വാഹനങ്ങൾ പോലെ തന്നെ പ്രധാനമാണ് ലൈറ്റ് ആർമർഡ് മോഡലുകളും അല്ലാത്തതുമായ വാഹനങ്ങളും. അവയെല്ലാം സൈന്യത്തിനായി വ്യത്യസ്ത ആവശ്യകതകൾ നിറവേറ്റുന്നു. യുദ്ധമേഖലകൾ ഒഴികെയുള്ള പട്രോളിംഗ്, ഉദ്യോഗസ്ഥരുടെ ട്രാൻസ്പോർട്ടിംഗ് തുടങ്ങിയ ആവശ്യങ്ങൾക്കായി, നോൺ-ആർമർഡ് മിലിറ്ററി വാഹനങ്ങളാണ് ഉപയോഗിക്കുന്നത്.
പലപ്പോഴും അസമമായ ഭൂപ്രദേശങ്ങളിൽ ഉപയോഗിക്കേണ്ടി വരുന്നത് കാരണം 4X4 മോഡലുകളാണ് പലപ്പോഴും സൈന്യം തെരഞ്ഞെടുക്കുന്നത്. ടെറൈൻ കൂടുതൽ അപകടകരമാകുമ്പോൾ, 4X4 മോഡലുകളിളുള്ള ലോ റേഞ്ച് ഗിയർ ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിൽ നിന്ന് അനായാസമായി കരകയറാൻ ഇവയെ സഹായിക്കുന്നു. സാധാരണ വാഹനങ്ങൾക്ക് കടന്നു ചെല്ലാൻ കഴിയാത്ത ഇടങ്ങളിൽ പോലും സേവനം അനുഷ്ടിക്കുന്നതിന് മിലിറ്ററിയ്ക്ക് 4x4 ഓഫ്റോഡർ മോഡലുകളാണ് അഭികാമ്യം.

നിസാൻ ജോംഗ, നിസാൻ 1 ടൺ, മാരുതി ജിപ്‌സി, മഹീന്ദ്ര MM, മിത്സുബിഷി പജേറോ, ടാറ്റ സഫാരി സ്‌റ്റോം, ടാറ്റ സുമോ, ടാറ്റ സെനോൺ, മഹീന്ദ്ര രക്ഷക്, ടൊയോട്ട ഫോർച്യൂണർ, ഫോഴ്‌സ് ഗൂർഖ, മഹീന്ദ്ര സ്കോർപ്പിയോ എന്നിവയെ ഇപ്പോൾ ഇന്ത്യൻ സായുധ സേന തങ്ങളുടെ ഫ്ലീറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പട്രോളിംഗിനായി ഉപയോഗിക്കുന്ന 4X4 മോഡലുകൾ പലപ്പോഴും സോഫ്റ്റ് ടോപ്പ് കൊണ്ട് സജ്ജീകരിച്ചിരിക്കുന്നു, അവ കഴിയുന്നത്ര വ്യൂ നേടാൻ അനുവദിക്കുന്നു. ഈ പട്രോളിംഗ് വാഹനങ്ങളിൽ ചിലതിന് ഫിക്സഡ് ആർട്ടിലറികളും ഉണ്ട്. എന്നിരുന്നാലും പേഴ്സണൽ ക്യാരിയറുകൾക്ക് ഒരേസമയം ധാരാളം സൈനികരെ ഉൾക്കൊള്ളേണ്ടതുണ്ട്. സോഫ്റ്റ് ടോപ്പുകളുമായി വരുന്ന പിക്കപ്പ് ട്രക്കുകൾ ഈ ആവശ്യങ്ങൾക്ക് മികച്ച ചോയിസാണ്.
അടുത്തിടെ കണ്ടെത്തിയ ഇസൂസു V-ക്രോസ് ടെസ്റ്റ് മ്യൂൾ ഇതിനായി തികച്ചും അനുയോജ്യമാകുന്നത് ഇവിടെയാണ്. ഇസൂസു ഇന്ത്യൻ സൈന്യത്തിനായി ഒരു ട്രൂപ്പ് കാരിയർ മോഡലിനെ പരീക്ഷിക്കുന്നുണ്ട് എന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. ഗ്രീൻ ഷേഡിലാണ് ക്യാമറയിൽ പതിഞ്ഞ ടെസ്റ്റ് മ്യൂൾ ഒരുക്കിയിരിക്കുന്നത്. ഇന്ത്യയിൽ ഇസൂസു സ്റ്റാൻഡേർഡായി നൽകാത്ത ഒരു കളർ ഷേഡാണിത്.
സൈനിക വാഹനങ്ങളുമായി പൊതുവെ ബന്ധപ്പെട്ടിരിക്കുന്ന ഡാർക്ക് ഗ്രീൻ നിറത്തിലുള്ള ഷേഡിൽ നിന്ന് വ്യത്യസ്തമായി ഇതൊരു ഗ്രീൻ നിറത്തിലുള്ള ഷേഡായിരുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്. 91 വീൽസാണ് ഈ സ്‌പൈ വീഡിയോ പകർത്തിയിരിക്കുന്നത്. വാഹനം ഡൽഹി NCR -ന്റെ പ്രദേശങ്ങളിലാണ് ടെസ്റ്റ് ചെയ്യുന്നതായി കാണപ്പെട്ടത്. V-ക്രോസ് സൈനികരെ കൊണ്ടുപോകുന്നതിനും വലിയ ഗണ്ണുകൾ ഫിറ്റ് ചെയ്യുന്നതിനും വളരെ അനുയോജ്യമാണ്.

കൂടാതെ തുറസ്സായ പ്രദേശങ്ങളിൽ പട്രോളിംഗ് വാഹനമായും ഉപയോഗിക്കാം. സാധാരണയായി, പട്രോളിംഗ് വാഹനങ്ങൾ മികച്ച മനുവറിബിലിറ്റിയ്ക്കായി നീളം കുറവും ഇടുങ്ങിയതുമാണ്. ഇന്ത്യൻ മിലിറ്ററി കാലാകാലങ്ങളിൽ പഴയതും അനുയോജ്യമല്ലാത്തതുമായ വാഹനങ്ങൾ പിൻവലിക്കുകയും പുതിയ വാഹനങ്ങൾ ഈ സ്ലോട്ടുകൾ നിറയ്ക്കുകയും ചെയ്യുന്നു. മുൻ കാലങ്ങളിൽ ഉണ്ടായിരുന്ന മാരുതി ജിപ്സി മോഡലുകൾ ആർമി മാറ്റി സ്ഥാപിച്ചിരുന്നു.
അതേ സമയം സ്കോർപിയോ ക്ലാസിക് ഇന്ത്യൻ മിലിട്ടറി തങ്ങളുടെ ഫ്ലീറ്റിൽ ഉൾപ്പെടുത്തുന്നത് നാം അടുത്തിടെ കണ്ടിരുന്നു. മാരുതി ജിംനി ഒരു സോഫ്റ്റ് ടോപ്പുമായി പരിഗണിക്കപ്പെടുമെന്ന ഊഹാപോഹങ്ങളും നിലവിലുണ്ട്. ഇസൂസു V-ക്രോസ് ഒരു ലൈഫ്‌സ്‌റ്റൈൽ ഓഫ്-റോഡറാണ്, പ്രാഥമികമായി ഇത് ടൊയോട്ട ഹൈലക്‌സിനോട് മത്സരിക്കുന്നു. 5295 mm നീളവും 1860 mm വീതിയും 1855 mm ഉയരവും 3095 mm വീൽബേസും ഇതിനുണ്ട്.

225 mm ഗ്രൗണ്ട് ക്ലിയറൻസാണ് വാഹനത്തിനുള്ളത്. 1.9 ലിറ്റർ ഫോർ സിലിണ്ടർ ടർബോ-ഡീസൽ എഞ്ചിനാണ് വരുന്നത്. ഈ യൂണിറ്റ് 161 bhp കരുത്തും 360 Nm torque ഉം വികസിപ്പിക്കുന്നു. ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ ആറ് സ്പീഡ് മാനുവൽ, ആറ് സ്പീഡ് ഓട്ടോമാറ്റിക് എന്നിവ ഉൾപ്പെടുന്നു. പാസഞ്ചർ മോഡലുകൾക്ക് 4X2, 4X4 ഡ്രൈവ്ട്രെയിനുകൾക്കിടയിൽ ഒരു ചോയിസും ഇസൂസു വാഗ്ദാനം ചെയ്യുന്നു.
ഇന്ത്യൻ ആർമി തങ്ങളുടെ ഫ്ലീറ്റിൽ ഉൾപ്പെടുത്തിയാൽ, ഇസൂസു V-ക്രോസ് 4X4 ക്രമീകരണത്തിലാവും സജ്ജീകരിക്കുക. സായുധ സേനയുടെ ആവശ്യങ്ങൾക്കനുസരിച്ച് എഞ്ചിൻ വ്യത്യസ്തമായി ട്യൂൺ ചെയ്തേക്കാം. നിലവിൽ, ഇസൂസുവിന്റെ ഇന്ത്യയിലെ പോർട്ട്‌ഫോളിയോയിൽ MU-X എസ്‌യുവി, V-ക്രോസ്, ഹൈ-ലാൻഡർ പിക്കപ്പ് ട്രക്കുകൾ എന്നിവ പാസഞ്ചർ വാഹനങ്ങളിലും, കൊമേർഷ്യൽ മോഡലിൽ D-മാക്‌സും ഉൾപ്പെടുന്നു.


Click it and Unblock the Notifications








