കോമെറ്റ് ഇവിയേക്കാൾ കുറഞ്ഞ വിലയിൽ ടാറ്റയുടെ ഈ ഇലക്ട്രിക് കാർ, സംഭവം കൊള്ളാം
xഇലക്ട്രിക് വാഹനങ്ങൾക്ക് രാജ്യത്ത് പ്രചാരമേറി വരികയാണ് എന്നിരുന്നാലും ഇവികളുടെ വില ഇപ്പോഴും അല്പം ഉയർന്നതായതിനാൽ ഇവ ഇപ്പോഴും എല്ലാവർക്കും താങ്ങാനാവുന്നത് അല്ല എന്നതാണ് വാസ്തവം. എന്നിരുന്നാലും മൂന്ന് മുതൽ അഞ്ച് ലക്ഷം വരെ വിലയുള്ള ഒരു ചെറിയ ഇലക്ട്രിക് ഹാച്ച്ബാക്ക് സ്വന്തമാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ?
അതിനായി ഒരു മികച്ച ഓപ്ഷൻ ഇതാ. ബംഗളൂരു, ഹൈദരാബാദ്, ഡൽഹി തുടങ്ങിയ നഗരങ്ങളിൽ വിവിധ ഓൺലൈൻ യൂസ്ഡ് കാർ പോർട്ടലുകളിൽ ടാറ്റ നാനോ ഇവിയുടെ ഒട്ടനവധി മോഡലുകളാണ് വിൽപ്പനയ്‌ക്കായി ലിസ്റ്റ് ചെയ്തിരിക്കുന്നത്. ജയേം നിയോ ഇവി എന്ന ഓൾ-ഇലക്‌ട്രിക് ടാറ്റ നാനോ ഇലക്ട്രിക്കിന്റെ നിരവധി യൂണിറ്റുകളാണ് യൂസ്ഡ് കാർ മാർക്കറ്റിലുള്ളത്.
ജയേം നിയോ ഇവി, അല്ലെങ്കിൽ ടാറ്റ നാനോ ഇലക്ട്രിക് എന്നത് കോയമ്പത്തൂർ ആസ്ഥാനമായുള്ള എഞ്ചിനീയറിംഗ് & പ്രൊഡക്ഷൻ ഹൗസായ ജയേമും ടാറ്റയും ചേർന്ന് ചെയർമാൻ രത്തൻ ടാറ്റയുടെ സൂക്ഷ്മ നിരീക്ഷണത്തിൽ സംയുക്തമായി വികസിപ്പിച്ചെടുത്ത മോഡലാണ്. 2018 -ൽ, ഓല ക്യാബ്‌സിന്റെ ഓർഡർ നിറവേറ്റുന്നതിനായി ജയം 400 കാറുകളുടെ ഒരു ബാച്ച് നിർമ്മിച്ചിരുന്നു.
ഇവ ഹൈദരാബാദിലും ബെംഗളൂരുവിലും ഉപയോഗിക്കാനായി കമ്പനി ഡെലിവർ ചെയ്തു. നിയോ ഇവി വൈറ്റ് ഫിനിഷിൽ മാത്രമേ ലഭ്യമായിരുന്നുള്ളൂ, കൂടാതെ ഇവ കൊമേർഷ്യൽ ആവശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്നതിനാൽ ടാക്സി രജിസ്ട്രേഷനിലാണ് വന്നിരുന്നത്. 17 kWh ബാറ്ററിയും 27 bhp മാക്സ് പവറും 68 Nm പീക്ക് torque ഉം ഉൽപ്പാദിപ്പിക്കുന്ന ഒരു ഇലക്ട്രിക് മോട്ടോറുമായിട്ടാണ് ഇത് വന്നത്.

ഏകദേശം 5.8 സെക്കൻഡിൽ പൂജ്യത്തിൽ നിന്ന് 40 കിലോമീറ്റർ വരെ വേഗത കൈവരിക്കാനാവും. സിംഗിൾ ചാർജിൽ 130 കിലോമീറ്റർ ആണെന്ന് ഇവിയുടെ ഡ്രൈവിംഗ് റേഞ്ച്. ഈ ഇലക്ട്രിക് നാനോ കൊമേർഷ്യൽ പ്ലേറ്റുകളോടെയാണ് വരുന്നത് എങ്കിലും, വാങ്ങുന്നവർക്ക് ഇത് ഒരു സ്വകാര്യ വാഹനമായും രജിസ്റ്റർ ചെയ്യാനുള്ള ഓപ്ഷനുണ്ട്.
മൂന്ന് ലക്ഷം മുതൽ അഞ്ച് ലക്ഷം രൂപ വരെയാണ് ഇവയുടെ വിലയായി സെല്ലർമാർ ആവശ്യപ്പെടുന്നത്, എംജി കോമെറ്റ് അല്ലെങ്കിൽ ടാറ്റ ടിയാഗോ ഇവി പോലുള്ള പുതിയ എൻട്രി ലെവൽ ഇവികളുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ വില താരതമ്യേന ന്യായമാണെന്ന്. എംജി കോമെറ്റിന് 7.98 ലക്ഷം രൂപയും ടാറ്റ ടിയാഗോ ഇവിയ്ക്ക് 8.69 ലക്ഷം രൂപയുമാണ് എക്സ്-ഷോറും വില.
ഒട്ടുമിക്ക നിയോ ഇവികളും ഏതാനും വർഷങ്ങളായി ഉപേക്ഷിക്കപ്പെട്ട നിലയിലാണെന്നും റിപ്പോർട്ടുകളുണ്ട്. എന്നിരുന്നാലും, ചില ഡീലർമാർ അവ പുതുക്കിപ്പണിയുകയും അവയുടെ ബാറ്ററി മാനേജ്മെന്റ് സിസ്റ്റം (BMS) വീണ്ടും കാലിബ്രേറ്റ് ചെയ്യുകയും വിൽപ്പനയ്ക്ക് വയ്ക്കുന്നതിന് മുമ്പ് പെർഫോമെൻസ് ഒപ്റ്റിമൈസ് ചെയ്യുന്നതിനായി അവയുടെ പാസ്സീവ് സെൽ ബാലൻസിംഗ് ടെക്നോളജി അപ്ഡേറ്റ് ചെയ്യുകയും ചെയ്യുന്നു.
ഇലക്ട്രിക് പവർട്രെയിനിന് പുറമേ, ഫ്ലൂയിഡുകളും അതിന്റെ 12V ബാറ്ററിയും മാറ്റിസ്ഥാപിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടത് വളരെ പ്രധാനമാണ്. ഇലക്ട്രിക്കൽ പാർട്സുകൾ നന്നായി പ്രവർത്തിക്കുണ്ടോ എന്നും ശ്രദ്ധിക്കണം. കൂടാതെ വാഹനത്തിന്റെ സസ്പെൻഷൻ, ബ്രേക്കുകൾ, സ്റ്റിയറിംഗ്, ടയറുകൾ എന്നിവ നല്ല കണ്ടീഷനിലാണ് എന്നതും ചെക്ക് ചെയ്യണം. ഈ കാറുകളിൽ പലതും ദീർഘ കാലങ്ങളോളം ശ്രദ്ധിക്കപ്പെടാതെ കിടക്കുന്നതിനാൽ, തുരുമ്പും മറ്റും വളരെ ശ്രദ്ധയോടെ നോക്കണം.
മേൽപ്പറഞ്ഞവ ശ്രദ്ധിക്കുന്നതിനൊപ്പം, രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്, ഇൻഷുറൻസ് എന്നീ ഉടമസ്ഥാവകാശ രേഖകളും, മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വാങ്ങുന്നത് എങ്കിൽ NOC (ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ്) -യുടെ ലഭ്യതയും പരിശോധിക്കണം. ഈ പോയിന്റുകളെല്ലാം ചെക്ക് ചെയ്തു കഴിഞ്ഞാൽ, വാങ്ങുന്ന കാര്യം പരിഗണിക്കാവുന്നതാണ്, പക്ഷേ ജയേം നിയോ ഇവിക്ക് യാതൊരു വാറന്റിയും ലഭ്യമല്ല എന്നത് ശ്രദ്ധിക്കണം, മാത്രമല്ല ടാറ്റ സർവ്വീസ് കേന്ദ്രങ്ങളിൽ ഈ ഓൾ-ഇലക്‌ട്രിക് മോഡലിന് സാങ്കേതിക പിന്തുണ നൽകാൻ കഴിയില്ലെന്ന് ഓർമ്മിക്കണം.


Click it and Unblock the Notifications








