1.25 ലക്ഷം കുറച്ച് മുടക്കിയാല്‍ കോമ്പസ് വീട്ടിലെത്തിക്കാം; ശുക്രന്‍ തെളിയുമെന്ന പ്രതീക്ഷയില്‍ ജീപ്പ്

ഡച്ച് ബഹുരാഷ്ട്ര ഓട്ടോമോട്ടീവ് ഗ്രൂപ്പായ സ്റ്റെല്ലന്റിസ് ആണ് ജീപ്പ്, സിട്രണ്‍ എന്നീ ബ്രാന്‍ഡുകള്‍ ഇന്ത്യയില്‍ മാര്‍ക്കറ്റ് ചെയ്യുന്നത്. മികച്ച എസ്‌യുവിയായി പേരെടുത്തെങ്കിലും ഉയര്‍ന്ന വില കാരണം ഇതിനോടകം തന്നെ മോഡലുകള്‍ നിറഞ്ഞ സെഗ്മെന്റില്‍ ജീപ്പ് കോമ്പസിന് വില്‍പ്പന ഉയര്‍ത്താന്‍ സാധിച്ചിരുന്നില്ല. ഇതിന് പരിഹാരമായി രാജ്യത്തെ കോമ്പസ് എസ്‌യുവിയുടെ വേരിയന്റ് ലൈനപ്പ് പരിഷ്‌കരിച്ചിരിക്കുകയാണ് ജീപ്പ് ഇന്ത്യ.

വേരിയന്റ് ഓപ്ഷനുകള്‍ പുനഃക്രമീകരിക്കുക മാത്രമല്ല തിരഞ്ഞെടുത്ത പതിപ്പുകളുടെ വില കുറയ്ക്കുകയും ചെയ്തുവെന്നത് എസ്‌യുവി പ്രേമികള്‍ക്ക് ആവേശം പകരുന്നു. എന്‍ട്രി ലെവല്‍ ജീപ്പ് കോമ്പസ് സ്‌പോര്‍ട് MT പതിപ്പിന്റെ വില 1.24 ലക്ഷം രൂപയാണ് കുറച്ചിരിക്കുന്നത്. മുമ്പ് 21.73 ലക്ഷം രൂപക്ക് ലഭ്യമായിരുന്ന വേരിയന്റ് ഇപ്പോള്‍ 20.49 ലക്ഷം രൂപ എക്സ്ഷോറൂം വിലയില്‍ സ്വന്തമാക്കാം.

jeep compass 2wd

അതുപോലെ ജീപ്പ് കോമ്പസിന്റെ S (O) വേരിയന്റിന് 23,000 രൂപയാണ് കുറച്ചത്. ഇത് ഇപ്പോള്‍ വില 27.99 ലക്ഷം രൂപ എക്സ്ഷോറൂം വില നല്‍കിയാല്‍ സ്വന്തമാക്കാം. അതേസമയം തന്നെ ജീപ്പ് കോമ്പസ് റേഞ്ചിലെ ലിമിറ്റഡ് (O) 4x4 AT പതിപ്പ് വിപണിയില്‍ നിന്ന് പിന്‍വലിച്ചിട്ടുണ്ട്. വില കുറയ്ക്കുക വഴി ഉല്‍പ്പന്നങ്ങള്‍ കൂടുതലായി ഉപഭോക്താക്കളിലേക്ക് എത്തിക്കാനും വില്‍പ്പന ഉയര്‍ത്താനുമാണ് കമ്പനി ലക്ഷ്യമിടുന്നത്.

ഈ വര്‍ഷം ആദ്യം പെട്രോള്‍ എഞ്ചിന്‍ നിര്‍ത്തലാക്കിയതും താങ്ങാവുന്ന വിലയിലുള്ള ഓട്ടോമാറ്റിക് വേരിയന്റുകളുടെ അഭാവവും രാജ്യത്ത് ജീപ്പ് കോമ്പസിന്റെ വില്‍പ്പന കുത്തനെ ഇടിയാന്‍ കാരണമായിരുന്നു. ഏകദേശം ഒന്നേകാല്‍ ലക്ഷം രൂപ കുറവില്‍ എന്‍ട്രി ലെവല്‍ മോഡലുകള്‍ ലഭ്യമാക്കുകയും ഓട്ടോമാറ്റിക് പതിപ്പ് കൂടുതലല്‍ താങ്ങാവുന്ന വിലയില്‍ കിട്ടുകയും ചെയ്യുന്നതോടെ വില്‍പ്പന ഇരട്ടിയാക്കാമെന്നാണ് അമേരിക്കന്‍ ബ്രാന്‍ഡിന്റെ കണക്ക്കൂട്ടല്‍.

jeep compass 2wd

കോമ്പസിന്റെ ബേസ് സ്‌പോര്‍ട് ട്രിം ഡീസല്‍-മാനുവല്‍ പവര്‍ട്രെയിനില്‍ മാത്രമേ ലഭ്യമാകൂ. 2WD മാനുവല്‍, 9-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍ക്കൊപ്പം ലോഞ്ചിറ്റിയൂഡ് ട്രിം വാഗ്ദാനം ചെയ്യും. ഇത് കോമ്പസ് ഓട്ടോമാറ്റിക് റേഞ്ചിന്റെ പുതിയ എന്‍ട്രി പോയിന്റായി മാറുന്നു. കോമ്പസ് ലൈനപ്പിന്റെ മുന്‍ പതിപ്പിന് 4x4 മോഡലുകളില്‍ ഡീസല്‍ എഞ്ചിനുകളും ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും ഉണ്ടായിരുന്നുവെങ്കിലും 29 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലായിരുന്നു ഇവ ലഭ്യമായിരുന്നത്.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ഇന്ത്യന്‍ വിപണിക്കായി എക്സ്‌ക്ലൂസീവായി ഡിസൈന്‍ ചെയ്ത പുതിയ 4X2 ഡീസല്‍ ഓട്ടോമാറ്റിക് വേരിയന്റ് ജീപ്പ് പുറത്തിറക്കിയത്. 4x4 പതിപ്പില്‍ മാത്രം ലഭ്യമായിരുന്ന കോമ്പസിന്റെ പുതിയ 4x2 ഓട്ടോമാറ്റിക് പതിപ്പിന് 23.99 ലക്ഷം രൂപ മുതലാണ് വില ആരംഭിക്കുന്നത്. പുതിയ അപ്ഡേറ്റില്‍ പുതിയ പവര്‍ട്രെയിന്‍ ഓപ്ഷനോടൊപ്പം, പുതിയ ഗ്രില്ലും അലോയി വീല്‍ ഡിസൈനുകളും മറ്റും നല്‍കിയിട്ടുണ്ട്.

jeep compass 2wd

പുതിയ ജീപ്പ് കോമ്പസ് 4X2 പതിപ്പിന്റെ മെക്കാനിക്കല്‍ വശങ്ങള്‍ നോക്കിയാല്‍ 170 bhp പവറും 350 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 2.0-ലിറ്റര്‍ ഡയറക്ട് ഇഞ്ചക്ഷന്‍ ടര്‍ബോചാര്‍ജ്ഡ് ഇന്‍ലൈന്‍ ഫോര്‍ സിലിണ്ടര്‍ എഞ്ചിനാണ് കരുത്തേകുന്നത്. 6 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനും 9 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായാണ് എഞ്ചിന്‍ ജോടിയാക്കുന്നത്. കോമ്പസിന്റെ പുതിയ പതിപ്പ് അവിശ്വസനീയമായ പെര്‍ഫോമന്‍സും തടസമില്ലാത്ത ഗിയര്‍ ഷിഫ്റ്റുകളും മികച്ച കാര്യക്ഷമതയും ചടുലമായ ഡ്രൈവ് അനുഭവവും നല്‍കുന്നു.

എഞ്ചിന്‍ സ്റ്റോപ്പ്-സ്റ്റാര്‍ട്ട് (ESS) സാങ്കേതികവിദ്യ എല്ലാ ട്രിമ്മുകളിലും സ്റ്റാന്‍ഡേര്‍ഡ് ആയി വരുന്നുണ്ട്. ജീപ്പ് കോമ്പസ് 4X2 പതിപ്പ് 9.8 സെക്കന്‍ഡിനുള്ളില്‍ 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കും. 4-ചാനല്‍ ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (ABS), ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍ (EBD), 4-ചാനല്‍ ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (ESC), അഡ്വാന്‍സ്ഡ് ബ്രേക്ക് അസിസ്റ്റ്, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ഓള്‍-സ്പീഡ് എന്നിവയാണ് ജീപ്പ് കോമ്പസ് 4X2 പതിപ്പിന്റെ സേഫ്റ്റി കിറ്റില്‍ ഉള്‍ക്കൊള്ളുന്നത്.

ട്രാക്ഷന്‍ കണ്‍ട്രോള്‍, റിയര്‍ സീറ്റ് റിമൈന്‍ഡര്‍ അലേര്‍ട്ട്, റെയിന്‍ ബ്രേക്ക് അസിസ്റ്റ് എന്നിവ എല്ലാ ട്രിമ്മുകളിലും സ്റ്റാന്‍ഡേര്‍ഡ് ആണ്. 2023-ലെ ജീപ്പ് കോമ്പസ് 2WD പതിപ്പ് ഇപ്പോള്‍ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ രാജ്യത്തുടനീളമുള്ള അംഗീകൃത ഡിലര്‍ഷിപ്പുകള്‍ വഴിയോ ബുക്ക് ചെയ്യാം. പുതിയ അലോയ് വീലുകള്‍, പുതുക്കിയ ഗ്രില്‍ പാറ്റേണ്‍, ബോഡി-നിറമുള്ള ബമ്പറുകള്‍, പുതിയ അപ്‌ഹോള്‍സ്റ്ററി എന്നിവയുമായി പുതിയ ജീപ്പ് മെറിഡിയന്‍ ഓവര്‍ലാന്‍ഡ് എഡിഷനും കമ്പനി ഇപ്പോള്‍ അവതരിപ്പിച്ചിട്ടുണ്ട്.

എന്നാല്‍ പുതിയ ജീപ്പ് മെറിഡിയന്‍ ഓവര്‍ലാന്‍ഡ് എഡിഷന്റെ വില പിന്നീട് മാത്രമേ പ്രഖ്യാപിക്കൂ. വില്‍പ്പന ഉയര്‍ത്താന്‍ ഇക്കാര്യങ്ങള്‍ എല്ലാം ചെയ്തിട്ടുണ്ടെങ്കിലും ഇന്ത്യയിലെ പ്രധാന മോഡലുകളിലേക്ക് പെട്രോള്‍ എഞ്ചിന്‍ തിരികെ കൊണ്ടുവരുകയാണെങ്കില്‍ വില്‍പ്പനയില്‍ വലിയ ഉത്തേജനം ഉണ്ടായേക്കാം. നിര്‍ത്തലാക്കിയ 1.4-ലിറ്റര്‍ പെട്രോള്‍ വേരിയന്റുകളായിരുന്നു കോമ്പസിന്റെ മൊത്തം വില്‍പ്പനയുടെ 50 ശതമാനത്തോളം സംഭാവന ചെയ്തിരുന്നത് എന്നതിനാലാണ് ഈ ഒരു നിരീക്ഷണം.

More from DriveSpark

Article Published On: Friday, September 22, 2023, 14:27 [IST]
English summary
Jeep compass price cut for select variants all you need to know
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X