ഥാറിന്റെ ലോ-കോസ്റ്റ് തന്ത്രം ചൂണ്ടി കോമ്പസ്; ബ്ലാക്ക് ഷാർക്ക് രൂപത്തിൽ കുറഞ്ഞ ചെലവിൽ 4x2 ഡീസൽ ഓട്ടോമാറ്റിക്ക്
ഐതിഹാസിക അമേരിക്കൻ ബ്രാൻഡായ ജീപ്പ്, തങ്ങളുടെ ജനപ്രിയ കോമ്പസ് എസ്‌യുവിയുടെ ഒരു പുതിയ വേരിയന്റ് ഇന്ത്യയിൽ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. ഈ പുതിയ വേരിയന്റിനെ ബ്ലാക്ക് ഷാർക്ക് എന്നാണ് കമ്പനി വിളിക്കുന്നത്. ബ്ലാക്ക് ഷാർക്ക് കോമ്പസിന് ഒരു സ്‌പോർടി ഫ്ലെയർ ചേർക്കുക മാത്രമല്ല, കൂടുതൽ താങ്ങാനാവുന്ന ഡീസൽ ഓട്ടോമാറ്റിക് വേരിയന്റ് കൂടി കൊണ്ടുവരുന്നു.
ഇതുവരെ ഓട്ടോമാറ്റിക് ട്രാൻസ്മിഷനിൽ സ്റ്റാൻഡേർഡ് ആയിരുന്ന 4X4 ഹാർഡ്‌വെയർ ഒഴിവാക്കിയാണ് ജീപ്പ് ഈ പുതിയ വേരിയന്റിനെ അവതരിപ്പിക്കുന്നത്. നിലവിൽ ജീപ്പ് വിൽപ്പനയ്ക്ക് എത്തിക്കുന്ന ഏറ്റവും താങ്ങാനാവുന്ന എസ്‌യുവി മോഡലാണ് കോമ്പസ്. സ്‌പോർട്ട്, നൈറ്റ് ഈഗിൾ, ലിമിറ്റഡ്, മോഡൽ-S എന്നിങ്ങനെ നാല് വേരിയന്റുകളിലാണ് കോമ്പസിനെ ജീപ്പ് വാഗ്ദാനം ചെയ്യുന്നത്.

പുതിയ ബ്ലാക്ക് ഷാർക്ക് ട്രിം മോഡൽ-S -ന് താഴെയോ ലിമിറ്റഡ് വേരിയന്റി ന് താഴെയോ നിർമ്മാതാക്കൾ സ്ലോട്ട് ചെയ്‌തേക്കാം. എക്സ്റ്റീരിയറിൽ, ബ്ലാക്ക് ഷാർക്കിനൊപ്പം പ്രത്യേക എലമെന്റുകൾ കൊണ്ടുവരുന്നതിൽ ജീപ്പ് തങ്ങളുടെ മികവ് തെളിയിച്ചിട്ടുണ്ട്. ബ്രൈറ്റ് റെഡ് ബോഡി കളറിനൊപ്പം ബ്ലാക്ക് കോൺട്രാസ്റ്റിംഗ് എലമെന്റുകളാണ് വാഹനത്തിന്റെ പ്രത്യേകത.
ഒറ്റനോട്ടത്തിൽ, ബ്ലാക്ക് ഷാർക്ക് ട്രിമ്മിൽ വരുന്ന ചുവപ്പ് നിറം ജീപ്പ് വാഗ്ദാനം ചെയ്യുന്ന എക്സോട്ടിക്ക റെഡിന്റെ അല്പം വ്യത്യസ്തമായ ഷേഡായിരിക്കാം. ഇത് ആൾക്കൂട്ടത്തിൽ എടുത്ത് നിൽക്കുകയും സെൻസേഷണൽ ആയി കാണപ്പെടുകയും ചെയ്യുന്നു. ബോഡി പാനലുകളും ഷീറ്റ് മെറ്റലും നോർമൽ കോമ്പസിന് സമാനമാണ്.

എന്നിരുന്നാലും, ഡിസൈനിലേക്ക് ഒരു എക്സ്ട്ര പഞ്ച് കൊണ്ടുവരാൻ ജീപ്പ് സമർത്ഥമായി ബ്ലാക്ക് ഘടകങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. ലോവർ ലിപ് ട്രിം, അപ്പർ ലോവർ ഗ്രില്ല് എന്നിവയ്‌ക്കൊപ്പം ജീപ്പ് ബ്രാൻഡിംഗിലെ ബ്ലാക്ക് ട്രീറ്റ്‌മെന്റ് എടുത്തു പറയേണ്ട എലമെന്റുകളാണ്. ഫ്രണ്ട് ഫെൻഡറുകളിലും ബ്ലാക്ക് ഷാർക്ക് ബാഡ്ജിംഗ് ഉണ്ട്.
അലോയി വീലുകൾ ഫുൾ ബ്ലാക്ക് യൂണിറ്റാണ്. എന്നിരുന്നാലും, മെറിഡിയനിൽ ജീപ്പ് വാഗ്ദാനം ചെയ്യുന്നത് തന്നെയാണ് ഇവ. ചുറ്റുമുള്ള ബോഡി ക്ലാഡിംഗ് കാറിന്റെ നിറവുമായി പൊരുത്തപ്പെടുന്നു. ബ്ലാക്ക് ക്ലാഡിംഗ് വാഹനത്തിന് കൂടുതൽ സ്പോർട്ടിനെസ് വർധിപ്പിക്കുമായിരുന്നു. ഇന്റീരിയറുകൾ സമാനമാണ്, എന്നാൽ ഡാഷ്‌ബോർഡിൽ സ്‌പോർട്ടി റെഡ് ട്രിമ്മുകളും റെഡ് കോൺട്രാസ്റ്റ് സ്റ്റിച്ചിംഗുമുള്ള ഒരു ബ്ലാക്ക് ഷെയ്ഡിലുള്ള ട്രീറ്റ്‌മെന്റ് ലഭിക്കുന്നു.
ഇതുവരെ, 4X4 ഹാർഡ്‌വെയറുള്ള ഡീസൽ ഓട്ടോമാറ്റിക് പവർട്രെയിൻ വേരിയന്റുകൾ മാത്രമാണ് കോമ്പസിനൊപ്പം സ്റ്റാൻഡേർഡായി ജീപ്പ് വാഗ്ദാനം ചെയ്തിരുന്നത്. ഓഫറിൽ 4X2 ഡീസൽ ഓട്ടോമാറ്റിക് കോംബോ ഉണ്ടായിരുന്നില്ല. അതിനാൽ, വാങ്ങാൻ എത്തുന്ന ഉപഭോക്താക്കൾ ഒരിക്കലും ഓഫ്-റോഡിലേക്ക് പോകാൻ ഉദ്ദേശിക്കുന്നില്ലെങ്കിലും 4X4 ഹാർഡ്‌വെയറിന്റെ കൂടുതൽ പണം ഇതിനായി മുടക്കേണ്ടി വന്നിരുന്നു. എന്നാൽ ഈ അധിക ചെലവ് ഇപ്പോൾ ബ്ലാക്ക് ഷാർക്ക് ട്രിം ഉപയോഗിച്ച് നീക്കം ചെയ്തിരിക്കുകയാണ്.
ബ്ലാക്ക് ഷാർക്ക് വേരിയന്റിൽ മാന്യമായ ഫീച്ചറുകളും ലോഡ് ചെയ്തിട്ടുണ്ട്. ഇതിൽ ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, പ്രീമിയം അപ്‌ഹോൾസ്റ്ററി, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയ്‌ക്കൊപ്പം 10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, പനോരമിക് സൺറൂഫ്, ക്രൂയിസ് കൺട്രോൾ, പുഷ്-ബട്ടൺ സ്റ്റാർട്ട്, കീലെസ് എൻട്രി തുടങ്ങിയ സവിശേഷതകൾ ഉൾപ്പെടുന്നു. പൂർണ്ണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ മോഡൽ-S -ൽ മാത്രമാണ് ഓഫർ ചെയ്യുന്നത്.
അതിനാൽ, ജീപ്പ് കോമ്പസ് ബ്ലാക്ക് ഷാർക്കിന് ഇടയിൽ വലിയ MID സ്ക്രീനുള്ള ഒരു സെമി-ഡിജിറ്റൽ ഇൻസ്ട്രമെന്റ് ക്ലസ്റ്റർ ലഭിക്കുന്നു. ജീപ്പ് ഇന്ത്യ ബ്ലാക്ക് ഷാർക്കിന്റെ വിലയും ട്രിം ലെവൽ മോഡൽ നിരയിൽ എവിടെ സ്ലോട്ട് ചെയ്യും എന്നതും ഉടൻ നിർമ്മാതാക്കൾ പ്രഖ്യാപിക്കും.
കൃത്ത്യമായി പറഞ്ഞാൽ സെപ്റ്റംബർ 16 -ന് വിലകൾ അറിയാം. 170 PS പവറും 350 Nm torque ഉം പുറപ്പെടുവിക്കുന്ന ഒരൊറ്റ 2.0 ലിറ്റർ ടർബോ ഡീസൽ എഞ്ചിനാണ് കോമ്പസിൽ വരുന്നത്, ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ഒമ്പത് സ്പീഡ് ടോർക്ക് കൺവേർട്ടർ യൂണിറ്റാണ് ട്രാൻസ്മിഷൻ കൈകാര്യം ചെയ്യുന്നത്.


Click it and Unblock the Notifications








