ഇത് എന്ന കൊടുമൈ സാർ? ജപ്പാനിൽ ജിംനിയ്ക്ക് ഇന്ത്യയിലേക്കാൾ 4.87 ലക്ഷം രൂപ കുറവ്-കാരണമറിയാം!

മാരുതി സുസുക്കി ജിംനി അടുത്തിടെയാണ് ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തിയത്. ഇന്ത്യൻ വിപണി ഏറ്റവുമധികം പ്രതീക്ഷിച്ചിരുന്ന ലോഞ്ചുകളിൽ ഒന്നായിരുന്നെങ്കിലും, അവതരണം ചെയ്തത് മുതൽ വിലനിർണ്ണയ തന്ത്രത്തെക്കുറിച്ച് സമ്മിശ്ര അഭിപ്രായങ്ങളും കാഴ്ച്ചപ്പാടുകളുമാണ് ഉണ്ടായിരുന്നത്. പ്രത്യേകിച്ചും ബേസ് വേരിയന്റുകൾ കണക്കിലെടുക്കുമ്പോൾ വലുതും കൂടുതൽ ആകർഷകവുമായ ഥാറിനെക്കാൾ 2.2 ലക്ഷം വിലക്കുറവോടെയാണ് ജിംനി എത്തുന്നത്.

എന്നാൽ രസകരമായ ഒരു കാര്യം എന്നത്, ജപ്പാനിൽ ജിംനിയുടെ ബേസ് മോഡലുകളുടെ വില എന്നത് ഇന്ത്യൻ വിലയേക്കാൾ 4.57 ലക്ഷം കുറവാണ്. ടോപ്പ് സ്പെക്ക് വേരിയന്റുകളിൽ, ഇന്ത്യൻ & JDM സ്പെക്ക് ജിംനി എന്നിവ തമ്മിലുള്ള വില വ്യത്യാസം ഏകദേശം 4.87 ലക്ഷം രൂപയോളമാണ്. JDM ജിംനിയുടെ വിശദാംശങ്ങൾ നമുക്ക് ഒന്നു നോക്കാം.

ജപ്പാനിൽ ജിംനിയ്ക്ക് ഇന്ത്യയിലേക്കാൾ 4.87 ലക്ഷം രൂപ കുറവ്

JDM (ജാപ്പനീസ് ഡൊമസ്റ്റിക് മാർക്കറ്റ്) ജിംനി ഇന്ത്യൻ ജിംനി പോലെയല്ല. ജപ്പാനിലെ ഷിസുവോക്ക പ്രിഫെക്ചറിലുള്ള കൊസായ് പ്ലാന്റിലാണ് JDM ജിംനി സുസുക്കി നിർമ്മിക്കുന്നത്, അതേസമയം ഡൽഹി NCR -ലെ ഗുർഗാവ് പ്ലാന്റിൽ മാരുതി സുസുക്കി ഇന്ത്യൻ ജിംനി നിർമ്മിക്കുന്നു. JDM സ്പെക്ക് ജിംനി ജപ്പാനിൽ തദ്ദേശീയമായി നിർമ്മിച്ചതാണ്, ഇവ ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്യുന്നവയല്ല.

എന്നാൽ ഇന്ത്യയിൽ നിന്ന് ഓസ്‌ട്രേലിയയിലേക്ക് കയറ്റുമതി ചെയ്യുന്ന മഹീന്ദ്ര XUV700 -ന്റെ കാര്യത്തിലും വലിയ മാറ്റമില്ല. ഇന്ത്യയിൽ വാഹനത്തിനുള്ള വിലയേക്കാൾ 1.8 ലക്ഷം കുറവാണ് ഈ എക്സ്പോർട്ട് പതിപ്പിനും. ജിംനിയുടെ കേസ് മാത്രം എടുക്കുമ്പോൾ, JDM സ്പെക്ക് ജിംനി ത്രീ-ഡോർ മാത്രമാണെന്നും ഇന്ത്യൻ സ്പെക്ക് ജിംനി ഫൈവ് ഡോർ മോഡലാണെന്നും ശ്രദ്ധിക്കേണ്ടതാണ്.

ജപ്പാനിൽ ജിംനിയ്ക്ക് ഇന്ത്യയിലേക്കാൾ 4.87 ലക്ഷം രൂപ കുറവ്

JDM ജിംനിക്ക് 'സുസുക്കി സേഫ്റ്റി സപ്പോർട്ട്' ADAS സ്യൂട്ടും ലഭിക്കുന്നു എന്നതാണ് ഇന്ത്യൻ ജിംനിയുടെ നില കൂടുതൽ വഷളാക്കുന്നത്. നാലര ലക്ഷം രൂപ കുറവിലും ഇന്ത്യൻ ജിംനിക്ക് ഇല്ലാത്ത ഈ സേഫ്റ്റി സ്യൂട്ട് JDM പതിപ്പിൽ വരുന്നു. ജപ്പാനിൽ, ബേസ് XG, മിഡ് XL, ടോപ്പ് XC എന്നിങ്ങനെ മൂന്ന് വേരിയന്റുകളിൽ ത്രീ ഡോർ ജിംനിയെ സുസുക്കി ഓഫർ ചെയ്യുന്നു.

മൂന്ന് വേരിയന്റുകൾക്കും 0.65 ലിറ്റർ (658cc) ത്രീ സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിനാണ് വരുന്നത്. ഈ യൂണിറ്റ് 64 PS മാക്സ് പവറും 96 Nm പീക്ക് torque ഉം വാഗ്ദാനം ചെയ്യുന്നു. ട്രാൻസ്മിഷൻ ചോയിസുകളിൽ അഞ്ച് സ്പീഡ് മാനുവൽ, നാല് സ്പീഡ് ഓട്ടോമാറ്റിക് എന്നിവയുണ്ടാവും, അതോടൊപ്പം ടർബോ ഇന്റർകൂളറും ലഭിക്കുന്നു.

ജപ്പാനിൽ ജിംനിയ്ക്ക് ഇന്ത്യയിലേക്കാൾ 4.87 ലക്ഷം രൂപ കുറവ്

അർബൻ, സബർബൻ, ഹൈവേ എന്നിങ്ങനെ മൂന്ന് ഡ്രൈവിംഗ് മോഡുകളും ഈ എഞ്ചിനൊപ്പം സുസുക്കി വാഗ്ദാനം ചെയ്യുന്നുണ്ട്. WLTC കണക്കുകൾ പ്രകാരം ലിറ്ററിന് 17.5 കിലോമീറ്റർ വരെ മൈലേജും ഇത് നൽകുന്നു. 4X4 ട്രാൻസ്ഫർ കേസ്, ലിമിറ്റഡ് സ്ലിപ്പ് ഡിഫറൻഷ്യൽ (LSD), ഫ്രണ്ട് ആൻഡ് റിയർ റിജിഡ് ആക്‌സിലുകൾ എന്നിവ JDM സ്പെക്കിനും ഇന്ത്യൻ ജിംനിക്കും ഇടയിലുള്ള സ്റ്റാൻഡേർഡ് ഫിറ്റ്‌മെന്റാണ്.

ഇന്ത്യൻ ജിംനിക്ക് 5MT, 4AT എന്നിവയ്ക്കൊപ്പം 102 bhp പവറും 134 Nm torque ഉം പുറപ്പെടുവിക്കുന്ന വലിയ നാല് സിലിണ്ടർ 1.5 ലിറ്റർ പെട്രോൾ എഞ്ചിൻ ലഭിക്കുന്നുണ്ടെങ്കിലും, ഇതിന് ടർബോചാർജിംഗ്, ടർബോ ഇന്റർകൂളർ, ഡ്രൈവ് മോഡുകൾ എന്നിവയില്ല. അതിനാൽ, രണ്ട് എഞ്ചിനുകളും വികസിപ്പിക്കുന്നതിന് നിർമ്മാതാക്കൾക്ക് ഒരേ ചെലവ് തന്നെയായിരിക്കും.

യഥാർത്ഥ വിലനിർണ്ണയം കണക്കെടുക്കുകയാണെങ്കിൽ, JDM ജിംനിക്ക് ഉപഭോഗ നികുതി ഈടാക്കുന്നതിന് മുമ്പായി JPY 1,414,000 (8.17 ലക്ഷം രൂപ), JPY 1,730,000 (9.99 ലക്ഷം രൂപ) എന്നിവയ്ക്കിടയിലാണ് ചെലവ് വരുന്നത്. നികുതി/ ടാക്സിന് മുമ്പ് ഇന്ത്യൻ ജിംനിയുടെ വില 12.74 ലക്ഷം രൂപ മുതൽ 14.89 ലക്ഷം വരെയാണ്. അതിനാൽ, ടോപ്പ്-സ്പെക്ക് മോഡലിൽ, JDM ജിമ്മിനിക്ക് ഇന്ത്യൻ ജിംനിയേക്കാൾ 4.87 ലക്ഷം കുറവാണ് വരുന്നത്.

എന്നാൽ ഈ 4.87 ലക്ഷം രൂപ എന്നത് രണ്ട് ഡോറുകളും ഒരു എക്സ്റ്റെൻഡഡ് വീൽബേസും കൂട്ടിച്ചേർക്കുന്നു എന്നത് ഒരു ചെറിയ ന്യായീകരണമാണ്, എന്നാൽ മറുവശത്ത് ADAS സ്യൂട്ടും ടർബോചാർജിംഗ്, ടർബോ ഇന്റർകൂളർ, ഡ്രൈവ് മോഡുകൾ തുടങ്ങിയ അധിക എഞ്ചിൻ ഹാർഡ്‌വെയറുകളും ലഭിക്കുന്നില്ല.

Article Published On: Friday, June 23, 2023, 16:46 [IST]
English summary
Jimny 4 87 lakh cheaper in japan than india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X