ജിംനി ഫൈവ് ഡോർ യൂറോപ്യൻ വിപണിയിൽ എത്തില്ല; കാരണങ്ങൾ ഇതാ
ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഫൈവ് ഡോർ ജിംനി ജൂൺ 7 -ന് ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തിക്കാനുള്ള ഒരുക്കത്തിലാണ് മാരുതി, എന്നാൽ വളരെ ജനപ്രിയമായ ജിംനി ത്രീ ഡോറിന്റെ ലോംഗ് വീൽബേസ് പതിപ്പ് യൂറോപ്പിൽ വിൽപ്പനയ്ക്ക് എത്തിയേക്കില്ല. ഒരു കൊമേർഷ്യൽ പതിപ്പിന് ഓപ്ഷൻ ഉണ്ടെങ്കിലും പാസഞ്ചർ മോഡലായി ഈ ഫൈവ് ഡോർ പതിപ്പ് വന്നേക്കില്ല എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഇന്ത്യൻ നിർമ്മിത ജിംനി ഫൈവ് ഡോർ നിലവിലെ K15B 1.5 ലിറ്റർ എഞ്ചിൻ ഉപയോഗിക്കുന്നത് തുടരുന്നു, ഇത് ആഗോളതലത്തിൽ ജിംനി ത്രീ ഡോറിൽ ലഭ്യമായ അതേ പവർപ്ലാന്റാണ്. 660 സിസി ട്വിൻ ടർബോ എഞ്ചിൻ ലഭ്യമാണ്, പക്ഷേ ജപ്പാനിൽ മാത്രമേ വരുന്നുള്ളൂ.

2021 -ൽ പ്രാബല്യത്തിൽ വന്ന കർശനമായ എമിഷൻ മാനദണ്ഡങ്ങൾ കാരണം സുസുക്കി യൂറോപ്പിലും യുകെയിലും ജിംനി പിൻവലിച്ചിരുന്നു. പുതിയ മാനദണ്ഡങ്ങൾ പ്രകാരം ഓരോ കാർ നിർമ്മാതാക്കൾക്കും പരമാവധി ഫ്ലീറ്റിന് ശരാശരി കിലോമീറ്ററിന് 95 ഗ്രാം CO2 എമിഷൻ വരെയാവാം. സുസുക്കി K15B എഞ്ചിനിൽ യാതൊരു തരത്തിലുള്ള ഇലക്ട്രിഫിക്കേഷനും ഫീച്ചർ ചെയ്യുന്നില്ല.
അതിനാൽ ജിംനി ത്രീ ഡോർ മാനുവൽ പതിപ്പിൽ കിലോമീറ്ററിന് 154 ഗ്രാമും, ഓട്ടോമാറ്റിക് മോഡലിൽ കിലോമീറ്ററിന് 170g ഗ്രാം CO2 പുറന്തള്ളുന്നു, പുതിയ ചട്ടങ്ങൾ പ്രകാരം ഇത് വളരെ ഉയർന്നതാണ്. കിലോമീറ്ററിന് 95 ഗ്രാം CO2 ലക്ഷ്യം കൈവരിക്കുന്നതിന്, സുസുക്കി ഏതാനും വർഷങ്ങൾക്ക് മുമ്പ് യൂറോപ്പിൽ ഡീസൽ വാഹനങ്ങൾ വിൽപ്പനയ്ക്ക് എത്തിക്കുന്നത് നിർത്തിയിരുന്നു.

തുടർന്ന്, ജിംനി ത്രീ ഡോർ പതിപ്പും പിൻവലിക്കേണ്ടിവന്നു. യൂറോപ്പിൽ സുസുക്കിയുടെ CO2 ആവറേജ് ഉയർത്തുന്നതിനായി ബ്രാൻഡ് പിന്നീട് 48V മൈൽഡ്-ഹൈബ്രിഡ് ടെക്നോളജിയുമായി വരുന്ന കൂടുതൽ മാസ് മാർക്കറ്റ് മോഡലുകൾ അവതരിപ്പിച്ചു. എന്നാൽ ജിംനി ത്രീ ഡോർ ഒരു N1 കൊമേർഷ്യൽ വാഹനമായി (CV) യൂറോപ്പിൽ തിരിച്ചെത്തിയിരുന്നു, ഇത് ഇപ്പോഴും വിൽപ്പനയിൽ തുടരുന്നുമുണ്ട്.
എന്നാൽ ഈ CV പിതിപ്പിന് രണ്ടാം നിര സീറ്റുകൾ ലഭിക്കുന്നില്ല, പകരം ഒരു കാർഗോ ബേയും ഫ്രണ്ട് സീറ്റുകൾക്ക് പിന്നിൽ ഒരു സേഫ്റ്റി പാർട്ടീഷനുമാണ് ലഭിക്കുന്നത്. യൂറോപ്യൻ വിപണിയിൽ ജിംനി ഫൈവ് ഡോർ മോഡലിലും ബ്രാൻഡിന് ഈ ഒരു സെറ്റപ്പ് ചെയ്യാനാകും, കൂടാതെ കർശനമായ എമിഷൻ മാനദണ്ഡങ്ങൾ ഒഴിവാക്കാൻ ഇത് N1 കൊമേർഷ്യൽ വെഹിക്കിൾ വിഭാഗത്തിന് കീഴിൽ അവതരിപ്പിക്കും.
സുസുക്കി, 2021 -ൽ യൂറോപ്പിൽ ഒരു ലോംഗ് വീൽബേസ് ജിംനി ത്രീ ഡോർ പരീക്ഷിച്ചിരുന്നു, എന്നിരുന്നാലും, പിന്നീട് അതിന്റെ വിവരങ്ങളൊന്നുമില്ല. ഒരു ലോഞ്ചിറ്റൂഡിനൽ മൗണ്ടഡ് എഞ്ചിൻ സെറ്റപ്പുമായി ലാഡർ ഓൺ ഫ്രെയിം സജ്ജീകരണമാണ് ജിംനിയിലുള്ളത്. പുതിയ മൈൽഡ് ഹൈബ്രിഡ് ടെക്കോടു കൂടിയ K15C എഞ്ചിൻ അല്ലെങ്കിൽ 1.0 ലിറ്റർ ബൂസ്റ്റർജെറ്റ് ഇൻസ്റ്റാൾ ചെയ്യാമെങ്കിലും, K15B എഞ്ചിനുമായി താരതമ്യപ്പെടുത്തുമ്പോൾ എമിഷൻ ആനുകൂല്യങ്ങൾ വളരെ കുറവായതിനാൽ സുസുക്കിക്ക് കാര്യമായ റീ-എൻജിനിയറിംഗ് ആവശ്യമായി വരും.
കൂടാതെ, യൂറോപ്പ് പോലുള്ള വിപണികളിലെ കർശനമായ നിയന്ത്രണങ്ങൾ അതിന് ശേഷവും എസ്‌യുവിക്ക് മറികടക്കാൻ സാധിച്ചേക്കില്ല. മൈലേജ് വർധിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന K15C യൂണിറ്റിനെ അപേക്ഷിച്ച് K15B -യുടെ ശക്തമായ ലോ എൻഡ് ഗ്രണ്ട് ജിംനിയുടെ ഓഫ്-റോഡ് ആപ്ലിക്കേഷന് കൂടുതൽ അനുയോജ്യമാണെന്ന് സുസുക്കി വിശ്വസിക്കുന്നു. കൂടാതെ, ആഗോളതലത്തിൽ ത്രീ ഡോർ ജിംനിയിൽ K15B ഇതിനകം തന്നെ ഉപയോഗത്തിലുണ്ട്.
അതോടൊപ്പം ഇന്ത്യ ഒരു പ്രൊഡക്ഷൻ & എക്സ്പോർട്ട് ഹബ്ബുകളിലൊന്നായതിനാൽ പ്രാദേശികവൽക്കരണത്തിന്റെ കാര്യമായ ഗുണങ്ങളും ലഭിക്കുന്നുണ്ട്. അതിനാൽ, K15B ഉപയോഗം തുടരുന്നത് ത്രീ ഡോർ, ഫൈവ് ഡോർ പതിപ്പുകൾക്കിടയിൽ ഒരു പൊതു പവർട്രെയിൻ നിലനിർത്താൻ സഹായിക്കുന്നു, ഇത് സാമ്പത്തികമായ ലാഭവുമുണ്ടാക്കുന്നു. കൂടാതെ മികച്ച ഇക്കണോമിക് സ്കെയിൽ ഉപയോഗിച്ച് പ്രൊഡക്ഷൻ പ്രക്രിയകൾ ലളിതമാക്കാനും സഹായിക്കുന്നു.
ഇന്ത്യയിലെ മിക്കവാറും എല്ലാ മാരുതി മോഡലുകളിലും K15B എഞ്ചിന് പകരം ക്ലീൻ & ഇലക്ട്രിഫൈഡ് K15C 1.5-ലിറ്റർ എഞ്ചിൻ ഉപയോഗിച്ചിട്ടുണ്ടെങ്കിലും, പഴയ K15B ഇപ്പോഴും ഇന്ത്യയുടെ ബിഎസ് VI ഫേസ്-II എമിഷൻ മാനദണ്ഡങ്ങൾ പാലിക്കുന്നു. ഇന്ത്യയെ കൂടാതെ, പാസഞ്ചർ കോൺഫിഗറേഷനിൽ വരുന്ന ജിംനി ഫൈവ് ഡോർ പതിപ്പ് ലാറ്റിനമേരിക്കയിലും ദക്ഷിണാഫ്രിക്കയിലും മറ്റ് ചില ആഫ്രിക്കൻ, ആസിയാൻ രാജ്യങ്ങളിലും വിൽപ്പനയ്ക്ക് എത്തും, പ്രാഥമികമായി K15B എഞ്ചിൻ എമിഷൻ മാനദണ്ഡങ്ങൾക്ക് അനുയോജ്യമായ വിപണികളിൽ.


Click it and Unblock the Notifications